ഓർമ്മയുണ്ടോ… ക​രു​വ​ന്നൂ​ർ മി​ണ്ടാ​തെ ബി​ജെ​പി; സി​പി​എം ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​മെ​ന്ന അ​ന്ത​ർ​ധാ​ര​യു​ടെ തെ​ളി​വെ​ന്ന് പ്ര​തി​പ​ക്ഷം

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​നെ​തി​രേ സു​രേ​ഷ്ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര​യും പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ര​ക്ഷം മി​ണ്ടാ​ത്ത​ത് സി​പി​എ​മ്മു​മാ​യു​ള്ള അ​ന്ത​ർ​ധാ​ര​യു​ടെ തെ​ളി​വെ​ന്ന് പ്ര​തി​പ​ക്ഷം.ക​രു​വ​ന്നൂ​ർ വി​ഷ​യ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു ബി​ജെ​പി ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ സു​രേ​ഷ് ഗോ​പി രം​ഗ​ത്തെ​ത്തി വി​ഷ​യം ആ​ളി​ക​ത്തി​ക്കു​ക​യും ക​രു​വ​ന്നൂ​രി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പ​ദ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​വി​ഷ​യം ആ​ളി​ക്ക​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. പ​ക്ഷേ സി​പി​എം ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​മെ​ന്ന അ​ന്ത​ർ​ധാ​ര​യാ​ണ് വി​ഷ​യം മു​ഖ്യ പ്ര​ശ്ന​മാ​യി ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​ത്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. ഇ​ത് ഏ​താ​ണ്ട് ശ​രി​യാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് ബി​ജെ​പി​യി​ലെ ചി​ല പ്ര​വ​ർ​ത്ത​ക​രും സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ക​രു​വ​ന്നൂ​ർ വി​ഷ​യ​ത്തി​ന്‍റെ പേ​രി​ൽ സു​രേ​ഷ് ഗോ​പി​ക്ക് വോ​ട്ട് കി​ട്ടാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന​ട​ക്കം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചി​രു​ന്നു. നി​ര​ന്ത​ര​മാ​യി ഇ​താ​വ​ർ​ത്തി​ച്ച​തോ​ടെ തൃ​ശൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ സു​രേ​ഷ് ഗോ​പി​ക്ക് വോ​ട്ട്…

Read More

അ​ങ്ങനെ​യെ​ങ്കി​ൽ പ​ത്മ​ജ​യെ  എ​ടു​ക്കി​ല്ലാ​യി​രു​ന്നു​; മെമ്പർഷിപ്പ് നൽകി പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത് കേ​ന്ദ്ര നേ​തൃ​ത്വ​മെന്ന് ബിജെപി നേതാവ് സു​രേ​ഷ്ഗോ​പി

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് വി​ട്ടെ​ത്തി​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് സു​രേ​ഷ് ഗോ​പി. പ​ത്മ​ജ​യെ തൃ​ശൂ​രി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ടെ​ന്ന് ബി​ജെ​പി തീ​രു​മാ​നി​ച്ചു​വെ​ന്ന അ​ഭ്യൂ​ഹം തൃ​ശൂ​രി​ൽ ശ​ക്ത​മാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു ചി​ന്ത ബി​ജെ​പി​ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പ​ത്മ​ജ​യെ പാ​ർ​ട്ടി​യി​ലേ​ക്ക് എ​ടു​ക്കി​ല്ലായിരുന്നെന്നു തൃ​ശൂ​ർ ലോ​ക്സ​ഭ​മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ​ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. പ​ത്മ​ജ​യെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ്. അ​തി​ൽ കേ​ര​ള​നേ​താ​ക്ക​ൾ​ക്ക് ആ​ർ​ക്കും പ​ങ്കി​ല്ല. ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​നേ​തൃ​ത്വം പ​റ​യു​ന്ന​താ​കും താ​ൻ അ​നു​സ​രി​ക്കു​ക​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ സ്ഥാ​ന​ത്താ​ണ്. പ​ത്മ​ജ​യ്ക്കൊ​പ്പം പാ​ർ​ട്ടി നി​ശ്ച​യി​ക്കു​ന്ന വേ​ദി​ക​ൾ പ​ങ്കി​ടും. ഇ​ത് ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യ്ക്കു​ള്ള സ​മ​ർ​പ്പ​ണ​മാ​ണെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.

Read More

വ​ഴി​വി​ട്ട സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ന്നി​ല്ല; ഭ​ര​ണ​ക​ക്ഷി നേ​താ​വി​ന്‍റെ ഭീ​ഷ​ണി​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല; ഒ​രു​മു​ഴം ക​യ​റി​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​നോ​ജ്

  അ​ടൂ​ർ: ജോ​ലി സം​ബ​ന്ധ​മാ​യ മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​യി​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.ക​ട​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​ള്ളി​ക്ക​ൽ പ​യ്യ​ന​ല്ലൂ​ർ ഇ​ളം​പ​ള്ളി​ൽ കൊ​ച്ചു​തു​ണ്ടി​ൽ മ​നോ​ജി​നെ(47)​യാ​ണ് ഇ​ന്ന​ലെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജോ​ലി സം​ബ​ന്ധ​മാ​യി വ​ഴി​വി​ട്ട പ​ല സ​മ്മ​ർ​ദങ്ങ​ൾ​ക്കും കൂ​ട്ടു​നി​ൽ​ക്കാ​ത്ത​താ​ണ് മ​നോ​ജി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യി​ലെ പ്ര​മു​ഖ പാ​ർ​ട്ടി​യു​ടെ നേ​താ​വ് മ​നോ​ജി​നെ പ​ല​ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ സു​ധീ​ന സ്‌​കൂ​ളി​ലേ​ക്ക് പോ​യ​ശേ​ഷ​മാ​ണ് കി​ട​പ്പു​മു​റി​യു​ടെ വാ​തി​ൽ അ​ക​ത്തു​നി​ന്നും പൂ​ട്ടി​യ​ശേ​ഷം മ​നോ​ജ് ഫാ​നി​ൽ തൂ​ങ്ങി​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി​ട്ടു​ള്ള ജോ​ലി​ക​ൾ തീ​ർ​ക്കാ​നു​ണ്ടെ​ന്നും ലാ​പ്ടോ​പ്പി​ൽ വ​ർ​ക്കു​ക​ൾ ചെ​യ്യാ​നു​ണ്ടെ​ന്നും ഭാ​ര്യ​യോ​ട് രാ​വി​ലെ പ​റ​ഞ്ഞി​രു​ന്നു. ക​ട​മ്പ​നാ​ട് വി​ല്ലേ​ജി​ൽ അ​മി​ത​മാ​യ ജോ​ലി​ഭാ​ര​മാ​ണ് മ​നോ​ജ് നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്ന​തെ​ന്നും ദി​നം​പ്ര​തി വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഇ​തി​നാ​ൽ രാ​ത്രി വൈ​കി​യും പു​ല​ർ​ച്ചെ​യു​മൊ​ക്കെ ജോ​ലി ചെ​യ്യാ​റു​ണ്ടെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഓ​ഫീ​സി​ലെ ഒ​രു…

Read More

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു കു​റ​വും സം​ഭ​വി​ക്ക​രു​ത്… ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശി​ഖ അ​നു​വ​ദി​ച്ചു; ബാ​ക്കി ആ​റു​മാ​സ​ത്തെ കു​ടി​ശി​ഖ​യെ​ക്കു​റി​ച്ച് ധ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്ഷേ​മ​പെ​ൻ​ഷ​ൻ കു​ടി​ശി​ക​യി​ൽ ഒ​രു മാ​സ​ത്തെ പ​ണം അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്. മാ​ര്‍​ച്ച് 15 മു​ത​ൽ ഒ​രു മാ​സ​ത്തെ സാ​മൂ​ഹ്യ സു​ര​ക്ഷ, ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ഒ​രു ഗ​ഡു വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ മു​ത​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കും. ബാ​ങ്ക്‌ അ​ക്കൗ​ണ്ട്‌ ന​മ്പ​ർ ന​ൽ​കി​യി​ട്ടു​ള്ള​വ​ർ​ക്ക്‌ അ​ക്കൗ​ണ്ടു വ​ഴി പ​ണം ല​ഭ്യ​മാ​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക്‌ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി നേ​രി​ട്ടു വീ​ട്ടി​ലും പെ​ൻ​ഷ​ൻ എ​ത്തി​ക്കും. കേ​ര​ള​ത്തി​നു​ള്ള നി​കു​തി വി​ഹി​തം കേ​ന്ദ്രം നി​ഷേ​ധി​ച്ചു. അ​ർ​ഹ​ത​പ്പെ​ട്ട തു​ക ക​ട​മെ​ടു​ക്ക​ൽ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചും കേ​ര​ള​ത്തെ ഞെ​രു​ക്കു​ക​യാ​ണ് കേ​ന്ദ്രം. സം​സ്ഥാ​നം സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​നം എ​ടു​ക്കാ​നാ​കു​ന്ന വാ​യ്‌​പ​യ്‌​ക്കും കേ​ന്ദ്രം ത​ട​സ​മു​ണ്ടാ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി. എ​ന്നി​ട്ടും ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട​ക്കം ജ​ന​ങ്ങ​ൾ​ക്ക്‌ ആ​ശ്വാ​സ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ്‌ സം​സ്ഥാ​നം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും മ​ന്ത്രി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Read More

സി​എ​എ നി​യ​മം സാ​മൂ​ഹി​ക ഐ​ക്യം ത​ക​ര്‍​ക്കും; ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് ന​ട​ൻ വി​ജ​യ്; തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് സ്റ്റാ​ലി​ന്‍

ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സാ​മൂ​ഹി​ക ഐ​ക്യം ത​ക​ര്‍​ക്കു​മെ​ന്നും ത​മി​ഴ്നാ​ട്ടി​ൽ ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നും ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പ്ര​സി​ഡ​ന്‍റു​മാ​യ വി​ജ​യ്. ഈ ​നി​യ​മം സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്നും സ്റ്റാ​ലി​ന്‍ വി​മ​ര്‍​ശി​ച്ചു. ഇ​ത്ര​യും നാ​ൾ സി​എ​എ ഫ്രീ​സ​റി​ല്‍ വ​ച്ച​താ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ലാ​ഭം മാ​ത്രം മു​ന്നി​ല്‍ ക​ണ്ടാ​ണ് ഇ​ത് പു​റ​ത്തെ​ടു​ത്ത​ത്. മു​ങ്ങു​ന്ന ക​പ്പ​ലി​നെ താ​ങ്ങി നി​ര്‍​ത്താ​നു​ള്ള ശ്ര​മ​മാ​യേ ഇ​തി​നെ കാ​ണാ​നാ​കൂ. മ​ത​വി​കാ​രം ഉ​ണ​ര്‍​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ലാ​ഭം കൊ​യ്യാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്നും സ്റ്റാ​ലി​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Read More

കാ​ട് അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും കാ​ണാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ; ശാ​സ്താം​പൂ​വം  ആ​ദി​വാ​സി​ക്കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ  സം​ശ​യ​ങ്ങ​ൾ ബാ​ക്കി 

തൃ​ശൂ​ർ: വെ​ള്ളി​ക്കു​ള​ങ്ങ​ര ശാ​സ്താം​പൂ​വം ആ​ദി​വാ​സി കോ​ള​നി​യി​ൽ ര​ണ്ടു കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സംശയങ്ങ​ൾ ഇ​പ്പോ​ഴും ബാ​ക്കി. കു​ട്ടി​ക​ൾ മ​ര​ത്തി​ൽനി​ന്നു വീ​ണാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് ആ​ദ്യംത​ന്നെ സം​ശ​യി​ച്ചി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​ന​വും ഇ​തു ശ​രി​വ​യ്ക്കു​ന്ന​താ​ണ്. മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു കു​ട്ടി​ക​ൾ വ്യ​ത്യ​സ്ത​ത ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​രി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ര​ണ്ട് കു​ട്ടി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം. 16കാ​ര​നാ​യ സ​ജി കു​ട്ട​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തെ​യും എ​ട്ട് വ​യ​സു​ള്ള അ​രു​ണ്‍ കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ചു ദി​വ​സ​ത്തെ​യും പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ര​ണ്ട് പേ​രും ഒ​രേ ദി​വ​സ​മ​ല്ല മ​രി​ച്ച​തെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി.മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ച പാ​ടു​ക​ളൊ​ന്നും ശ​രീ​ര​ത്തി​ലി​ല്ല. തേ​നെ​ടു​ക്കാ​ൻ ക​യ​റി​യ​പ്പോ​ൾ മ​ര​ത്തി​ൽനി​ന്ന് വീ​ണ​താ​കാം മരണകാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തേ​ൻ ശേ​ഖ​രി​ക്കു​ന്ന സ്ഥ​ല​ത്ത് മ​ര​ത്തി​ന് താ​ഴെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും…

Read More

എ​ഴു​പ​ത്തി​യൊ​ന്നു​കാ​രി​യു​ടെ മാ​ല​പൊ​ട്ടി​ച്ച​ത് സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം; കൂ​ട്ടാ​ച്ചി​യേ​യും കൂ​ട്ടാ​ളി​യേ​യും ഒ​ന്ന​ര​വ​ർ​ഷ​ത്തി​ന് ശേ​ഷം വ​ല​യി​ൽ വീ​ഴ്ത്തി​യ​ത് മാ​വേ​ലി​ക്ക​രി​യി​ലെ കി​ടു​ക്കാ​ച്ചി പോ​ലീ​സ്

ആല​പ്പു​ഴ: എ​ഴു​പ​ത്തൊ​ന്നു​കാ​രി​യു​ടെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. അ​റു​ന്നൂ​റ്റി മം​ഗ​ലം സ്വ​ദേ​ശി​യാ​യ സ്ത്രീ​യു​ടെ മാ​ല​യാ​ണ് പ്ര​തി​ക​ള്‍ പൊ​ട്ടി​ച്ച​ത്. പെ​രി​ങ്ങാ​ല വി​ല്ലേ​ജി​ല്‍ മു​രു​കാ​ല​യം വീ​ട്ടി​ല്‍ സ​തീ​ഷ് എ​ന്നു വി​ളി​ക്കു​ന്ന കൃ​ഷ്ണ​കു​മാ​ര്‍ (36), ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ് വ​ട​ക്ക് ത​ണ​ല്‍ വീ​ട്ടി​ല്‍ കു​ട്ടാ​ച്ചി എ​ന്നു​വി​ളി​ക്കു​ന്ന സു​ജി​ത്ത് (41) എ​ന്നി​വ​രാ​ണ് പി​ടി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​റു​ന്നൂ​റ്റിമം​ഗ​ലം ഭാ​ഗ​ത്ത് പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കു പോ​യ പ്ര​തി​ക​ള്‍ സ്ഥി​ര​മാ​യി സ്ത്രീ​യു​ടെ ക​ട​യി​ല്‍ ക​യ​റു​ക​യും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ക​യും ചെ​യ്ത് അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും സ്ത്രീ​യു​ടെ ക​ട​യി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യം നോ​ക്കി ഏ​ഴു​മ​ണി​ക്ക് ക​ട​യി​ല്‍ ത​നി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല പ​റി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തി​യശേ​ഷം പ്ര​തി​ക​ള്‍ മാ​ല കാ​യം​കു​ള​ത്തു​ള്ള ഒ​രു ജ്വ​ല്ല​റി​യി​ല്‍ വി​റ്റി​രു​ന്നു. ശാ​സ്ത്രീ​യ​മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യും ആ​ല​പ്പു​ഴ ജി​ല്ലാ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും മാ​വേ​ലി​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി…

Read More

തൃ​ശൂ​രി​ൽ മു​ര​ളി ജ​യി​ക്കു​മോ, ജാ​ത​കം നോ​ക്ക​ണ​മെ​ന്ന് പ​ത്മ​ജ; രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ന് രാ​ജാ​വി​നേ​ക്കാ​ൾ വ​ലി​യ രാ​ജ​ഭ​ക്തി; കൂ​ടു​ത​ൽ ചൊ​റി​ഞ്ഞാ​ൽ പ​ല​തും പു​റ​ത്തു​പ​റ​യു​മെ​ന്ന് ബി​ജെ​പി നേ​താ​വ് പ​ത്മ​ജ

തൃ­​ശൂ​ര്‍: തൃ­​ശൂ­​രി​ല്‍ എ​ന്‍​ഡി­​എ സ്ഥാ­​നാ​ര്‍­​ഥി സു­​രേ­​ഷ് ഗോ­​പി ത­​ന്നെ വി­​ജ­​യി­​ക്കു­​മെ­​ന്ന് പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍. വ­​ട­​ക­​ര­​യി​ല്‍ മ­​ത്സ­​രി­​ച്ചി­​രു­​ന്നെ­​ങ്കി​ല്‍ കെ.​മു­​ര­​ളീ­​ധ­​ര​ന്‍ ജ­​യി­​ക്കു­​മാ­​യി­​രു­​ന്നു. തൃ​ശൂ​രി​ൽ ജ​യി​ക്കു​മോ​യെ​ന്ന​റി​യാ​ൻ ജാ​ത​കം നോ​ക്കേ​ണ്ടി​വ​രും. എ­​ന്തി­​നാ­​ണ് തൃ­​ശൂ­​രി​ല്‍ കൊ­​ണ്ട് നി​ര്‍­​ത്തി­​യ­​തെ­​ന്ന് മ­​ന­​സി­​ലാ­​കു­​ന്നി­​ല്ല. തൃ­​ശൂ­​രി​ല്‍ കാ­​ലു­​വാ­​രാ​ന്‍ ഒ­​രു­​പാ­​ട് പേ­​രു­​ണ്ടെ­​ന്നും പ­​ത്മ­​ജ പ്ര­​തി­​ക­​രി​ച്ചു. ത­​ന്നെ ര​ണ്ടാം വ­​ട്ട​വും പാ­​ര്‍­​ട്ടി ത­​ന്നെ തോ​ല്‍­​പ്പി­​ച്ച­​പ്പോ​ള്‍ കോ​ണ്‍­​ഗ്ര­​സ് വി­​ടു­​മെ­​ന്ന് തീ­​രു­​മാ­​നി­​ച്ചി­​രു​ന്നു. ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ൽ മു​ര​ളി​യു​ടെ ഇ​ട​വും വ​ല​വും നി​ന്ന​വ​ർ കാ​ലു​വാ​രി​യ​വ​രി​ൽ ഉ​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ടി.​എ​ന്‍.​പ്ര­​താ­​പ​ന്‍ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ത­​ന്നെ തോ​ല്‍­​പ്പി­​ക്കാ​ന്‍ ശ്ര­​മി­​ച്ചു. ചാ­​ന­​ല്‍ ച​ര്‍­​ച്ച­​യി­​ലി­​രു­​ന്ന് നേ­​താ­​ക്ക​ളാ­​യ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു​കാ­​രോ­​ട് ത­​നി­​ക്ക് പു­​ച്ഛ­​മാ­​ണ്. വ­​ട­​ക­​ര­​യി​ല്‍ ഷാ­​ഫി­ പ​റമ്പി​ലി​നെ നി​ര്‍­​ത്തി​യ­​ത് രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി­​ന് പാ­​ല­​ക്കാ­​ട് കി­​ട്ടാ​ന്‍ വേ­​ണ്ടി­​യാ­​ണെന്ന പത്മജ ആരോപിച്ചു. പാ­​ല­​ക്കാ­​ട് സീ­​റ്റി­​ന് വേ­​ണ്ടി­​യാ­​ണ് രാ­​ജാ­​വി­​നേ­​ക്കാ​ള്‍ വ­​ലി­​യ രാ­​ജ​ഭ­​ക്തി രാ­​ഹു​ല്‍ കാ­​ണി­​ക്കു­​ന്ന­​തെ​ന്നും പ­​ത്മ­​ജ വി­​മ​ര്‍­​ശി​ച്ചു.

Read More

ഓ​സ്ക​ർ വേ​ദി​യി​ൽ മി​ക​ച്ച ന​ഗ്ന​ത​യ്ക്ക് കൈ​യ​ടി… മി​ക​ച്ച കോ​സ്റ്റി​യൂം ഡി​സൈ​ന​റെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ന​ട​ൻ എ​ത്തി​യ​ത് കോ​സ്റ്റ്യൂം ഇ​ല്ലാ​തെ..​(വീ​ഡി​യോ കാണാം)

ഹോ​ളി​വു​ഡ്: ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന വേ​ദി​യി​ല്‍ പൂ​ര്‍​ണ​ന​ഗ്‌​ന​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഡ​ബ്ലൂ​ഡ​ബ്യൂ​ഡ​ബ്യൂ താ​ര​വും ന​ട​നു​മാ​യ ജോ​ണ്‍ സീ​ന. ന​ട​ന്‍റെ വ​ര​വി​നെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടും ചി​രി​യോ​ടു​മാ​ണ് വേ​ദി വ​ര​വേ​റ്റ​ത്. മി​ക​ച്ച കോ​സ്റ്റ്യൂം ഡി​സൈ​ന​റി​ന് പു​ര​സ്‌​കാ​രം ന​ല്‍​കാ​നാ​ണ് സീ​ന​യെ അ​വ​താ​ര​ക​നാ​യ ജി​മ്മി കി​മ്മ​ല്‍ ക്ഷ​ണി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ വേ​ദി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ മ​ടി​ച്ച സീ​ന​യെ ജി​മ്മി കി​മ്മ​ലാ​ണ് നി​ര്‍​ബ​ന്ധി​ച്ച വേ​ദി​യി​ലെ​ത്തി​ച്ച​ത്. നോ​മി​നേ​ഷ​നു​ക​ള്‍ എ​ഴു​തി​യ കാ​ര്‍​ഡു​കെ​ണ്ട് മു​ന്‍​ഭാ​ഗം മ​റ​ച്ചാ​ണ് സീ​ന വേ​ദി​യി​ല്‍ നി​ന്ന​ത്. ഒ​ടു​വി​ല്‍ ഒ​രു തു​ണി എ​ടു​ത്തു​കൊ​ണ്ട് വ​ന്ന് സീ​നി​യു​ടെ ന​ഗ്ന​ത മ​റ​ക്കു​ക​യാ​യി​രു​ന്നു.  

Read More

24 മണിക്കൂറിൽ ചേർന്നത് 30 ലക്ഷം അംഗങ്ങൾ; ഓൺലൈൻ അംഗത്വവുമായി വിജയ്‌യുടെ പാർട്ടി

ചെ​ന്നൈ: അം​ഗ​ത്വ വി​ത​ര​ണം ആ​രം​ഭി​ച്ച് 24 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ 30 ല​ക്ഷം​പേ​ർ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​താ​യി ന​ട​ൻ വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി​ക് ക​ഴ​കം അ​വ​കാ​ശ​പ്പെ​ട്ടു. വി​ജ​യ് ക​ഴി​ഞ്ഞ മാ​സ​മാ​ണ് പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ് വ​ഴി പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​കു​ന്ന കാം​പെ​യ്ൻ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​ ആ​രം​ഭി​ച്ചു. ആ​ദ്യ അം​ഗ​മാ​യി വി​ജ​യ് ചേ​ർ​ന്നി​രു​ന്നു. എന്നാൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം ആ​പ് ത​ക​രാ​റി​ലാ​യി. ഒ​രേ സ​മ​യം ഒ​ട്ടേ​റെ​യാ​ളു​ക​ൾ അം​ഗ​ത്വ​മെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ത​ക​രാ​ർ പ​രി​ഹ​രി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ത​ക​രാ​ർ പ​രി​ഹ​രി​ച്ച​തി​ന് പി​ന്നാ​ലെ 24 മ​ണി​ക്കൂ​റി​ന​കം 30ല​ക്ഷം പേ​രാ​ണ് അം​ഗ​ത്വ​മെ​ടു​ത്ത​ത്. 2 കോ​ടി അം​ഗ​ങ്ങ​ളെ പാ​ർ​ട്ടി​യി​ൽ ചേ​ർ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More