തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും സർക്കാരും എപ്പോഴാണ് പ്രതിസന്ധിയിലാകുന്നത്, അപ്പോൾ ഈ ഗവർണറും സർക്കാരും തമ്മിൽ പോരാണെന്ന് പറയും. എന്നിട്ട് മറ്റു വിഷയങ്ങളെല്ലാം മാറ്റി ഈ വിഷയം മാത്രം ചർച്ചയാകുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരും ഗവർണറും ഏറ്റുമുട്ടി ഒരാഴ്ച കഴിയുന്പോൾ ഇവർ തമ്മിൽ രമ്യതയിലെത്തും. ഇതവണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പോര് നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ചേരാൻ മന്ത്രിസഭ തീരുമാനിക്കുകയും അതിനു ഗവർണർ അംഗീകാരം കൊടുക്കുകയും ചെയ്താൽ പിന്നെ ഓർഡിനൻസ് ഇറക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ഈ സർക്കാർ ഓർഡിനൻസ് ഇറക്കുകയും ഗവർണർ അംഗീകാരം നൽകുകയും ചെയ്തു. സർക്കാരും ഗവർണറും നിയമം തെറ്റിച്ച് ഓർഡിനൻസ് പാസാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഇവർ ഒത്തുകൂടും. എന്നിട്ട് സർക്കാർ പ്രതിസന്ധിയിലാകുന്പോൾ ഗവർണറും സർക്കാരും…
Read MoreCategory: Top News
കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു; ദന്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കോലഞ്ചേരി: എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ വെള്ളി രാത്രി ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു. കാറിനുള്ളിലുണ്ടായിരുന്ന യുവ ദമ്പതികൾ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയുമാണ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പട്ടിമറ്റം ഫയർഫോഴ്സ് രക്ഷപ്രവർത്തനത്തിലൂടെ ഇരുവരേയും രക്ഷപെടുത്തിയത്. കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു ഇവർ. നാട്ടുകാരും പട്ടിമറ്റം ഫയർഫോഴ്സും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്.
Read Moreസ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. സിനിമ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.
Read Moreമാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢി: രക്തസാക്ഷികളെ അപമാനിച്ചത് മാപ്പർഹിക്കാത്ത തെറ്റ്; നിയമസഭയിലെ കൂത്തുപറമ്പ് രക്തസാക്ഷി ആലാപനത്തിൽ മറുപടിയുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: നിയമസഭയിൽ കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും പരാമർശിച്ചുകൊണ്ട് ‘രക്തസാക്ഷി’ കവിതയിലെ വരികൾ ആലപിച്ചുകൊണ്ട് എംഎൽഎ മാത്യു കുഴൽനാടൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്ന് ഡിവൈഎഫ്ഐ പരിഹസിച്ചു. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും അവർ ആരോപിച്ചു. ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. ഡി വൈ എഫ് ഐയുടെ മറുപടി കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്.1994 ലെ യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണ- കച്ചവട നയത്തിനെതിരെയും അഴിമതിക്കെതിരെയുമാണ് ഡിവൈഎഫ്ഐ പ്രക്ഷോഭം നയിച്ചത്. എം.വി. രാഘവനും കെ. കരുണാകരനും നേതൃത്വം…
Read Moreസംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് രണ്ടാണ്ട്; വിചാരണ നടപടികള്‍ 15 ന് ആരംഭിക്കും; മൂന്ന് പ്രതികളും വിയ്യൂർ ജയിലിൽ
കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് രണ്ടാണ്ട്. കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം 15ന് ആരംഭിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വി.എന്‍. അനില്‍കുമാറിനെയാണ് പ്രോസിക്യൂഷനു വേണ്ടി പുതുതായി നിയമിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എന്‍.കെ. ഉണ്ണിക്കൃഷ്ണനെ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രോസിക്യൂഷനു വേണ്ടി കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. എന്നാല്‍ കൂടത്തായി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹം അതില്‍ നിന്ന് മാറിയിരുന്നു. അതിനുശേഷമാണ് അടുത്തിടെ വി.എന്‍. അനില്‍കുമാറിനെ നിയമിച്ചത്. എറണാകുളം പനമ്പള്ളി നഗറിലെ മുന്‍ ഇടമലയാര്‍ കോടതിയായ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ നടപടികള്‍ വൈകുന്നതിനാല്‍ കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ഷാഫി(52), രണ്ടാംപ്രതി ആയുര്‍വേദ ചികിത്സകന് ഭഗവല്‍സിങ്(70) എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണുള്ളത്. മൂന്നാംപ്രതിയും ഭഗവല്‍സിംഗിന്റെ ഭാര്യയുമായ ലൈല(58) വിയ്യൂര്‍ വനിതാ ജയിലിലുമാണ്.…
Read Moreഅമ്മയുടെ ഫോണിൽ യുവാവുമായി ചാറ്റ് തുടങ്ങി; പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി ചിത്രങ്ങൾ ശേഖരിച്ചു; കൊല്ലം ചണ്ണപ്പേട്ട സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: പതിമൂന്നുകാരിയെ നേരിൽ പരിചയപ്പെട്ട ശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുക്കുകയും കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ കർണാടക മംഗലാപുരത്ത് എംഎസ്സി വിദ്യാർഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ ഇയാൾ പരിചയപ്പെടുകയും, തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു.പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാമെന്ന ഉറപ്പിൽ ഇയാൾ തന്റെ ഫോണിൽനിന്ന് കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്സാപ്പിലൂടെ നഗ്ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു. പിന്നീട് 2024 സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു.യുവാവിന്റെ നിരന്തരമായ നിർബന്ധത്താൽ ഇത്തരം ചിത്രങ്ങൾ അയച്ചുകൊടുത്ത കുട്ടി, ഇക്കാര്യത്തിൽ മനോവിഷമത്താൽ കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ…
Read Moreആ കാർ എവിടെപ്പോയ്? മേയർ സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തുകൊണ്ട്; മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കക്കേസിൽ പോലീസിനെ കുടഞ്ഞ് കോടതി
തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം. മേയർ ആര്യ രാജേന്ദ്രനും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. കെഎസ്ആർടിസി ബസ് ഡ്രൈവറായ യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. യദു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് പോലീസിനെ കോടതി വിമര്‍ശിച്ചത്. എതിര്‍കക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പോലീസിനെ കോടതി വിമർശിച്ചു.
Read Moreഓംപ്രകാശിനെ മനസിലായത് വാർത്തകളിലൂടെ; സുഹൃത്തുക്കളെ കാണുമ്പോൾ പ്രകാശ് അവിടെ ഉണ്ടായിരുന്നു; പ്രയാഗയ്ക്ക് നിയമസഹായവുമായി കൂടെ നടൻ സാബുമോനും
മരട്: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നും യാതൊരു ബന്ധവും തങ്ങള്‍ക്കില്ലെന്നും താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും. ഇന്നലെ രാവിലെ നടന്ന ചോദ്യംചെയ്യലില്‍ ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നാണു ശ്രീനാഥ് ഭാസി മൊഴി നല്‍കിയത്. ലഹരിപാര്‍ട്ടി നടന്നതായി അറിവില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടന് പറഞ്ഞു. ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമാണെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ശ്രീനാഥ് പറഞ്ഞു. പ്രയാഗ മാര്‍ട്ടിനും, തനിക്ക് ഓം പ്രകാശുമായി ബന്ധമില്ലെന്ന് ചോദ്യംചെയ്യലിനു ഹാജരായശേഷം മാധ്യമങ്ങളോടു പറഞ്ഞു. ഹോട്ടലില്‍ സുഹൃത്തുക്കളെ കാണാനായി പോയതാണ്. ഓംപ്രകാശ് അവിടെയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത വന്നതിനുശേഷമാണ് ഓം പ്രകാശിനെ മനസിലായത്. തനിക്ക് ഓംപ്രകാശിനെ പരിചയമില്ല, കണ്ടിട്ടുമില്ല. എല്ലാ കാര്യങ്ങളും പോലീസിനോടു പറഞ്ഞിട്ടുണ്ട്. ലഹരി പാര്‍ട്ടി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന്, ചോദ്യങ്ങള്‍ക്ക് പോലീസിനു മുമ്പില്‍ മാത്രമേ ഉത്തരം പറയാനാകൂ എന്ന് പ്രയാഗ പ്രതികരിച്ചു. ശ്രീനാഥ് ഭാസിയെ പോലീസ് നാലര മണിക്കൂറോളം ചോദ്യംചെയ്തു. വൈകുന്നേരം…
Read Moreകോടികൾ സമ്പാദിക്കാം, ചന്ദനകൃഷി ആരംഭിച്ചോളൂ… സ്വകാര്യഭൂമിയിൽ ചന്ദനമരം കൃഷി ചെയ്യാനും മുറിച്ചു വിൽക്കാനും സർക്കാർ അനുമതി
തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കാനും വനം വകുപ്പ് മുഖേന വില്പന നടത്താനും ഉടമകൾക്ക് അവകാശം നൽകിക്കൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ സ്വകാര്യഭൂമിയിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും വെട്ടി വില്പന നടത്താൻ വ്യവസ്ഥയില്ല. മാത്രവുമല്ല സ്വകാര്യഭൂമിയിലെ ചന്ദനമരം മോഷണം പോകുന്പോൾ സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുന്ന സാഹചര്യവുമായിരുന്നു. ഈ അവസ്ഥ മാറ്റി ചന്ദനമരം വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകൾക്ക് വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. എന്നാൽ പട്ടയ വ്യവസ്ഥകൾ പ്രകാരം സർക്കാരിലേക്ക് റിസർവ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ മുറിച്ച് വില്പന നടത്താൻ അനുമതിയില്ല. ഇതിന് പട്ടയം നൽകുന്നത് സംബന്ധിച്ച റവന്യു നിയമങ്ങളും പട്ടയത്തിലെ ഇത്തരം നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. വനകുറ്റങ്ങൾ തീർപ്പാക്കുന്നതിൽ ഇപ്പോൾ വ്യക്തമായ നിയമവ്യവസ്ഥകളില്ല. ഉദ്യോഗസ്ഥനു യുക്തമെന്നു തോന്നുന്ന ഒരു തുക നിശ്ചയിച്ച് വേണമെങ്കിൽ…
Read Moreതോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; കോട്ടയത്തെ കിടുകിട വിറപ്പിച്ച പുത്തൻപാലം രാജേഷ് പിടിയിൽ; വീടുവളഞ്ഞ് രക്ഷപ്പെടാൻ ഒരുപഴുതും ഇല്ലാതെയാണ് പോലീസ് കുടുക്കിയത്
കടുത്തുരുത്തി: രക്ഷപ്പെടാൻ ഒരുപഴുതും ഇല്ലാതെ കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷിനെ കുടുക്കി കടുത്തുരുത്തി പോലീസ്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാജേഷിനെ വീടുവളഞ്ഞാണ് പിടികൂടിയത്. സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പോലീസും ചേർന്നാണ് കോതനല്ലൂർ ടൗണിനു സമീപത്തെ വീട്ടിൽ നിന്നും വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്. കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചത്. രാജേഷ് രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശുമായി പുത്തൻപാലം രാജേഷിന് അടുത്ത ബന്ധമുണ്ട്.
Read More