എ​ഡി​എം ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ദി​വ്യ ഒ​ളി​വി​ൽ, ഫോ​ൺ ഓ​ഫ്;  ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കു​ന്ന​ത് മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി വ​ന്ന​ശേ​ഷം; ​ക​ണ്ണൂ​ർ ക​ള​ക്‌​ട​റു​ടെ മൊ​ഴി​യെ​ടു​ക്കും

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​പി. ദി​വ്യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ന​ല്കും. ത​ല​ശേ​രി പ്ര​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യ​ഹ​ർ​ജി ന​ല്കു​ന്ന​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ന്ന​ത്. ജാ​മ്യ​ഹ​ർ​ജി​യി​ലു​ള്ള തീ​രു​മാ​നം വ​ന്ന​ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ൻ​പി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ദി​വ്യ ഹാ​ജ​രാ​കു​ക.ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ന്‍​എ​സ്) 108-ബി ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി ദി​വ്യ​യെ പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. 10 വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ദി​വ്യ​യെ പ്ര​തി​യാ​ക്കി​യ റി​പ്പോ​ർ​ട്ട് ത​ളി​പ്പ​റ​ന്പ് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് കോ​ടേ​രി ഇ​ന്ന് ന​ല്കും.…

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പെ​ൺ​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കും; പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തും; മു​ഹ​മ്മ​ദി​ന്‍റെ സൂ​ക്കേ​ട് മാ​റ്റി പോ​ലീ​സ്

അന്പല​പ്പു​ഴ: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് അ​വ​ർ​ക്കുത​ന്നെ അ​യ​ച്ചുകൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ന്ന യു​വാ​വ്  അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡി​ൽ ക​ള​ത്തി​ൽ മു​ഹ​മ്മ​ദ് സ​ഫ്‌​വാ(21)​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജൂ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​യാ​ൾ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പു​റ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 15 കാ​രി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട് ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും മോ​ർ​ഫ് ചെ​യ്ത് മ​റ്റു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്ത് പെ​ൺ​കു​ട്ടി​ക്ക് അ​യ​ച്ചുകൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  സൈ​ബ​ർ  സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ്  ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്  പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.ഒ​ളി​വി​ൽപ്പോ​യ പ്ര​തി​യെ  കു​മ​ളി​യി​ൽനി​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേഷ​നി​ലും വ​ള​പ​ട്ട​ണം സ്റ്റേ​ഷ​നി​ലും കൊ​ല്ലം ജി​ല്ല​യി​ലും സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ട്.   ഇ​യാ​ളി​ൽനി​ന്നു ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും നാ​ല് സിം ​കാ​ർ​ഡു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി…

Read More

ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ചി​ക്ക​ന്‍ ബി​രി​യാ​ണി വി​ള​മ്പി​യ​ത് ആ​ചാ​ര​ലം​ഘ​നം; ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്തു ചി​ക്ക​ന്‍ ബി​രി​യാ​ണി വി​ള​മ്പി​യ സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, പി.​ജി. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. ഇ​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ചീ​ഫ് വി​ജി​ല​ന്‍​സ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ടു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​ക്കു നി​ര്‍​ദേ​ശി​ച്ച​ത്. ജീ​വ​ന​ക്കാ​ര​ന്‍റെ മ​ക​ന് ജോ​ലി കി​ട്ടി​യ​തി​ന്‍റെ പേ​രി​ല്‍ ക്ഷേ​ത്രം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ഡൈ​നിം​ഗ് റൂ​മി​ല്‍ ബി​രി​യാ​ണി സ​ദ്യ ന​ട​ത്തി​യ​ത് ആ​ചാ​ര​ലം​ഘ​മാ​ണെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു​കൂ​ട്ടം വി​ശ്വാ​സി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യാ​ണു ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ക്ഷേ​ത്ര​ഭൂ​മി​യി​ല്‍ കൈ​യേ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Read More

നി​ര​പ​രാ​ധി​ത്വം നി​യ​മ​വ​ഴി​യി​ലൂ​ടെ തെ​ളി​യി​ക്കും; ന​വീ​ൻ ബാ​ബു​വി​ന്‍റെ വേ​ർ​പാ​ടി​ൽ വേ​ദ​ന; അ​ഴി​മ​തി​ക്കെ​തി​രെ ന​ട​ത്തി​യ​ത് സ​ദു​ദ്ദേ​ശ​പ​ര​മാ​യ വി​മ​ർ​ശ​ന​മാ​യി​രു​ന്നെ​ന്ന് പി.​പി.​ദി​വ്യ

ക​ണ്ണൂ​ർ: ത​ന്‍റെ നി​ര​പ​രാ​ധി​ത്വം നി​യ​മ​വ​ഴി​യി​ലൂ​ടെ തെ​ളി​യി​ക്കും. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ വേ​ർ​പാ​ടി​ൽ വേ​ദ​ന​യു​ണ്ടെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും പി.​പി.​ദി​വ്യ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. അ​ഴി​മ​തി​ക്കെ​തി​രെ ന​ട​ത്തി​യ​ത് സ​ദു​ദ്ദേ​ശ​പ​ര​മാ​യ വി​മ​ർ​ശ​ന​മാ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ര​ണ​ത്തി​ൽ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന പാ​ർ​ട്ടി നി​ല​പാ​ടി​നെ മാ​നി​ക്കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റാ​നു​ള്ള പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു. പാ​ർ​ട്ടി തീ​രു​മാ​നം മാ​നി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ക്കു​ക​യാ​ണെ​ന്നും ദി​വ്യ അ​റി​യി​ച്ചു. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​പി.​ദി​വ്യ​യ്ക്കെ​തി​രെ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്ത​ത്.

Read More

വി​വാ​ഹി​ത​യാ​യ യു​വ​തി​യു​മാ​യി അ​വി​ഹി​ത ബ​ന്ധം; ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നെ ത​ല്ലി​ക്കൊ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ; ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും കൊ​ല​പാ​ത​ക​ത്തി​നും കേ​സെ​ടു​ത്ത് പോ​ലീ​സ്

ജ​യ്പു​ർ: വി​വാ​ഹി​ത​യാ​യ യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ 25 കാ​ര​നെ ത​ല്ലി​ക്കൊ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റാ​വ​ത്ത് മ​ജ്‌​ര ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് (നീം ​ക താ​ന സ​ർ​ക്കി​ൾ) അ​നു​ജ് ദാ​ൽ പ​റ​ഞ്ഞു. മു​കേ​ഷ് കു​മാ​ർ മീ​ണ എ​ന്ന​യാ​ളെ ഒ​രു സം​ഘം മ​ർ​ദി​ച്ചു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. ബ​ൻ​സൂ​ർ സ്വ​ദേ​ശി​യാ​ണ് മീ​ണ. മ​രി​ച്ച​യാ​ളു​ടെ സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യി​ൽ ആ​റ് പ്ര​തി​ക​ൾ​ക്കെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും കൊ​ല​പാ​ത​ക​ത്തി​നും കേ​സെ​ടു​ത്ത​താ​യി ഡി​എ​സ്പി ദാ​ൽ പ​റ​ഞ്ഞു. നാ​ല് പേ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം മൂ​ല​മാ​ണ് മീ​ണ മ​രി​ച്ച​തെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാ​ണെ​ന്നും എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്നും ദാ​ൽ…

Read More

കൊ​ച്ചി​യി​ൽ കെ​ട്ടി​ടം വാ​ട​ക​യ്‌​ക്കെ​ടു​ത്ത് വേ​ശ്യാ​വൃ​ത്തി; മു​പ്പ​ത്തി​യ​ഞ്ചു​വ​യ​സു​കാ​ര​നു​ൾ​പ്പെ​ടെ 4പേ​ർ അ​റ​സ്റ്റി​ൽ; ഇ​ര​ക​ളാ​യി നാ​ലു സ്ത്രീ​ക​ൾ; ഇ​ട​പാ​ടു​കാ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് യു​വാ​ക്ക​ൾ

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് കെ​ട്ടി​ടം വാ​ട​ക​യ്‌​ക്കെ​ടു​ത്ത് വേ​ശ്യാ​വൃ​ത്തി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​പ്പ കേ​സ് പ്ര​തി​യ​ട​ക്കം നാ​ലു പേ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി സി. ​രാ​ജേ​ഷ് (39), തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പാ​റ സ്വ​ദേ​ശി പി.​വി​ഷ്ണു (35), തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി ഷി​ജോ​ണ്‍ (44), എ​റ​ണാ​കു​ളം ത​മ്മ​നം സ്വ​ദേ​ശി ആ​ര്‍.​ജി. സു​രേ​ഷ് (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷി​ജോ​ണി​നെ​തി​രേ തൃ​ശൂ​ര്‍ ജി​ല്ല​യി​ലും മ​റ്റു​മാ​യി 14 ഓ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്. ഇ​യാ​ളെ ഫെ​ബ്രു​വ​രി 10ന് ​കാ​പ്പ ചു​മ​ത്തി തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നും ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യി​രു​ന്നു. വി​ഷ്ണു​വി​നെ​തി​രേ മോ​ഷ​ണ കേ​സു​ക​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മ​റ്റു പ്ര​തി​ക​ളു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ര​ക​ളാ​യ…

Read More

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ പി. ​ശ​ശി ഉ​പ​യോ​ഗി​ച്ചു;  പി.​പി. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് പി. ​ശ​ശി​യു​ടെ ബെ​നാ​മി;  ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ലെ സ​ത്യ​ങ്ങ​ൾ വി​ളി​ച്ച് പ​റ​ഞ്ഞ് പി.​വി.​അ​ൻ​വ​ർ

പാ​ല​ക്കാ​ട്: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ കേ​ര​ളം ഞെ​ട്ടു​ന്ന സ​ത്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പി.​വി. അ​ൻ​വ​ർ. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി താ​ൻ അ​ന്വേ​ഷി​ച്ച് അ​റി​ഞ്ഞ കാ​ര്യ​ങ്ങ​ൾ കേ​ട്ടാ​ൽ കേ​ര​ളം ഞെ​ട്ടു​മെ​ന്നു​മെ​ന്നും അ​ദ്ദേ​ഹം​കൂ​ട്ടി​ച്ചേ​ർ​ത്തു.  ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​ടെ ബെ​നാ​മി​യാ​ണെ​ന്ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. പി. ​ശ​ശി​ക്ക് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ര​വ​ധി പെ​ട്രോ​ൾ പ​ന്പു​ക​ൾ ഉ​ണ്ട്. പു​തി​യ പ​ന്പു​ക​ൾ നി​ർ​മി​ക്കു​ന്നു​മു​ണ്ട്. അ​തി​ൽ ഒ​രു പ​ന്പി​ന്‍റെ ബെ​നാ​മി​യാ​ണ് ദി​വ്യ​യു​ടെ ഭ​ർ​ത്താ​വെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. ഈ ​എ​ഡി​എം സ​ത്യ​സ​ന്ധ​നാ​യ വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹം കൈ​ക്കൂ​ലി വാ​ങ്ങി​യി​ട്ടി​ല്ല. അ​മി​ത​മാ​യ പി. ​ശ​ശി​യു​ടെ ഇ​ട​പെ​ട​ലു​ക​ളെ ന​വീ​ൻ എ​തി​ർ​ത്തി​ട്ടു​ണ്ട്. ശ​ശി​യു​ടെ ഇ​ങ്കി​ത​ത്തി​നു വ​ഴ​ങ്ങാ​ത്ത ഓ​ഫീ​സ​റാ​യി​രു​ന്നു ന​വീ​ൻ. എ​ഡി​എ​മ്മി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ്ഥ​ല​മാ​റ്റം കൊ​ടു​ക്കു​ന്ന​ത്. ശ​ശി​യു​ടെ സ​മ്മ​ർ​ദ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ല്ലെ​ന്നും പാ​ർ​ട്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ്…

Read More

പ​ത്തോ പ​തി​നാ​യി​ര​മോ അ​ല്ല, ഒ​രു കോ​ടി​യു​ടെ ക​ള്ള​പ്പ​ണം; കൊ​ല്ലം​കാ​രാ​യ യു​വാ​ക്ക​ൾ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നെ​ത്തു​ന്ന കാ​യം​കു​ള​ത്ത്; മൂ​വ​ർ സം​ഘ​ത്തെ അ​ക​ത്താ​ക്കി പോ​ലീ​സ്

കാ​യം​കു​ളം: ഒ​രു കോ​ടി​യി​ല​ധി​കം രൂപയുടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബംഗളൂരുവി​ൽ നി​ന്നും കാ​യം​കു​ളത്ത് വ​ന്നി​റ​ങ്ങി​യ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ന​സീം (42), നി​സാ​ർ (44), റ​മീ​സ് അ​ഹ​മ്മ​ദ് (47) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീസ് മേ​ധാ​വി എം.​പി മോ​ഹ​ന​ച​ന്ദ്ര​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെതു​ട​ർ​ന്ന് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം പോ​ലി​സും ചേ​ർ​ന്ന് പി​ടി കു​ടി​യ​ത്.​ ക​രു​നാ​ഗ​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള യു​വാ​ക്ക​ൾ വ​ൻ​തോ​തി​ൽ ക​ള്ള​പ്പ​ണം ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ തെ​ക്ക​ൻ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ക​ട​ത്തു​ന്നു​വെ​ന്ന് മ​ന​സിലാ​ക്കി കാ​യം​കു​ളം ഡി​വൈ​എ​സ്പി എ​ൻ. ബാ​ബു​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടാ​നാ​യ​ത്.​ ഇ​വ​ർ മൂ​ന്നു​പേ​രും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന​വ​രാ​ണ്. നാ​ട്ടി​ൽ വ​ന്ന​തി​നു ശേ​ഷം ഒ​രു വ​ർ​ഷ​മാ​യി ഇ​വ​ർ മാ​സ​ത്തി​ൽ ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യം ബംഗളൂരു,…

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ്രി​യ​ങ്ക​ഗാ​ന്ധി, ഇ.​എ​സ്.​ബി​ജി​മോ​ൾ, അ​ബ്ദു​ള്ള​ക്കു​ട്ടി, വ​യ​നാ​ട്ടി​ലെ അ​ങ്ക​ത്ത​ട്ടി​ൽ ഇ​വ​രോ; ഉ​റ്റു​നോ​ക്കി രാ​ഷ്ട്രീ​യ കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​ന്നോ നാ​ളെ​യോ പ്ര​ഖ്യാ​പി​ക്കും. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഇ.​എ​സ്. ബി​ജി​മോ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണു സി​പി​ഐ​യി​ൽ ഇ​തു​വ​രെ​യു​ള്ള ധാ​ര​ണ. ബി​ജി​മോ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ ഭി​ന്നാ​ഭി​പ്രാ​യ​വു​മു​ണ്ട്. പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കെ.​ബി​നു​മോ​ളും ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു.​ആ​ർ. പ്ര​ദീ​പും സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​കും. പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യി​ലും ഒ​റ്റ പേ​രു മാ​ത്ര​മേ സി​പി​എം സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ നി​ല​വി​ലു​ള്ളൂ. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സി​പി​എം-​സി​പി​ഐ നേ​തൃ​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കും. ഇ​തി​നു​ശേ​ഷം ഇ​ട​തു​മു​ന്ന​ണി​യെ​ന്ന നി​ല​യി​ലാ​കും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ക. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​ക​ള​ല്ലാ​തെ വ്യ​ക്ത​മാ​യ ഒ​രു തീ​രു​മാ​ന​വും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ൽ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, എം.​ടി. ര​മേ​ശ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു നേ​തൃ​ത്വ​ത്തി​ന്‍റെ മു​ന്നി​ലു​ള്ള​ത്. പാ​ല​ക്കാ​ട് സി. ​കൃ​ഷ്ണ​കു​മാ​ർ സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണു സാ​ധ്യ​ത. ശോ​ഭ സു​രേ​ന്ദ്ര​നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും പ​ട്ടി​ക​യി​ലു​ണ്ട്. ബി​ജെ​പി കേ​ര​ള പ്ര​ഭാ​രി…

Read More

സ​രി​ന്‍ പോ​ക​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹം; സു​ധീ​ര്‍ നേ​ര​ത്തേ ത​ന്നെ കാ​ലി​ട​റി നി​ല്‍​ക്കു​ന്ന​യാ​ൾ; പാ​ര്‍​ട്ടി വി​ട്ടു​പോ​കു​ന്ന ആ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ട്ട് കാ​ര്യ​മി​ല്ല​ല്ലോ​യെ​ന്ന് സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ​രി​ന്‍ പോ​ക​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹം, അ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സു​ധാ​ക​ര​ൻ. പി.​സ​രി​ന്‍റെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പാ​ര്‍​ട്ടി വി​രു​ദ്ധ​ത ഉ​ണ്ടാ​യോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ്ര​തി​ക​രി​ച്ചു. എ​ന്നാ​ല്‍ സ​രി​ന്‍റെ കാ​ര്യം അ​ദ്ദേ​ഹം ത​ന്നെ തീ​രു​മാ​നി​ക്ക​ട്ടെ. പാ​ര്‍​ട്ടി വി​ട്ടു​പോ​കു​ന്ന ആ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ട്ട് കാ​ര്യ​മി​ല്ല​ല്ലോ​യെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ചേ​ല​ക്ക​ര​യി​ൽ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ എ​ഐ​സി​സി അം​ഗം എ​ൻ.​കെ. സു​ധീ​ർ ഇ​ന്ന് രാ​ജി​വെ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളോ​ടും സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു. സു​ധീ​ര്‍ നേ​ര​ത്തേ ത​ന്നെ കാ​ലി​ട​റി നി​ല്‍​ക്കു​ന്ന ആ​ളാ​ണ്. സ്വാ​ര്‍​ഥ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​ര്‍ ആ​രെ​ങ്കി​ലും കൊ​ടു​ക്കു​ന്ന ഓ​ഫ​റി​ല്‍ വീ​ഴും. കോ​ണ്‍​ഗ്ര​സി​നോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ല്‍​ക്കും. അ​ല്ലാ​ത്ത​വ​ര്‍ പോ​ക​ട്ടെ, ആ​രെ​യും പി​ടി​ച്ചു​കെ​ട്ടി നി​ര്‍​ത്താ​നാ​വി​ല്ല​ല്ലോ​യെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More