പി​ടി​ത​രാ​തെ താ​റാ​വു​മു​ട്ട വി​ല കു​തി​ക്കു​ന്നു; മ​ല​യാ​ളി​ക്ക് ഓം​ല​റ്റ​ടി​ക്കാ​ൻ മു​ട്ട അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്ത​ണം; ഞെ​ട്ടി​ക്കു​ന്ന വി​ല​യി​ങ്ങ​നെ…

കോ​​ട്ട​​യം:  താ​​റാ​​വു​​മു​​ട്ട വി​​ല 15 രൂ​​പ ക​​ട​​ന്നു. നാ​​ട്ടി​​ല്‍ താ​​റാ​​വു​​കൃ​​ഷി കു​​റ​​ഞ്ഞ​​തി​​നാ​​ല്‍ അ​​യ​​ല്‍​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണ് മു​​ട്ട എ​​ത്തു​​ന്ന​​ത്. കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ല്‍ വേ​​ന​​ലി​​ല്‍ പ​​ക്ഷി​​പ്പ​​നി പ​​തി​​വാ​​യ​​തോ​​ടെ താ​​റാ​​വു​​കൃ​​ഷി പാ​​ല​​ക്കാ​​ട്ടേ​​ക്കും ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കും കു​​ടി​​യേ​​റി. കൂ​​ടാ​​തെ തീ​​റ്റ​​വി​​ല താ​​ങ്ങാ​​നാ​​വു​​ന്ന​​തു​​മി​​ല്ല. കാ​​യ​​ലും തോ​​ടും മ​​ലി​​ന​​മാ​​യ​​താ​​ണ് വേ​​ന​​ലി​​ല്‍ പ​​ക​​ര്‍​ച്ച​​വ്യാ​​ധി​​ക്കു കാ​​ര​​ണ​​മെ​​ന്ന​​തി​​നാ​​ലാ​​ണ് താ​​റാ​​വു​​ക​​ളെ ലോ​​റി​​യി​​ല്‍ ക​​യ​​റ്റി ക​​ര്‍​ഷ​​ക​​ര്‍ മ​​റ്റി​​ട​​ങ്ങ​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​ത്. പാ​​ല​​ക്കാ​​ട​​ന്‍ പാ​​ട​​ങ്ങ​​ളി​​ലും ജ​​ല​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും തീ​​റ്റ സു​​ല​​ഭ​​മാ​​ണ്. മു​​ന്‍​വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ രോ​​ഗം ബാ​​ധി​​ച്ചു ച​​ത്ത​​തും കൊ​​ന്നൊ​​ടു​​ക്കി​​യ​​തു​​മാ​​യ താ​​റാ​​വു​​ക​​ള്‍​ക്ക് ന​​യാ​​പൈ​​സ ന​​ഷ്ട​​പ​​രി​​ഹാ​​രം ല​​ഭി​​ച്ചി​​ട്ടി​​ല്ല. താ​​റാ​​വു മു​​ട്ട​​വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ മു​​ട്ട​​ക്ക​​റി​​ക്കും ഓം​​ല​​റ്റി​​നും വി​​ല ഉ​​യ​​ര്‍​ന്നു.

Read More

ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ 20 സീ​റ്റും നേ​ടാ​ൻ താ​ൻ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കും; കെ.​കെ.​ ഷൈ​ല​ജ എ​തി​രാ­​ളി­​യ­​ല്ലെ​ന്ന് കെ. ​സു­​ധാ­​ക­​ര​ന്‍

കൊ​ച്ചി: പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​നി​ൽ 20 സീ​റ്റും നേ​ടാ​ൻ താ​ൻ എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റെ​ന്ന് കെ ​സു​ധാ​ക​ര​ൻ. ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ­​ട്ടാ​ല്‍ ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ മ​ത്സ­­​രി​ക്കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്. ര­​ണ്ട് പ​ദ​വി​യും ഒ​ന്നി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് മ​ല്‍​സ​രി​ക്കു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ­​ത്. എ­​ന്നാ​ല്‍ 20 സീ​റ്റും നേ­​ടാ​ന്‍ വേ­​ണ്ടി ഹൈ­​ക്ക­​മാ​ന്‍­​ഡ് അ​ത്ത­​ര­​മൊ­​രു തീ­​രു­​മാ­​ന­​മെ​ടു​ത്താ​ല്‍ ത­​നി­​ക്ക് നി­​ഷേ­​ധി­​ക്കാ­​നാ­​വി​ല്ല. താ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു. ക​ണ്ണൂ​രി​ല്‍ കെ.​കെ.​ഷൈ​ല​ജ ശ​ക്ത​യാ​യ എ​തി​രാ­​ളി­​യ­​ല്ലെ​ന്നും സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. അ​വ​ര്‍ പ്ര​ഗ​ത്ഭ​യാ​യ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ­​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു.  

Read More

പേ​പ്പ​ർ ര​ഹി​ത​മാ​ക​ണം ഇ​വി​ടം..! കു​ടി​യ​ൻ​മാ​രെ ഊ​റ്റു​ന്ന പ​രി​ഷ്കാ​രം; മ​ദ്യം സ​ഞ്ചി​യി​ലാ​ക്കി ന​ൽ​കി 10 രൂ​പ  ഇ​ടാ​ക്കാ​നൊ​രു​ങ്ങി ബെ​വ്കോ

തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ് വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ഇ​നി മ​ദ്യം ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് ന​ൽ​കി​ല്ല. പ​ക​രം തു​ണി സ​ഞ്ചി​യി​ലി​ട്ട് ന​ൽ​കും. മ​ദ്യം പൊ​തി​ഞ്ഞ് ന​ൽ​കി​യി​രു​ന്ന പേ​പ്പ​ർ അ​ല​വ​ൻ​സ് ബെ​വ്കോ നി​ർ​ത്തു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. മ​ദ്യം ഗു​ണ​മേ​ന്മ​യു​ള്ള തു​ണി സ​ഞ്ചി​യി​ലി​ട്ട് ന​ൽ​കി പ​ത്ത് രൂ​പ ഈ​ടാ​ക്കു​മെ​ന്നും ബെ​വ്കോ അ​റി​യി​ച്ചു. ബി​വ​റേ​ജ​സ് എം​ഡി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പു​തി​യ നീ​ക്കം. വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ക​ട​ലാ​സി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. മു​ൻ​പ് കു​ടും​ബ​ശ്രീ​ക്കാ​ർ ന​ൽ​കു​ന്ന സ​ഞ്ചി ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

Read More

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വ​യ​നാ​ട്: മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ വീ​ണ്ടും കാ​ട്ടാ­​ന ആ­​ക്ര­​മ­​ണം. ക​ര്‍­​ണാ­​ട­​ക വ­​നം­​വ­​കു­​പ്പ് പി­​ടി­​കൂ­​ടി റേ­​ഡി­​യോ കോ­​ള​ര്‍ ഘ­​ടി­​പ്പി​ച്ച മോ­​ഴ­​യാ­​ന­​യാ­​ണ് ജ­​ന­​വാ­​സ­​മേ­​ഖ­​മേ­​ഖ­​ല­​യി​ല്‍ ഇ­​റ­​ങ്ങി­​യ​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ചാ​ലി​ഗ​ദ്ധ കോ​ള​നി​യി​ലെ ട്രാ​ക്ട​ർ ഡ്രൈ​വ​ർ അ​ജി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ­​ടി­​ന്‍റെ മ­​തി​ല്‍ ത­​ക​ര്‍­​ത്ത് അ­​ക­​ത്തു­ ക­​യ​റി­​യ ആ​ന യു​വാ​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​ജി​യെ മാ­​ന­​ന്ത­​വാ­​ടി മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.  പു­​ല​ര്‍­​ച്ചെ നാ­​ല­​ര­​യോ­​ടെ­​യാ­​ണ് ആ­​ന­ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്. ആ​ദ്യം കൊ­​യി­​ലേ­​രി-​താ­​ന്നി­​ക്ക​ല്‍ പ­​രി­​സ­​ര­​ത്താ­​ണ് ആ­​ന നി­​ല­​യു­​റ­​പ്പി­​ച്ചി­​രു­​ന്ന​ത്. നി­​ല­​വി​ല്‍ പ​ട­​മ­​ല ഭാ­​ഗ­​ത്താ­​ണ് ആ­​ന ഉ­​ള്ള­​ത്. നേ​ര​ത്തെ റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ച ത​ണ്ണീ​ര്‍​ക്കൊ​മ്പ​ന്‍ ഇ​റ​ങ്ങി​യ പ്ര​ദേ​ശ​ത്തി​ന് അ​ടു​ത്താ​ണ് ഈ ​ആ​ന​യും നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പ് സം​ഘ​മെ​ത്തി ആ​ന​യെ തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് വ​നം മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. 

Read More

ത​ത്ത​മ്മേ പൂ​ച്ച​പൂ​ച്ച… എ​ക്സാ​ലോ​ജി​ക് വി​വാ​ദ​ത്തി​ൽ എ​ന്ത് മ​റു​പ​ടി കൊ​ടു​ക്ക​ണ​മെ​ന്ന് അ​ണി​ക​ളെ നേ​തൃ​ത്വം പ​ഠി​പ്പി​ക്കും; സിപിഎം ലോ​ക്ക​ൽ, ബ്രാ​ഞ്ച് ത​ല​ത്തി​ൽ വി​ശ​ദീ​ക​ര​ണ ക്ലാ​സ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ക്സാ​ലോ​ജി​ക് വി​വാ​ദം ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ സി​പി​എം നേ​തൃ​ത്വം. രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യ പ്ര​ശ്ന​മാ​ണെ​ന്നും തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും അ​ണി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ലോ​ക്ക​ൽ, ബ്രാ​ഞ്ച് ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും. ജ​ന​ങ്ങ​ൾ സം​ശ​യം ചോ​ദി​ച്ചാ​ൽ എ​ന്ത് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് താ​ഴെ​ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദാ​യ നി​കു​തി സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് മു​ത​ൽ എ​സ്എ​ഫ്ഐ​ഒ യു​ടെ അ​ന്വേ​ഷ​ണം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പാ​ർ​ട്ടി അ​ണി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​ക്കി​നെ​തി​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് വ​രു​ത്താ​നാ​ണ് നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ പാ​ർ​ട്ടി മ​റു​പ​ടി പ​റ​യാ​ത്ത​തെ​ന്താ​ണെ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കും എ​ന്ത് മ​റു​പ​ടി കൊ​ടു​ക്ക​ണ​മെ​ന്ന് അ​ണി​ക​ളെ നേ​തൃ​ത്വം പ​റ​ഞ്ഞ് പ​ഠി​പ്പി​ക്കും. അ​തേ​സ​മ​യം എ​ക്സാ​ലോ​ജി​ക്കി​നെ​തി​രെ​യു​ള്ള എ​സ്എ​ഫ്ഐ​ഒ യു​ടെ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ണ ക​ർ​ണാ​ട​ക…

Read More

അച്ഛന് പ്രായം 52, മകന് പ്രായം 24; സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യായി പെരുമാറൽ, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം ഉൾപ്പെടെ കുറ്റകൃത്യത്തിൽ സമൻമാർ; ഒടുവിൽ…

കാ​ഞ്ഞി​ര​പ്പ​ള്ളി: വളർന്നപ്പോൾ മകൻ അച്ഛനെ കണ്ട് പഠിച്ചത് അതോപോലെ നടപ്പാക്കി. ഇപ്പോൾ നാട്ടിലെ ശല്യക്കാരായി ഇരുവരും. ഒടുവിൽ പോലീസ് ഇടപെട്ടു.  ജി​ല്ല​യി​ലെ സ്ഥിരം കു​റ്റ​വാ​ളി​ക​ളാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി.​ കാ​ഞ്ഞി​ര​പ്പ​ള്ളി വ​ണ്ട​ന്‍​പാ​റ കു​ന്നേ​ല്‍ ഷി​ബു (52), ഇ​യാ​ളു​ടെ മ​ക​ന്‍ അ​രു​ണ്‍ (24) എ​ന്നി​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. സ്ഥിരം കു​റ്റ​വാ​ളി​ക​ളാ​യ ഇ​വ​ര്‍​ക്കെ​തി​രേ ജി​ല്ലാ പോ​ലീ​സ് ചീഫ് കെ. ​കാ​ര്‍​ത്തി​ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​രു​വ​രും കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം, സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്. ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന സ്ഥിരം കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്നും തു​ട​ര്‍​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ കാ​പ്പ പോ​ലു​ള്ള ശ​ക്ത​മാ​യ നി​യ​മന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പ​റ​ഞ്ഞു.

Read More

പോ​ലീ​സ് ജീ​പ്പി​ടി​ച്ച് യു​വ​ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം; വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ 5 മീ​റ്റ​റോ​ളം  ദൂ​രം നി​ര​ക്കി​ക്കൊ​ണ്ടു​പോ​യി; ന​ടു​ക്കു​ന്ന കാ​ഴ്ച​യെ​ന്ന് നാ​ട്ടു​കാ​ർ

എ​ട​ത്വ: പോ​ലീ​സ് വാ​ഹ​നമി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രികനാ​യ യു​വ ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. എ​ട​ത്വ ഇ​രു​പ​തി​ല്‍​ചി​റ ബേ​ബി വ​ര്‍​ഗീ​സ്-സു​നി​ ദന്പതികളുടെ മ​ക​ന്‍ ബി. സാ​നിയാ​ണ് (29) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ന് ​പ​ച്ച ലൂ​ര്‍​ദ് മാ​താ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാണ് ​അ​പ​ക​ടം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തുനി​ന്നുവ​ന്ന പോ​ലീ​സ് ജീ​പ്പും പ​ച്ച​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സാ​നി​യു​ടെ സ്‌​കൂ​ട്ട​റും ത​മ്മി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ല്‍​പ്പെട്ട സ്‌​കൂ​ട്ട​റും സാ​നി​യും 5 മീ​റ്റ​റോ​ളം നി​ര​ങ്ങി നി​ങ്ങി​യ ശേ​ഷ​മാ​ണ് നി​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സാ​നി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​നി​ലെ സി​ഐ​യു​ടെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ലപ്പെട്ട​ത്. മാ​താ​വ്. സു​നി. സ​ഹോ​ദ​ര​ങ്ങ​ള്‍. സോ​ബി​ച്ച​ന്‍, സി​ബി​ച്ച​ന്‍.

Read More

”അ​വ​നെ​ന്‍റെ കൂ​ടെ​പ്പി​റ​പ്പ​ല്ലേ”..! സ​ഹോ​ദ​ര​ന് ക​ര​ൾ പ​കു​ത്തു​ന​ൽ​കു​ന്ന​ത് ഭാ​ര്യ എ​തി​ർ​ത്തു; വ്യ​ക്തി​ഗ​ത അ​വ​കാ​ശ​ത്തെ മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ട​തി

ഭോ​പ്പാ​ല്‍: ഭാ​ര്യ​യു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് സ​ഹോ​ദ​ര​ന് ക​ര​ള്‍ ന​ല്‍​കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജ​സ്റ്റീ​സ് രാ​ജ്‌​മോ​ഹ​ന്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. “ഭ​ര്‍​ത്താ​വി​ന്‍റെ ആ​രോ​ഗ്യം ക​രു​തി​യാ​യി​രി​ക്കാം ക​ര​ള്‍ ദാ​നം ചെ​യ്യു​ന്ന​തി​നെ ഭാ​ര്യ എ​തി​ര്‍​ത്ത​ത്. എ​ന്നാ​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ വ്യ​ക്തി​ഗ​ത അ​വ​കാ​ശ​ത്തെ മാ​നി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ ക​ര​ള്‍ ദാ​നം ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ന്ന​താ​യി’ കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്തി​ര​മാ​യി ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്ന വ്യ​ക്തി​ക്ക് ക​ര​ള്‍ ന​ല്‍​കാ​മെ​ന്ന് സ​ഹോ​ദ​ര​ന്‍ സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ര​ള്‍ ന​ല്‍​കു​ന്ന​ത് ഇ​യാ​ളു​ടെ ഭാ​ര്യ എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് വി​ഷ​യം കോ​ട​തി​യി​ലെ​ത്തി​യ​ത്.

Read More

വൈ​ക്ക​ത്ത് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ​ത് കൊ​ല്ല​ത്തു​കാ​ര​ൻ; ചാ​ടാ​നു​ണ്ടാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ചി​ല​ത് പ​റ​യാ​നു​ണ്ട്; ര​ക്ഷ​യാ​യ​ത് ആ ​വീ​ഡി​യോ ദൃ​ശ്യം

വൈ​ക്കം: കോ​ട്ട​യ​ത്ത് ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് യു​വാ​വ് ചാ​ടി​യ​ത്, തി​ര​ക്കേ​റി​യ കം​പാ​ർ​ട്ട്മെ​ന്‍റി​ലി​രു​ന്ന് പു​ക​വ​ലി​ച്ച​തി​ന് യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ. ഇതിനെത്തുടർന്ന് റെ​യി​ൽ​വേ പോ​ലീ​സും ടി​ടി​ആ​റും ​കം​പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി​യി​രു​ന്നു. ട്രെ​യി​നി​ന്‍റെ വാ​തി​ലി​ൽ നി​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ പി​ന്നാ​ലെ ച​വി​ട്ടു​പ​ടി​യി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​റ​ങ്ങി നി​ന്നു. ഇ​യാ​ൾ ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് സം​ശ​യ​മു​ണ്ട്. കൊ​ല്ലം ച​വ​റ​യി​ൽ എം.​ബി. അ​ൻ​സാ​ർ(26) ആ​ണ് ട്രെ​യി​നി​ൽ നി​ന്ന് എ​ടു​ത്തുചാ​ടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6.30ന് ​കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വേ​ണാ​ട് എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. ചാ​ടാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സും യാ​ത്ര​ക്കാ​രും നോ​ക്കി നി​ൽ​ക്കെ​യാ​ണ് ഇ​യാ‍​ൾ ചാ​ടി​യ​ത്. ച​വി​ട്ടു​പ​ടി​യി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന യു​വാ​വി​നോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ടി​ടി​ആ​റും അ​ക​ത്തേ​ക്ക് ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ത​യാ​റാ​യി​ല്ല. സംഭവത്തിന്‍റെ ​ദൃ​ശ്യ​ങ്ങ​ൾ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ൻ​സാ​ർ ഖാ​ൻ പു​റ​ത്തേ​ക്ക് ചാ​ടി. ഈ ​ദൃ​ശ്യം പോ​ലീ​സ്…

Read More

ട്രെ​യി​ൻ യാ​ത്രി​ക​യു​ടെ മാ​ല ക​വ​ർ​ന്ന് കള്ളൻ ഓ​ടി​പ്പോ​യി; സ്വ​ർ​ണം പ​ണ​യം​വ​ച്ച്, ഭ​ക്ഷ​ണ​വും ക​ഴി​ച്ച്, പ​ച്ച​ക്ക​റി​യും വാ​ങ്ങി​യെ​ത്തി​യ ക​ള്ള​നെ മൂന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​ക്കി പോ​ലീ​സ്…

ആ​ലു​വ: ട്രെ​യി​നി​ൽ സീ​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യു​ടെ ര​ണ്ട​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ട​യാ​ളെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്) മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി. കോ​ട്ട​യം-​നി​ല​മ്പൂ​ർ ട്രെ​യി​ൻ ആ​ലു​വ സ്റ്റേ​ഷ​ൻ വി​ടു​ന്ന​തി​നി​ടെ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.50നാ​ണ് സം​ഭ​വം. സം​ഭ​വം ന​ട​ന്ന​ത്. ആ​ലു​വ കു​ന്ന​ത്തേ​രി എ​സ്എ​ൻ​ഡി​പി റോ​ഡി​ൽ മോ​ള​ത്ത് പ​റ​മ്പി​ൽ ജി​ബി​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ (36)നെ​യാ​ണ് താ​യി​ക്കാ​ട്ടു​ക​ര മാ​ന്ത്ര​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്നും പി​ടി​കൂ​ടി​യ​ത്. ആ​ലു​വ ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്കു​മാ​ർ ഒ​തോ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് വ​ല​യി​ലാ​ക്കി​യ​ത്. നി​ല​മ്പൂ​രി​ലേ​ക്ക് പോ​കു​ന്ന മു​ൻ​ഭാ​ഗ​ത്തെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ഇ​രു​ന്നി​രു​ന്ന കോ​ട്ട​യം വെ​ള്ളൂ​ർ മാ​വെ​ല്ലൂ​ർ ന​മ​യ​ത്ത് ദേ​ശം എ​സ് സ്ക്വ​യ​റി​ൽ ശ്യാ​മ​ള (70)യു​ടെ ക​ഴു​ത്തി​ൽ നി​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ആ​ലു​വ സ്റ്റേ​ഷ​ൻ വി​ടു​ന്ന​തി​നി​ടെ മൂ​ന്നാം ന​മ്പ​ർ പ്ളാ​റ്റ് ഫോ​മി​ൽ നി​ന്ന പ്ര​തി ചാ​ടി ക​യ​റി മാ​ല പൊ​ട്ടി​ച്ച് ചാ​ടി ഇ​റ​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്. ശ്യാ​മ​ള ബ​ഹ​ളം വെ​ച്ച​പ്പോ​ൾ സ​ഹ​യാ​ത്രി​ക​ർ…

Read More