തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പോലീസിന്റെ റിപ്പോര്‍ട്ട്. സച്ചിൻദേവ് എംഎല്‍എ ബസിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പോലീസ് കോടതിയിൽ കൊടുത്ത റിപ്പോര്‍ട്ടിൽ പറയുന്നു. കണ്ടക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പോലീസ് പറയുന്നു. മേയറും എംഎല്‍എയും അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പോലീസ് തള്ളി. പരാതിയില്‍ പോലീസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് യദു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നതിന് മുന്‍പേ തന്നെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. യദുവിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് മേയർക്കും…
Read MoreCategory: Top News
കല്യാണ ലഹരിയുടെ വൈബ്; വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസിനു മുകളിലിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; പിന്നാലെ പാഞ്ഞ് പോലീസ്; സിനിമയെവെല്ലും ആക്ഷൻ മണ്ണുത്തിയിൽ
മണ്ണുത്തി : വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്. ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേർക്കെതിരയാം ബസിലെ ഡ്രൈവർക്കും ക്ലീനർക്കുമെതിരയുമാണ് കേസെടുത്തത്. തുടർ നടപടികൾ സ്വീകരിക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് ഉദ്യാഗസ്ഥർക്ക് കൈമാറു…
Read Moreകൊച്ചിയില്‍ പെണ്‍വാണിഭസംഘം പിടിമുറുക്കുന്നു: സ്പാകളുടെ മറവില്‍ നടക്കുന്നത് ലൈംഗിക കച്ചവടം; തലയൊന്നിന് ആയിരം രൂപ
കൊച്ചി: മെട്രോ സിറ്റിയായ കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിമുറുക്കുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പല സ്പാകളുടെയും മറവില്‍ നടക്കുന്നത് ലൈംഗിക കച്ചവടമാണ്. ആഡംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്ക്കാന് തയാറാകുന്ന വിദ്യാര്‍ഥിനികളും കുറവല്ല എന്നതിനുള്ള തെളിവാണ് ഇന്നലെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്ത പെണ്‍വാണിഭ സംഘത്തിന്റെ ലിസ്റ്റിലുള്ള കോളജ് വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍. മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളില്‍ പണം മുടക്കി കോളജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ലൈംഗിക സുഖം തേടിയെത്തുന്നവര്‍ നിരവധിയാണ്. അന്യ ജില്ലകല്നിന്ന് കൊച്ചിയില്‍ പഠനത്തിനായി എത്തുന്ന ചില വിദ്യാര്‍ഥിനികളാണ് ആഢംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്‍ക്കുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സെക്സ് ട്രേഡ് നടക്കുന്നത്. സ്പാകളിലെ ഏജന്റുമാരെ ഡേറ്റിംഗ് ആപ്പിലൂടെയാണ് കസ്റ്റമേഴ്സ് ബന്ധപ്പെടുന്നത്. തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോ കാണിക്കും. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ വാട്സ്ആപ്പ് കോളിലൂടെ കസ്റ്റമറിന് കാണിക്കുന്ന ഏര്‍പ്പാടുമുണ്ട്. കുട്ടിയെ…
Read Moreപൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെങ്കില്‍ ഈ പണിക്ക് പോകരുത്; റവന്യു ജില്ലാ കായികമേളയുടെ വേദിയിലെ ജനപ്രതിനിധികളുടെ കുറവ് എംഎല്‍എയെ ചൊടിപ്പിച്ചു
നെടുങ്കണ്ടം:ഇടുക്കി റവന്യു ജില്ലാ കായികമേളയുടെ സമ്മേളന വേദിയിലെ ജനപ്രതിനിധികളുടെ കുറവ് എംഎല്‍എയെ ചൊടിപ്പിച്ചു. പഞ്ചായത്ത് മെംബര്‍മാരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേരുടെ പേരുകള്‍ നോട്ടീസില്‍ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജില്ലാ കായികമേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയത്. ജനപ്രതിനിധികള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ ഈ പണിക്ക് പോകരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എം. മണി എംഎല്‍എ പറഞ്ഞു. താനുള്‍പ്പടെയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടവരാണെന്നും എം.എം. മണി പറഞ്ഞു.എന്നാല്‍, മേളയിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന് ഭൂരിപക്ഷം പഞ്ചായത്തു മെംബര്‍മാരും പറയുന്നു. വാട്സ്ആപ്പില്‍ പ്രോഗ്രാമിന്റെ നോട്ടീസ് അയച്ചതല്ലാതെ ഫോണ്‍ വിളിച്ചുപോലും തങ്ങളെ അറിയിച്ചില്ലെന്നാണ് ഇവരുടെ ആക്ഷേപം.
Read Moreസതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പ്; കോൺഗ്രസിന്റെ അവസാന വാക്കല്ല സതീശൻ; കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് പരിഹസിച്ച് അന്‍വര്‍
പാലക്കാട്: യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ല, ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് പി.വി. അൻവർ. കോണ്‍ഗ്രസിന്റെ അവസാന വാക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനല്ല. കോണ്‍ഗ്രസിന് ഒരു വാതില്‍ മാത്രമല്ല ഉള്ളത്. കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അന്‍വര്‍ പരിഹസിച്ചു. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നും അൻവര്‍ ഒരു വാർത്താ ചാനലിനോടു പ്രതികരിച്ചു. ചേലക്കരയിൽ എന്‍.കെ സുധീറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും സതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പാണെന്നും അന്‍വര്‍ തുറന്നടിച്ചു. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ സഹായിച്ചിരുന്നുവെന്ന് പാലക്കാട്ടെ മുസ്ലിം വിഭാഗം പറയുന്നുണ്ട്. അവർ കോൺഗ്രസിന് ഒരിക്കലും വോട്ട് ചെയ്യില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. പി.വി. അൻവർ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹവുമായി ഇനി ചർച്ചയില്ലെന്നുമാണ് വി.ഡി. സതീശൻ നേരത്തെ പറഞ്ഞത്. യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കെപിസിസി…
Read Moreയൂണിഫോം ധരിച്ചുവരാൻ നിര്‍ബന്ധിച്ച പ്രധാനാധ്യാപികയ്ക്കെതിരായ കേസ് റദ്ദാക്കി; വിദ്യാർഥിനിയുടെയും ഇതേ സ്കൂളിലെ ടീച്ചറായ അമ്മയുടെയും പരാതിക്ക പിന്നിലെ കാരണം ഞെട്ടിക്കുന്നത്
കൊച്ചി: കളര്‍ ഡ്രസ് ധരിച്ചു സ്കൂളിലെത്തിയ വിദ്യാര്‍ഥിനിയോട് യൂണിഫോമിട്ടു വരാന്‍ നിര്‍ബന്ധിച്ച പ്രധാനാധ്യാപികയ്ക്കെതിരേ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തൃശൂരിലെ ഒരു വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. 2020 മാര്‍ച്ച് രണ്ടിന് പരീക്ഷയുടെ മാര്‍ക്കറിയാനും പുതിയ പുസ്തകങ്ങള്‍ വാങ്ങാനുമായി കളര്‍ ഡ്രസിട്ടാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി എത്തിയത്. വരാന്തയിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ കുട്ടിയോട് യൂണിഫോം ധരിച്ചു വരാന്‍ പറഞ്ഞ് തിരിച്ചയച്ചു. അവധിക്കാലമായതിനാല്‍ യൂണിഫോം നിര്ബന്ധമല്ലായിരുന്നുവെന്നാണ് കുട്ടിയുടെ നിലപാട്. എന്നാല്‍, അക്കാദമിക് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ യൂണിഫോം വേണ്ടിയിരുന്നെന്ന് പ്രിന്‍സിപ്പലും പറഞ്ഞു. പരാതിക്കാരിയായ കുട്ടിയുടെ അമ്മ ഇതേ സ്കൂളില്‍ അധ്യാപികയാണ്. പരീക്ഷാഡ്യൂട്ടിയില്‍ ശ്രദ്ധക്കുറവുണ്ടായതിന് അവര്‍ക്ക് മെമ്മോ നല്‍കിയിരുന്നു. ഇതിനു പ്രതികാരമായാണ് മകള്‍ മുഖേന പരാതി നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു. കുട്ടിയുടെ മൊഴിയടക്കം പരിശോധിച്ച ഹൈക്കോടതി ബാലനീതി നിയമത്തിന്റെ ലംഘനമുണ്ടായിട്ടില്ലെന്നു…
Read Moreതീപ്പെട്ടിയുണ്ടോ സാറേ… ഒരു കഞ്ചാവ് ബീഡിവലിക്കാൻ..! കഞ്ചാവ് ബീഡികത്തിക്കാൻ തീപ്പെട്ടി തേടിയെത്തിയത് എക്സൈസ് ഓഫീസിൽ; സ്കൂൾ കുട്ടികൾക്ക് പിന്നീട് സംഭവിച്ചത്…
തൊടുപുഴ: മൂന്നാറിൽ വിനോദയാത്രയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളിൽ നിന്നു കഞ്ചാവും ഹാഷിഷ്ഓയിലും നാർക്കോട്ടിക് കണ്ട്രോൾ സെൽ പിടിച്ചെടുത്തു. അടിമാലിയിൽ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോൾ തീപ്പെട്ടി അന്വേഷിച്ച് വിദ്യാർഥികൾ എത്തിയത് നാർക്കോട്ടിക് കണ്ട്രോൾ സെല്ലിന്റെ ഓഫീസിലായിരുന്നു. സ്ക്വാഡ് ഓഫീസിന്റെ പിൻവശത്ത് കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതുകണ്ട് വർക്ക് ഷോപ്പാണെന്നു കരുതിയാണ് ഇവിടെയെത്തിയത്. ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയതിനാൽ ബോർഡും ശ്രദ്ധയിൽപ്പെട്ടില്ല. യൂണിഫോമിട്ടവരെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു. നാർക്കോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്ത് കുട്ടികളുടെ ദേഹപരിശോധന നടത്തിയപ്പോൾ ഒരു കുട്ടിയുടെ പക്കൽനിന്നും അഞ്ചു ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽനിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുകിട്ടി. ഇതിനു പുറമേ കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഒസിബി പേപ്പർ, ബീഡി മുതലായവയും കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത പത്തോളം കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോൾ…
Read Moreആലുവായിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം; ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും പിടിയിൽ; മുറിയിൽ മദ്യവും ലഹരി മരുന്നുകളും
ആലുവ: ദേശീയപാതയിലെ ബൈപാസിന് സമീപത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘം പിടിയിൽ. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെ ലോഡ്ജിൽനിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന് റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ അനാശാസ്യ സംഘമാണ് പിടിയിലായത്. മൂന്ന് മുറികളിൽ നിന്നായി ഏഴ് സ്ത്രീകൾ, മൂന്ന് ഇടപാടുകാർ, ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാർ എന്നിങ്ങനെയാണ് പിടിയിലായത്. വാണി, ഷീന, സുനിത, ഷഹന, വിജി, സായിഫ, ഷൈനി, ഷിജി, മനു രാജ്, സാബിത്, അമൽ, ലിബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മുറിയുടെ കതക് തകർത്താണ് പോലീസ് അകത്ത് കടന്നത്. നിരവധി മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും മുറികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
Read Moreഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വൻ തുകകൾ നഷ്ടപ്പെടുന്നവരുടെ എണ്ണമേറുന്നു; തട്ടിപ്പിൽ വീഴുന്നത് വിദ്യാസമ്പന്നർ; ഇരകൾ പരാതിനൽകാത്തത് തട്ടിപ്പുകാർക്ക് സഹായകമാകുന്നെന്ന് പോലീസ്
വൈക്കം: വൈക്കത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണമേറുന്നു. സർവീസിൽനിന്നു വിരമിച്ച വയോധികരെയാണ് തട്ടിപ്പുസംഘം പ്രധാനമായും ഉന്നം വയ്ക്കുന്നതെന്ന് ബാങ്ക് അധികൃതരും പോലീസും പറയുന്നു. തട്ടിപ്പിനിരയാകുന്നവർ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമൊക്കെ ആയതിനാൽ ഇവർ നാണക്കേടുമൂലം കേസിനും മറ്റും പോകാത്തതും തട്ടിപ്പുകാർക്ക് സഹായകരമാകുകയാണ്. കോളജ് അധ്യാപികയ്ക്ക് നഷ്ടമായത് 25 ലക്ഷം രൂപകഴിഞ്ഞ ദിവസം വൈക്കത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായി കോളജ് അധ്യാപികയ്ക്ക് 25 ലക്ഷം രൂപയാണ് നഷ്ടമായത്. അധ്യാപികയായ മധ്യവയസ്ക തട്ടിപ്പുസംഘത്തിന്റെ ഭീഷണിക്ക് വഴങ്ങി വൈക്കത്തെ പ്രമുഖ ബാങ്കുവഴിയാണ് സംഘം ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ അയച്ചുനൽകിയത്. അവരുടെ പേരിലുള്ള അക്കൗണ്ടുവഴി പോയ പാഴ്സലിൽ നിരോധിത വസ്തുക്കളുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ വൻ തുക വേണമെന്നുമുള്ള ഭീഷണിയിൽ അധ്യാപിക കുടുങ്ങുകയായിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥർ വലിയ തുക അടയ്ക്കുന്നതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും അധ്യാപിക കയർത്തു സംസാരിച്ചതിനാൽ പണം അയയ്ക്കാൻ തങ്ങൾ…
Read Moreമെറ്റൽ ഡിറ്റക്ടറും 200 പോലീസുകാരെയും മറികടന്ന് എങ്ങനെ നിവേദ്യപാത്രം പുറത്തുപോയി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സംഭവിച്ചത് ഗുരുതരവീഴ്ച; ദമ്പതികൾ പിടിയിൽ
തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ പാത്രം മോഷണം പോയ സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മോഷണവുമായി ബന്ധപ്പെട്ട് ഇവരെ പോലീസ് പ്രതി ചേർത്തില്ല. തിരുവനന്തപുരം പോലീസ് കസ്റ്റഡിയിലെടുത്തത് ഓസ്ട്രേലിയൻ പൗരത്വമുള്ള ഹരിയാന സ്വദേശിയായ ഡോക്ടറേയും ഭാര്യയേയും ഇവരുടെ സുഹൃത്തിനെയുമാണ്. മൂവരെയും സ്വദേശമായ ഹരിയാനയിൽനിന്നു കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. ക്ഷേത്രത്തിൽ വെള്ളം തളിക്കുന്ന പാത്രം മോഷ്ടിക്കാൻ ഇവർക്കു ഉദ്ദേശ്യമില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. 13നാണ് ക്ഷേത്രസന്ദർശനം നടത്തിയത്. ഇവർ കൊണ്ടുവന്ന പൂജാ സാധനങ്ങൾ ക്ഷേത്രത്തിനുള്ളിൽവച്ച് താഴെ വീണു. അടുത്തു നിന്നയാൾ ഒരു പാത്രത്തിൽ ഇത് എടുത്തു നൽകി. പൂജ കഴിഞ്ഞ് പാത്രവുമായി മൂവരും പുറത്തേക്ക് പോയി. അപ്പോൾആരും തടഞ്ഞില്ല. ആരെങ്കിലും തടഞ്ഞാൽ ഉരുളി മടക്കി നൽകുമായിരു ന്നെന്നാണ് ഹരിയാന സ്വദേശികൾ പോലീസിന് മൊഴി നല്‍കിയത്. എന്നാൽ ഇവർ കൊണ്ടുപോയ ഈ പാത്രം പുരാവസ്തുവാണ്. അതിസുരക്ഷാമേഖലയിൽനിന്ന്…
Read More