പാലക്കാട്: ഉപതെരഞ്ഞെടുപ്പിനായി ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് പി.സരിന്. നടന്ന ചര്‍ച്ചയൊക്കെ പ്രഹസനമായിരുന്നു. തോന്ന്യവാസമാണ് നേതൃത്വം കാണിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. അതിന് ഇനിയും സമയമുണ്ട്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയാണെന്ന് സരിന് പറഞ്ഞു. പാലക്കാട്ട് ഒറ്റയാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ഥി നിര്ണയമുണ്ടാകണം. സ്ഥാനാര്‍ഥിത്വം പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും സരിൻ വിമർശിച്ചു. പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറി. തിരുത്താന്‍ തയാറായില്ലെങ്കില്‍ തിരിച്ചടി നേരിടും. കോണ്‍ഗ്രസിന് ഹരിയാനയിലെ അനുഭവം ഉണ്ടാകും. പാലക്കാട്ടെ യാഥാര്‍ഥ്യം നേതാക്കള്‍ തിരിച്ചറിയണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചെന്നും അദ്ദേഹം…
Read MoreCategory: Top News
വീടിനുള്ളിൽ കയറി പിഞ്ചുകുത്തിനെ നാടോടി സ്ത്രീ തട്ടിയെടുത്തു; പിന്നാലെ ഓടി കുഞ്ഞിനെ പിടിച്ചുവാങ്ങി അമ്മ; ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോൾ യുവതിയെ ആക്രമിച്ച് സ്ത്രീകൾ രക്ഷപ്പെട്ടു
പുതുപ്പള്ളി: തൊട്ടിലില്‍നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത പിഞ്ചുകുഞ്ഞിനെ പിന്നാലെ ഓടിയെത്തി അമ്മ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.45നു പുതുപ്പള്ളി അങ്ങാടി പട്ടമഠത്തില്കുന്നേല് പി.ബി. സുധീഷ്-ഗീതു ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ആണ് കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോയത്. സംഭവത്തെപ്പറ്റി സുധീഷ് പറയുന്നതിങ്ങനെ: വാതില്‍ ചാരിയശേഷം അമ്മ ഗീതു ശുചിമുറിയില്‍ പോയപ്പോള്‍ പിന്നിലെ വാതിലിലൂടെ അകത്തുകയറിയ നാടോടി സ്ത്രീ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഗീതു കുഞ്ഞിനെ തെരഞ്ഞെങ്കിലും തൊട്ടിലില്‍ കണ്ടില്ല. പുതുപ്പള്ളി പള്ളി-പാലൂര്‍പടി റോഡില്‍ ചപ്പാത്ത് ഭാഗത്തേക്ക് ഓടിയ ഗീതു കുഞ്ഞിനെ നാടോടി സ്ത്രീയുടെ കൈയില്‍നിന്നു പിടിച്ചുവാങ്ങി. ഗീതുവിന്റെ ബഹളം കേട്ടു സമീപവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ചു ഗീതുവിനെ ആക്രമിച്ച നാടോടി സ്ത്രീ രക്ഷപ്പെട്ടു. തടിക്കല്‍ ആയൂര്‍വേദ ആശുപത്രിയിലെ ജീവനക്കാരനായ ഭര്‍ത്താവ് സുധീഷിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. കോട്ടയം ഈസ്റ്റ് പോലീസിന്റെ അന്വേഷണത്തിലും നാടോടികളെ കണ്ടെത്താനായില്ല.മൂന്നു പേര് അടങ്ങുന്ന…
Read Moreകുമ്പിടിയാ കുമ്പിടി…അന്നത്തെകാര്യമൊന്നും ഓർമയില്ലെന്ന് അന്വേഷണസംഘത്തോട് ജയസൂര്യ; ഷൂട്ടിംഗ് സമയവും നടിയുടെ റോളിന്റെ കാര്യവുമെല്ലാം ചാനലിന് മുന്നിൽ ഓർത്ത് പറഞ്ഞ് നടൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലെടുത്ത കേസില്‍ നടന് ജയസൂര്യ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണ സംഘത്തിന്നു മുന്നില്‍ ഹാജരായത്. ആലുവ സ്വദേശിയായ നടി നല്കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ആരാഞ്ഞെങ്കിലും 16 വര്‍ഷം മുന്‍പ് നടന്ന കാര്യമായതിനാല്‍ തനിക്ക് ഓര്‍മയില്ലെന്നാണ് ജയസൂര്യ അന്വേഷണ സംഘത്തോടു പറഞ്ഞത്. നടിയെ സിനിമകളില്‍ കണ്ടിട്ടുള്ളതു മാത്രമാണു തന്റെ ഓര്‍മയിലുള്ളതെന്നും നടന് മൊഴി നല്‍കിയിട്ടുള്ളതായാണു വിവരം. രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ 11.30 ഓടെ പുറത്തിറങ്ങിയ ജയസൂര്യ താന്‍ ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നു മാധ്യമങ്ങളോടു പ്രതികരിച്ചു. തനിക്കെതിരായ രണ്ടു പരാതികളും വ്യാജമാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു പാട്ടിന്റെ ചിത്രീകരണം നടന്നിരുന്നു. രണ്ടു മണിക്കൂറിലേറെ ചിത്രീകരണം നീണ്ടിരുന്നു. അതില്‍ ആരോപണമുന്നയിച്ച നടിക്ക് അത്ര…
Read Moreട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന്റെ കൈ തട്ടിമാറ്റി അതിക്രമത്തെ പ്രതിരോധിച്ചു; കാസർഗോഡുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്
കാസര്‍ഗോഡ്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കാസര്‍ഗോഡ് ബെള്ളൂര്‍ നാട്ടക്കല് ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷ(28) ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളുടെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ചു. ഉടന്‍ തന്നെ ട്രെയിനില്‍ ഉണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു. ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ ഇയാൾ കോച്ച് മാറിക്കയറി. മറ്റൊരു കോച്ചില്‍നിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയുമായി കാസര്‍ഗോട്ട് ഇറങ്ങുന്നതിനിടെ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
Read Moreകോൺഗ്രസുമായി ഇടഞ്ഞ് സരിൻ; പുറത്ത് വരുന്ന കുട്ടിനേതാവിനെ വലവിരിച്ച് പിടിക്കാൻ സിപിഎം; രാവിലെ മാധ്യമങ്ങളെ കാണാനൊരുങ്ങി സരിൻ
പാലക്കാട്: സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞ് നില്ക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സരിനെ പാലക്കാട്ടെ സ്ഥാനാര്‍ഥിയാക്കാനുള്ള കരുനീക്കങ്ങളുമായി സിപിഎം. പാര്‍ട്ടി പ്രാദേശിക നേതൃത്വം സരിനുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന. സരിന് 11:45ന് മാധ്യമങ്ങളെ കാണാനിരിക്കെയാണ് നീക്കം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിൽ കെപിസിസി സോഷ്യൽ മീഡിയ ചെയർമാൻ പി.സരിന് കടുത്ത അതൃപ്തിയിലാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും സരിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുമില്ല. കോൺഗ്രസിലെ പദവികള്‍ രാജി വെച്ചേക്കുമെന്നാണ് സൂചന. ഒന്നുകില്‍ വിമത സ്ഥാനാര്‍ഥിയാവുക, അല്ലെങ്കില്‍ ഏതെങ്കിലും മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാവുമോയെന്നാണ് സരിന് ക്യാന്പ് ആലോചിക്കുന്നത്. ഇതിനിടെയാണ് സിപിഎം സരിനുമായി ആശയവിനിമയം നടത്തിയത്.
Read Moreഹിന്ദിയും ഇംഗ്ലീഷും ഉപേക്ഷിച്ചു മലയാളംപറഞ്ഞ് ഓൺലൈൻ തട്ടിപ്പുസംഘം; പുതിയ തട്ടിപ്പ് രീതി മൊബൈൽ സിമ്മിന്റെ പേര് പറഞ്ഞ്; വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തലുമായി സൈബർ സെൽ
കണ്ണൂർ: ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചുള്ള ഓൺലൈൻ തട്ടിപ്പ് മലയാളികൾക്കിടയിൽ പഴയ പോല ഫലിക്കുന്നില്ലെന്ന് കണ്ടതോടെ സംഭാഷണം മലയാളത്തിലാക്കി വല വിരിച്ച് തട്ടിപ്പ് സംഘം. നേരത്തെ ഫോണിൽ വിളിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും പോലീസാണ്, സിബിഐയാണ് എന്നൊക്കെ വിശ്വസിപ്പിച്ച് ആശങ്കപ്പെടുത്തി പണം തട്ടിയ രീതിയിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ അപേക്ഷയുടെ രൂപത്തിലാണ് തട്ടിപ്പ് സംഘത്തിന്റെ രംഗപ്രവേശനം. കഴിഞ്ഞ ദിവസം മുജീബ് റഹ്മാൻ എന്ന് സുന്ദരമായ മലയാളത്തിൽ പറഞ്ഞ് സ്വയം പരിചയപ്പെടുത്തി സർക്കാർ ജീവനക്കാരനെ വിളിക്കുകയായിരുന്നു. ഏഴ് വർഷങ്ങൾക്ക് മുമ്പ് താൻ ഗൾഫിലേക്ക് പോയതാണെന്നും ഇപ്പോൾ അവധിക്ക് വന്നതാണെന്നുമായിരുന്നു പറഞ്ഞത്. ഗൾഫിലേക്ക് പോകുന്നതിന് മുമ്പ് താൻ ഉപയോഗിച്ചിരുന്ന കേരളത്തിലെ മൊബൈൽ ഫോൺ നമ്പറാണ് നിങ്ങൾക്ക് ഫോൺ കമ്പനി നൽകിയിരിക്കുന്നത്. ഗൾഫിൽ പോകുന്നതിന് മുമ്പ് താൻ ഉപയോഗിക്കുമ്പോൾ ഈ നമ്പറിലാണ് ആധാർ, പാൻ എന്നിവ ബന്ധിപ്പിച്ചതെന്നും അത് കാരണം ഇപ്പോൾ പുതിയ കണക്ഷൻ…
Read Moreഅത്രയ്ക്ക് ആക്രന്ത്രമില്ലാത്ത കള്ളൻ; തകഴി ബിവറേജ് ഔട്ട്ലറ്റ് കുത്തിത്തുറന്ന് മോഷ്ടിച്ചത് നാല് കുപ്പി വിദേശ മദ്യം; കള്ളനെ കുടുക്കാൻ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി
എടത്വ: ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു. തകഴി കേളമംഗലം ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്നാണ് മദ്യക്കുപ്പികൾ മോഷ്ടിച്ചത്. ജീവനക്കാരുടെ പ്രാഥമിക അന്വഷണത്തിൽ നാലു കുപ്പി വിദേശമദ്യം മോഷണം പോയതായാണ് സൂചന. കൂടുതൽ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന സ്റ്റോക്ക് എടുപ്പ് നടക്കുകയാണ്. ഇന്നലെ രാവിലെ ഔട്ട്ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാക്കൾ ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ബാത്ത്റൂം തകർത്ത് അകത്തു കടന്നെങ്കിലും ഓഫീസിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ വന്നിരുന്നു. ഇതോടെ ഓഫീസിന്റെ ഷട്ടർ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെത്തുടർന്ന് ഷട്ടർ അകത്തിയാണ് മദ്യക്കുപ്പികൾ മോഷ്ടിച്ചത്. എടത്വ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.
Read Moreആ നിലവിളി ശബ്ദമിടോ… പൂരനഗരിയിലെ വാഹനനിരോധിത മേഖലയിലേക്ക് എത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തു; പരാതി നൽകി സിപിഐ മണ്ഡലം സെക്രട്ടറി സുമേഷ്
തൃശൂര്‍: തൃശൂർ പൂരം അലങ്കോലമായതിനെത്തുടർന്ന് സ്വരാജ് റൗണ്ടിലെ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കു സുരേഷ് ഗോപി ആംബുലൻസിൽ എത്തിയ സംഭവത്തെക്കുറിച്ച് പോലീസും മോട്ടോർവാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. രോഗികളെ കൊണ്ടുപോകാനുള്ള ആംബുലൻസ് സുരേഷ്ഗോപി ദുരുപയോഗം ചെയ്തുവെന്നസിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. ഗതാഗത കമ്മീഷണര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. പൂരം ദിവസം രാത്രി വെടിക്കെട്ടിനു മുൻപായി പോലീസ് ഇടപെടൽ പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം പൂരംചടങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ഇതോടെ വിഷയം പരിഹരിക്കാനുള്ള ശ്രമവുമായി ആദ്യം സുരേഷ് ഗോപിയാണു ദേവസ്വം ഓഫീസില്‍ എത്തിയത്. അന്നു തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി ആംബുലൻസിലാണ് എത്തിയത്. ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മറ്റു…
Read More“ഇണ്ടി മുന്നണിയുടെ ഇരട്ടകൾ”… വി.ഡി.സതീശൻ പിണറായി സർക്കാരിന്റെ ഐശ്വര്യം; നിയമസഭയിൽ കേന്ദ്രസർക്കാരിന് വിമർശനം,ഫ്ലക്സ് വച്ച് പ്രതിഷേധിച്ച് ബിജെപി
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയിൽ വിമർശിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി. പ്രതിഷേധത്തിന്റെ ഭാഗമായി വി.ഡി.സതീശൻ പിണറായി സർക്കാരിന്റെ ഐശ്വര്യം എന്ന ബോർഡ് ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിലും കന്റോൺമെന്റ് ഹൗസിനു മുന്നിലും സ്ഥാപിച്ചു. ഇന്ത്യാ മുന്നണിയെ ആക്ഷേപിച്ച് “ഇണ്ടി മുന്നണിയുടെ ഇരട്ടകൾ’ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. വി.ഡി.സതീശനും പിണറായി വിജയനും സഹയാത്രികരായി ഒരുമിച്ച് പോകുന്നുവെന്നും രണ്ടുപേർക്കും ഒരു വസതി മതിയെന്നും ബിജെപി ആരോപിച്ചു. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സഹായത്തിന് എത്തുന്നത് സഖാവ് വി.ഡി.സതീശൻ ആണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ ആരോപിച്ചു.
Read Moreക്ഷണിക്കാതെ എത്തിയ രണ്ട് അതിഥികൾ കവർന്നത് ഒരു ജീവൻ; പൊതുവേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്ഷേപിച്ചു; കണ്ണൂര്‍ എഡിഎം തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: വിളിക്കാതെ വന്നയാൾ പൊതുവേദിയിൽ കയറി അപമാനിച്ചതിലെ മനോവിഷമം. കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം തിങ്കളാഴ്ച രാത്രിയിലെ ട്രെയിനിൽ പോകേണ്ടതായിരുന്നു. എന്നാൽ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന് തിങ്കളാഴ്ചയാണ് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇദ്ദേഹത്തിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശിപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശിപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനമുയരുന്നത്. പി.പി.ദിവ്യ ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More