തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ സംഘര്‍ഷത്തില്‍ പത്ത് തടവുകാര്‍ക്കെതിരെ കേസെടുത്തു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കാട്ടുണ്ണി രഞ്ജിത്തിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍. കൊടി സുനി അഞ്ചാം പ്രതിയാണ്. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ആക്രമണത്തിന് തുടക്കമിട്ടത് രഞ്ജിത്താണെന്നും കമ്പി ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും എഫ്ഐആറിലുണ്ട്. ഞായറാഴ്ചയാണ് സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ തിരിയുകയായിരുന്നു. സംഭവത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് ജയിലില്‍ സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ചാണ് തടവുകാര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ഓഫീസിലെ ഫര്‍ണീച്ചറുകളും സംഘം തല്ലിത്തകര്‍ത്തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് ഒടുവില്‍ തടവുകാരെ കീഴ്പ്പെടുത്തി രംഗം ശാന്തമാക്കിയത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റ…
Read MoreCategory: Top News
എസ്എഫ്ഐ പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് വ്യാജം; കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ
കേരളവർമ്മ കോളേജിൽ ടാബുലേഷൻ ഷീറ്റുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് അവിടത്തെ അധ്യാപകരുടെ ഒത്താശയോടുകൂടി നിർമ്മിച്ചതാണ്. അത് വ്യാജ നിർമ്മിതമാണെന്നും അലോഷ്യസ് സേവിയർ പറഞ്ഞു. ശ്യാം, പ്രകാശൻ, പ്രമോദ്, നാരായണൻ എന്നീ അധ്യാപകർ ചേർന്നാണ് കൃത്രിമം നടത്തിയിട്ടുള്ളത്. മാത്രമല്ല, എല്ലാവരും കൂടി എണ്ണിയ മാനുവൽ ടാബുലേഷൻ ഷീറ്റ് പുറത്തുവിടാൻ അധികൃതർ തയ്യാറാകണമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.
Read Moreകളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
കളമശേരി സാമ്രാ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതി ഡൊമനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ബോംബ് നിർമാണത്തിൽ ഡൊമനിക് മറ്റാരുടെ എങ്കിലും സഹായം തേടിയിട്ടുണ്ടോയെന്നും കൂടുതൽ പേരുടെ പങ്കാളിത്തം ഉണ്ടോയെന്നും പരിശോധിക്കും. ഡൊമനിക് ജോലി ചെയ്തിരുന്ന വിദേശ കമ്പനിയിലുൾപ്പെടെയുള്ള ഇയാളുടെ കാര്യങ്ങൾ പരിശോധിക്കും. പ്രതിയുടെ വിദേശ ബന്ധങ്ങൾ പരിശോധിക്കാനുള്ള നടപടികളിലേക്കും പോലീസ് കടന്നിട്ടുണ്ട്. ഡൊമനിക്കിന്റെ സുഹൃത് ബന്ധങ്ങളെ കുറിച്ചും കൂടുതലായി അന്വേഷണം നടത്തും.പതിനാറ് വർഷമായി ഡൊമനിക് വിദേശത്ത് ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു. ആ സമയം മുതൽ ഇയാളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും പരിശോധന നടത്തി വരികയാണ്. ഇയാളുടെ സാമൂഹിക മാധ്യമങ്ങളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയുള്ള ഇടപാടുകളും വിവരങ്ങളും പരിശോധിക്കുകയാണ്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. കളമശ്ശേരിയിലെ…
Read Moreഉറപ്പുള്ള ‘കൈ’ ഉള്ളപ്പോൾ മറ്റ് ചിഹ്നങ്ങൾ തേടേണ്ട; കോൺഗ്രസ് വിട്ടവരുടെ സ്ഥിതി ഷൗക്കത്തിനറിയാം; കെ. മുരളീധരൻ
ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി എടുക്കരുതെന്ന് കോൺഗ്രസ് എം പി കെ. മുരളീധരൻ. സ്വതന്ത്ര വേഷം കെട്ടി ഒരിക്കലും ആര്യാടൻ ഷൗക്കത്ത് ഇറങ്ങില്ല. എന്തന്നാൽ കോൺഗ്രസ് വിട്ടവരുടെ സ്ഥിതി ഷൗക്കത്തിനു നന്നായി അറിയാം. ഉറപ്പുള്ള ‘കൈ’ ഉള്ളപ്പോൾ മറ്റ് ചിഹ്നങ്ങൾ തേടണ്ടായെന്ന് മുരളീധരൻ പറഞ്ഞു. കെപിസിസി കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഒരാഴ്ചത്തേക്കാണ് വിലക്ക്. പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ പാടില്ല. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയെടുക്കാനാണ് കെപിസിസി തീരുമാനം. സിപിഎം പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സ്വതന്ത്ര സ്ഥാനാർഥിയെ തേടുന്നുവെന്നും അതിലേക്ക് ആര്യാടന് ഷൗക്കത്തിനെ പരിഗണിച്ചേക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. കെ.സുധാകരന്റെ പട്ടി പരാമര്‍ശം സംബന്ധിച്ചുള്ള വിവാദത്തെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. ലോകസഭ തിരഞ്ഞെടുപ്പ് വരെ മൃഗങ്ങളെ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് മുരളീധരൻ പറഞ്ഞു.
Read Moreജോലി കിട്ടാത്തതിലുള്ള നിരാശ; യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്തു
പാലക്കാട് ഒറ്റപ്പാലത്ത് യുവാവ് പോലീസ് ജീപ്പ് തല്ലി തകര്‍ത്തു. ശനിയാഴിചയാണ് സംഭവം ഉണ്ടായത്. വാണിയംകുളം സ്വദേശി ശ്രീജിത്ത് എന്ന യുവാവ് ആണ് പോലീസ് ജീപ്പ് തല്ലി തകർത്തത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പാണ് യുവാവ് തകര്‍ത്തത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതുവരെ തനിക്ക് ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധമാണ് പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കാനുള്ള കാരണമായി ശ്രീജിത്ത് പറഞ്ഞത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പാണ് തകര്‍ത്തത്. വിശദമായി ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഇയാൾക്ക് ചില മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും സൂചനയുണ്ട്.
Read Moreകേരളവർമ തെരഞ്ഞെടുപ്പ് അട്ടിമറി: പത്തു ചോദ്യങ്ങളുന്നയിച്ച് കെഎസ്യു; ശ്രീകുട്ടനു പിന്തുണയുമായി ഡിഫറന്റിലി ഏബിൾഡ് പിപ്പിൾസ് കോൺഗ്രസ്
തൃശൂർ: കേരളവർമയിലെ വോട്ടെണ്ണൽ അട്ടിമറി സംഭവത്തിൽ പത്തു ചോദ്യങ്ങൾ ഉന്നയിച്ച് കെഎസ്യു.ചോദ്യം ഒന്ന്: രാത്രി ഏറെ വൈകിയും കൗണ്ടിംഗ് തുടരാൻ മാനേജർ പ്രിൻസിപ്പലിനെ വിളിച്ചുപറഞ്ഞത് എന്തിന്? രണ്ട്: കോളജിലെ ജനറേറ്റർ സംവിധാനം എങ്ങനെ വോട്ടേൽ നേരം തകരാറിലായി? മൂന്ന്: പവർകട്ടിനിടയിൽ എന്തുകൊണ്ട് വോട്ടെണ്ണൽ നിർത്തിവച്ചില്ല? നാല്: കൗണ്ടിംഗുമായി ബന്ധപ്പെട്ട കഎസ്യു സ്ഥാനാർഥിയുടെ പരാതി റിട്ടേണിംഗ് ഓഫീസർ അവഗണിച്ചത് എന്തുകൊണ്ട്? അഞ്ച്: കൗണ്ടിംഗ് നിർത്തിവയ്ക്കണമെന്ന പ്രിൻസിപ്പലിന്റെ ആവശ്യം റിട്ടേണിംഗ് ഓഫീസർ തള്ളിയത് എന്തിന്? ആറ്: ആദ്യ കൗണ്ടിംഗിൽ അസാധുവാക്കപ്പെട്ട വോട്ടുകൾ പിന്നീട് എങ്ങനെയാണ് സാധുവായത്? ഏഴ്: ആദ്യ കൗണ്ടിംഗിൽ ഒരു വോട്ടിന് വിജയിച്ചെന്ന് അവകാശപ്പെട്ട എസ്എഫ്ഐ എന്തിന് കൗണ്ടിംഗ് ആവശ്യപ്പെട്ടു? എട്ട്: തോൽവി മുന്നിൽ കാണുന്നത് കൊണ്ടാണോ എസ്എഫ്ഐ റീ ഇലക്ഷനെ ഭയപ്പെടുന്നത്? ഒന്‍പത്: വിവാദങ്ങൾ കത്തിനിൽക്കുമ്പോഴും എസ്എഫ്ഐ ധൃതി പിടിച്ചു സത്വപ്രതിജ്ഞ നടത്താൻ തീരുമാനിച്ചത് എന്തുകൊണ്ട്? പത്ത്…
Read More‘കൈ’വിട്ട കളിക്കില്ല; സിപിഎം ചാരിയ ‘ഏണി’യില്‍ ലീഗ് കയറില്ല
സ്വന്തം ലേഖകന്‍കോഴിക്കോട്: പലസ്തീന് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായി നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം ചേർന്നതോടെ നിലപാട് മയപ്പെടുത്തി ലീഗ്. ഇന്നലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ മഞ്ഞുരുകിയതായാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ ലീഗ് പങ്കെടുക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. ഇത്തരം ആശയ പ്രതിസന്ധിഘട്ടങ്ങളില്‍ എന്നും കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്നുപോകുന്ന നിലപാടാണ് അദ്ദേഹം കൈക്കൊള്ളാറുള്ളത്. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചയ്ക്ക് രണ്ടിനാണ് യോഗം. സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തിയ…
Read Moreഇങ്ങനെയും പണിവരും… മാലിന്യം വലിച്ചെറിഞ്ഞ കവറിനുള്ളിൽ തെളിവുകളും; റോഡ് വക്കിൽ വലിച്ചെറിഞ്ഞ മാലിന്യം പരിശോധിച്ചു എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴയിട്ടത് നാലോളം സ്ഥാപനങ്ങൾക്ക്
കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിൽ റോഡരികിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളിയത് കണ്ടെത്തി. മാലിന്യസംസ്കരണ രംഗത്തെ നിയമലഘനങ്ങൾ പരിശോധിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൊളച്ചേരിമുക്ക് ചേലേരി റോഡിലും നെല്ലിക്കപ്പാലം റോഡിലും സമീപത്തുള്ള പറമ്പിലും വൻതോതിൽ ജൈവ അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കി നിക്ഷേപിച്ചതായി കണ്ടെത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ഹരിതകർമ്മസേനാംഗങ്ങളുമായി ചേർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മാലിന്യങ്ങൾ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവയാണെന്ന് വ്യക്തമായി. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ഹോട്ടൽ സുബൈദ, ഏവൺ ഗ്ലാസ്സ് ആൻഡ് പ്ലൈവുഡ്, ഓസോൺ ബിൽഡേർസ്, അൽ ബെയ്ക്ക് റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങൾക്ക് നിയമാനുസൃതം പിഴ ചുമത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദേശം നൽകി. തുടർന്ന് സ്ഥാപന ഉടമസ്ഥരെ വിളിച്ചു വരുത്തുകയും മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ് പരിശോധനയ്ക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. നിവേദിത,…
Read Moreഎന്റടുത്ത് ആളാവാന്‍ വരരുത്…മാധ്യമ പ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി
മാധ്യമ പ്രവര്‍ത്തകയോട് ക്ഷുഭിതനായി സുരേഷ് ഗോപി. തൃശൂര്‍ ഗിരിജ തീയേറ്ററില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള സിനിമാ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുരേഷ്ഗോപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന സമയത്ത് വനിതാ റിപ്പോർട്ടറെ അപമാനിച്ച സംഭവത്തെ കുറിച്ച് സുരേഷ് ഗോപിയോട് വീണ്ടും ചോദിച്ചു. കോടതി നോക്കും, ആളാവാന്‍ വരരുത്. കോടതിയാണ് നോക്കുന്നത്. അവര്‍ നോക്കിക്കോളുമെന്ന് താരം മറുപടി പറഞ്ഞു. പിന്നാലെ, എന്തു കോടതിയാണ് സാർ, എന്നു മാധ്യമ പ്രവർത്തക തിരിച്ചു ചോദിച്ചു, എന്നാൽ മാധ്യമ പ്രവർത്തകയുടെ ചോദ്യം താരത്തെ ചൊടിപ്പിച്ചു. ‘കോടതിയെയാണ് മാധ്യമ പ്രവർത്തക പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. ‘എന്തു കോടതി’ നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ? എന്താ ഒന്നും മറുപടി പറയാത്തതെന്നു സുരേഷ് ഗോപി ചോദിച്ചു. ‘യു വാണ്ട് മി ടു കൺഡിന്യൂ, ആസ്ക് ഹെർ ടു മൂവ് ബാക്ക്’’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.തുടര്‍ന്ന് ആ മാധ്യമപ്രവര്‍ത്തക മൈക്ക്…
Read Moreയുട്യൂബറെ ഹണിട്രാപ്പിൽ കുടുക്കി;നഗ്നചിത്രം പകർത്താൻ നോക്കിയ യുവതികളുൾപ്പെടെ നാലു പേർ പിടിയിൽ
കൂത്താട്ടുകുളം: മലപ്പുറം മഞ്ചേരി സ്വദേശിയുടെ നഗ്നചിത്രം പകർത്തി കെണിയിലാക്കാൻ ശ്രമിച്ച രണ്ടു യുവതികളടക്കം നാല് പേർ കൂത്താട്ടുകുളത്ത് പോലീസ് പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യുട്യൂബറാണ് കെണിയിലകപ്പെട്ടത്. യുട്യൂബിൽനിന്നു ലഭിച്ച നന്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗണ്‍സലിംഗ് നൽകണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. അവിടെവച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെണ്‍കുട്ടിയായ ആതിരയെയാണു കണ്ടതെന്നും യുട്യൂബർ പരാതിയിൽ പറയുന്നു. അൽപ്പം കഴിഞ്ഞ് അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവരെത്തുകയും…
Read More