ലക്നൗ: പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നിൽ കാൻസർ രോഗികൾ സുഖപ്പെടുമെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശിലെ കരിമ്പ് വികസന വകുപ്പ് മന്ത്രി സഞ്ജയ് സിംഗ് ഗാങ്വർ. 10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. തന്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ പശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണു മന്ത്രി ഇങ്ങനെ പറഞ്ഞത്. “രക്തസമ്മർദമുള്ള രോഗിയുണ്ടെങ്കിൽ ഇവിടെ പശുക്കൾ ഉണ്ട്. രോഗി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിന്റെ മുതുകിൽ താലോലിച്ച് സേവിക്കണം. ഒരു കാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ കാൻസർ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാൽ കൊതുകിൽനിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്’ -മന്ത്രി പറഞ്ഞു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
Read MoreCategory: Top News
രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിൽ; ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യം മുസ്ലിം കുട്ടികളുടെ വികസനം; മോദിയുടേത് ആത്മാർഥമായ ശ്രമമെന്ന് എ.പി. അബ്ദുള്ളക്കുട്ടി
കണ്ണൂർ: മദ്രസകൾക്കു സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ശിപാർശയ്ക്കു പിന്നാലെ പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യം മുസ്ലിം കുട്ടികളുടെ വികസനം മാത്രമാണെന്നും മദ്രസയിൽ പോകുന്ന കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോയെന്ന് ഉറപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിലാണ്. ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളെ രക്ഷപ്പെടുത്താനുള്ള ആത്മാർഥമായ ശ്രമമാണു നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്നും മദ്രസ പൂട്ടുകയല്ല ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യമെന്നും അബ്ദുള്ളക്കുട്ടി .
Read Moreപെൺകുട്ടിക്ക് വയറുവേദന; ആശുപത്രിയിൽ കൊണ്ടുപോകാൻ മാതാപിതാക്കൾക്കൊപ്പം രണ്ട് സഖാക്കളും; പരിശോധനയിൽ പെൺകുട്ടി ഗർഭിണി; നേതാക്കൾ പീഡനക്കേസിൽ അകത്തും
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവും വ്യാപാരിയും അറസ്റ്റില്‍. അട്ടക്കണ്ടത്തെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ എം.വി.തമ്പാന് (55), റബര്‍ വ്യാപാരി സജി (51) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ സജിയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടതും സംസാരിച്ചതും എല്ലാം സജിയായിരുന്നു. ഡോക്ടര്‍മാരോട് പെണ്‍കുട്ടിയുടെ വയസ് 19 ആണെന്നു സജി പറയുകയും ചെയ്തു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു ഡോക്ടര്‍മാര്‍ കൂടെയുണ്ടായ സജിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച കടുത്ത വയറുവേദനയെത്തുതുടര്ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ പെണ്‍കുട്ടി ഡോക്ടറോട് വയസ് 16 എന്നു വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയെ അമ്പലത്തറ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പെണ്‍കുട്ടിയെ ലൈംഗികമായി…
Read Moreഅകന്ന് കഴിഞ്ഞിട്ടും ഭർത്താവിന്റെ നിരന്തരം ശല്യപ്പെടുത്തൽ; വാക്കുതർക്കത്തിനിടെ ജോസഫിനെ കുത്തിക്കൊന്ന് ഭാര്യ; നടുക്കും വിട്ടുമാറാതെ നായരമ്പലത്തുകാർ
കൊച്ചി: കുടുംബവഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. അറയ്ക്കൽ ജോസഫ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിംഗ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreമദ്യലഹരിയിൽ നടൻ ബൈജു ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്; ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് തയാറാകാതെ നടൻ; ഡോക്ടർ മെഡിക്കൽ റിപ്പോർട്ട് നൽകിയതിങ്ങനെ
തിരുവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസെടുത്ത് പോലീസ് ഞായറാഴ്ച രാത്രി തിരുവനന്തപുരം വെള്ളയന്പലം ജംഗ്ഷനിലാണ് സംഭവം. മ്യൂസിയം പോലീസാണ് ബൈജുവിനെതിരെ കേസെടുത്തത്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയാറായില്ലെന്നും ഡോക്ടർ പോലീസിന് മെഡിക്കൽ റിപ്പോർട്ട് നല്കി. അർധരാത്രി ഒന്നോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതു ടയറ് പഞ്ചറായിരുന്നു.
Read Moreമാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല: വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണ്, ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കും; എം. വി. ഗോവിന്ദൻ
കണ്ണൂർ: മാസപ്പടി കേസിൽ പാർട്ടി മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്നത്തിലും പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല. ഇതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും കണ്ണൂരിൽ നടത്തിയ പത്ര സമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു. രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാര്‍ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ് മദ്രസകള്‍ മറ്റു സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനാൽ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും ഗോവിന്ദൻ പറഞ്ഞു.
Read Moreമാസപ്പടിക്കേസ്: നിർണായക നീക്കവുമായി എസ്എഫ്ഐഒ; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ). ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്. സിഎംആർഎല്ലിന്റെയും വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസിയുടെയും ഉദ്യോഗസ്ഥരിൽനിന്നും അന്വേഷണസംഘം നേരത്തെ വിവരങ്ങൾശേഖരിച്ചിരുന്നു. എക്സാലോജിക്കിൽനിന്നും പലതണ ഇ-മെയിൽമുഖേനയും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന രജിസ്ട്രാർ ഓഫ് കന്പനീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരെയും വീണയ്ക്കെതിരേയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചത്.
Read Moreവിൽപനയ്ക്കായി വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചു: യുവാവ് പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപത്തുനിന്നു മയക്കുമരുന്നുമായി യുവാവ് പിടിയിൽ. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീണിനെയാണ് (28) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. 2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ ഇയാളിൽനിന്നും പോലീസ് പിടികൂടി. വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.
Read More‘ഒരു വീടെടുത്ത് ആർക്ക് വേണമെങ്കിലും സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്, അവർ അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണം’: വി. ശിവൻകുട്ടി
തിരുവനന്തപുരം: അനധികൃതമായി സ്കൂളുകൾ തുടങ്ങുന്നതിനെതിരേ വി. ശിവൻകുട്ടി. ഒരു വീടെടുത്ത് ആർക്ക് വേണമെങ്കിലും സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്. അവർ അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണം. അത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിന്റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഇവിടെ ചിലർക്ക് അതൊന്നും വേണ്ടാത്തത്. ഒരു മാനദണ്ഡവും പാലിക്കാതെ അധ്യാപകരെ നിയമിക്കുന്നതിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും ശിവൻകുട്ടി അറിയിച്ചു. സിലബസിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreരാജ്ഭവന് ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: രാജ്ഭവന് ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതെന്നും സിപിഎം നേതാവ് എ.കെ. ബാലന്. ഗവര്‍ണറുടെ ചെയ്തികളോട് കേരളത്തിന് സഹിക്കാനാവില്ലെന്നതിന്റെ തെളിവാണ് കോളജുകളിലെ തെരഞ്ഞെടുപ്പ്. എസ്എഫ്ഐയെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത് ക്രിമിനലുകളാണെന്നാണ്. ഗവര്‍ണര്‍ പറഞ്ഞ ഈ ക്രിമിനലുകളാണ് കേരളത്തിലെ ഭൂരിപക്ഷം കോളജുകളും ജയിച്ചിട്ടുള്ളത്. ചിലയിടത്ത് എതിരാളികളില്ലാതെയാണ് ജയം. ഇതുപോലെ എസ്എഫ്ഐക്ക് വിജയമുണ്ടായ ഒരു കാലഘട്ടം ഇല്ല. അത് ഗവര്‍ണറുടെ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനു മുന്‍പ് ജസ്റ്റീസ് പി. സദാശിവം ആയിരുന്നു കേരള ഗവര്‍ണര്‍. അദ്ദേഹം ചീഫ് ജസ്റ്റീസ് ആയിരുന്നു. ഭരണഘടനപരാമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് മാതൃകയായിരുന്നു. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അറിയാമായിരിന്നിട്ട് പോലും അത് അംഗീകരിച്ചുകൊണ്ട് തെരഞ്ഞെടുത്ത സര്‍ക്കാരിനെ മാനിക്കുന്ന സമീപനമാണ് അദ്ദേഹം കാട്ടിയത്. ആ പാതയില്‍ നിന്ന് എത്രയോ അകലെയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍. ഭരണഘടന…
Read More