പി​ണ​റാ​യി വി​ജ​യ​ന് ബി​ജെ​പി സ​ർ​ക്കാ​രു​മാ​യി ഒ​ത്തു​ക​ളി​യും അ​ന്ത​ർ​ധാ​രയും; എ​ല്ലാ​ത്തി​ന്‍റെ​യും ഇ​ട​നി​ല​ക്കാ​ര​ൻ ആരെന്ന പേര് വെളിപ്പെടുത്തി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നും കേ​ര​ള​ത്തി​ന് 57800 കോ​ടി രൂ​പ കി​ട്ടാ​നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത് പ​ച്ച​ക​ള്ള​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന സ​മ​രം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ബി​ജെ​പി സ​ർ​ക്കാ​രു​മാ​യി ഒ​ത്തു​ക​ളി​യും അ​ന്ത​ർ​ധാ​ര​യു​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും എ​സ്എ​ഫ്ഐ​ഒ​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ഊ​തി​വീ​ർ​പ്പി​ച്ച പ​ല ക​ണ​ക്കു​ക​ൾ പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭ​യി​ൽ ഒ​രു ക​ണ​ക്കും പു​റ​ത്ത് മ​റ്റൊ​രു ക​ണ​ക്കു​മാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ക​ള്ള​ക്ക​ണ​ക്ക് പ്ര​തി​പ​ക്ഷം പൊ​ളി​ച്ച​ടു​ക്കി​യ​താ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​ഗ​ണ​ന പ​ല ഘ​ട​ക​ങ്ങ​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തും കെ​ടു​കാ​ര്യ​സ്ഥ​ത​യും മ​റ​ച്ച് വ​യ്ക്കാ​ൻ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന സ​മ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തി​യ സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ പ​ല കാ​ര്യ​ങ്ങ​ളി​ലും അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ന​ട​ക്കു​ക​യാ​ണ്.…

Read More

കോ​ട്ട​യം യു​ഡി​എ​ഫി​ന്‍റെ കോ​ട്ട​യെ​ന്ന് നാ​ട്ട​കം സു​രേ​ഷ്, മോ​ദി​യു​ടെ ഗാ​ര​ന്‍റി​യി​ൽ താ​മ​ര​വി​രി​യു​മെ​ന്ന് ലി​ജി​ൻ; എ.​വി.​റ​സ​ൽ ഉ​റ​പ്പി​ച്ചു പ​റ​യു​ന്ന​തി​ങ്ങ​നെ…

കോ​​ട്ട​​യം: റ​​ബ​​റി​​ല്‍ ജീ​​വി​​തം ഉ​​ല​​യാ​​ന്‍ കാ​​ര​​ണ​​ക്കാ​​ര്‍ ആ​​ര്, പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ പൂ​​ട്ടു​​ന്ന​​താ​​ര് തു​​ട​​ങ്ങി ചൂ​​ടേ​​റി​​യ രാ​ഷ്‌​ട്രീ​​യ ച​​ര്‍​ച്ച. ലോ​​ക്‌​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ് സം​​ഘ​​ടി​​പ്പി​​ച്ച സം​​വാ​​ദ പ​​രി​​പാ​​ടി​​യി​​ല്‍ ആ​​രോ​​പ​​ണ​​ങ്ങ​​ളും അ​​വ​​കാ​​ശ​​ങ്ങ​​ളു​​മാ​​യി നേ​​താ​​ക്ക​​ള്‍ അ​​ണി​​നി​​ര​​ന്നു. സി​​പി​​എം സെ​​ക്ര​​ട്ട​​റി എ.​​വി. റ​​സ​​ല്‍, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, ബി​​ജെ​​പി പ്ര​​സി​​ഡ​​ന്‍റ് ജി. ​​ലി​​ജി​​ന്‍​ലാ​​ല്‍ എ​​ന്നി​​വ​​രാ​​ണ് സം​​വാ​​ദ​​ത്തി​​നെ​​ത്തി​​യ​​ത്. നേ​​താ​​ക്ക​​ള്‍ നി​​ല​​പാ​​ടു​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച ശേ​​ഷം മാ​​ധ്യ​​മ പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ ആ​​ദ്യ ചോ​​ദ്യം സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി റ​​സ​​ലി​​നോ​​ടാ​​യി​​രു​​ന്നു. റ​​ബ​​ര്‍ വി​​ല​​യി​​ടി​​വാ​​യി​​രു​​ന്നു വി​​ഷ​​യം. പ്ര​​ക​​ട​​ന പ​​ത്രി​​ക​​യി​​ലെ ഉ​​റ​​പ്പ് 250 രൂ​​പ എ​​ന്തു​​കൊ​​ണ്ട് ക​​ര്‍​ഷ​​ക​​ര്‍​ക്ക് കൊ​​ടു​​ക്കു​​ന്നി​​ല്ല, ക്ഷേ​​മ പെ​​ന്‍​ഷ​​ന്‍ വി​​ത​​ര​​ണം മു​​ട​​ങ്ങാ​​ന്‍ കാ​​ര​​ണ​​മെ​​ന്ത് തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ള്‍. ആ​​സി​​യാ​​ന്‍ ക​​രാ​​റാ​​ണ് വി​​ല​​യി​​ടി​​നു കാ​​ര​​ണ​​മെ​​ന്നും കോ​​ണ്‍​ഗ്ര​​സും ബി​​ജെ​​പി​​യു​​മാ​​ണ് ഉ​​ത്ത​​ര​​വാ​​ദി​​യെ​​ന്നും റ​​സ​​ല്‍. വാ​​ഗ്ദാ​​നം ചെ​​യ്ത 250 രൂ​​പ ന​​ല്‍​കു​​മെ​​ന്നും ഭ​​ര​​ണം ഇ​​നി​​യും ര​​ണ്ടു വ​​ര്‍​ഷം കൂ​​ടി​​യു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.റ​​സ​​ലി​ന്‍റെ…

Read More

ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാൻ സാധ്യതയെന്നു നിയമവിദഗ്ധർ; അന്വേഷണസംഘം അടുത്തഘട്ടത്തിലേക്ക്

തൃശൂർ: ചാ​ല​ക്കു​ടി​യി​ലെ ബ്യൂ​ട്ടി​പാ​ർ​ല​ർ വ്യാ​ജ ല​ഹ​രി​മ​രു​ന്നു​കേ​സി​ൽ നി​ര​പ​രാ​ധി​യാ​യി​ട്ടും 72 ദി​വ​സം ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​ന്ന ഉ​ട​മ ഷീ​ല​സ​ണ്ണി​ക്ക് ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കേ​സ് ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ഷീ​ല സ​ണ്ണി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടി​ല്ല. ഷീ​ല സ​ണ്ണി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് കേ​സ് ന​ൽ​ക​ണ​മെ​ന്ന് റി​ട്ട.​ ജ​സ്റ്റി​സ് ബി.​കെ​മാ​ൽ പാ​ഷ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.72 ദി​വ​സം ഈ ​പാ​വം സ്ത്രീ ​എ​ന്തി​ന് ജ​യി​ലി​ൽ കി​ട​ന്നു ? അ​വ​രെ ഇ​ത് ജീ​വി​ത​കാ​ലം വേ​ട്ട​യാ​ടി​ല്ലേ ? അ​വ​ർ ക​ര​ഞ്ഞു പ​റ​ഞ്ഞു കു​റ്റ​ക്കാ​രി​യ​ല്ലെ​ന്ന്. ഇ​ത് അ​ന്വേ​ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ര​ല്ല ന​മ്മു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ. സാ​ധാ​ര​ണ​ക്കാ​ര​ന് വേ​ണ്ടി ആ​രും ഒ​ന്നും ചെ​യ്യി​ല്ലേ ? – കെ​മാ​ൽ പാ​ഷ ചോ​ദി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘം അ​ടു​ത്തഘ​ട്ട​ത്തി​ലേ​ക്ക്വ്യാ​ജ​ല​ഹ​രി​മ​രു​ന്നു കേ​സി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ​യെ​ക്കു​റി​ച്ച് എ​ക്സൈ​സി​ന് വ്യാ​ജ​വി​വ​രം ന​ൽ​കി​യ എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ…

Read More

ഫെഡറലിസ സംരക്ഷണത്തിന് കേരളത്തിന്‍റെ പോരാട്ടം; കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യ്‌ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രിയുടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം

ദി​ല്ലി: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യ്‌ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്തറി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ തു​ട​ങ്ങി. ഫെ​ഡ​റ​ലി​സം സം​ര​ക്ഷി​ക്കു​ക എ​ന്ന ബാ​ന​ർ ഉ​യ​ർ​ത്തി നീ​ങ്ങു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, ഇ​ട​ത് മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ, ഡി​എം​കെ, എ​എ​പി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ പ​ത്ത​ര​യോ​ടെ കേ​ര​ള ഹൗ​സി​ൽ നി​ന്നും മാ​ർ​ച്ചാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും നേ​താ​ക്ക​ളും ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് എ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കും. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ദേ​ശീ​യ നേ​തൃ​ത്വ​വും പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല.

Read More

പ്രായം 90 , പെൻഷനുവേണ്ടി റോഡിലിറങ്ങേണ്ട ഗതികേടിൽ വണ്ടിപ്പെരിയാറിലെ പൊന്നമ്മ

ഇ​ടു​ക്കി: അ​ഞ്ചു​മാ​സ​മാ​യി പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡി​ൽ ക​സേ​ര​യി​ട്ടി​രു​ന്ന് വ​യോ​ധി​ക. വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പു​പാ​ലം സ്വ​ദേ​ശി​യാ​യ 90 വ​യ​സു​കാ​രി പൊ​ന്ന​മ്മ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ര്‍ – വ​ള്ള​ക്ക​ട​വ് റോ​ഡി​ല്‍ ബു​ധ​നാ​ഴ്ച ക​സേ​ര​യി​ട്ട് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ്ര​തി​ഷേ​ധി​ച്ച​ത്. പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തോ​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ണെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​തെ റോ​ഡി​ല്‍ നി​ന്നു മാ​റി​ല്ലെ​ന്നും പൊ​ന്ന​മ്മ​യും മ​ക​ന്‍ മാ​യ​നും അ​റി​യി​ച്ചു. കി​ട​പ്പു രോ​ഗി​യാ​യി​ട്ടും വീ​ട്ടി​ൽ വ​ന്ന് മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മാ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.  പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ അ​ൽ​പ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ച്ച് പൊ​ന്ന​മ്മ​യെ​യും മ​ക​നെ​യും വീ​ട്ടി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. എ​ച്ച്പി​സി​യി​ല്‍ ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണു പൊ​ന്ന​മ്മ ക​ഴി​യു​ന്ന​ത്.

Read More

എ​ന്തൊ​രു ചൂ​ടാ​ണി​ത്! മാ​ർ​ച്ച് എ​ത്തും മു​മ്പേ വെ​ന്തു​രു​കി പാ​ല​ക്കാ​ട്; വേനൽ​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ചൂ​ട് 40 ഡി​ഗ്രി​യി​ൽ എ​ത്തി​യേ​ക്കും

പാ​ല​ക്കാ​ട്: മാ​ർ​ച്ച് മാ​സ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ൻ​പേ വെ​ന്തു​രു​കി പാ​ല​ക്കാ​ട്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് ഇ​ട​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​മാ​സ​ത്തോ​ടെ ചൂ​ട് 40 ഡി​ഗ്രി​യി​ലെ​ത്തു​മെ​ന്നാ​ണ് കരുതുന്നത്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു മാ​തി​രി​പ്പെ​ട്ട ചൂ​ടൊ​ന്നും പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക് ഏ​ൽ​ക്കു​ന്ന​ത​ല്ല. അ​തേ​സ​മ​യം ഇ​ത്ത​വ​ണ പാ​ല​ക്കാ​ട്ടു​കാ​ർ ശ​രി​ക്കും വി​യ​ർ​ത്തു കു​ളി​ക്കു​ക​യാ​ണ്. 35 മു​ത​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​ണ് ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​ലേ​റെ​യാ​യി പാ​ല​ക്കാ​ടി​ന്‍റെ താ​പ​നി​ല. ഏ​റ്റ​വും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് മു​ണ്ടൂ​ർ, പ​ട്ടാ​മ്പി, മ​ല​മ്പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ്. രാ​വി​ലെ 10 മ​ണി​യാ​കു​മ്പോ​ഴേ​ക്കും പു​റ​ത്തി​റ​ങ്ങി​യാ​ൽ വെ​യി​ലേ​റ്റ് വാ​ടി ക​രി​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ഈ ​അ​വ​സ്ഥ തു​ട​ർ​ന്നു ക​ഴി​ഞ്ഞാ​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും കൂ​ടു​ന്ന​താ​ണ്. ഇ​ങ്ങ​നെ ചൂ​ട് കൂ​ടി​വ​രി​ക​യാ​ണെ​ങ്കി​ൽ മാ​ർ​ച്ച് പ​കു​തി​യോ​ടെ 40 ഡി​ഗ്രി​യി​ൽ ചൂ​ട് എ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. .

Read More

ചാ​ല​ക്കു​ടി ബ്യൂ​ട്ടി​പാ​ർ​ല​ർ വ്യാ​ജ മ​യ​ക്കു​മ​രു​ന്നു കേ​സ്; നാ​രാ​യ​ണ​ദാ​സി​ന്‍റെ മ​റ്റു കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു

തൃ​ശൂ​ർ: ചാ​ല​ക്കു​ടി ബ്യൂ​ട്ടി പാ​ർ​ല​ർ വ്യാ​ജ മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് പ്ര​തി​ചേ​ർ​ത്ത എ​റ​ണാ​കു​ളം സ്വ​ദേ​ശി നാ​രാ​യ​ണ​ദാ​സി​നെ​തി​രെ​യു​ള്ള മു​ൻ കേ​സു​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്നു. ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ ഷീ​ല സ​ണ്ണി​ക്കെ​തി​രേ പോ​ലീ​സി​ന് വ്യാ​ജ വി​വ​രം ന​ൽ​കി​യ നാ​രാ​യ​ണ​ദാ​സ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 28 ല​ക്ഷ​ത്തി​ന്‍റെ വ​ഞ്ച​ന കേ​സ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. ഇ​തി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് ഷീ​ല​സ​ണ്ണി​യു​ടെ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് പ്ര​തി ചേ​ർ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഇ​യാ​ൾ ത​ന്നെ പ്ര​തി​യാ​ക്കി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ ദ​ർ​ശ​നം റോ​ഡി​ലു​ള്ള ഇ​യാ​ളു​ടെ വീ​ട് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​റ​ണാ​കു​ളം വ​ഴ​ക്കാ​ല സ്വ​ദേ​ശി അ​സ്‌ലമി​നെ 27 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് പ​റ്റി​ച്ച കേ​സി​ൽ 2022 ഡി​സം​ബ​ർ 22 ന് ​ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം നേ​ടി​യി​രു​ന്നു. ബി​സി​ന​സി​ന് വേ​ണ്ടി​യെ​ന്ന പേ​രി​ൽ 18 ല​ക്ഷം…

Read More

ത​ണ്ണീ​ർ​ക്കൊ​മ്പ​ന്‍റെ ജ​ഡ​ത്തി​നു മു​മ്പി​ൽ ഫോ​ട്ടോ​ഷൂ​ട്ട്; ഫോട്ടോ എടുത്തതു തെളിവിനുവേണ്ടിയെന്നു ഡിഎഫ്ഒ

കോ​ഴി​ക്കോ​ട്: ത​ണ്ണീ​ർ​ക്കൊ​മ്പ​ന്‍റെ ജ​ഡ​ത്തി​നു മു​മ്പി​ൽ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി നോ​ർ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​യ​ൽ. ത​ണ്ണീ​ർ​ക്കൊ​മ്പ​ന്‍റെ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​ണാ​ട​ക സം​ഘ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യ സി​സി​എ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ഫോ​ട്ടോ എ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ സ​മ​യ​ത്ത് സ​ന്നി​ഹി​ത​രാ​യ​വ​രെ​ക്കു​റി​ച്ചു​ള്ള തെ​ളി​വി​നു വേ​ണ്ടി​യാ​ണു പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു മു​ൻ​പും ശേ​ഷ​വും ഫോ​ട്ടോ എ​ടു​ത്ത​ത്. അ​വ​ർ ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ അ​തു നി​ഷേ​ധി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി എ​ടു​ത്ത ഫോ​ട്ടോ പു​റ​ത്തു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ‘‘ത​ണ്ണീ​ർ​ക്കൊ​മ്പ​ന് ക​ർ​ണാ​ട​ക​യി​ൽ​വ​ച്ചു മ​ര​ണം സം​ഭ​വി​ച്ച​തി​നാ​ൽ അ​വി​ടു​ത്തെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​മാ​യാ​ണു പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ളി​വി​നു വേ​ണ്ടി​യാ​ണു ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും എ​ടു​ത്ത​ത്. അ​ല്ലാ​തെ ഏ​തെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളി​ൽ കൊ​ടു​ത്ത് പ്ര​ശ​സ്‍​തി നേ​ടാ​ൻ ആ​യി​രു​ന്നി​ല്ല. ബോ​ധ​മു​ള്ള ഒ​രാ​ളും അ​ത്ത​ര​ത്തി​ൽ ചെ​യ്യു​മെ​ന്നും വി​ശ്വ​സി​ക്കു​ന്നി​ല്ല’ – ഡി​എ​ഫ്ഒ…

Read More

‘ഇ​ന്ത്യ ഗോ​ഡ്സെ​യു​ടേ​ത​ല്ല മാ​ഡം, ഗാന്ധി​യു​ടേതാ​ണ്’; ഗോഡ്സെ പ്രകീർത്തനം; ഷൈജ ആണ്ടവനെതിരേ പ്രതിഷേധം കടുപ്പിച്ച് യുവജന സംഘടനകൾ

കോ​ഴി​ക്കോ​ട്: നാ​ഥു​റാം ഗോ​ഡ്സെ​യെ പ്ര​കീ​ർ​ത്തി​ച്ച് ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റ് ചെ​യ്ത എ​ൻ​ഐ​ടി പ്രൊ​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലേ​ക്ക് ഇ​ന്ന് വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ മാ​ർ​ച്ച് ന​ട​ത്തും. രാ​വി​ലെ 10 നാ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച്. 12 ന് ​യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ന​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് ഡി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കി​ട്ട് നാ​ലി​ന് എം​എ​സ്എ​ഫും എ​ൻ​ഐ​ടി ക്യാ​മ്പ​സി​ലേ​ക്ക് മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഗോ​ഡ്സ​യെ അ​നു​കൂ​ലി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​മ​ന്‍റി​ട്ട പ്രൊ​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​നെ കാ​മ്പ​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണം എ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം ഷൈ​ജ ആ​ണ്ട​വ​ന്‍റെ ചാ​ത്ത​മം​ഗ​ല​ത്തെ വീ​ടി​ന് മു​മ്പി​ൽ ഡി​വൈ​എ​ഫ്ഐ ചാ​ത്ത​മം​ഗ​ലം മേ​ഖ​ല ക​മ്മ​റ്റി ഫ്ള​ക്സ് സ്ഥാപിച്ച് പ്ര​തി​ഷേ​ധി​ച്ചു. ‘ഇ​ന്ത്യ ഗോ​ഡ്സെ​യു​ടേ​ത​ല്ല മാ​ഡം, ഗാ​ന്ധി​യു​ടെ​താ​ണ്’ എ​ന്നാ​ണ് ഫ്ല​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു ഷൈ​ജ ആ​ണ്ട​വ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം. ഗോ​ഡ്‌​സെ…

Read More

ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ കാ​റി​ൽ മ​ര​ണ​പ്പാ​ച്ചി​ൽ; ദ​മ്പ​തി​ക​ളെ സ്റ്റേ​ഷ​ന്‍​ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്കും

കോ​ട്ട​യം: ചി​ങ്ങ​വ​ന​ത്ത് എം​സി റോ​ഡി​ൽ അ​മി​ത വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി പ​ട​ർ​ത്തി​യ ദ​മ്പ​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​തെ ത​ന്നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചേ​ക്കും. ഇ​ന്ന​ലെ മ​റി​യ​പ്പ​ള്ളി മു​ത​ൽ ചി​ങ്ങ​വ​നം വ​രെ​യാ​ണ് കാറിൽ ദ​മ്പ​തി​ക​ൾ മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കാ​യം​കു​ളം സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ, ഭാ​ര്യ ധ​നു​ഷ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച ഇ​വ​രു​ടെ കാ​ർ റോ​ഡി​ന് കു​റു​കെ ക്രെ​യി​ൻ നി​ർ​ത്തി​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ത​യാ​റാ​കാ​ഞ്ഞ ഇ​വ​രെ ഒ​ടു​വി​ൽ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് ഇ​റ​ക്കി​യ​ത്. കാ​റി​ൽ നി​ന്ന് ക​ഞ്ചാ​വും പോലീസ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് ചു​മ​ത്താ​വു​ന്ന ത​ര​ത്തി​ലു​ള്ള അ​ള​വി​ല്‍ ക​ഞ്ചാ​വ് ഇ​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടി​യെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് എം​സി റോ​ഡി​ൽ കോ​ട്ട​യം മ​റി​യ​പ്പ​ള്ളി മു​ത​ൽ…

Read More