ആയേര: സ്വവർഗരതിയെ എതിർത്ത പിതാവിനെ മകൻ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ആയേര ഗ്രാമത്തിലാണ് സംഭവം. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ മകൻ മൃതദേഹം കത്തിച്ചതിന് ശേഷം പെട്ടിയിലാക്കി ഉപേക്ഷിച്ചു. മൃതദേഹം പാതി കത്തിയ നിലയിൽ പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മെയ് നാലിന് കൊലപാതകം നടന്നെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അന്വേഷിക്കാനായി മൂന്ന് പോലീസ് ടീമിനെ രൂപപ്പെടുത്തിയിരുന്നു. കാണാതായ വ്യക്തിയുടെ അടയാളങ്ങളുമായി സാമ്യം കണ്ടെത്തിയതോടെയാണ് മരിച്ചയാളെ തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകനാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. മോഹൻലാൽ ശർമ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ അജിത് സുഹൃത്തുക്കളുമായി ചേർന്ന് പിതാവിനെ അടിച്ചുകൊല്ലുകയായിരുന്നു. അജിത്തും സംഘവും ഞായറാഴ്ച പോലീസ് പിടിയിലായി. ഇവരുടെ കൈയിൽ നിന്ന് രണ്ട് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തി.
Read MoreCategory: Top News
തെക്കൻ ജില്ലകളിൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ മഴയുടെ ശക്തിയേറും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെയും തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ വ്യാഴാഴ്ച വരെയും ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും കൊല്ലം ജില്ലയിൽ വ്യാഴാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreമുംബൈയിൽ നാശംവിതച്ച് പൊടിക്കാറ്റും മഴയും: പരസ്യബോർഡ് തകർന്ന് എട്ട് മരണം; 60 പേർക്കു പരിക്ക്
മുംബൈ: അപ്രതീക്ഷിതമായി അനുഭവപ്പെട്ട കനത്ത മഴയിലും പൊടിക്കാറ്റിലും വാണിജ്യനഗരമായ മുംബൈ നട്ടംതിരിഞ്ഞു. നഗരത്തിലെ ഘാട്ട്കോപ്പർ, ചെദ്ദനഗറിൽ നൂറ് അടി ഉയരത്തിലുള്ള പരസ്യബോർഡ് സമീപത്തെ പെട്രോൾപന്പിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. 60 പേർക്കു പരിക്കേറ്റു. നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് അനുമാനം. 62 പേരെയാണ് ഇന്നലെ രാത്രിയോടെ പുറത്തെത്തിച്ചത്. കോർപറേഷന്റെ അനുമതിയില്ലാതെ സ്ഥാപിച്ചതാണ് ബോർഡെന്ന് ബിഎംസി അധികൃതർ പറഞ്ഞു. ഇന്നലെ രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണ്. മഴയെത്തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂറോളം നിലച്ചു. 15 വിമാനങ്ങൾ മറ്റിടങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. ലോക്കൽ ട്രെയിനുകൾ മണിക്കൂറുകളോളം താമസിച്ചതോടെ ജനം കടുത്ത ബുദ്ധിമുട്ടിലായി. മഴയെത്തുടർന്ന് മുംബൈ നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വഡാലയിൽ നിർമാണത്തിലിരുന്ന പാർക്കിംഗ് ടവർ തകർന്ന് മൂന്നുപേർക്കു പരിക്കേറ്റു. നിരവധി വാഹനങ്ങളും തകർന്നു.
Read Moreപൊന്നാനി ബോട്ട് അപകടം; മൃതദേഹങ്ങൾ സംസ്കരിച്ചു
പൊന്നാനി: ബോട്ട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാലു മണിയോടെ മൃതദേഹങ്ങൾ ഖബറടക്കി. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപെട്ടത്. ബോട്ടിലുണ്ടായിരുന്നു മറ്റു നാല് പേരെ രക്ഷപ്പെടുത്തി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. അപകടമുണ്ടാക്കുന്ന തരത്തിൽ തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.
Read Moreഹൃദയം നുറുങ്ങുന്ന വേദനയിലും… അഞ്ചു പേരില്‍ മരണമില്ലാതെ ജീവിക്കും സുനില്‍കുമാർ
തൊടുപുഴ: അകാലത്തില്‍ വിധി ജീവന് കവര്‍ന്നെടുത്തെങ്കിലും അവയവദാനത്തിലൂടെ മരണത്തെ തോല്‍പ്പിക്കുകയായിരുന്നു സുനില്‍കുമാര്‍. ഗുരുതര രോഗത്താല്‍ മരണത്തോട് മല്ലടിക്കുമ്പോഴും കരിങ്കുന്നം അരീക്കല്‍ സുനില്‍ കുമാറിന്റെ (45) മനസില്‍ താന്‍ മരണത്തിന് കീഴടങ്ങിയാലും തന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന ആഗ്രഹമായിരുന്നു. ശനിയാഴ്ച മരിച്ച സുനില്‍കുമാറിന്റെ അവയവങ്ങള്‍ ഇന്നലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് സുനില്‍കുമാര്‍ ചെയ്തു വന്നിരുന്നത്. ഇതിനിടെ കടുത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കഴിഞ്ഞ ഏഴിന് കോട്ടയം മെഡിക്കല്‍ കോളജില്‍ സുനില്‍കുമാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളും തിരുവനന്തപുരം ആര്‍ഷ വിദ്യാസമാജം ആശ്രമവുമാണ് ചികിത്സയ്ക്കായി സഹായിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം സുനില്‍ കുമാര്‍ ജീവിതത്തിലേക്കു തിരിച്ചുവരും എന്ന്…
Read Moreകാട്ടാക്കടയിലെ മായാമുരളിയുടെ ജീവനെടുത്തത് മന്ത്രവാദമോ? വീട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്ന അജ്ഞാതൻ മന്ത്രവാദിയോ; പോലീസ് അന്വേഷണം തുടങ്ങി
കാട്ടാക്കട: കാട്ടാക്കടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന രജ്ഞിത്തിനായി അന്വേഷണം ശക്തമാക്കി. ഇയാൾ നാട്ടിൽതന്നെ തങ്ങാനുള്ള സാധ്യതയയാണ് പോലീസ് കാണുന്നത്. ഇയാളുടെ ഫോൺ ടവറുകൾ ഉൾപ്പടെ പരിശോധിക്കുകയാണ്. ചിലരെ സംശയം തോന്നിയതിനെ തുടർന്ന് വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ അവരെ വിട്ടയച്ചു. അതേസമയം വീട്ടിൽ ഒരാൾ വന്നു പോകാറുണ്ടായിരുന്നുവെന്നും ഇയാൾ പൂജാകർമിയാണെന്നുമുള്ള സൂചന പോലീസ് നൽകുന്നുണ്ട്. അതിനാൽതന്നെ മന്ത്രവാദ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നു. കാട്ടാക്കട മുതിയാവിളയിൽ മായ മുരളിയെയാണ് വ്യാഴാഴ്ച വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മർദനത്തിന്റെ പാടുകളും മൃതദേഹത്തിലുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഈ വീട്ടിൽ വഴക്കും വക്കാണവും പതിവാണെന്ന് നാട്ടുകാരും പഞ്ചായത്ത് അംഗവും നൽകിയ മൊഴി ശരിവയ്ക്കുന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടും.സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവായിരുന്നു മായാ മുരളി. പത്താം ക്ലാസ് പഠനത്തിനു…
Read Moreദുരിതം വിട്ടുമാറാതെ പ്രവാസി സംരംഭകന് ഷാജി മോന്; സ്ഥാപനത്തിന് മുന്നിലെ പ്ലാവ് സ്വയം കരിഞ്ഞതോ അതോ കരിച്ച് കളഞ്ഞതോ; സമരവുമായി പരിസ്ഥിതി പ്രവർത്തകർ
കോട്ടയം: മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോന്റെ സ്ഥാപനത്തിനു മുന്നിലെ സമരത്തിനെത്തിയ പരിസ്ഥിതി പ്രവർത്തകരും ഷാജി മോനും തമ്മിൽ തർക്കം. തന്റെ സ്ഥാപനത്തിന് മുൻപിൽ നിന്നുകൊണ്ട് സമരം ചെയ്യരുതെന്ന നിലപാടിൽ ഷാജി. ഇയാളുടെ സ്ഥാപനത്തിനു മുൻപിലുണ്ടായിരുന്ന പ്ലാവ് കരിഞ്ഞു പോയതിനെ ചൊല്ലി സമരത്തിനെത്തിയതാണ് പരിസ്ഥിതി പ്രവർത്തകർ. മരം നശിപ്പിച്ചതിനെതിരേ പോസ്റ്ററുകളും സ്ഥാപനത്തിനു മുന്നിൽ ഇവർ പതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരത്തിനെത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്ലാവ് കരിഞ്ഞു പോയതല്ല, മറിച്ച് എന്തോ വിഷ ദ്രാവകം തളിച്ചതു മൂലമാണ് പ്ലാവ് ഉണങ്ങി പോയതെന്ന് ആരോപിച്ചാണ് പരിസ്ഥിതി പ്രവർത്തകർ സമരം ചെയ്യുന്നത്. എന്നാൽ ഈ സമരത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ഷാജിമോനും കുറ്റപ്പെടുത്തി. തന്റെ സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്ന പ്ലാവിനെ ഒരു തണൽ മരമായി പരിപാലിച്ചു വരിയയായിരുന്നു. എന്നാൽ തന്നോട് വിരോധമുള്ള ആരോ ആണ് മരംനശിപ്പിച്ചത്. കള്ളകുറ്റം കെട്ടിച്ചമച്ച് തന്റെ മേൽ അത്…
Read Moreകെ. എസ് ഹരിഹരന്റെ വീടിന് നേരെ ബോംബാക്രമണം; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കെ. കെ. രമ; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരേ കേസെടുത്തു
കോഴിക്കോട്: ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരന്റെ വിവാദ പരാമർശം കൊടുന്പിരി കൊണ്ടിരിക്കുന്നതിനിടയിൽ ഹരിഹരന്റെ വീടിനു നേരെ ബോംബാക്രമണം. ബോംബ് വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവസമയത്ത് ഹരിഹരനും കുടുംബവും, ഭാര്യാസഹോദരനും, രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ഹരിഹരന് പറഞ്ഞു. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കെ.കെ. രമ ആരോപിച്ചു. തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിനു പ്രസക്തിയില്ലെന്ന് രമ പറഞ്ഞു. ഹരിഹരന്റെ വീടിനു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും മാപ്പുപറയൽ കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത് ഇതിന്റെ സൂചനയാണെന്നും രമ കൂട്ടിച്ചേർത്തു. കെ. കെ ശൈലജയ്ക്കും…
Read Moreപൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം; നാല് പേരെ രക്ഷപ്പെടുത്തി; അപകടത്തിൽ ബോട്ട് രണ്ടായി പിളർന്നു
പൊന്നാനി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപെട്ടത്. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബോട്ടിലുണ്ടായിരുന്നു മറ്റു നാല് പേരെ രക്ഷപ്പെടുത്തി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. അപകടമുണ്ടാക്കുന്ന തരത്തിൽ തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.
Read Moreഎൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിന്റെ 8 വർഷം; കെട്ടിക്കിടക്കുന്നത് 7ലക്ഷത്തോളം ഫയലുകൾ; ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർക്കുക നിങ്ങൾ…!
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കാകുന്നു. സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ഏപ്രിൽ വരെ മൂന്നു ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഔദ്യോഗികമായിത്തന്നെ പറയുന്നത്. എന്നാൽ, 7.9 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് അനൗദ്യോഗികമായി പറയപ്പെടുന്നത്. നേരത്തേ നിയമസഭയിൽ നൽകിയ മറുപടിയിലും ഇത്രത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് മന്ത്രിമാർ മറുപടി നൽകിയിട്ടുള്ളത്. ഫയൽ തീർപ്പാക്കാൻ യജ്ഞം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആവർത്തിച്ചു പറയുന്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെ പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്ഥാപനം, ഉന്നത വിദ്യാഭ്യാസം, റവന്യു, പട്ടികജാതി ക്ഷേമം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകൾ കൂടിക്കിടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായ സാഹചര്യത്തിൽ ഇപ്പോൾ ഫയലുകളിൽ കാര്യമായ തീർപ്പുണ്ടാകുന്നില്ല. മധ്യവേനൽ അവധിക്കാലമായതിനാൽ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു…
Read More