തിരുവനന്തപുരം: കോവിഡ് കാലത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടി. കൊള്ള നടത്തിയിട്ട് കെ.കെ.ശൈലജ ന്യായീകരിക്കുകയാണ്. പിപിഇ കിറ്റ് അഴിമതിയില്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്ന പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങി. കേസില്‍ ആദ്യത്തെ പ്രതി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ്. മുഖ്യമന്ത്രി അറിഞ്ഞുതന്നെയാണ് ഇത് ചെയ്തത്. കോവിഡ് കാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെ വിറ്റ് കാശാക്കാന്‍ ശ്രമിച്ചു. ദുരന്തത്തെപ്പോലും അഴിമതിക്കുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണിത് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതുവഴി ജനങ്ങളുടെ ജീവന് വച്ച് പന്താടുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോവിഡ് കാലത്ത് വന്‍ അഴിമതി നടന്നെന്ന് തങ്ങള്‍ അന്നേ പറഞ്ഞതാണ്. സിഎജി റിപ്പോര്‍ട്ട് വന്നതോടെ ഇക്കാര്യം വ്യക്തമായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Top News
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; പകൽ സമയങ്ങളിൽ ഒഴിവാക്കേണ്ട ആഹാര പദാർഥങ്ങൾ ഇവയൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. •…
Read Moreപോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്; നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിതള്ളിയിരുന്നു; മാങ്കാവിലെ വീട് പൂട്ടിയിട്ട നിലയിൽ
കോഴിക്കോട്: പോക്സോ കേസില്‍ നടനും സംവിധായകനുമായ കൂട്ടിക്കല്‍ ജയചന്ദ്രതിരേ ലുക്കൗട്ട് നോട്ടീസ്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഇന്നലെ രാത്രി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മാങ്കാവിലെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരേ കേസെടുത്തത്.…
Read Moreസുധാകരൻ നിൽക്കണോ, പോണോ! കെപിസിസി നേതൃമാറ്റത്തിൽ ഭിന്നാഭിപ്രായം; അനൗപചാരിക ചർച്ചകൾ തുടരുന്നു; സുധാകരനെ മാറ്റാൻ ഒരു വിഭാഗം പറയുന്ന കാരണം ഇങ്ങനെ…
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് കേരളത്തിലെ മുതിർന്ന നേതാക്കളുമായി അനൗപചാരിക ചർച്ചകൾ തുടരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റി പുതിയ ആളെ നിയമിക്കണമെന്ന അഭിപ്രായത്തിനു പുറമെ, സുധാകരനെ നിലനിർത്തി മറ്റു ഭാരവാഹികൾക്ക് മാറ്റം വരുത്തിയാൽ മതിയെന്നുള്ള അഭിപ്രായവും നേതാക്കൾ വെവ്വേറെ ഹൈക്കമാൻഡിനു മുന്നിൽ ഉയർത്തി. കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് മുതിർന്ന നേതാക്കളുമായി അനൗപചാരിക ചർച്ച നടത്തിയത്. കെ. സുധാകരന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ നേതൃസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് സുധാകരന്റെ നിലപാട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്തതും ചെയ്യാത്തതുമായ പല വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൽ ദീപാദാസ് മുൻഷി മുതിർന്ന കോണ്‍ഗ്രസ് നേതാക്കളോട് അനിഷ്ടം രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയെ ശക്തിപ്പെടുത്തി തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റ് നേടി അധികാരത്തിലെത്തണമെന്ന…
Read Moreമിന്നല്ക്കോട്ടയം; മഴപ്പെയ്ത്തിലും താപനിലയിലും മാത്രമല്ല ഇടിമിന്നല്‍ നിരക്കിലും സംസ്ഥാനത്ത് കോട്ടയം ഒന്നാമത്; ഏപ്രിൽ-മേയ് മാസങ്ങളിലെ മിന്നലാണ് അപകടകരം
കോട്ടയം: മഴപ്പെയ്ത്തിലും താപനിലയിലും മാത്രമല്ല ഇടിമിന്നല്‍ നിരക്കിലും സംസ്ഥാനതലത്തില്‍ കോട്ടയം കത്തിക്കയറുകയാണ്.ഒന്നര പതിറ്റാണ്ടായി കേരളത്തിലെ ഇടിമിന്നല്‍ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ്. ഒരു കിലോമീറ്ററിനുള്ളില്‍ സംസ്ഥാനത്ത് ശരാശരി 20 കൊള്ളിമിന്നലും ഇടിവെട്ടലും സംഭവിക്കുന്നു. മാത്രവുമല്ല ഇടിമിന്നല്‍ മരണം, പൊള്ളല്‍, നാശനഷ്ടം എന്നിവയുടെ നിരക്കിലുമുണ്ട് വര്‍ധന. കോട്ടയത്തും ജില്ലയുടെ ഇതര പ്രദേശങ്ങളിലും മറ്റിടങ്ങളേക്കാള്‍ വ്യത്യസ്തമായ ശരാശരി 70 ഇടിമിന്നലുകളാണ് ഒരു വര്‍ഷം സംഭവിക്കുന്നത്.മനുഷ്യര്‍ക്കും മരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും വലിയ ആഘാതം സൃഷ്ടിക്കുംവിധം അതിശക്തമാണ് കോട്ടയം മിന്നല്‍. പശ്ചിമഘട്ട മലനിരയിലെ വലിയ കൂമ്പാരമേഖകളുടെയും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പത്തിന്റെയും സാന്നിധ്യമാണ് കോട്ടയം മിന്നല്‍ മേഖലയാകാന്‍ കാരണമെന്ന് ഇതു സംബന്ധിച്ച പൂനെ ഐഐടിഎമ്മിന്റെ സഹകരണത്തോടെ ഗവേഷണം നടത്തിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഫിസിക്സ് വിഭാഗം പറയുന്നു. കടലില്‍ പതിവായ ന്യൂനമര്‍ദവും കാറ്റിന്റെ ഗതിയും ഇതര കാരണങ്ങള്‍. ഒരു പതിറ്റാണ്ടായി സംസ്ഥാനത്ത് ഏറ്റവും മഴ…
Read Moreസംസ്ഥാനത്തെ ജയിലുകളിൽ വധശിക്ഷ കാത്ത് 35 പേര്; ഇതിൽ ഗ്രീഷ്മ ഉള്‍പ്പെടെ രണ്ടു വനിതകള്‍; ജയിലില്‍ കഴിയുന്ന രണ്ടു വനിതകളെയും ശിക്ഷിച്ചത് ഒരേ കോടതിയും ഒരേ ജഡ്ജിയും
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ തൂക്കുകയര്‍ കാത്തു കഴിയുന്നത് 35 പേര്. ഇതില്‍ ഷാരോണ്‍രാജ് വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഗ്രീഷ്മ ഉള്‍പ്പെടെ രണ്ടു വനിതകള്‍. പ്രായം കുറഞ്ഞ വനിതയും ഗ്രീഷ്മയാണ്. നിലവില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന രണ്ടു വനിതകളെയും ശിക്ഷിച്ചത് ഒരേ കോടതിയും ഒരേ ജഡ്ജിയുമാണ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള രണ്ടുവനിതകള്ക്കും വധശിക്ഷ വിധിച്ചത്. 2022 ല്‍ വിഴിഞ്ഞം സ്വദേശിയായ ശാന്തകുമാരിയെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ കോവളം സ്വദേശി റഫീക്ക ബീവിക്കാണു നേരത്തെ നെയ്യാറ്റിന്‍കര കോടതി വധശിക്ഷ വിധിച്ചത്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് റഫീക്കബീവി തടവില്‍ കഴിയുന്നത്. ഗ്രീഷ്മയെയും ഇവിടെയാണു പാര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്ത്രീ കൊല്ലം സ്വദേശിയായ ബിനിതയായിരുന്നു. 2006ല്‍ വിധുകുരമാരന് തമ്പിയെ കൊലപ്പെടുത്തിയ കേസില്‍ ഇവരെ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. പിന്നീട്…
Read Moreജീവനേക്കാളേറെ സ്നേഹിച്ചവൾ ഷാരോണിന്റെ ജീവനെടുത്തു; ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്ന് കോടതി
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നിരീക്ഷിച്ചു. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള 586 പേജ് ഉത്തരവിൽ സംസ്ഥാന പൊലീസിനെ കോടതി അഭിനന്ദിച്ചു. ഈ കേസിൽ പൊലീസ് സമർഥമായ അന്വേഷണമാണ് നടത്തിയതെന്ന് കോടതി വിധിയിൽ തന്നെ പ്രസ്താവിച്ചു. കുറ്റകൃത്യം നടത്തിയ അന്നു മുതൽ തനിക്കെതിരായ തെളിവുകൾ താൻ തന്നെ സ്വയം ചുമന്നു നടക്കുകയായിരുന്നു എന്ന് പ്രതിക്ക് അറിയാമായിരുന്നു. സാഹചര്യ തെളിവുകൾ പോലീസ് നല്ല രീതിയിൽ കേസിൽ ഉപയോഗിച്ചുവെന്നും കോടതി പറഞ്ഞു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി…
Read Moreസേവിംഗ്സ് ബാങ്ക് അക്കൗണ്ടിലടക്കം ഇനിമുതൽ നോമിനി നിർബന്ധം; നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും നോമിനേഷൻ ഉറപ്പാക്കണമെന്നും നിർദേശം
കൊല്ലം: സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റ്, സുരക്ഷിത ലോക്കർ തുടങ്ങിയവയിൽ നിക്ഷേപകർക്ക് നോമിനിയെ നിർബന്ധമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. ജീവിച്ചിരിക്കുന്ന നിക്ഷേപകർക്കും മരിച്ച നിക്ഷേപകരുടെ കുടുംബാംഗങ്ങൾക്കും അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് ആർബിഐയുടെ പുതിയ നിർദേശം.നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും നോമിനേഷൻ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇതുവഴി ഇത്തരം അക്കൗണ്ടുകളിൽ നിന്ന് നിയുക്ത ഗുണഭോക്താവിന് (നോമിനി ) കാലതാമസമോ നിയമപരമായ സങ്കീർണതകളോ ഇല്ലാതെ ഫണ്ട് കൈമാറുന്ന പ്രക്രിയ കാര്യക്ഷമമാക്കുമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. നിക്ഷേപകന്റെ കാലശേഷം കുടുംബാംഗങ്ങളുടെ ക്ലയിമുകൾ വേഗത്തിൽ തീർപ്പാക്കാനും അതിനുള്ള നടപടികൾ ലഘൂകരിക്കാനും നോമിനിയെ നിർബന്ധമായും ഉൾപ്പെടുത്തണം എന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ, പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ എന്നിവയ്ക്കെല്ലാം ഈ നിർദേശം ബാധകമാണ്. നോമിനേഷൻ സംബന്ധിച്ച് ഇത്തരം സ്ഥാപനങ്ങൾ കൃത്യമായ…
Read Moreപപ്പും പൂടയും പോലുമില്ല കണ്ടുപിടിക്കാൻ… കോട്ടയത്ത് ഇറച്ചിക്കോഴി ലോറി മറഞ്ഞു; വന്നവരും പോയവരും കൈക്കലാക്കിയത് 1200 കോഴികളെ;കോഴിപെറുക്കൽ സോഷ്യൽമീഡിയയിൽ വൈറൽ
കോട്ടയം: ഇന്നലെ രാവിലെ നാഗമ്പടത്തുകൂടി പോയവര്‍ ഇറച്ചിക്കോഴികളുമായാണ് മടങ്ങിയത്. കൈയിലും ചാക്കിലും കാറിന്റെ ഡിക്കിയിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമൊക്കെയായി നാട്ടുകാര്‍ കോഴികളുമായി വീട്ടിലേക്ക് ഓടി. റോഡരികില്‍ കൂട്ടിയിട്ടിരുന്ന ആയിരത്തില്‍പ്പരം ഇറച്ചിക്കോഴികളെയാണ് നാട്ടുകാര്‍ സൗജന്യമായി എടുത്തത്. ഇറച്ചിക്കോഴികളുമായി മുവാറ്റുപുഴയിലെ സ്വകാര്യ ചിക്കന്‍ സെന്ററില്‍നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു ലോറി മറിഞ്ഞതാണ് കോഴിച്ചാകരയ്ക്ക് കാരണമായത്.. ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തു. ഇത്തരത്തില്‍ ചത്ത കോഴികളെ റോഡരികില്‍ കൂട്ടിവയ്ക്കുകയായിരുന്നു.ഇതോടെയാണ് റോഡരികില്‍ സൗജന്യ ഇറച്ചിക്കോഴി വിതരണം നടന്നത്. റോഡിലൂടെ പോയവര്‍ വാഹനം നിര്‍ത്തി കോഴികളെ കൈക്കലാക്കി. സംഭവമറിഞ്ഞവരും വാട്സ് ആപ്പിലൂടെയും മറ്റും സന്ദേശങ്ങള്‍ ലഭിച്ചവരും ബൈക്കിലും കാറിലും ഓട്ടോയിലുമെത്തി കോഴികളെ എടുക്കുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ കോഴികളെ വാരിയിട്ടാണ് ചിലര്‍ പോയത്. ചിലരാകട്ടെ ഇരു കൈയിലും പറ്റാവുന്നത്ര തൂക്കിയെടുത്താണ് പോയത്. ചാക്കിലാക്കി തലയില്‍ ചുമന്നു കൊണ്ടുപോയവരും നിരവധിയാണ്.ഇന്നലെ പുലര്‍ച്ചെ 3.30നാണ് ലോറി മറിഞ്ഞത്.…
Read Moreഷാരോണ്‍ കൊലപാതകക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ; അമ്മാവന് മൂന്ന് വർഷം തടവ്; വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ
നെയ്യാറ്റിൻകര: കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരൻ നായരേയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. വിധി പ്രസ്താവനയിൽ കേരള പോലീസിനെ കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തുവെന്നും…
Read More