പാലക്കാട്: തൃത്താലയിൽ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുവരുടെയും സുഹൃത്തായ ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടും കൊലപാതകങ്ങളാണെന്നു പോലീസ് പറഞ്ഞു. മുസ്തഫ തന്നെയാണു കൊലപാതകം നടത്തിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ പേരിൽ നേരത്തെ ക്രിമിനൽ കേസുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ കമ്മുവിന്റെ മകൻ അൻസാർ (28), കാരക്കാട് തേനാത്ത് പറമ്പിൽ അഹമ്മദ് കബീർ (27) എന്നി യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വഴിയാത്രക്കാരന്റെ ബൈക്കിലാണ് അൻസാർ ആശുപത്രിയിൽ എത്തിയതെന്നാണു വിവരം. തന്നെ സുഹൃത്താണു വെട്ടിയതെന്നു മരിക്കുന്നതിനു മുമ്പ് അൻസാർ വെളിപ്പെടുത്തിയിരുന്നു. അൻസാറിന്റെ മരണവുമായി ബന്ധപ്പെട്ട് കബീറിനെ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ ഉച്ചയോടെ പുഴയിൽ കാലുകൾ പൊങ്ങിക്കിടക്കുന്ന നിലയിൽ കബീറിന്റെ മൃതദേഹം കണ്ടെത്തിയത്.…
Read MoreCategory: Top News
ജനപ്രിയവും ജനക്ഷേമവുമായ പദ്ധതികൾ ഉൾപ്പെടുത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യണം; സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ നീക്കം
എം.സുരേഷ്ബാബു തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായി സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കാൻ സർക്കാർതലത്തിൽ ധാരണയായി. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ജനപ്രിയവും ജനക്ഷേമവുമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി പരമാവധി ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനാണ് സർക്കാർ കണക്ക് കൂട്ടുന്നത്. മുൻ വർഷങ്ങളിൽ ഫെബ്രുവരി അവസാനവാരത്തിലും മാർച്ച് ആദ്യവാരത്തിലുമാണ് നിയമസഭയിൽ ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിച്ച് വന്നിരുന്നത്. ബജറ്റ് അവതരണം നടത്തിയാലും പാസാക്കിയെടുക്കാൻ നിരവധി നടപടിക്രമങ്ങളും ചർച്ചകളും നടത്തേണ്ടതുണ്ട്. ഇതിനായി ഒരുമാസത്തിലേറെക്കാലം വേണ്ടിവരും. അടുത്ത ഫെബ്രുവരിയിലൊ മാർച്ചിലൊ ബജറ്റ് അവതരിപ്പിച്ചാൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നഘട്ടത്തിലായിരിക്കും ബജറ്റ് പാസ്സാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരിക. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ കാര്യങ്ങൾക്ക് തടസ്സം ഉണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് 2024 ജനുവരിയിൽ അവതരിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ധനകാര്യവകുപ്പും പ്ലാനിംഗ് ബോർഡും ചർച്ചകളും നടപടികളും ആരംഭിച്ചു. കഴിഞ്ഞ ബജറ്റിൽ സാധാരണക്കാർക്ക് നികുതിഭാരം അടിച്ചേൽപ്പിച്ചുവെന്ന വിമർശനം…
Read Moreഫുഡ് വ്ളോഗർ രാഹുൽ.എൻ.കുട്ടി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണമാരംഭിച്ച് പോലീസ്
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന യൂട്യൂബ് ചാനലിലൂടെ ആളുകൾക്ക് പരിചിതനായിരുന്നു രാഹുൽ. ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ളോഗ് വിഡിയോ ചെയ്തത്. രാഹുലിന് Rahul’s Food Scenes എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജും ഉണ്ട്. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് സമൂഹമാധ്യമത്തില്‍ നിറ സാനിധ്യമായിരുന്നു രാഹുല്‍. ‘ഓ കൊച്ചി’ എന്ന പേജിലും രാഹുൽ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്. ഏറെ നാളായി രാഹുൽ ബന്ധു വീട്ടിലായിരുന്നു താമസം. ബന്ധുവിന്റെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി വ്യാഴാഴ്ച
ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. കേരള ജനതയെ ഒന്നടങ്കം വേദനയിലാഴ്ത്തിയ കൊലപാതകമായിരുന്നു ആലുവയിലെ അഞ്ചുവയസുകാരിയുടേത്. ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല നടന്നത്. അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷ വ്യാഴാഴ്ച വിധിക്കും. കുറ്റകൃത്യം നടന്ന് നൂറാം ദിനത്തിലാണ് എറണാകുളം പോക്സോ കോടതി വിധി പറഞ്ഞത്. എറണാകുളം പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ 100 ദിവസത്തിൽ താഴെ ആയതിനാൽ പ്രസ്തുത റിപ്പോർട്ടിന്റെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിക്ക് മാനസികമായ യാതൊരു പ്രശ്നവും ഇല്ല. സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ പ്രതിക്ക് പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബലാത്സംഗ കുറ്റമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. ആലുവയിൽ താമസിക്കുന്ന…
Read Moreസർക്കാർ സ്കൂളിലെ പ്രഥമാധ്യാപകനെതിരെ പീഡനപരാതി നൽകി വിദ്യാർഥിനികൾ; 55 വയസുള്ള അധ്യാപകൻ ഒളിവിൽ; തിരഞ്ഞ് പോലീസ്
സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകനെതിരെ പീഡന പരാതി നൽകി വിദ്യാർഥിനികൾ. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ 50 ലധികം വിദ്യാർഥിനികളാണ് പ്രഥമാധ്യാപകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതെന്ന് ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു. സ്കൂളിലെ ഏതാനും വിദ്യാർഥിനികളുടെ പരാതികൾ സെപ്തംബർ 14ന് പോലീസിന് കൈമാറിയെന്നും എന്നാൽ ഒക്ടോബർ 30ന് മാത്രമാണ് നടപടിയുണ്ടായതെന്നും കമ്മീഷൻ പറഞ്ഞു. പരാതിയെ തുടർന്ന് ജിന്ദ് ഭരണകൂടം സസ്പെൻഡ് ചെയ്ത സ്കൂൾ അധ്യാപകനെതിരെ ഹരിയാന പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. പ്രതിയെ പിടികൂടാൻ ജിന്ദ് പോലീസ് അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 55 വയസിനടുത്ത് പ്രായമുള്ള പ്രഥമാധ്യാപകൻ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreകേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദം; അട്ടിമറിക്ക് പിന്നില്‍ മന്ത്രി ആര്.ബിന്ദുവെന്ന് കെ എസ് യു
തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ആരോപണവുമായി കെ എസ് യു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര് ബിന്ദു പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ എസ് യു. ശ്രീകേരള വര്‍മ കോളജില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന ദിവസം മന്ത്രി ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറഞ്ഞു. മന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നും കെഎസ്യു വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെ റീ കൗണ്ടിങ് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് കാണിച്ച് കെഎസ്യു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഡിസിസി തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉണ്ടായ ആരോപണം മന്ത്രി ബിന്ദു നിഷേധിച്ചു.
Read Moreപണയംവച്ച് തട്ടിയത് 73 ലക്ഷം; രണ്ടുകിലോ ലോക്കറ്റു കളിൽ ഓരോന്നിലും ഉണ്ടായിരുന്നത് 4 ഗ്രാം സ്വർണം മാത്രം; തളിപ്പറമ്പിൽ ബാങ്കുകാരെ പറ്റിച്ചത് മൂന്ന് സ്ത്രീകൾ
തളിപ്പറമ്പ്: സ്വര്‍ണം പൂശിയ ആഭരണം പണയം വച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി പിലാത്തറ അറത്തിപ്പറമ്പ് സ്വദേശിനി സി.പി ഫൗസിയ (46), മൂന്നാം പ്രതി അറത്തിപറമ്പ സ്വദേശിനി ടി. റസിയ (42), പത്താം പ്രതി മാട്ടൂൽ സ്വദേശിനി ഇ.കെ.പി. താഹിറ, എന്നിവരാണ് ഇന്ന് പിടിയിലായത്. എട്ടാം പ്രതി ചെറുകുന്ന് സ്വദേശി പി.നദീറിനെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ ജാഫര്‍ തലയില്ലത്തും ബന്ധുക്കളും സുഹൃത്തുക്കളുമായ ടി.റസിയ, സി.പി.ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി.ഹവാസ് ഹമീദ്, എ.ജി.സമീറ, തലയില്ലത്ത് അഹമ്മദ്, പി.നദീര്‍, വി.പി.കുഞ്ഞാമിന, താഹിറ അഷ്റഫ് എന്നിവര്‍ ചേര്‍ന്ന് രണ്ട് കിലോ 73.9 ഗ്രാം വ്യാജ സ്വര്‍ണത്തിന്റെ ലോക്കറ്റ്…
Read Moreടാസ്ക് ഒന്നിന് നൂറു രൂപ, ആകര്‍ഷകമായ പലിശ; കരിവെള്ളൂരുകാരന്‍ നഷ്ടമായത് പതിനൊന്നര ലക്ഷം
പയ്യന്നൂര്‍: ഒൺലൈൻ ടാസ്കിന് നൂറുരൂപ വീതം നല്‍കിയും അധികലാഭം വാഗ്ദാനം നല്‍കിയുമുള്ള തട്ടിപ്പ് വീണ്ടും. ഇത്തവണ കരിവെള്ളൂര്‍ സ്വദേശിക്ക് നഷ്ടമായത് 11,45,700 രൂപ. തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസ്. ടാസ്ക് നല്‍കിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പുകള്‍ അരങ്ങേറിയ പയ്യന്നൂരില്‍നിന്നും പതിനൊന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയുമുയരുന്നു. കരിവെള്ളൂര്‍ പലിയേരിക്കൊവ്വലിലെ സി.വി.രാഹുലാണ് കണ്ണൂരിലെ സുമിത്ത്, വനിത എന്നിവര്‍ക്കെതിരേയുള്ള പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസം 19, 20 എന്നീ ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഡിമാറ്റ് സര്‍വീസ് ചെയ്താല്‍ ടാസ്ക് ഒന്നിന് നൂറു രൂപ വീതവും കൂടുതല്‍ നിക്ഷേപത്തിന് ആകര്‍ഷകമായ അധിക പലിശയും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയില്‍ പറയുന്നു. ഇതിന്‍പ്രകാരം യുപി ഐഡിയിലൂടേയും ബാങ്കുവഴിയായും 11,45,700 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.
Read Moreജീൻസിലെ ബട്ടണും, ഹെയർപിന്നും എല്ലാം സ്വർണം; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 51 ,16 ,935 രൂപയുടെ സ്വർണ എയർ കസ്റ്റംസ് ഇൻന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്നും വന്ന കോഴിക്കോട് സ്വദേശി സഖറിയയിൽ നിന്നാണ് 11,63,981 രൂപ വിലയുള്ള 216 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന ജീൻസിന്റെ അകത്ത് അഞ്ച് സ്വർണ്ണ ബട്ടണുകൾ തുന്നിപിടിപ്പിച്ചിരുന്നു. ഒരു മോതിരവും ഒരു ഹെയർ ക്ലിപ്പും ഈ യാത്രക്കാരനിൽ നിന്നും കണ്ടെടുത്തു. ഷാർജയിൽനിന്നും വന്ന ചേർപ്പുളളശ്ശേരി സ്വദേശി ഇസ്മായിലിൽ നിന്നാണ് 232.95 ഗ്രാം തൂക്കമുള്ള സ്വർണം പിടിച്ചത്. ഇതിന് 12,55,321 രൂപ വില വരും. ഒരു മാലയും മൂന്ന് മോതിരവുമാണ് ഇയാളിൽ നിന്ന് പിടിച്ചത്. ബാങ്കോഗിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശി ഹിസ്മാൻ മാർഷാദിൽ നിന്നാണ് 500.6 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചത്. സോക്സിൽ ഒളിപ്പിച്ചിരുന്ന രണ്ട് മാലയും രണ്ട് വളയുമാണ് ഇയാളിൽ നിന്ന്…
Read Moreഅജ്ഞാത രോഗം; തലശേരിയിൽ കോടതികൾക്ക് ഇന്നും അവധി;വൈറോളജി ലാബ് റിപ്പോർട്ടിനായി കാത്തിരിപ്പ്
തലശേരി: ജില്ലാ കോടതിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൂട്ടത്തോടെ അജ്ഞാത രോഗം പിടിപെട്ട സംഭവത്തിൽ ആശങ്ക തുടരുന്നു. ജനറൽ ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവടങ്ങളിൽനിന്നുള്ള മൂന്ന് വിദഗ്ധ സംഘങ്ങൾ ഇതിനകം കോടതിയിലെത്തി പരിശോധന നടത്തിക്കഴിഞ്ഞു. മൂന്ന് സംഘങ്ങൾക്കും രോഗകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ആദ്യസംഘം ശേഖരിച്ച രക്ത- സ്രവ പരിശോധന ഫലം വന്നാലെ രോഗ കാരണം വ്യക്തമാകുകയുള്ളൂ. ആലപ്പു ഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുള്ള സാമ്പിളുകളുടെ പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. രോഗം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിക്കാത്തതിൽ ന്യായാധിപന്മാരും അഭിഭാഷകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ആശങ്കിയിലാണ്. അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്), അഡീഷണല്‍ ജില്ലാകോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് അജ്ഞാത രോഗം ബാധിച്ചത്. ഈ മൂന്നു കോടതികളും പ്രവർത്തിക്കുന്നില്ല. നാളെ പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഹൈക്കോടതി അധികൃതരുമായി ആശയവിനിമയം നടത്തിയശേഷം…
Read More