ആ​ശ​ങ്ക വേ​ണ്ട, പൊ​ട്ടി​ല്ല മ​ക്ക​ളെ… മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​നു എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന ഭീതി അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു വ​രു​ന്ന ആ​ശ​ങ്ക​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ല്ല​പ്പെ​രി​യാ​റി​ലു​ള്ള​ത് ജ​ല​ബോം​ബാ​ണെ​ന്നും പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി രം​ഗ​ത്തെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. അ​ണ​ക്കെ​ട്ടി​നു പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ നേ​ര​ത്തെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച സ​മീ​പ​നം ത​ന്നെ തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഉ​റ്റ​വ​രെ തെ​ര​ഞ്ഞ്: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് ജ​ന​കീ​യ തെ​ര​ച്ചി​ൽ

തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു ജ​ന​കീ​യ തെ​ര​ച്ചി​ൽ പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.  ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റു​മാ​യി ക​ഴി​യു​ന്ന​വ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തു​ക. ദു​ര​ന്ത​ത്തി​ന് ഇ​ര​ക​ളാ​യ​വ​രി​ൽ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രെ വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ൾ നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ക്കും. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റു തെ​ര​ച്ചി​ൽ സം​ഘ​ങ്ങ​ളു​ടെ​യും കൂ​ടെ​യാ​യി​രി​ക്കും ഇ​വ​രെ ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കു​ക. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളെ ആ​റു മേ​ഖ​ല​ക​ളി​ലാ​യി തി​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന​കം സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ​താ​ണെ​ങ്കി​ലും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​രെ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കു​മോ എ​ന്ന അ​വ​സാ​ന​വ​ട്ട പ​രി​ശ്ര​മ​മാ​ണ് ഇ​തി​ലൂ​ടെ ഉ​ദേ​ശി​ക്കു​ന്ന​ത്. വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​ക​ളി​ലെ സ്തു​ത്യ​ർ​ഹ​മാ​യ ര​ക്ഷാ​ദൗ​ത്യ​ത്തി​നു ശേ​ഷം ഇ​ന്ത്യ​ൻ ക​ര​സേ​നാ, നാ​വി​ക സേ​ന​ക​ളി​ൽ ഒ​രു വി​ഭാ​ഗം മ​ട​ങ്ങി. മേ​ജ​ർ ജ​ന​റ​ൽ വി.​ടി. മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ 391 അം​ഗ സൈ​നി​ക സം​ഘ​മാ​ണു…

Read More

വ​യ​നാ​ട് ദു​ര​ന്തം: സം​സ്ഥാ​ന​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗും ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗും ഒ​ഴി​വാ​ക്കി​യ​താ​യി ടൂ​റി​സം മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് വ​യ​നാ​ട് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.

Read More

അധികാരത്തിന്‍റെ കൊല്ലാക്കൊല..! കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി വ​ന​പാ​ല​ക​രും പ​ഞ്ചാ​യ​ത്തും ത​ർ​ക്കം; ഒ​ടു​വി​ൽ പ​ന്നി​ക്ക് കി​ണ​റ്റി​ൽ അ​ന്ത്യം

കോ​ന്നി: കി​ണ​റ്റി​ൽ​വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​നെ സംബന്ധിച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ത​മ്മി​ൽ ത​ർ​ക്കം. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ ചെ​ങ്ങ​റ മ​ഠ​ത്തി​ലേ​ത്ത്‌ കൊ​ച്ചു​മോ​ന്‍റെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കി​ണ​റ്റി​ലാ​ണ് ചൊ​വ്വാ​ഴ്ച കാ​ട്ടു​പ​ന്നി വീ​ണ​ത്. തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ന്നി ഡി​എ​ഫ്ഒ ആ​യു​ഷ് കു​മാ​ർ കോ​റി​യും റേ​ഞ്ച് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് കെ.​എ​സ്. മ​നോ​ജും കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന് കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി സാ​ബു​വി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​ദേ​ശ​ത്തു നാ​ശം വ​രു​ത്താ​ത്ത കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ഇ​തി​നേ ത്തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. കാ​ട്ടു​പ​ന്നി​യെ ഷാ​ർ​പ്പ് ഷൂ​ട്ട​റെ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ചുകൊ​ല്ലാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി സാ​ബു​വും വാ​ർ​ഡ് മെം​ബ​ർ പി. ​വി. ജോ​സ​ഫും ത​യാ​റാ​യി​ല്ല. കി​ണ​റ്റി​ൽ​വീ​ണ കാ​ട്ടു​പ​ന്നി​യെ പു​റ​ത്തെ​ത്തി​ക്കാ​ൻ വ​ന​പാ​ല​ക​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. ര​ണ്ടു​ദി​വ​സം കി​ണ​റ്റി​ൽ​ക്കി​ട​ന്ന കാ​ട്ടു​പ​ന്നി ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്…

Read More

29 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ കാ​ലി​ൽ തൂ​ക്കി​യെ​ടു​ത്ത് കൊ​ല്ലാ​ൻ ശ്ര​മം; മ​ദ്യ​ല​ഹ​രി​യി​ലാ​യ ഭർത്താവിൽ നി​ന്നും കു​ഞ്ഞി​നെ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി ഭാ​ര്യ; ന​ട​ക്കു​ന്ന സം​ഭ​വം അ​ടൂ​രി​ൽ

അ​ടൂ​ർ: പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. അ​ടൂ​ർ ഏ​ഴം​കു​ളം നെ​ടു​മ​ൺ പ​ത്മ​വി​ലാ​സം വീ​ട്ടി​ൽ അ​ന​ന്ത​കൃ​ഷ്ണ​നെ​യാ​ണ് (26) അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നും ബാ​ല​നീ​തി നി​യ​മ പ്ര​കാ​ര​വും പോ​ലീ​സ് കേ​സെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ട്ടി​ന് അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ശി​ല്പ താ​മ​സി​ക്കു​ന്ന പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ടി​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ൽ​വ​ച്ചാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ, ഭാ​ര്യ​യു​ടേ​യും ഭാ​ര്യാ​മാ​താ​വി​ന്‍റെ​യും മു​ൻ​പി​ൽ​വ​ച്ച്, ക​ട്ടി​ലി​ൽ​ക്കി​ട​ന്ന 29 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞി​നെ കാ​ലു​ക​ളി​ൽ പി​ടി​ച്ചു​യ​ർ​ത്തി കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​മു​ഴ​ക്കി. നി​ല​വി​ളി​ച്ചു​കൊ​ണ്ട് ശി​ല്പ കു​ഞ്ഞി​നെ ബ​ല​മാ​യി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ കൈ​യി​ൽ​നി​ന്നും പി​ടി​ച്ചു​വാ​ങ്ങി. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ടൂ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന​ന്ത​കൃ​ഷ്ണ​നെ പി​ടി​കൂ​ടി. ഇ​യാ​ൾ പോ​ലീ​സി​നെ അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്റ്റേ​ഷ​നി​ലേ​ക്കു വ​രും​വ​ഴി യു​വാ​വ് ജീ​പ്പി​ന്‍റെ പി​റ​കി​ലെ ചി​ല്ല് ത​ല​വ​ച്ചും…

Read More

അ​മ്മ ക​ര​ൾ പ​കു​ത്തു ന​ൽ​കി; അ​ഞ്ചു വ​യ​സു​കാ​ര​നി​ൽ തു​ന്നി​ച്ചേ​ർ​ത്ത് ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്; 16 മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഞ്ചു വ​യ​സു​കാ​ര​ന് ക​ര​ള്‍ മാ​റ്റി വ​ച്ചു. പീ​ഡി​യാ​ട്രി​ക് ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ വിജയകരമാ യി പൂർത്തിയാക്കിയത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇത്തരമൊരു  ശസ്ത്രക്രിയ നടക്കുന്നത്. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഞ്ച് വ​യ​സു​കാ​ര​നാ​ണ് മാ​താ​വ് ത​ന്‍റെ ക​ര​ള്‍ പ​ക​ര്‍​ന്ന് ന​ല്‍​കി​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​ന് മു​ന്‍​പാ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ പി​താ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മാ​താ​വാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​യെ എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഗ്യാ​സ്‌​ട്രോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ര്‍. സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം തി​യ​റ്റ​റി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ശ​സ്ത്ര​ക്രി​യ രാ​ത്രി പ​ത്തി​നു പൂ​ര്‍​ത്തീ​ക​രി​ച്ചു. 16 മ​ണി​ക്കൂ​ര്‍​നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രീ​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു. കാ​ര്‍​ഡി​യോ തൊ​റാ​സി​ക് മേ​ധാ​വി ഡോ.​ടി. കെ. ​ജ​യ​കു​മാ​ര്‍, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. പി. ​ജ​യ​പ്ര​കാ​ശ്, അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ…

Read More

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ മൂ​ന്നു കോ​ടി​യു​ടെ ത​ട്ടി​പ്പ്; പെ​ൻ​ഷ​കാ​രു​ടെ പ​ണം ത​ട്ടി​യ​ത് ക്ല​ർ​ക്ക്; നാ​ലു​വ​ർ​ഷ​ത്തെ ത​ട്ടി​പ്പി​ൽ മാ​റി​മാ​റി വ​ന്ന സെ​ക്ര​ട്ട​റി​മാ​ർ​ക്കും പ​ങ്ക്

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ മൂ​ന്നു കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ്. പെ​ൻ​ഷ​ൻ വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ക്ല​ർ​ക്ക് ആ​ണ് ന​ഗ​ര​സ​ഭ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മൂ​ന്നു കോ​ടി​യോ​ളം തു​ക പ​ല​ത​വ​ണ​യാ​യി മാ​റ്റി​യ​ത്. 2020 മു​ത​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഈ ​കാ​ല​യ​ള​വി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ള്ള സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സെ​ക്ര​ട്ട​റി​മാ​ര്‍ ഒ​പ്പി​ട്ടാ​ല്‍ മാ​ത്ര​മേ പെ​ന്‍​ഷ​ന്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം കൈ​മാ​റ്റം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നി​രി​ക്കെ​യാ​ണ് ത​ട്ടി​പ്പ്. ധ​ന​കാ​ര്യ വി​ഭാ​ഗം വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ട് സ്റ്റേ​റ്റ്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യി​ല്‍ നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന​തും നി​ല​വി​ല്‍ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ത​ട്ടി​പ്പി​നു പി​ന്നി​ല്‍. 2020 മു​ത​ല്‍ ന​ഗ​ര​സ​ഭ​യി​ലെ പെ​ന്‍​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ ന​ഗ​ര​സ​ഭ…

Read More

ഇ​നി​യി​ല്ല, ഓ​ൾ പ്ര​മോ​ഷ​ൻ; സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ഓ​രോ സ​ബ്ജ​ക്‌‌​ടി​നും മി​നി​മം മാ​ർ​ക്ക് വേ​ണം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ഓ​രോ സ​ബ്ജ​ക്‌‌​ടി​നും മി​നി​മം മാ​ർ​ക്ക് ന​ട​പ്പാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് 30 ശ​ത​മാ​നം വീ​തം മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്കാ​ണ് വി​ജ​യി​ക്കാ​നാ​കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന് 100 മാ​ർ​ക്കി​ന്‍റെ പ​രീ​ക്ഷ​യി​ൽ 80 മാ​ർ​ക്ക് എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കും 20 മാ​ർ​ക്ക് അ​ധ്യാ​പ​ക​ർ വി​ല​യി​രു​ത്തു​ന്ന നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മാ​യി ന​ൽ​കും. ഇ​തി​ൽ എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ 24 മാ​ർ​ക്ക് നേ​ടു​ന്ന കു​ട്ടി​ക്കാ​ണ് ജ​യി​ക്കാ​നാ​കു​ക. 50 മാ​ർ​ക്കി​ന്‍റെ പ​രീ​ക്ഷ​യി​ലാ​കു​ന്പോ​ൾ 12 മാ​ർ​ക്ക് മി​നി​മം വേ​ണം. 2024-25 അ​ക്കാ​ദ​മി​ക് വ​ർ​ഷം എ​ട്ടാം ക്ലാ​സി​ലും 2025-26 വ​ർ​ഷം 8, 9 ക്ലാ​സു​ക​ളി​ലും 2026-27ൽ 8, 9, 10 ​ക്ലാ​സു​ക​ളി​ലും സ​ബ്ജ​ക്‌​ട് മി​നി​മം ന​ട​പ്പാ​ക്കാ​നാ​ണ് തി​രു​മാ​നം. ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക്ക് മി​നി​മം മാ​ർ​ക്ക് ല​ഭി​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പ​ഠ​ന പി​ന്തു​ണ ന​ൽ​കി ര​ണ്ടാ​ഴ്ച​യ്ക്ക​കം വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ഒ​രു​ക്കും. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മി​ക​ച്ച…

Read More

ഓ​ണം സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി; ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഈ ​മാ​സം പ​ത്തി​ന് ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി. സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഈ ​മാ​സം പ​ത്തി​ന് ആ​രം​ഭി​ക്കും. അ​ടു​ത്ത​മാ​സം ഒ​ൻ​പ​തു മു​ത​ൽ 23 വ​രെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ബം​ഗ​ളൂ​രു, മൈ​സൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കും അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു പോ​കു​ന്ന​തി​നു​മാ​യി നി​ല​വി​ലു​ള്ള 90 ബ​സു​ക​ൾ​ക്ക് പു​റ​മെ ആ​ദ്യ​ഘ​ട്ട​മാ​യി ഓ​രോ ദി​വ​സ​വും 58 അ​ധി​ക ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തും. www.onlineksrtcswift.com എ​ന്ന വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യും, ENTE KSRTC NEO OPRS എ​ന്ന മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ച് സീ​റ്റു​ക​ൾ ബു​ക്കിം​ഗ് ആ​കു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി ക്ര​മീ​ക​രി​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് അ​ധി​ക ബ​സു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്പോ​ൾ തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ൾ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും.…

Read More

അ ‘അമ്മ’; മ​ല​യാ​ളം പ​ഠി​ക്കാ​ൻ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ത്തി

കു​റ​വി​ല​ങ്ങാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ച​ങ്ങാ​തി പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന് മ​ല​യാ​ളം പ​ഠി​ക്കാ​ൻ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ത്തി. തൊ​ഴി​ലാ​ളി​ക​ളെ മൂ​ന്നു​മാ​സം കൊ​ണ്ട് മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ക എ​ന്ന​താ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹ​മാ​രി മ​ല​യാ​ളം പാ​ഠ​പു​സ്ത​കം ഉ​പ​യോ​ഗി​ച്ചാ​ണ് മ​ല​യാ​ള​പ​ഠ​നം. ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലും ഒ​രു​പോ​ലെ പ്രാ​വീ​ണ്യം നേ​ടി​യ ഇ​ൻ​സ്ട്ര​ക്‌​ട​ർ​മാ​രാ​ണ് പ​ഠ​ന​ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​ഴി​വു​വേ​ള​ക​ളും ഞാ​യ​റാ​ഴ്ച​ക​ളു​മാ​ണ് പ​ഠ​ന​ക്ലാ​സു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. 30 വ​രെ പ​ഠി​താ​ക്ക​ളാ​ണ് ഓ​രോ കേ​ന്ദ്ര​ത്തി​ലും ഉ​ള്ള​ത്. ഇ​വ​ർ​ക്ക് ഈ ​മാ​സം അ​വ​സാ​ന​മോ അ​ടു​ത്ത മാ​സം ആ​ദ്യ​മോ പ​രീ​ക്ഷ​യു​ണ്ടാ​കും. വി​ജ​യി​ക​ൾ​ക്കു സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

Read More