ജെ​സ്നയെ ചില സുഹൃത്തുക്കൾ ചതിച്ചെന്ന് സംശയം; സ​ഹ​പാ​ഠി​ക​ളായ അഞ്ചുപേരിലേക്ക് അ​ന്വേ​ഷ​ണം എ​ത്തി​യി​ല്ല; സി​ബി​ഐ അ​ന്വേ​ഷ​ണം പ​രാ​ജ​യ​മെന്ന് പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സി​ൽ കൂ​ടെ കോ​ള​ജി​ൽ പ​ഠി​ച്ച അ​ഞ്ചു പേ​രി​ലേ​ക്ക് സി​ബി​ഐ അ​ന്വേ​ഷ​ണം എ​ത്തി​യി​ല്ല. സ​ഹ​പാ​ഠി​ക​ളു‌​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് രം​ഗ​ത്ത്. സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​ള്ളി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജെ​സ്ന​യു​ടെ പി​താ​വ് സി​ജെ​എം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഈ ​ആ​രോ​പ​ണ​മു​ള്ള​ത്. ഹ​ർ​ജി സ്വീ​ക​രി​ച്ച കോ‌‌​ട​തി സി​ബി​ഐ​യ്ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ര​ണ്ട് ആ​ഴ്ച സ​മ​യം ന​ൽ​കി.പു​ലി​ക്കു​ന്നി​നും മു​ണ്ട​ക്ക​യ​ത്തി​നും ഇ​ട​യ്ക്കു വ​ച്ചാ​ണ് ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​തെ​ന്നും ഈ ​സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം എ​ത്തി​യി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ബിരുദ വിദ്യാർഥിനിയായ ജെ​സ്ന കോളജിലെ എ​ൻ​എ​സ്എ​സ് ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യി​ട്ടി​ല്ല. സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ ച​തി​ച്ച​താ​യും സം​ശ​യ​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം പ​രാ​ജ​യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. 2018 മാ​ർ​ച്ച് 22-നാ​ണ് ജെ​സ്ന​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ലോ​ക്ക​ൽ പോ​ലീ​സും…

Read More

ഞാ​ൻ നി​ങ്ങ​ളു​ടെ പ​ദ്മേ​ച്ചി…​ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​മ്പോ​ൾ എ​ഐ​സി​സി ആ​സ്ഥാ​നം അ​ട​ച്ചു​പൂ​ട്ടും;​ കേ​ര​ള​ത്തി​ൽ താ​മ​ര​വി​രി​യും, മോ​ദി​യു​ടെ വീ​ടാ​ണ് ഭാ​ര​തം; ബി​ജെ​പി​യെ വാ​നോ​ളം പു​ക​ഴ്ത്തി പ​ദ്മ​ജ

പ​ത്ത​നം​തി​ട്ട: മോ​ദി​യു​ടെ വീ​ടാ​ണ് ഭാ​ര​തം. ബി​ജെ​പി​യു​ടെ ഒ​രു സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​യാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​ണു താ​ത്പ​ര്യ​മെ​ന്ന് പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൻ​ഡി​എ നേ​ട്ടം കൊ​യ്യു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ത്ത​നം​തി​ട്ട​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ​ദ്മ​ജ. യോ​ഗ​ത്തി​ല്‍ പ​ദ്മ​ജ​യ്ക്ക് മു​ന്‍​നി​ര​യി​ലാ​ണ് ഇ​രി​പ്പി​ടം ഒ​രു​ക്കി​യി​രു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി​യെ​ന്നും മോ​ദി ത​ന്നെ ആ​ക​ർ​ഷി​ച്ചു​വെ​ന്നും അ​തി​നാ​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു​വെ​ന്നും പ​ദ്മ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു അ​വ​സ​രം മാ​ത്രം ചോ​ദി​ച്ചാ​ണ് ബി​ജെ​പി​യി​ൽ വ​ന്ന​ത്. ഒ​രു സ്ഥാ​ന​വും വേ​ണ്ട. നി​ങ്ങ​ളു​ടെ പ​ദ്മേ​ച്ചി​യാ​ണ് താ​നെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും ന​ല്ല നേ​താ​ക്ക​ളി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ എ​ഐ​സി​സി ആ​സ്ഥാ​നം അ​ട​ച്ചു പൂ​ട്ടേ​ണ്ടി വ​രും. ച​വി​ട്ടും കു​ത്തും അ​പ​മാ​ന​വും സ​ഹി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന​തെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു. അ​ടു​ത്ത നി​യ​മ​സ​ഭ…

Read More

പണിയെടുത്താൽ പണം വേണം..!  എ​ഐ കാ​മ​റ നി​യ​മ​ലം​ഘ​ന നോ​ട്ടീ​സ് പ​ണം വേ​ണ​മെ​ന്നു കെ​ൽ​ട്രോ​ണ്‍; ന​ൽ​കാ​നാ​കി​ല്ലെ​ന്നു സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ നി​യ​മ​ലം​ഘ​ന നോ​ട്ടീ​സി​നു പ​ണം വേ​ണ​മെ​ന്ന് കെ​ൽ​ട്രോ​ണ്‍, ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് കെ​ൽ​ട്രോ​ണ്‍ സ​ർ​ക്കാ​രി​നു രേ​ഖാ​മൂ​ലം മു​ന്ന​റി​യി​പ്പു ന​ൽ​കി. കാ​മ​റ വ​ഴി​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 25 ല​ക്ഷം നോ​ട്ടീ​സ് അ​യ​ച്ച് ക​ഴി​ഞ്ഞ ശേ​ഷ​മു​ള്ള നോ​ട്ടീ​സു​ക​ൾ​ക്കു പ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് കെ​ൽ​ട്രോ​ണി​ന്‍റെ നി​ല​പാ​ട്. അ​ല്ലെ​ങ്കി​ൽ തു​ട​ർ​ന്നു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് അ​യ​ക്കി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​നെ ധ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​തു​വ​രെ 25 ല​ക്ഷം നോ​ട്ടീ​സ് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് കെ​ൽ​ട്രോ​ണ്‍ ന​ൽ​കി​യെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്നു ന​ൽ​കു​ന്ന നോ​ട്ടീ​സ് ഒ​ന്നി​ന് 20 രൂ​പ വീ​തം ന​ൽ​ക​ണം. ഈ ​വ്യ​വ​സ്ഥ​യാ​ണ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത്. എ​ഐ കാ​മ​റ സ്ഥാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ 25 ല​ക്ഷം നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും തു​ട​ർ​ന്നു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് ഫീ​സ് ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു കെ​ൽ​ട്രോ​ണും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​റി​ലെ വ്യ​വ​സ്ഥ. 2023 ജൂ​ണ്‍ മു​ത​ലാ​ണ് എ​ഐ കാ​മ​റ വ​ഴി​യു​ള്ള നി​യ​മ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി തു​ട​ങ്ങി​യ​ത്.…

Read More

കാ​രു​ണ്യം കാ​ണി​ക്കു​മോ സ​ർ​ക്കാ​ർ? ക​ട​ലി​ൽ കാ​ണാ​താ​യ മ​ക​നെ കാ​ത്ത് കുടുംബം; ആ​ശ​യും പ്ര​തീ​ക്ഷ​യും ന​ഷ്ട​പ്പെ​ട്ട ​കു​ടും​ബ​ത്തി​ന് സ​ങ്ക​ട​ങ്ങ​ൾ മാ​ത്രം ബാ​ക്കി

ആ​ല​പ്പു​ഴ: ക​ട​ലി​ൽ കാ​ണാ​താ​യ മ​ക​നെ കാ​ത്ത് ഒ​രു കു​ടും​ബം ക​ട​ലി​ലേ​ക്കു നോ​ക്കി​യി​രി​ക്കു​ന്നു. അ​വ​നെ ഇ​നി ക​ട​ലി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി കാ​ണാ​ൻ പ​റ്റു​മോ​യെ​ന്ന് ആ ​കു​ടും​ബ​ത്തി​ന് ഒ​രു പ്ര​തീ​ക്ഷ​യു​മി​ല്ല. കു​ടും​ബ​ത്തി​ന് ഒ​രു അ​ട​ച്ചു​റ​പ്പു​ള്ള വീ​ടോ, വീ​ട് വ​യ്ക്കാ​നു​ള്ള ഇ​ട​ത്തി​ന് പ​ട്ട​യ​മോ ഇ​ല്ലാ​യെ​ന്ന​ത് മ​റ്റൊ​രു ദുഃഖം. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 14 നാ​ണ് കാ​ട്ടൂ​ർ കൂ​ട്ടു​ങ്ക​ൽ തോ​മ​സ് -റീ​ത്താ​മ്മ മ​ക​ൻ ബി​നു ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​ത്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള ഗ​ലീ​ലി എ​ന്ന ബോ​ട്ടി​ൽ 21 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ് ബി​നു ക​ട​ലി​ൽ ജോ​ലി​ക്കു പോ​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ ക​ട​ലി​ൽ വീ​ണു​പോ​യ ബി​നു​വി​നെ കൂ​ടെ​യു​ള്ള​വ​ർ അ​ന്വേ​ഷി​ച്ചു. ര​ണ്ടു​ദി​വ​സ​ത്തോ​ളം ബി​നു​വി​നെ ക​ട​ലി​ൽ തെ​ര​ഞ്ഞു, ക​ണ്ടെ​ത്തി​യി​ല്ല. പി​ന്നെ നീ​ണ്ട കാ​ത്തി​രി​പ്പ്. തോ​മ​സും റീ​ത്താ​മ്മ​യും ത​ങ്ങ​ളു​ടെ മ​ക​നെ കാ​ത്ത് ക​ട​ലി​ൽ ക​ണ്ണു​ന​ട്ട് ക​ഴി​യു​ന്നു. ആ​ശ​യും പ്ര​തീ​ക്ഷ​യും ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ ആ ​കു​ടും​ബ​ത്തി​ന് സ​ങ്ക​ട​ങ്ങ​ൾ മാ​ത്രം ബാ​ക്കി. അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു ബി​നു​വി​ന്‍റെ ദുഃഖം. അ​തി​നു പ​രി​ഹാ​രം…

Read More

ബി​ജെ​പി​ക്ക് കി​ട്ടി​യ​ത് ക്ലാ​വ് പി​ടി​ച്ച ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ; ബി​ജെ​പി​യുടെ വളർച്ചയ്ക്ക് ക്വ​ട്ടേ​ഷ​ന്‍ പി​ടി​ച്ചി​രി​ക്കു​ന്ന​ത് ഇ.​പി. ജ​യ​രാ​ജ​നാ​ണെ​ന്ന് പ​രി​ഹ​സി​ച്ച് എം.​എം.​ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി വ​രു​മ്പോ​ൾ കാ​ഴ്ച​വ​യ്ക്കാ​ൻ ബി​ജെ​പി​ക്ക് കി​ട്ടി​യ​ത് ക്ലാ​വു​പി​ടി​ച്ച ഓ​ട്ടു​പാ​ത്ര​ങ്ങ​ളാ​ണെ​ന്ന് കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍. പെ​രു​മ്പ​റ കൊ​ട്ടി കൂ​ടെ​കൂ​ട്ടി​യ​വ​രു​ടെ കൂ​ടെ പോ​കാ​ന്‍ ഒ​രാ​ളു​പോ​ലും ഇ​ല്ലാ​യി​രു​ന്നു. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഇ​വ​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ലോ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലോ ഒ​രു സ്ഥാ​ന​വും ഇ​ല്ല. പ്ര​ധാ​ന​മ​ന്ത്രി വ​രു​മ്പോ​ള്‍ ക​ണ്ണു​കി​ട്ടാ​തി​രി​ക്കാ​ന്‍ ഇ​വ​രെ മു​ന്നി​ല്‍ നി​ര്‍​ത്താ​മെ​ന്നും ഹ​സ​ന്‍ പ​രി​ഹ​സി​ച്ചു. മു​ന്‍ മ​ന്ത്രി, മു​ന്‍ എം​പി, മു​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ ബി​ജെ​പി​യി​ലെ​ത്തും എ​ന്നാ​യി​രു​ന്നു സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളും സി​പി​എ​മ്മും ഒ​രു​പോ​ലെ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. 2021ല്‍ ​യു​ഡി​എ​ഫ് തോ​റ്റ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് അ​ട​പ​ട​ലം ബി​ജെ​പി​യി​ലേ​ക്ക് എ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. അ​ന്നു മു​ത​ല്‍ വി​വി​ധ​ത​രം പാ​ക്കേ​ജു​ക​ളു​മാ​യി ഇ​വ​ര്‍ ന​ട​ത്തി​യ ഭ​ഗീ​ര​ഥ പ്ര​യ​ത്‌​ന​മെ​ല്ലാം വി​ഫ​ല​മാ​യി. കാ​റ്റു​പോ​യ ബ​ലൂ​ണ്‍​പോ​ലെ കി​ട​ക്കു​ന്ന ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ പ്ര​സ​ക്തി​യു​ണ്ടാ​ക്കാ​നു​ള്ള ക്വ​ട്ടേ​ഷ​ന്‍ പി​ടി​ച്ചി​രി​ക്കു​ന്ന​ത് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നാ​ണ്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. സി​പി​എം – ബി​ജെ​പി ധാ​ര​ണ​യാ​ണ്…

Read More

മ​രി​ക്കാ​തെ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ ഇ​വി​ടെ​യു​ണ്ട്… പൂ​ക്കോ​ട് കോ​ള​ജി​ലെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്ക് പ​ഴ​ക്ക​മേ​റെ; എ​സ്എ​ഫ് ഐ​യു​ടെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​വ​രെ ക​ണ്ടെ​ത്തി

വ​യ​നാ​ട്: സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ​ര​ണ​ത്തി​ന് മു​മ്പും പൂ​ക്കോ​ട് വെ​റ്റി​ന​റി കോ­​ള­​ജി­​ലെ ര­​ണ്ട് വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ കൂ­​ടി ആ​ള്‍­​ക്കൂ­​ട്ട വി­​ചാ­​ര­​ണ നേ­​രി­​ട്ടെ­​ന്ന് ആ​ന്‍റി റാ­​ഗിം­​ഗ് സ്‌​ക്വാ­​ഡി​ന്‍റെ ക­​ണ്ടെ​ത്ത​ല്‍. ര­​ണ്ട് സം­​ഭ­​വ­​ങ്ങ­​ളി­​ലാ​യി കു­​റ്റ­​ക്കാ­​രെ­​ന്ന് ക­​ണ്ടെ­​ത്തി­​യ 13 വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്കെ­​തി­​രേ സ­​സ്‌­​പെ​ന്‍­​ഷ​ന്‍ അ­​ട­​ക്ക­​മു­​ള്ള ന­​ട­​പ­​ടി­​ക​ള്‍ സ്വീ­​ക­​രി​ച്ചു. സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ­​ര­​ണ­​വു­​മാ​യി ബ​ന്ധ​പ്പെ​ട്ട് വി­​ദ്യാ​ര്‍­​ഥി­​ക­​ളു​ടെ മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് സ​മാ​ന ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ പു­​റ­​ത്തു­​വ­​ന്ന­​ത്. 2019, 2021 ബാ​ച്ചു​ക​ളി​ല്‍​പ്പെ​ട്ട ര​ണ്ട് വി­​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ടി ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ നേ​രി​ട്ടെ​ന്ന വി​വ​രം ആ​ന്‍റി റാ​ഗിം​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ­​ഷം കു­​റ്റ­​ക്കാ​ര്‍­​ക്കെ­​തി​രേ ന​ട​പ​ടി സ്വീ​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു. 2019 ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​വ​ര്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്‍റേ​ണ്‍​ഷി​പ്പി​ലാ​ണ്. ഇ​വ​രി​ല്‍ നാ​ല് പേ​ര്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. അ​ഞ്ചു​പേ​രു​ടെ സ്‌­​കോ​ള​ര്‍​ഷി​പ്പ് റ​ദ്ദാ­​ക്കി­​യി­​ട്ടു​ണ്ട്. 2021 ബാ​ച്ചി​ലെ വി­​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച നാ​ലു​പേ​ര്‍​ക്കെ​തി​രെ​യും ന­​ട​പ­​ടി­​യെ­​ടു­​ത്തു. ര​ണ്ട് പേ​ര്‍​ക്ക് ഒ­​രു വ​ര്‍­​ഷ­​ത്തേ­​ക്കാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. മ​റ്റ് ര​ണ്ട് പേ​രു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പ് റ​ദ്ദാ​ക്കി.…

Read More

പ്ര​ധാ​ന​മ​ന്ത്രി​യെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി‍ പ​ത്ത​നം​തി​ട്ട: ത​ല​സ്ഥാ​ന​ത്ത് ഇന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; അ​നി​ൽ ആ​ന്‍റ​ണി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കും

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ പ്ര​ചാ​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇന്ന് പ​ത്ത​നം​തി​ട്ട​യി​ല്‍. ഉ​ച്ച​യ്ക്ക് 12ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ഡ​ല്‍​ഹി​യി​ല്‍ നി​ന്നു വി​മാ​ന​മാ​ര്‍​ഗം തി​രു​വ​ന്ത​പു​ര​ത്ത് എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ നി​ന്നും ഹെ​ലി​കോ​പ്ട​റി​ല്‍ പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങും. തു​ട​ര്‍​ന്ന് റോ​ഡു​മാ​ര്‍​ഗം സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് അ​ര​ല​ക്ഷം പ്ര​വ​ർത്ത​ക​രാ​ണ് പ​രി​പാ​ടി​ക്കെ​ത്തു​ക​യെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് അ​റി​യി​ച്ചു. രാ​വി​ലെ 11ന് ​പൊ​തു​യോ​ഗം ആ​രം​ഭി​ക്കും. സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വി​ശാ​ല​മാ​യ വേ​ദി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ക​രു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ന​ഗ​ര​ത്തി​നു പു​റ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്ത​ശേ​ഷം സ്റ്റേ​ഡി​യ​ത്തി​ലെ​ത്ത​ണം. റിം​ഗ് റോ​ഡു​ക​ളി​ലും സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ റോ​ഡി​ലും അ​ട​ക്കം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​നി​ല്‍ ആ​ന്‍റണി പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം…

Read More

വെ​യി​ലേ​റ്റാ​ൽ പ്ലാ​സ്റ്റി​ക് കു​പ്പിയിലെ വെ​ള്ളം അ​പ​ക​ട​കാ​രി; ശക്തമായ ചൂടിൽ നേ​രി​യ തോ​തി​ൽ പ്ലാ​സ്റ്റി​ക് വെ​ള്ള​ത്തി​ൽ അ​ലി​ഞ്ഞി​റ​ങ്ങും…

തൃ​ശൂ​ര്‍: സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ന്ന രീ​തി​യി​ൽ സൂ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​വെ​ള്ള വി​ല്പ​ന​യ്ക്കെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. ക​ടു​ത്ത ചൂ​ടേ​റ്റ് കു​പ്പി​യി​ലു​ണ്ടാ​കു​ന്ന രാ​സ​മാ​റ്റം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന​താ​ണു കാ​ര​ണം. സ്ഥി​ര​മാ​യി കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വെ​യി​ല​ത്തു നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​പ്പി​വെ​ള്ളം സൂ​ക്ഷി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലെ വെ​ള്ളം, ജ്യൂ​സു​ക​ൾ, കോ​ള​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ കൂ​ടു​ത​ൽ സ​മ​യം സൂ​ര്യ​പ്ര​കാ​ശ​മേ​റ്റാ​ൽ നേ​രി​യ തോ​തി​ൽ പ്ലാ​സ്റ്റി​ക് വെ​ള്ള​ത്തി​ൽ അ​ലി​ഞ്ഞി​റ​ങ്ങും. ​തു ക​ഴി​ക്കു​ന്പോ​ൾ ര​ക്ത​ത്തി​ൽ ക​ല​രു​ന്ന പ്ലാ​സ്റ്റി​ക് ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം പാ​നീ​യ​ങ്ങ​ൾ തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​ക​രു​ത്. നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​ത്ത രീ​തി​യി​ൽ സൂ​ക്ഷി​ക്ക​ണം. കു​പ്പി​വെ​ള്ള​ത്തി​ൽ ഐ​എ​സ്ഐ മു​ദ്ര നി​ർ​ബ​ന്ധ​മാ​ണ്. പ്ലാ​സ്റ്റി​ക് കു​പ്പി​യു​ടെ സീ​ൽ പൊ​ട്ടി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

Read More

മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി; ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ​വി​ദേ​ശ​നാ​യ​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ വി​ല​ക്ക്;​ റോ​ട്ട്‌​വീ​ലേ​ഴ്‌​സ് ഉ​ൾ​പ്പെ​ടെ 23 ഇ​നം നാ​യ്ക്ക​ൾ​ക്കാ​ണ് നി​രോ​ധ​നം

ന്യൂ​ഡ​ൽ​ഹി: ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ വി​ദേ​ശ​നാ​യ​ക​ളെ വി​ൽ​ക്കു​ന്ന​തും വ​ള​ർ​ത്തു​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. പി​റ്റ് ബു​ൾ ടെ​റി​യ​ർ, ടോ​സ ഇ​നു, അ​മേ​രി​ക്ക​ൻ സ്റ്റാ​ഫോ​ർ​ഡ്ഷ​യ​ർ ടെ​റി​യ​ർ, ഫി​ല ബ്ര​സി​ലേ​രി​യോ, ഡോ​ഗോ അ​ർ​ജ​ന്‍റീ​നോ, അ​മേ​രി​ക്ക​ൻ ബു​ൾ​ഡോ​ഗ്, ബോ​ർ​ബോ​ൽ, കം​ഗ​ൽ, വി​വി​ധ ഷെ​പ്പേ​ർ​ഡ് നാ​യ്ക്ക​ൾ, ടോ​ൺ​ജാ​ക്ക്, ബാ​ൻ​ഡോ​ഗ്, സ​ർ​പ്ലാ​നി​നാ​ക്, ജാ​പ്പ​നീ​സ് ടോ​സ, അ​ക്കി​റ്റ, മാ​സ്റ്റി​ഫ്‌​സ്, റോ​ട്ട്‌​വീ​ലേ​ഴ്‌​സ്, റോ​ഡേ​ഷ്യ​ൻ റി​ഡ്ജ്ബാ​ക്ക്, ചെ​ന്നാ​യ നാ​യ്ക്ക​ൾ, കാ​ന​റി​യോ, അ​ക്ബാ​ഷ്, മോ​സ്കോ ഗാ​ർ​ഡ്‌​ഡോ​ഗ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളെ​യാ​ണ് നി​രോ​ധി​ച്ച​ത്. മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യ ഇ​ത്ത​രം ഇ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന, പ്ര​ജ​ന​നം, സൂ​ക്ഷി​ക്ക​ൽ എ​ന്നി​വ​യ്ക്ക് ലൈ​സ​ൻ​സു​ക​ളോ അ​നു​മ​തി​ക​ളോ ന​ൽ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് കേ​ന്ദ്രം ക​ത്തെ​ഴു​തി. മൃ​ഗ​സം​ര​ക്ഷ​ണ ക​മ്മീ​ഷ​ണ​ർ അ​ധ്യ​ക്ഷ​നാ​യ ഒ​രു വി​ദ​ഗ്ധ സ​മി​തി​യും ഇ​ത്ത​രം നാ​യ്ക്ക​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്തു. ചി​ല ഇ​നം നാ​യ​ക​ളാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ പൗ​ര​ന്മാ​രും പ​രി​ക്കേ​ൽ​ക്കു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തി​ൽ​നി​ന്നു…

Read More

വല്ലാത്തൊരു വിധിയിത്… റ​സ്റ്റ​റ​ന്‍റി​ൽ സാ​മ്പാ​റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; സൂ​പ്പ​ർ​വൈ​സ​ർ കൊ​ല്ല​പ്പെ​ട്ടു അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ചെ​ന്നൈ​യി​ൽ സാ​മ്പാ​റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ല്ലാ​വ​രം പ​മ്മ​ൽ മെ​യി​ൻ റോ​ഡി​ലു​ള്ള അ​ഡ​യാ​ർ ആ​ന​ന്ദ​ഭ​വ​ൻ റ​സ്റ്റ​റ​ന്‍റി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​രു​ൺ (30) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ശ​ങ്ക​ർ (55), മ​ക​ൻ അ​രു​ൺ കു​മാ​ർ (30) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. അ​ച്ഛ​നും മ​ക​നും റ​സ്റ്റ​റ​ന്‍റി​ലെ​ത്തി ഭ​ക്ഷ​ണം പാ​ഴ്സ​ൽ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​ഴ്സ​ലി​ൽ വ​യ്ക്കാ​ൻ അ​ധി​ക സാ​മ്പാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ അ​ച്ഛ​നും മ​ക​നും ചേ​ർ​ന്ന് റ​സ്റ്റ​റ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു. വ​ഴ​ക്ക് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​രു​ണി​ന് മ​ർ​ദ​ന​മേ​റ്റ​ത്. ബോ​ധ​ര​ഹി​ത​നാ​യ ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More