കൊച്ചി: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വിവാദ പരാമര്‍ശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണമായും തെറ്റാണ്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയനേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയാകണം. ഹരിഹരന്റെ പരാമര്‍ശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിഴവ് ബോധ്യപ്പെട്ട് നിര്‍വ്യാജം ഖേദപ്രകടനം നടത്തിയ ഹരിഹരന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തെറ്റു പറ്റിയാല്‍ തിരുത്തുകയെന്നത് അനിവാര്യതയാണ്. വിവാദ പരാമര്‍ശം തള്ളിപ്പറഞ്ഞ ആര്‍എംപി നേതൃത്വത്തിന്റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങള്‍ മുന കൂര്‍പ്പിച്ച് ഉന്നയിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സതീശന് പറഞ്ഞു.
Read MoreCategory: Top News
വിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീടിനു നേരേ ബോംബേറ്
കോഴിക്കോട്: ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു നേരേ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രി 8.15നായിരുന്നു സംഭവം. വൈകുന്നേരം മുതല്‍ ഒരു സംഘം വീടിന് ചുറ്റും കറങ്ങുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേസംഘം എത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് ഹരിഹരൻ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.
Read Moreനിരണം പഞ്ചായത്തിലെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം
പത്തനംതിട്ട: ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ലയിലും പക്ഷിപ്പനി. തിരുവല്ലയിലെ നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് നിരണത്തെ സർക്കാർ ഡക്ക് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി ആണെന്ന് മനസിലായത്. ഇതിനു പിന്നാലെ പ്രതിരോധ നടപടികള്‍ പഞ്ചായത്തില്‍ ആരംഭിച്ചു. തിങ്കളാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
Read Moreമലപ്പുറത്ത് പ്ലസ് വൺ ബാച്ചുകള്‍ കൂട്ടിയില്ലെങ്കില്‍ സമരം ചെയ്യും; മുന്നറിയിപ്പുമായി ലീഗ്
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ സമരം നടക്കുമെന്ന് സൂചനയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിജയശതമാനം അനുസരിച്ച് കുട്ടികൾക്ക് ഉപരിപഠനം നടത്താൻ സാധിക്കുന്നില്ല. ബാച്ചുകൾ അനുവദിക്കുക എന്നതാണ് ഏക പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു, ഇപ്പോള്‍ സര്‍ക്കാര്‍ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More‘പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു’; ആർ. ബിന്ദു
തിരുവനന്തപുരം: ആർഎംപി നേതാവ് കെ. എസ്. ഹരിഹരന്റെ അധിക്ഷേപ പരാമർശത്തിനെതിരേ മന്ത്രി ആർ. ബിന്ദു. പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പരാമർശം. മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണെന്നും ബിന്ദു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആർഎംപി നേതാവിന്റെ പ്രസ്താവന. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ് ഇതുവഴി. രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവർത്തനത്തിലായാലും കലാരംഗത്തായാലും സ്ത്രീകളെ അശ്ലീലധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം…
Read Moreഅഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കുടകിലെ കൊലപാതകം; 16 കാരിയെ കൊലപ്പെടുത്തി തലയുമായി മുങ്ങിയ പ്രതി അറസ്റ്റിൽ
ഇരിട്ടി: കുടകിലെ സോമവാർപേട്ടയിൽ 16കാരിയായ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ അഭ്യൂഹങ്ങൾക്കൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. സോമവാർപേട്ട സുർലഭി സ്വദേശി എം. പ്രകാശ് (ഓംകാരപ്പ-32) ആണ് അറസ്റ്റിലായത്. പ്രതി തൂങ്ങിമരിച്ചതായി പ്രദേശത്തെ സോഷ്യൽ മീഡിയകളിൽ വാർത്ത വന്നിരുന്നു. വെള്ളിയാഴ്ച പുറത്തുവന്ന വാർത്ത പോലീസ് നിഷേധിക്കാതിരുന്നതും പ്രതി മരിച്ചതായുള്ള വാർത്തയ്ക്ക് ആക്കം കൂട്ടി. എന്നാൽ അന്വേഷണത്തിനൊടുവിൽ തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി. ഇതിനിടെ ഇന്നലെ രാവിലെ പ്രതിയെ വിദ്യർഥിനിയുടെ വീടിനു സമീപത്തുനിന്ന് തിരനിറച്ച ഒറ്റക്കുഴൽ തോക്ക് സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. കല്യാണം മുടക്കിയത് പെൺകുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയത്തിൽ സഹോദരിയെയും കൊല്ലാൻ പ്ലാൻ ചെയ്തിരുന്നതായി കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് പ്രതി വീണ്ടും തോക്കുമായി എത്തിയതെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതി തൂങ്ങിമരിച്ചെന്ന പ്രചാരണം നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ്…
Read Moreഎന്‍ഐടി വിദ്യാര്‍ഥികൾ ജീവനൊടുക്കിയ സംഭവം; താങ്ങാനാകാത്ത പഠനസമ്മർദമെന്ന് സൂചന
കോഴിക്കോട്: ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങളിലൊന്ന് പഠനസംബന്ധമായ മാനസിക സമ്മർദമാണെന്ന് സൂചന. രണ്ടുവര്‍ഷത്തിനകം നാലു വിദ്യാര്‍ഥികളാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജീവന് അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ബിടെക് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ മൂന്നാം വര്‍ഷം പഠിക്കുന്ന യോഗീശ്വര്‍ നാഥ് എന്ന വിദ്യാര്‍ഥിയാണ് ഏഴുനിലയുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്. പരീക്ഷ കഴിഞ്ഞ് മറ്റ് വിദ്യാര്‍ഥികളെല്ലാം ഹോസ്റ്റല്‍ വിട്ടിരുന്നു. മുംബൈ ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരനായ വെങ്കട്ടറാം നരസയ്യയുടെ മകനാണ് യോഗീശ്വര്‍ നാഥ്. പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷമാണ് മരണത്തിലേക്കു നയിച്ചതെന്നാണു സൂചന. പരീക്ഷയില്‍ തോറ്റവര്‍ക്ക് പിന്നീട് അത് എഴുതി എടുക്കുന്നതിനുള്ള സംവിധാനം എന്‍ഐടിയില്‍ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. യോഗീശ്വര്‍ നാഥ് ചില പരീക്ഷകള്‍ എഴുതിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദമായിരിക്കാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. പരീക്ഷയുടെയും പഠനത്തിന്റെയും…
Read Moreആർക്കും നിയമം കൈയിലെടുക്കാവുന്ന സ്ഥിതി: ക്രിമിനലുകൾക്കെതിരേ കർശന നടപടിയെടുക്കാൻ ഡിജിപി തയാറാകണം; വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർത്ത് ആർക്കും നിയമം കൈയിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സർക്കാരും ആഭ്യന്തര വകുപ്പും എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാസംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൂവാറ്റുപുഴയിൽ മകൻ അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികൾ കൊലപ്പെടുത്തി. തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ ആവർത്തിക്കുമ്പോഴും പോലീസ് സേനയ്ക്ക് തലവനുണ്ടോയെന്നു സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിർദേശം…
Read Moreകെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; ഇരുട്ടിൽ തപ്പി പോലീസ്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിൽ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. സംഭവദിവസം കെഎസ്ആർടിസി ഡ്രൈവർ യദുവിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ സുബിന്റെയും തമ്പാനൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും യദുവിനെയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തെങ്കിലും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ചോദ്യംചെയ്യലിന് വീണ്ടും വിളിക്കുമ്പോൾ ഹാജരാകണമെന്ന ഉപാധിയോടെ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നുപേരെയും വിട്ടയച്ചത്. കണ്ടക്ടർ സുബിനും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവും പറഞ്ഞ കാര്യങ്ങളിലെ വ്യക്തത ഉറപ്പാക്കാൻ വൈകുന്നേരത്തോടെ യദുവിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ ചോദ്യം ചെയ്യലിൽ മെമ്മറി കാർഡിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് കണ്ടക്ടർ സുബിൻ മൊഴി നൽകിയത്. തമ്പാനൂർ ഡിപ്പോയിൽ എത്തിച്ച ബസിൽനിന്നു മെമ്മറി കാർഡ് നഷ്ടമായതിൽ തനിക്ക് യാതൊന്നും അറിയില്ലെന്നാണ് സ്റ്റേഷൻ മാസ്റ്ററും മൊഴി നൽകിയത്. കഴിഞ്ഞ…
Read Moreആർട്ടിക്, അന്റാർട്ടിക്ക, ഹിമാലയം; ഇന്ത്യയുടെ മുന്നേറ്റം പാഠ്യവിഷയമാകും
ന്യൂഡൽഹി: ആർട്ടിക്, അന്റാർട്ടിക്ക, ഹിമാലയം എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ വൈകാതെ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചേക്കാം. ഈ മേഖലകളിലെ ഗവേഷണത്തിന്റെ പ്രാധാന്യം സിലബസിൽ ഉൾപ്പെടുത്താൻ നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിനെ (എൻസിഇആർടി) സമീപിക്കാൻ കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം. അന്റാർട്ടിക്ക പര്യവേഷണത്തിന്റെയും ആർട്ടിക്കിന്റെയും ഹിമാലയത്തിന്റെയും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ പാഠ്യവിഷയമാക്കുന്നതുമായി ബന്ധപ്പെട്ട് എൻസിഇആർടി അടുത്തിടെ കമ്മിറ്റി രൂപീകരിച്ചു. അന്റാർട്ടിക്ക പര്യവേഷണത്തെക്കുറിച്ച് എൻസിഇആർടി പാഠപുസ്തകങ്ങളിൽ പരാമർശമുണ്ട്, പക്ഷേ ഉള്ളടക്കം വളരെക്കാലമായി പുതുക്കിയിട്ടില്ല. ആർട്ടിക്, ഹിമാലയം മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളെക്കുറിച്ച് വളരെ പരിമിതമായ പരാമർശമേ ഉള്ളൂ. മേയ് 20 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന നിർണായക മീറ്റിംഗുകൾ ദക്ഷിണ ധ്രുവമേഖലയിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ അവരുടെ ശാസ്ത്ര പ്രവർത്തനങ്ങളുടെ ഫലങ്ങളും ഭാവി പദ്ധതികളും പങ്കിടും.മൈത്രി, ഭാരതി എന്നീ രണ്ടു സജീവ ഗവേഷണ കേന്ദ്രങ്ങളാണ് ഇന്ത്യയ്ക്ക് അന്റാർട്ടിക്കയിലുള്ളത്. 1983ൽ…
Read More