ലക്നോ: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ദളിത് ആൺകുട്ടിയെ മർദിച്ചതായി പരാതി. 16കാരനായ വിദ്യാർഥിക്കാണ് മർദനമേറ്റത്. കാൺപുരിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഭാരതീയ ന്യായ സംഹിത, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബി.ആർ. അംബേദ്കറുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസായി പങ്കുവച്ചതിന് പിന്നാലെയാണ് ദളിത് വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ ഒരു കൂട്ടം വിദ്യാർഥികൾ മർദിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ഘതംപൂർ) രഞ്ജീത് കുമാർ പറഞ്ഞു. ഇവർ കുട്ടിയെ “ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read MoreCategory: Top News
ആട്ടും തുപ്പുമേറ്റ് മുരളീധരന് എന്തിനാണ് അടിമയെപ്പോലെ തുടരുന്നത്; കെ. സുരേന്ദ്രന് കിടുക്കൻ മറുപടി നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ
കോഴിക്കോട്: ബിജെപിയിലേക്ക് സ്വാഗതം ചെയ്തുള്ള കെ.സുരേന്ദ്രന്റെ പരാമർശത്തിന് മറുപടി നൽകി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് മുരളീധരന് പ്രതികരിച്ചു. കെ.സുരേന്ദ്രന്റെ പ്രസ്താവന തമാശയാണ്. പാര്‍ട്ടി തന്നെ അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കും. തന്റെ അമ്മയെ വെറുതേ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുരളീധരൻ പറഞ്ഞു. ആട്ടും തുപ്പുമേറ്റ് മുരളീധരന് എന്തിനാണ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നതെന്നായിരുന്നു കെ.സുരേന്ദ്രന്റെ പരാമർശം. മുരളീധരനോട് സഹതാപമേയുള്ളു. സ്വന്തം അമ്മയെ അവഹേളിച്ചവര്‍ക്ക് വേണ്ടി മുരളീധരന് വോട്ട് പിടിക്കേണ്ടി വരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Read Moreനവീന്‍ ബാബു കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞിട്ടില്ല: ദിവ്യയുടെ വാദങ്ങൾ തള്ളി ഗംഗാധരന്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിലെ പി.പി. ദിവ്യയുടെ ആരോപണങ്ങൾ തള്ളി റിട്ട. അധ്യാപകന് ഗംഗാധരൻ. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയിട്ടില്ല. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരേയാണ് പരാതി പറഞ്ഞതെന്നും ഗംഗാധരൻ വ്യക്തമാക്കി. നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപമെന്നും ഗംഗാധരൻ പറഞ്ഞു. എഡിഎമ്മിനെതിരെ ഗംഗാധരന് പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു പി.പി. ദിവ്യയുടെ വാദം. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ടെന്നും ദിവ്യയുടെ മുന്‍കൂർ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ‘2024 സെപ്തംബര്‍ നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറു പേജുണ്ട്.കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍…
Read Moreപാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ല: എന്ത് ഡീൽ നടന്നാലും യുഡിഎഫ് തന്നെ ജയിക്കും; കെ. മുരളീധരൻ
മലപ്പുറം: പാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ല. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്. എന്ത് ഡീൽ നടന്നാലും യുഡിഎഫ് തന്നെ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും അത് എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ലിത്. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ വ്യക്തമാക്കി.
Read Moreആറു ദിവസത്തിനിടെ 70 ബോംബ് ഭീഷണികൾ
ന്യൂഡൽഹി: ആറു ദിവസത്തിനുള്ളിൽ എഴുപതോളം ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് വ്യോമയാന മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ വിവിധ വിമാനക്കന്പനി സിഇഒമാരുടെ യോഗം വിളിച്ചുചേർക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) തീരുമാനിച്ചു. വിവിധ എയർലൈൻ കന്പനികളുടെ സർവീസുകൾ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇന്നലെ മാത്രം മുപ്പതിലേറെ സന്ദേശമാണു ലഭിച്ചത്. യാത്രക്കാരെ തീരാദുരിതത്തിലാഴ്ത്തുന്ന സംഭവങ്ങളിൽ വിമാനം വഴിതിരിച്ചു വിടുന്നതുൾപ്പെടെ വലിയ സാന്പത്തികബാധ്യതയും കന്പനികൾക്കു വരുത്തിവയ്ക്കുന്നു. ഇന്നലെ രാവിലെ ബോംബ് ഭീഷണിയെത്തുടർന്ന് ജയ്പുർ -ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ യാത്ര വൈകി. രാവിലെ 6.10ന് ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന വിമാനം ഒന്നേകാൽ മണിക്കൂറോളം വൈകി 7.45നാണ് ദുബായിലേക്കു പറന്നത്. ഭീഷണിസന്ദേശം ലഭിച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടതാണു മറ്റൊരു സംഭവം. വിമാനം നിലത്തിറക്കിയശേഷം വിശദമായ പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം ലണ്ടനിലേക്കു യാത്ര പുനരാരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച…
Read Moreപോരാട്ടത്തിന്റെ സമരവീര്യം: വിഎസ്@ 101
തിരുവനന്തപുരം: വിഎസ് എന്ന രണ്ടക്ഷരത്തിനു പോരാട്ടമെന്നും അർത്ഥമുണ്ട്. പറഞ്ഞറിയിക്കാൻ കഴിയാത്ത ജീവിത പ്രയാസങ്ങളുടെ നടുവിൽ നിന്നും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതീക്ഷയായി ഉയർന്നുവന്ന പാവങ്ങളുടെ നേതാവിന് ഇന്നു 101-ാം പിറന്നാൾ. വിഎസ് തൊഴിലാളി വർഗത്തിന്റെ പ്രതീക്ഷയും ആവേശവുമാണ്. പാർട്ടിക്കുള്ളിൽ വിഎസിന്റെ കടുത്ത വിമർശകർ പോലും ഇപ്പോൾ അദ്ദേഹം സജീവമായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. സമരങ്ങളിലെ വിഎസിന്റെ സാന്നിധ്യവും എതിരാളികളെ വീഴ്ത്തുന്ന കണിശതയോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ വിമർശനങ്ങളും ഇപ്പോൾ അന്യമാണ്. ഏകാധിപത്യത്തിന്റെ തടവറിയിൽ കിടക്കുന്ന പാർട്ടി ഒരു രക്ഷക ബിംബത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നു പറഞ്ഞാൽ തെറ്റുപറയാനാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടുള്ള അഭാവത്തിലും ഭാവത്തിന്റെ പരകോടിയിൽ നിന്നുകൊണ്ട് വിഎസ് പാർട്ടി അണികൾക്ക് ഇപ്പോഴും പ്രതീക്ഷ പകരുന്നു. വർത്തമാനകാല രാഷ്ട്രീയവും അതുപോലെ തന്നെ സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയവും വി.എസ്.അച്യുതാനന്ദന്റെ സജീവ ഇടപെടലുകൾ നന്നേ ആഗ്രഹിച്ചുപോകുന്ന കാലഘട്ടമാണ്. സിപിഎമ്മും പാർട്ടി നേതൃത്വം നൽകുന്ന ഇടതുസർക്കാരും ആക്ഷേപങ്ങളുടെ…
Read Moreഎഡിഎമ്മും പരാതിക്കാരനും തമ്മിൽ കാണുന്ന സിസിടിവി ദൃശ്യം പുറത്ത്; കണ്ടുമുട്ടിയത് ഈ മാസം ആറിന് ക്വാർട്ടേഴ്സിനു സമീപം; പണം നൽകുന്ന ദൃശ്യങ്ങളില്ല
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യം പുറത്ത്. കഴിഞ്ഞ 15ന് നവീന്‍ ബാബു മരിക്കുന്നതിന് മുൻപ് ആറാം തിയതി പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനു സമീപത്ത് പരാതിക്കാരനായ പ്രശാന്തനുമായി കണ്ടുമുട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്വാർട്ടേഴ്സിന് സമീപത്തു റോഡിൽനിന്ന് ഇരുവരും സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചുരുങ്ങിയ സമയം മാത്രമായിരുന്നു സംസാരം. പരാതിക്കാരന് പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നും വരുന്നതായാണ് സിസിടിവി ദൃശ്യം. കൃഷ്ണമേനോന് സ്മാരക വനിതാ കോളജ് റോഡില്‍വച്ച് ഇരുവരും ഒരേ ദിശയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരും സംസാരിക്കുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകിയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. പോലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണ്. പെട്രോള്‍ പമ്പിന് അനുമതി നല്കാന് തന്റെ കൈയില്‍നിന്നു പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകന് പ്രശാന്തൻ ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും…
Read Moreദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്നു കോടതി പരിഗണിക്കും: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് കളക്ടർ പറഞ്ഞതനുസരിച്ചെന്ന് ദിവ്യ
തലശേരി: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപി എം ജില്ലാ കമ്മറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ പ്രമുഖ അഭിഭാഷകന് കെ. വിശ്വന് മുഖേനയാണ് ഇന്നലെ വൈകുന്നേരം പി.പി. ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി ഫയൽ ചെയ്തത്. ഇന്ന് ഹർജി പരിഗണിക്കുന്ന കോടതി പ്രോസിക്യൂഷന് നോട്ടീസ് നൽകും. തുടർന്ന് വരും ദിവസം ഹർജിയിൽ വാദം നടക്കും. പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയിൽ എത്തിച്ചാണ് കെ. വിശ്വൻ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടന്നെങ്കിലും ഒടുവിൽ ജില്ലാ കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയായിരുന്നു. കളക്ടർ പറഞ്ഞതനുസരിച്ചാണ് എഡിഎം നവീന്‍…
Read Moreഹിന്ദി ഭാഷാ മാസാചരണം: തമിഴ്നാട്ടിൽ പ്രതിഷേധം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷ മാസാചരണവുമായി ബന്ധപ്പെട്ടുള്ള വിവാദം ആളിക്കത്തുന്നു. ചെന്നൈ ദൂരദർശന്റെ സുവർണജൂബിലിയും ഹിന്ദി ഭാഷാ മാസാചരണവും ആഘോഷിക്കുന്ന ചടങ്ങിൽ തമിഴ്തായ് വാഴ്ത്ത് ഗീതത്തിലെ ദ്രാവിഡ എന്ന ഭാഗം വിട്ടുപോയതു പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ ആര്.എന്‍. രവി പങ്കെടുത്ത പരിപാടിയിൽ ദൂരദർശന്റെ ഗായകസംഘമാണ് തായ്വാഴ്ത്ത് ആലപിച്ചത്. വിവാദത്തിൽ ദുരദർശൻ മാപ്പുപറഞ്ഞെങ്കിലും ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഗായകസംഘം ബോധപൂര്‍വമാണ് ദ്രാവിഡ ഒഴിവാക്കിയതെന്നും ദേശീയഐക്യത്തെ ഇതുവഴി ഗവര്‍ണര്‍ അപഹസിക്കുകയാണെന്നുമാണ് സ്റ്റാലിന്റെ ആരോപണം. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാചരണം ഉപേക്ഷിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്.…
Read Moreഎഡിഎമ്മിന്റെ മരണം: കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കളക്ടർ അരുൺ കെ. വിജയൻ; സ്വീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ. കത്ത് സബ് കളക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്. മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കളക്ടർ കത്തിൽ പറയുന്നു. ഇന്നലെ കളക്ടർ പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താത്പര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് കത്തെഴുതി കുടുംബത്തിനു കൈമാറിയത്. കത്തിൽ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കളക്ടറുടെ കത്ത് സ്വീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബംപത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍…
Read More