റാന്നി: ഒരു കുടുംബത്തിലെ മൂന്നുപേരുടെ ദാരുണാന്ത്യത്തിനു സാക്ഷിയാകേണ്ടിവന്ന പമ്പാതീരം ശോകമൂകം. റാന്നിയിലെ മുണ്ടപ്പുഴ കടവില്‍ ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പുതുശേരിമല സ്വദേശികളായ അനില്‍കുമാര്‍, മകള്‍ നിരഞ്ജന, സഹോദരന്റെ മകന് ഗൗതം എന്നിവരാണ് പമ്പാനദിയില്‍ മുങ്ങിമരിച്ചത്. ഇന്നലെ വൈകുന്നേരം പമ്പാനദിയില്‍ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമായെത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അനില്‍ കുമാറിന്റെ ഭാര്യയും ഒഴുക്കിൽപ്പെട്ടെങ്കിലും സ്ഥലത്തുണ്ടായിരുന്ന സ്ത്രീകള്‍ എറിഞ്ഞുകൊടുത്ത സാരിയില്‍ പിടിച്ച് അവര്‍ രക്ഷപ്പെട്ടു. പുതുശേരിമല സ്വദേശികളായ കുടുംബം റാന്നിയില്‍ സഹോദരന് സുനിലിന്റെ വീട്ടിലെത്തിയശേഷമാണ് കടവിലേക്കു വന്നത്. സുനിലിന്റെ മകന് ഗൗതമിനെയും ഒപ്പുംകൂട്ടി. നിരഞ്ജന അച്ഛനെ വിളിച്ച് അലറിമുണ്ടപ്പുഴ കടവില്‍ വസ്ത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന സ്ത്രീകളാണ് അപകടത്തിന് ദൃക്സാക്ഷികളായത്. കുളിച്ചുകൊണ്ടിരുന്നവരില് ഗൗതമാണ് ആദ്യം ഒഴുക്കില്പ്പെട്ടതെന്നു പറയുന്നു. ഗൗതമിനെ രക്ഷിക്കാനുള്ള ശ്രമത്തിലും അനില്‍കുമാറും മുങ്ങിത്താഴ്ന്നു. പിന്നാലെ അലറി വിളിച്ച് നിരഞ്ജനയും മുങ്ങിത്താഴ്ന്നു. കരയില്‍നിന്ന സ്ത്രീകള്‍ സാരി എറിഞ്ഞുകൊടുത്തെങ്കിലും അതില്‍ പിടിക്കാന്‍…
Read MoreCategory: Top News
തകർക്കാനാവില്ല, തളരില്ല കേരളം… പൊതുസ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തും; സംസ്ഥാന ബജറ്റിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ശത്രുതപരമായ സമീപനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധത്തിലേക്ക് സംസ്ഥാനത്തെ തള്ളവിടുന്നു. സംസ്ഥാന ബജറ്റിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രത്തിന്റെ സമീപനത്തിൽ പരിതപിച്ച് കൈയും കെട്ടി നോക്കിനിൽക്കാനല്ല ശ്രമിക്കുന്നത്. പകരം തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാവില്ല കേരളത്തെ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ട് നീങ്ങണം. നവകേരളം സൃഷ്ടക്കാൻ കേരളീയരയെല്ലാം ഒറ്റ മനസോടെ അണിനിരത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ സഹായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, മറിച്ച് നമ്മുടെ സംസ്ഥാനത്തെ സാധ്യതകളെ ഉപയോഗിച്ച് പൊതുസ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തി പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ വിമർശിക്കുന്ന സാന്പത്തിക വിദഗ്ധർ പോലും കേന്ദ്ര അവഗണ ഉണ്ടെന്ന് സമ്മതിക്കുന്നു. പ്രതിപക്ഷവും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയിൽ പ്രതിപക്ഷവും തയാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
Read Moreആനി രാജ വയനാട്ടിലേക്ക്, തിരുവനന്തപുരം കീഴടക്കാൻ പന്ന്യൻ; സിപിഐയുടെ സാധ്യത പട്ടിക
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോർട്ട്. കേരളത്തിൽനിന്നും നാല് സീറ്റുകളിലാണ് സിപിഐ ജനവിധി തേടുക. ആനി രാജ, പന്ന്യൻ രവീന്ദ്രൻ, വി.എസ്. സുനിൽ കുമാർ, സി.എ. അരുണ്‍ കുമാർ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ച വയനാട്ടിൽ ആനി രാജയ്ക്കാണ് സാധ്യത. ശശി തരൂർ വിജയിച്ച തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ ഇറക്കാണ് സിപിഐ പദ്ധതിയിടുന്നത്. തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയായിരിക്കും മത്സരരംഗത്തുണ്ടാകുകയെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു. ഇതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിനാകും കളമൊരുങ്ങുക. തൃശൂരിൽ വി.എസ്. സുനിൽ കുമാറിനാണ് സാധ്യത കൽപിക്കുന്നത്. നേരത്തെ തന്നെ തൃശൂരിൽ സുനിൽ കുമാറിന്റെ പേര് ഉയർന്നുവന്നിരുന്നു. മവേലിക്കരയിൽ എഐവൈഎഫ് നേതാവ് സി.എ. അരുണ്‍ കുമാറിന്റെ പേരാണ് പരിഗണിക്കുന്നത്. ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന സിപിഐ സംസ്ഥാന കൗണ്‍സിൽ…
Read Moreപാട്ടെഴുതാൻ ആവശ്യപ്പെട്ടത് സച്ചിദാനന്ദൻ; ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ക്ലീഷേ അല്ല; നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഈ പാട്ട് എഴുതുമായിരുന്നില്ല: ബി.കെ. ഹരിനാരായണൻ
തൃശൂർ∙ കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പി ഉയർത്തിയ പാട്ട് വിവാദത്തിൽ പ്രതികരണവുമായി യുവ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. ശ്രീകുമാരന്‍ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തില്‍ അദ്ദേഹത്തോട് ഒപ്പം നില്‍ക്കുന്നുവെന്ന് ഹരിനാരായണൻ പറഞ്ഞു. മലയാളത്തിന് ഉന്നതമായ പാട്ടുകൾ സമ്മാനിച്ച ആളാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് താന്‍ എഴുതിയ ഏറ്റവും നല്ല വരി പോലും. അദ്ദേഹത്തിന്റെ വരികളുടെ ഏഴയലത്ത് പോലും എത്താത്ത വരികളാണ് എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഹരിനാരായണൻ കൂട്ടിച്ചേർത്തു. മലയാളി ഇന്നു പാടി നടക്കുന്ന പ്രണയഗാനങ്ങളെല്ലാം നൽകിയത് ശ്രീകുമാരൻ തമ്പിയാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി എനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ല. ഈ വിവാദത്തില്‍ എന്റെ പേര് വലിച്ചിഴച്ചതില്‍ വലിയ വിഷമമുണ്ടെന്ന് ഹരിനാരായണന് മാധ്യമങ്ങളോട് പറഞ്ഞു. സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് വിളിച്ച്…
Read Moreചെലവ് ചുരുക്കലിലും ചെലവിന് കുറവില്ല! മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ് – പുതുവത്സര വിരുന്നിന് ചെലവായത് ലക്ഷങ്ങൾ; ഭക്ഷണത്തിന് 16 ലക്ഷം, കേക്കിന് 1.2 ലക്ഷം; തുക പാസാക്കി ധനവകുപ്പ്
തിരുവനന്തപുരം: ജനുവരി മൂന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ് – പുതുവത്സര വിരുന്നിന് ചെലവായത് ലക്ഷങ്ങൾ. പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തിയ വിരുന്നിൽ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചെലവായി. വിരുന്നിനെത്തിയവര്‍ക്ക് കൊടുത്ത കേക്കിന് മാത്രം 1.2 ലക്ഷം രൂപയാണ് ചെലവായത്. പരിപാടിയുടെ ക്ഷണക്കത്ത് തയാറാക്കിയതിന് 10,725 രൂപയും ചെലവായി. ഇത് മൂന്നും സര്‍ക്കാര്‍ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ട്രഷറിയിലെ എന്റര്ടെയ്ൻമെന്റ് ആന്റ് ഹോസ്പിറ്റാലിറ്റി അക്കൗണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ഒമ്പതു ലക്ഷം രൂപയാണ് ചെലവായിരുന്നത്.
Read Moreഎന്തെങ്കിലും കഴിച്ചിട്ട് നാല് ദിവസമായി; വിശപ്പ് സഹിക്കാനാകാതെ പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്; ഞെട്ടൽ മാറാതെ നാട്ടുകാര്‍
മലപ്പുറം: വിശപ്പ് സഹിക്കാനാവാതെ പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കണ്ട് നിന്നവർ ചോദിച്ചപ്പോൾ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി യുവാവിന് ഭക്ഷണം വാങ്ങി നൽകി. നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പോലീസിനോട് യുവാവ് പറഞ്ഞു. പോലീസ് നല്കിയ ഭക്ഷണം മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോയി. ഇദ്ദേഹം അസം സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉള്‍പ്പെടെ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെനിന്നും സ്ഥലം വിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സ്ഥലത്തുനിന്ന് പോയ യുവാവിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Read Moreകേരളത്തിൽ നിന്ന് പോയിട്ട് 9 മാസം; അരിക്കൊമ്പൻ തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പൂർണ ആരോഗ്യവാൻ
കാട്ടാക്കട: അരിക്കൊമ്പൻ തമിഴ്നാട് കോതയാർ വനമേഖലയിൽ എത്തിയിട്ട് ഒന്‍പത് മാസം. ആന പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ്. കോതയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളത്. ഒരേ സമയം കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പിന് തലവേദനയായ അരിക്കൊമ്പനെ ഒടുക്കം മയക്കുവെടി വെച്ചാണ് പിടികൂടിയത്. അരിക്കൊമ്പൻ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയമെടുത്തു. കോതയാർ ഡാമിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും അരിക്കൊമ്പൻ എത്തുന്നുണ്ട്. റേഡിയോ കോളർ സംവിധാനം വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്. ആനയക്ക് ഇഷ്ടമായ കാട്ടു പുല്ലും മുളയും ഈറയും ഒക്കെ ഉള്ള കാടാണ് കോതായർ . ഇവിടെ മേഞ്ഞ് നടപ്പുണ്ട്. ആനയെ നിരീക്ഷിക്കാൻ വനം ഗാർഡുമാർ ഇവിടുണ്ട്. അവരുടെ റിപ്പോർട്ട് അംബാസമുദ്രത്തെ വനം ഒഫീസിൽ വിശകലനം ചെയ്യുന്നുണ്ട്. ഇടയക്ക് മദപ്പാടുണ്ടായിരുന്നു. അന്ന് വലിയ പരാക്രമമൊന്നും കിട്ടിയതുമില്ല. ആനയ്ക്ക് ഉപ്പും പോഷക സമ്പുഷ്ടമായ ആഹാരവും ചില പ്രത്യേക പോയിന്റുകളിൽ വയ്ക്കും.…
Read Moreകാമുകനൊപ്പം കണ്ടതിന് ശകാരം: കാമുകന്റെ പ്രേരണയിൽ അച്ഛനെതിരെ വ്യാജപീഡനപരാതി; നിരപരാധിയായ പിതാവ് 11 വർഷം ജയിലിൽ
ഭോപ്പാൽ: കാമുകന്റെ പ്രേരണയിൽ മകൾ നൽകിയ വ്യാജബലാത്സംഗ പരാതിയിൽ നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 11 വർഷം. ഒടുവിൽ മധ്യപ്രദേശ് ഹൈക്കോടതി ഇയാളെ കഴിഞ്ഞ മാസം വെറുതെ വിട്ടു. പെൺകുട്ടി അച്ഛനെതിരെ 2012 -ലാണ് അന്നത്തെ കാമുകന്റെ നിർദേശപ്രകാരം വ്യാജപീഡന പരാതി നൽകിയത്. മകളെ അച്ഛൻ നേരത്തെ കാമുകനൊപ്പം കണ്ടിരുന്നു. തുടർന്ന് ഇയാൾ ഇക്കാര്യം പറഞ്ഞ് മകളെ ശകാരിച്ചു. മകൾ ഇക്കാര്യം കാമുകനോടും പറഞ്ഞു. പിന്നാലെ അച്ഛനെതിരെ പീഡന പരാതി നൽകാൻ കാമുകൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. പരാതി നൽകിയാൽ അച്ഛൻ പിന്നെ തങ്ങളുടെ ബന്ധത്തിൽ ഇടപെടാനോ ശകാരിക്കാനോ വരില്ലെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്. 2012 മാർച്ച് 18 -ന് രാത്രി അത്താഴത്തിന് ശേഷം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അന്ന് രാത്രി അമ്മ വീട്ടിലില്ലായിരുന്നു. സംഭവം അമ്മയടക്കം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് അച്ഛൻ…
Read Moreഒരിറ്റ് ജലവും ലഭിച്ചില്ല; കണ്ണീരായി തണ്ണീർ കൊമ്പൻ; പലതവണയായുള്ള മയക്കുവെടിയും അന്ത്യത്തിലേക്കുള്ള ഘടകമായി
കോഴിക്കോട്: മാനന്തവാടിയില്‍നിന്ന് വനം വകുപ്പ് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ വനത്തില്‍ തുറന്നുവിട്ട തണ്ണീര്‍ കൊമ്പന് ചരിഞ്ഞത് വെള്ളം കിട്ടാത്തതിനാലാണെന്ന് സൂചന. നിര്‍ജലീകരണമാണ് അന്ത്യത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒരുമാസത്തിനിടയില്‍ തന്നെ നല്കിയ അമിത ഡോസിലുള്ള മയക്കുമരുന്നും മരണത്തിനു കാരണമായിട്ടുണ്ടാകാമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്നു നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു. മാനന്തവാടിയില്‍ ഇന്നലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന വെള്ളം കിട്ടാതെ 15 മണിക്കൂറാണ് കഴിഞ്ഞത്. രാവിലെ അഞ്ചരയോടെയാണ് എടവക പഞ്ചായത്തിലെ പായോടുകുന്നില് ആന ആദ്യമെത്തിയത്.പിന്നീട് കബനിയുടെ കൈവഴിയായ മാനന്തവാടി പുഴ നീന്തിക്കടന്ന് നഗരത്തിലെത്തിയ ആനയെ വൈകിട്ടാണ് മയക്കുവെടിവച്ച് കീഴടക്കിയത്. മാനന്തവാടിയിലേക്ക് വന്നവഴി പുഴയില്‍ നിന്നാണ് ആന വെള്ളം കുടിച്ചത്. നഗരത്തില്‍ എത്തിയശേഷം ആനയ്ക്ക് വെള്ളം കിട്ടിയിരുന്നില്ല. ദൗത്യം തീരുന്നതുവരെ ഒരു തുള്ളി വെള്ളവും കിട്ടിയില്ല. വെള്ളക്കെട്ട് ഉണ്ടാകുമെന്നു കരുതി ആന വാഴത്തോട്ടത്തില്‍ പല തവണ പരതിയെങ്കിലും വെള്ളം കിട്ടിയിരുന്നില്ല. വാഴക്കന്നുകള്‍…
Read Moreമരണക്കെണിയൊരുക്കി, വാ പിളർന്ന് ഓടകൾ… സ്കൂട്ടര്‍ ഓടയിലേക്കു വീണ് യാത്രക്കാരന് ദാരുണാന്ത്യം; അച്ഛന്റെ വരുവുംകാത്തിരുന്ന കുട്ടികൾ കേട്ടത് ആ ദുരന്ത വാർത്ത
കോട്ടയം: തുറന്ന് കിടന്ന ഓടയിലേക്കു സ്കൂട്ടര്‍ വീണു യാത്രക്കാരന് മരിച്ചു. മണര്‍കാട് ചെറിയാന് ആശ്രമത്തിന് സമീപം താമസിക്കുന്ന പുതുപ്പറമ്പില്‍ ബിനു പി. ചെറിയാന് (അനി-53) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30നു മണര്‍കാട് ഐരാറ്റുനടയിലായിരുന്നു സംഭവം. വൈകുന്നേരം വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു ബിനു. ഐരാറ്റുനട ഭാഗത്തെ ഓടയില്‍ ബിനു വീണുകിടക്കുകയായിരുന്നു. ഇദ്ദേഹത്തി ന്റെ മുകളിലായിരുന്നു സ്കൂട്ടര്‍ കിടന്നിരുന്നത്. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു വരികയാണെന്ന് മണര്‍കാട് പോലീസ് പറഞ്ഞു. സ്കൂട്ടറിന്റെ ടയര്‍ മാത്രം ഓടയ്ക്കു മുകളില്‍ ഉയര്ന്നുനില്ക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിയുന്നത്. ഉടന്‍തന്നെ വാഹനമുയര്‍ത്തി ബിനുവിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദേശത്തായിരുന്ന ബിനു, മടങ്ങിയെത്തിയ ശേഷം പ്ലംബിംഗ് കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആന്‍സി. മക്കള്‍: സിമി, സാറാ, കെവിന്. മൃതദേഹം മണര്‍കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ മണര്‍കാട് പോലീസ്…
Read More