ന്യൂഡൽഹി: നിയമപഠനത്തിൽ അമേരിക്കയിൽനിന്നു സ്കോളർഷിപ്പ് നേടിയ സുപ്രീംകോടതി കാന്റീനിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജഡ്ജിമാരും. പാചകക്കാരനായ അജയ് കുമാർ സാമാലിന്റെ മകൾ പ്രഗ്യയെയാണ് ഇന്നലെ രാവിലെ കോടതി നടപടികൾ ആരംഭിക്കുന്നതിനു മുന്‍പ് ജഡ്ജസ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. കലിഫോർണിയ യൂണിവേഴ്സിറ്റിയിലോ മിഷിഗൺ യൂണിവേഴ്സിറ്റിയിലോ നിയമത്തിൽ മാസ്റ്റേഴ്സിനു പഠിക്കാനാണു പ്രഗ്യയ്ക്കു സ്കോളർഷിപ്പ് ലഭിച്ചത്. ചീഫ് ജസ്റ്റീസും ജഡ്ജിമാരും ഒപ്പിട്ട ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള വിവിധ ഗ്രന്ഥങ്ങൾ പ്രഗ്യയ്ക്ക് സമ്മാനിച്ചു. സ്വന്തം നിലയ്ക്കാണു പ്രഗ്യ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നതെന്നും അവൾ ആഗ്രഹിക്കുന്നതെല്ലാം നൽകുന്നുവെന്ന കാര്യം ഉറപ്പുവരുത്തുമെന്നും രാജ്യത്തെ സേവിക്കാൻ അവൾ തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. പ്രഗ്യയുടെ മാതാപിതാക്കളെ ചീഫ് ജസ്റ്റീസ് ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു. തനിക്ക് എല്ലാം മാതാപിതാക്കളാണെന്നും അവരാണ് തന്റെ ഉയർച്ചയ്ക്കു പിന്നിലെന്നും പറഞ്ഞ പ്രഗ്യ, നിയമപഠനരംഗത്തേക്ക് കടന്നുവരാൻ…
Read MoreCategory: Top News
‘വേറെ ഒരു മാർഗവുമില്ല’…മാർഗംകളിക്ക് മാർക്കിടാൻ കോഴ വാങ്ങി; ആരോപണ വിധേയനായ വിധികർത്താവ് ജീവനൊടുക്കി; ആത്മഹത്യാകുറിപ്പിൽ അവസാനം എഴുതിയ വരികളിങ്ങനെ…
കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നടന്ന യുവജനോത്സവത്തിൽ മാർഗം കളി മത്സരത്തിന്റെ വിധികർത്താവായിരുന്ന ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. കണ്ണൂരിലെ വീട്ടിലാണ് ഷാജിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു ഷാജി. ഷാജി അടക്കം നാലു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബാക്കി മൂന്നു പേരില്‍ രണ്ടുപേര്‍ നൃത്ത പരിശീലകരും ഒരാള്‍ സഹായിയുമാണ്. കലോത്സവത്തിലെ വിവാദമായ മാര്‍ഗം കളി മത്സരത്തിന്റെ വിധി കര്‍ത്താവായിരുന്നു ഷാജി. മാര്‍ഗം കളി മത്സരത്തിന്റെ ഫലം പരാതിയെതുടര്‍ന്ന് തടഞ്ഞുവച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക്…
Read Moreബിജെപിക്കൊപ്പം ഒട്ടിനില്ക്കുന്ന കക്ഷിയാണ് ബിഡിജെഎസ്; എൻഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തിയെന്ന് പി.സി. ജോർജ്
കോട്ടയം: എൻഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തിയെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. സീറ്റ് താരമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ഒരു നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും പി.സി. വ്യക്തമാക്കി. സീറ്റ് കച്ചവടത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിയാം. ഘടകകക്ഷിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ബിജെപി സീറ്റ് കച്ചവടം ചെയ്യുന്നില്ലെന്നും ജോർജ് പറഞ്ഞു. കോട്ടയത്ത് എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ല എന്നത് സത്യമാണ്. കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. അതിന് താൻ പങ്കെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കൊപ്പം ഒട്ടിനില്ക്കുന്ന കക്ഷിയാണ് ബിഡിജെഎസ്. ഇത്തരം കക്ഷികളുടെ എല്ലാ പരിപാടിക്കും പോകാൻ പറ്റുമോ എന്നും പി.സി. ജോർജ് ചോദിച്ചു.
Read Moreബിസിനസ് ആവശ്യത്തിന് എന്ന വ്യാചേന ദുബായിലേക്ക് വിളിച്ച് വരുത്തി: സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി
കൊച്ചി: യുവതിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ച് വരുത്തിയ കൊച്ചി സ്വദേശിനിയെയാണ് സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്. നാദാപുരം സ്വദേശിയായ സുഹൃത്ത് ബലാത്സംഗം ചെയ്തതിന് ശേഷം 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാനും ശ്രമിച്ചതായും യുവതി ആരോപിച്ചു. മാനസികമായി തകർന്നതിനാൽ താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു. അതേസമയം, കേസിലെ പ്രതി വിദേശത്താണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വടകര റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപത്മജയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം നടന്നെന്ന് ദല്ലാള്‍ ടി. ജി. നന്ദകുമാർ; ആവശ്യപ്പെട്ടത് സൂപ്പര്‍ പദവികള്‍; ചര്‍ച്ച നടത്തിയത് ഇ.പി. ജയരാജന് ആവശ്യപ്പെട്ടത് പ്രകാരം
കൊച്ചി: പത്മജ വേണുഗോപാലിനെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചര്‍ച്ച. താന്‍ നേരിട്ടാണ് പത്മജയെ വിളിച്ച് സംസാരിച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തിക അവര്‍ ആവശ്യപ്പെട്ടു. സൂപ്പര്‍ പദവികള്‍ ആവശ്യപ്പെട്ടതിനാലാണ് ചര്‍ച്ച മുന്നോട്ട് പോകാതിരുന്നതെന്നും നന്ദകുമാര്‍ ഒരു മാധ്യമത്തോട് സംസാരിക്കവെ വെളിപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു ചര്‍ച്ച നടന്നത്. ഉപതെരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയില്‍ പ്രചാരണത്തിനായി എത്താതിരുന്നത് സംബന്ധിച്ച് പത്മജയോട് ചോദിച്ചു. അവര്‍ നിരാശയിലാണെന്നായിരുന്നു മറുപടി. ഈ വിവരം ഇ.പി. ജയരാജനോട് സംസാരിച്ചപ്പോള്‍ എല്‍ഡിഎഫിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടത് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തികയാണ്. അവര്‍ ‘സൂപ്പര്‍ പദവികള്‍’ ആവശ്യപ്പെട്ടു. ഇ.പി ജയരാജന് മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇതിന് പിന്നാലെ വീണ്ടും പത്മജയുമായി സംസാരിച്ചു. അവര്‍…
Read Moreമീരയുടെ മോഷണവും ബാങ്കിന്റെ നഷ്ടവും… കേരള ബാങ്കിൽ നിന്ന് ഏരിയാ മാനേജർ മുക്കിയത് 335.08 ഗ്രാം സ്വർണം; 9 മാസത്തിന് ശേഷം അഴിക്കുള്ളിലാക്കി പോലീസ്
ചേര്‍ത്തല: കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ ചേര്‍ത്തല നഗരസഭ രണ്ടാംവാര്‍ഡില്‍ തോട്ടുങ്കര വീട്ടില്‍ മീരാ മാത്യു (44) അറസ്റ്റില്‍. ഒമ്പതു മാസമായി അറസ്റ്റിനെ അതിജീവിച്ചു കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പോലീസാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നു അറസ്റ്റ് ചെയ്തത്. കേരള ബാങ്കിന്റെ ചേര്‍ത്തല, ചേര്‍ത്തല സായാഹ്നശാഖ, പട്ടണക്കാട്, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളില്‍നിന്നായി 335.08 ഗ്രാം പണയ സ്വര്‍ണം മോഷണം പോയെന്ന പരാതിയിലാണ് അറസ്റ്റ്. ശാഖകളിലെ മാനേജര്‍മാര്‍ നല്കിയ പരാതിയിലാണ് ബാങ്കിന്റെ ഏരിയാ മാനേജരായിരുന്ന മീരാമാത്യുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തത്. ചേര്‍ത്തല സ്റ്റേഷനില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ സ്റ്റേഷനുകളില്‍ ഓരോ കേസും വീതമാണ് എടുത്തിരുന്നത്. മോഷണ വിവരം പുറത്തുവന്നതിനെതുടര്‍ന്ന് മീരാ മാത്യുവിനെ കേരള ബാങ്ക് സര്‍വീസില്‍നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.തുടര്‍ന്നാണ് ശാഖകളില്‍നിന്നു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍…
Read Moreഎല്ലാംപോയല്ലോ മോളേ… റിട്ടയേഡ് കെഎസ്ആർടിസി ഡ്രൈവറുടെ വീട്ടിൽ മോഷണം; ഓട് പൊളിച്ച് അകത്തുകടന്ന കള്ളൻ കൊണ്ടുപോയത് 70 പവൻ
വൈക്കം: വീടിന്റെ ഓടു പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന് സ്വര്‍ണവും ഡയമണ്ടുകളും കവർന്നു. വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് ആറാട്ടുകുളങ്ങര- ചുടുകാട് റോഡിൽ തെക്കേനാവള്ളില്‍ എന്‍.പുരുഷോത്തമന് നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. റിട്ടയേഡ് കെഎസ്ആർടിസി ജീവനക്കാരനാണ് പുരുഷോത്തമന് നായർ. പുരുഷോത്തമൻ നായരും ഭാര്യ ഹൈമവതിയും മകള്‍ ദേവീപാര്വതിയും തിങ്കളാഴ്ച രാത്രി 8.30 ഓടെ വീട് പൂട്ടി ചികിത്സാ ആവശ്യത്തിന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. സ്വന്തം കാറിൽ പരിചയക്കാരനായ ഡ്രൈവർ രാജേഷിനെ കൂട്ടിയാണ് പോയത്. വീട്ടുകാരെ ആശുപത്രിയിലാക്കിയ ശേഷം രാജേഷ് തിരികെ വാഹനം വീട്ടില്‍ കൊണ്ടുവന്നിട്ടു. ഉച്ചകഴിഞ്ഞ് ഡ്രൈവർ കാറുമെടുത്ത് ആശുപത്രിയിലെത്തി 3.30ഓടെ ഇവരെ തിരികെ വീട്ടിലെത്തിച്ചപ്പോഴാണ് മോഷണ വിവരമറിയുന്നത്. പുറത്തുനിന്ന് കതകിന്റെ പൂട്ടുതുറക്കാന്‍ നോക്കിയപ്പോള്‍ പൂട്ട് തുറക്കാനായില്ല. കതക് അകത്തുനിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു. സംശയം…
Read Moreകല്യാണചെക്കന്റെ ചിത്രം കാമറയിൽ, മനസിൽ പതിഞ്ഞത് സഹോദരിയുടെ മുഖം; വിവാഹം ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫർക്കൊപ്പം പെൺകുട്ടി ഒളിച്ചോടി
പാറ്റ്ന: സഹോദരന്റെ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫർക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒളിച്ചോടി. മുസാഫർപൂർ ജില്ലയിലെ ചന്ദ്വാരഘട്ട് ദാമോദർപൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. മാർച്ച് ആറ് മുതൽ തന്റെ മകളെ കാണാനില്ലെന്നും മകന്റെ വിവാഹം ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫർക്കൊപ്പം മകൾ ഒളിച്ചോടിയെന്നും ഇയാൾ പരാതിയിൽ ആരോപിക്കുന്നു. മോത്തിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മോഹന ഗ്രാമവാസിയായ യുവാവിനെതിരെയാണ് പിതാവ് പരാതി നൽകിയത്. പ്രതിയുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണെന്നും പെൺകുട്ടിയെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Read Moreഅമ്മാതിരി പരിപാടിയൊന്നും വേണ്ട… സിനിമ തുടക്കം മുതൽ കാണിച്ചില്ല; തിയേറ്റർ ഉടമ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
മലപ്പുറം: സിനിമ തുടക്കംമുതല്‍ കാണാന്‍ അവസരം നിഷേധിച്ചതിന് തിയറ്ററുടമ പരാതിക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. പെരിന്തൽമണ്ണ പ്ലാസ തിയറ്ററിനെതിരെ ഏലംകുളം സ്വദേശികളായ ശരത്ത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. കോടതി ചെലവിലേക്കായി 10,000 രൂപയും നൽകണം. 2023 എപ്രിൽ 30ന് രാത്രി ഏഴിനുള്ള ‘ പൊന്നിയൻ സെൽവൻ 2 ‘ കാണാനായി വൈകിട്ട് 6.45 നാണ് പരാതിക്കാർ തിയറ്ററിലെത്തിയത്. തിയറ്റർ വൃത്തിയാക്കുകയാണെന്ന് അറിയിച്ച് 10 മിനിറ്റ് കഴിഞ്ഞാണ് ഇവരെ പ്രവേശിപ്പിച്ചത്. എന്നാൽ ഏഴിന് തന്നെ പ്രദർശനം തുടങ്ങിയിരുന്നു. പ്രതിഷേധം അറിയിച്ചവരോട് തിയറ്റർ അധികൃതർ മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. രണ്ട് മിനിറ്റ് മാത്രമാണ് വൃത്തിയാക്കാനെടുത്തതെന്നും മഴ കാരണം പരാതിക്കാർ ഉൾപ്പെടെ ഓൺലൈനില്‍ ബുക്ക്ചെയ്തവര്‍ വൈകിയാണ് എത്തിയതെന്നുമായിരുന്നു തീയറ്റര്‍ അധികൃതരുടെ വാദം. എന്നാൽ സേവനത്തിലെ…
Read Moreഭാരത് റൈസിന് ബദൽ; സംസ്ഥാന സർക്കാരിന്റെ കെ റൈസിന്റെ വിൽപന ഇന്ന് മുതൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നടത്തും. ശബരി കെ റൈസ് എന്ന ബ്രാൻഡിൽ സപ്ലൈകോ സ്റ്റോറുകൾ വഴിയാണ് സർക്കാർ അരി വിതരണം ചെയ്യുന്നത്. ജയ, കുറുവ, മട്ട എന്നിവ വിതരണം ചെയ്യും. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ലൈകോ വഴി കിട്ടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്.…
Read More