ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചത്; ഡൊമിനിക്ക് മാർട്ടിൻ

ക​ള​മ​ശേ​രി സാ​മ്രാ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ‌​റി​ൽ യ​ഹോ​വാ സാ​ക്ഷി​ക​ളു​ടെ പ്രാ​ർ​ത്ഥ​നാ ഹാ​ളി​ൽ ബോം​ബ് വെ​ച്ച സം​ഭ​വം പ്ര​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു. സ്ഫോ​ട​ന സ്ഥ​ല​ത്ത് ത​ന്‍റെ ഭാ​ര്യാ മാ​താ​വും ഉ​ണ്ടാ​യി​രു​ന്നു അ​വ​ർ ഇ​രു​ന്ന സ്ഥ​ലം ഒ​ഴി​വാ​ക്കി​യാ​ണ് താ​ൻ ബോം​ബ് വെ​ച്ച​തെ​ന്ന് ക​ള​മ​ശേ​രി സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ത​മ്മ​നം സ്വ​ദേ​ശി ഡൊ​മി​നി​ക് മാ​ർ​ട്ടി മൊ​ഴി ന​ൽ​കി.  പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ് ബോം​ബ് സ്ഥാ​പി​ച്ച​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഇ​യാ​ൾ ബോം​ബി​നൊ​പ്പം പെ​ട്രോ​ളും വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ വ്യാ​പ്തി കൂ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു.  നാ​ല് ക​വ​റു​ക​ളി​ലാ​യി ബോം​ബ് സ്ഥാ​പി​ച്ചു ശേ​ഷം എ​ല്ലാ ക​വ​റു​ക​ളും ക​സേ​ര​യു​ടെ അ​ടി ഭാ​ഗ​ത്താ​ണ് വെ​ച്ച​തെ​ന്നും  ഡൊ​മി​നി​ക് മൊ​ഴി ന​ൽ​കി.  ക​ള​മ​ശേ​രി സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ  ഇ​ന്ന് രാ​വി​ലെ 10ന് ​സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ക്കും.  എ​ല്ലാ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളേ​യും മു​ഖ്യ​മ​ന്ത്രി സ​ർ​വ്വ​ക​ക്ഷി​യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ…

Read More

ഞാ​നാ​ണ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ബോം​ബ് വെ​ച്ച​ത്; ഒ​രാ​ള്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി

ക​ള​മ​ശ്ശേ​രി സാ​മ്ര ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഇ​ന്ന് രാ​വി​ലെ ഉ​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ ഒ​രാ​ള്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ബോം​ബ് വെ​ച്ച​ത് താ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. കൊ​ച്ചി സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍. തൃ​ശൂ​ര്‍ കൊ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. പോ​ലീ​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. സം​ഭ​വം ന​ട​ക്കു​ന്ന​തി​നു തൊ​ട്ട് മു​ൻ​പ് ഒ​രാ​ൾ നീ​ല കാ​റി​ൽ അ​തി വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാ​ർ പോ​യ വ​ഴി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഫോ​ട​നം ന​ട​ന്ന സ​ഥ​ല​ത്ത് നി​ന്നും കോ​മ്പാ​റ വ​ഴി ആ​ലു​വ​യി​ലേ​ക്ക് പോ​കു​ന്ന റൂ​ട്ടി​ലു​ള്ള മ​ണ​ലി​മു​ക്ക് എ​ന്ന സ്ഥ​ല​ത്തെ എ​വ​ൺ എ​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഒ​രു നീ​ല കാ​ർ അ​തിവേ​ഗ​ത്തി​ൽ ഇ​തു വ​ഴി…

Read More

ക​ള​മ​ശേ​രി സ്‌​ഫോ​ട​നം; സം​ഭ​വസ്ഥ​ല​ത്ത് ക​രി​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം

ഇ​ന്ന് രാ​വി​ലെ ക​ള​മ​ശേ​രി സാ​മ്ര ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ല്‍ സം​ഭ​വസ്ഥ​ല​ത്ത് ക​രി​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. വി​ദ​ഗ്‌ദ ​സം​ഘ​മെ​ത്തി ക​രി​മ​രു​ന്നി​ന്‍റെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. തീ ​പി​ടു​ത്ത​മു​ണ്ടാ​ക്കു​ന്ന ല​ഘു സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഐ​ഇ​ഡി​യ്ക്ക് സ​മാ​ന​മാ​യ അ​തി​നേ​ക്കാ​ല്‍ പ്ര​ഹ​ര​ശേ​ഷി കു​റ​ഞ്ഞ വ​സ്തു ഉ​പ​യോ​ഗി​ച്ചെ​ന്ന് പൊ​ട്ടി​ത്തെ​റി ന​ട​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​ല​വി​ല്‍ എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റും ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ തീ ​പി​ടു​ത്ത​മു​ണ്ടാ​കു​ന്ന യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള വ​സ്തു​ക്ക​ളും ഹാ​ളി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. എ​ന്‍​ഐ​എ, എ​ന്‍​എ​സ്ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത ത​ള്ളി​യി​ട്ടി​ല്ല. ക​ൺ​വ​ൻ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന​ത് ബോം​ബാ​ക്ര​മ​ണം ആ​ണെ​ന്ന പ്രാ​ഥ​മി​ക സം​ശ​യം നി​ല​നി​ല്‍​ക്കു​ന്നു. മൂ​ന്ന് ദി​വ​സ​ത്തെ പ്രാ​ര്‍​ത്ഥ​നാ ക​ന്‍​വെ​ന്‍​ഷ​ന്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് സ്‌​ഫോ​ട​നം. പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Read More

പെൺകുട്ടികൾ ക​ലോ​ത്സ​വ​ത്തി​നു പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് വി​ദ്യാ​ർ​ഥി ക​റ​ങ്ങി ന​ട​ന്നു; ചോദ്യം ചെയ്ത അധ്യാപന്‍റെ കെെ തല്ലി ഒടിച്ചു

അ​ധ്യാ​പ​ക​നു നേ​രെ വി​ദ്യാ​ർ​ഥി​യു​ടെ ക്രൂ​ര​മ​ർ​ദ​നം. മ​ർ​ദ്ദ​ന​ത്തി​ൽ അ​ധ്യാ​പ​ക​ന്‍റെ കൈ​ക്കു​ഴ വേ​ർ​പെ​ട്ടു. കു​റ്റി​പ്പു​റം പേ​ര​ശ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. അ​ധ്യാ​പ​ക​നാ​യ സ​ജീ​ഷി​നെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നോ​ക്കി നി​ൽ​ക്കെ​യാ​ണ് സം​ഭ​വം. ക​ലോ​ത്സ​വ​ത്തി​നു പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് വി​ദ്യാ​ർ​ഥി ക​റ​ങ്ങി ന​ട​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ വ​ഴ​ക്ക് പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പ​ന​മു​ണ്ടാ​യ​താ​ണ് മ​ർ​ദ​ന​ത്തി​നു കാ​ര​ണം. സം​ഭ​വ​ത്തി​ൽ കു​റ്റി​പ്പു​റം പൊ​ലീ​സ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് റി​പ്പോ​ർ​ട്ട്‌ കൈ​മാ​റി. പെ​ൺ​കു​ട്ടി​ക​ൾ പ​രി​ശീ​ല​നം ചെ​യ്യു​ന്ന സ്ഥ​ല​ത്ത് വി​ദ്യാ​ർ​ഥി ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നെ അ​ധ്യാ​പ​ക​ൻ ചോ​ദ്യം ചെ​യ്തു. എ​ന്തി​നാ​ണ് ക​റ​ങ്ങി ന​ട​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​യെ വ​ഴ​ക്ക് പ​റ​യു​ക​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നു മു​ൻ​പി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ലി​ന് മു​ന്നി​ൽ വെ​ച്ച് പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ന്‍റെ കൈ ​പി​റ​കി​ലേ​ക്ക് തി​രി​ച്ച് പു​റ​ത്തു ആ​ഞ്ഞ് ച​വി​ട്ടു​ക​യാ​യി​രു​ന്നു എ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.…

Read More

ക​ള​മ​ശേ​രി​ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സ്ഫോ​ട​നം; ഒ​രാ​ൾ മ​രി​ച്ചു; 23 പേ​ർ​ക്ക് പ​രി​ക്ക്

ക​ള​മ​ശേ​രി​യി​ൽ സ്ഫോ​ട​നം. ഒ​രാ​ൾ മ​രി​ച്ചു. 23 പേ​ർ​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ളം യ​ഹോ​വാ സാ​ക്ഷി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോ​ട​ന കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ള​മ​ശേ​രി​ക്കു സ​മീ​പ​മു​ള്ള ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്ന് ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​യു​ന്നു. ഒ​രാ​ഴ്‌​ച​യാ​യി ന​ട​ന്നു വ​രു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ക​ൺ​വെ​ൻ​ഷ​ൻ തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ഹാ​ളി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നി​ന്നാ​ണ് പൊ​ട്ട​ലു​ണ്ടാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ ധാ​രാ​ളം ആ​ളു​ക​ളു​ടെ സാ​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റാ​ണ് ക​ള​മ​ശേ​രി​യി​ൽ ഉ​ള്ള​ത്. പോ​ലീ​സും അ​ഗ്നി ശ​മ​ന സേ​നാ ആം​ഗ​ങ്ങ​ളും സ​ഥ​ല​ത്തെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​ന ദൗ​ത്യം ന​ട​ത്തു​ന്നു. സ്ഫോ​ട​നം ന​ട​ന്ന ഹാ​ൾ സീ​ൽ ചെ​യ്തു.

Read More

ഷ​വ​ർ​മ ക​ഴി​ച്ച് യു​വാ​വ് മ​രി​ച്ച സം​ഭ​വം; ഹോ​ട്ട​ലു​ട​മ​ക്കെ​തി​രെ ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി കേ​സ്

എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്തു. രാ​ഹു​ൽ. ഡി. ​നാ​യ​രു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹോ​ട്ട​ലി​ൽ നി​ന്ന് ഷ​വ​ർ​മ​യും മ​യോ​ണൈ​സും വാ​ങ്ങി ക​ഴി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​നാ​ഫ​ലം  കി​ട്ടി​യ​ശേ​ഷം മാ​ത്ര​മെ സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളു എ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ട്ട ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന മ​യോ​ണൈ​സ് നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും വീ​ഴ്‌​ച വ​രു​ത്തു​ന്ന ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു.

Read More

വ​യ​റ്റി​ല്‍ ക​ത്രി​ക കുടുങ്ങിയ സംഭവം; ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​കരെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍​ അ​നു​മ​തി തേ​ടി

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യയ്​ക്കി​ടെ വ​യ​റ്റി​ൽ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ​പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി. പ്ര​തി​ക​ളാ​യ ഡോ . ​ര​മേ​ശ​ൻ, ഡോ. ​ഷ​ഹ​ന , സ്റ്റാ​ഫ് ന​ഴ്സ് ര​ഹ​ന , മ​ഞ്ജു എ​ന്നി​വ​രെ​ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നാ​ണ് അ​നു​മ​തി തേ​ടി​യ​ത്. അ​പേ​ക്ഷ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡി​ജി​പി​ക്ക് സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തോ​ടെ ഹ​ർ​ഷി​ന വീ​ണ്ടും സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ക​ളാ​യ​തി​നാ​ല്‍ ഐ​എം​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദം സ​ര്‍​ക്കി​രി​നു​മേ​ലു​ണ്ട്. ​പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഹ‍​ർ​ഷി​ന​യു​ടെ വ​യ​റ്റി​ൽ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും കു​റ്റ​ക്കാ​രെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. ക​മ്മീ​ഷ​ണ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി​ക്കൊ​ണ്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് അ​യ​ച്ച…

Read More

മുകേഷ് അംബാനിക്ക് നേരെ വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് സന്ദേശം

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​ക്ക് വ​ധ​ഭീ​ഷ​ണി. 20 കോ​ടി രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഇ​മെ​യി​ലി​ൽ സ​ന്ദേ​ശം ല​ഭി​ച്ചു. ഒ​ക്‌​ടോ​ബ​ർ 27നാ​ണ് മു​കേ​ഷ് അം​ബാ​നി​ക്ക് ഇ​മെ​യി​ൽ സ​ന്ദേ​ശം വ​ന്ന​ത്. ഷ​ദാ​ബ് ഖാ​ൻ എ​ന്ന​യാ​ളാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ‘‘നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് 20 കോ​ടി രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ നി​ങ്ങ​ളെ കൊ​ല്ലും. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഷൂ​ട്ട​ർ​മാ​ർ ഞ​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്’’– എ​ന്നാ​ണ് ഇ​മെ​യി​ൽ വ​ന്ന സ​ന്ദേ​ശം. എ​ന്നാ​ൽ ഇ​താ​ദ്യ​മാ​യ​ല്ല മു​കേ​ഷ് അം​ബാ​നി​ക്ക് നേ​രെ വ​ധ ഭീ​ഷ​ണി സ​ന്ദേ​ശം. ക​ഴി​ഞ്ഞ വ​ർ​ഷം മു​കേ​ഷ് അം​ബാ​നി​ക്ക് നേ​രെ വ​ധ ഭീ​ഷ​ണി മു​ഴ​ക്കി ഇ​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച രാ​കേ​ഷ് കു​മാ​ർ മി​ശ്ര എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഐ​പി​സി സെ​ക്‌​ഷ​ൻ 387, 506 (2) വ​കു​പ്പ് പ്ര​കാ​രം മു​കേ​ഷ് അം​ബാ​നി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു.

Read More

മ​ന​സി​ലാ​യോ സാ​റെ, പ​ണി ഇ​ങ്ങ​നെ​യും വ​രു​മെ​ന്ന്… പ​തി​മൂ​ന്ന് മ​ണി​ക്കൂ​ർ ട്രെ​യി​ന്‍ വൈ​കി, യാ​ത്ര മു​ട​ങ്ങി; യാ​ത്ര​ക്കാ​ര​ന് റെ​യി​ല്‍​വേ 60,000 രൂ​പ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

കൊ​​ച്ചി: ചെ​​ന്നൈ-​ആ​​ല​​പ്പി എ​​ക്‌​​സ്പ്ര​​സ് 13 മ​​ണി​​ക്കൂ​​ര്‍ വൈ​​കി​​യ​​തു മൂ​​ലം യാ​​ത്ര​​ക്കാ​​ര​​ന് ഉ​​ണ്ടാ​​യ അ​​സൗ​​ക​​ര്യ​​ത്തി​​ന് ദ​​ക്ഷി​​ണറെ​​യി​​ല്‍​വേ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​ക​​ണ​​മെ​​ന്ന് എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ന്‍. ബോ​​ഷ് ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ല്‍ ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജ​​രാ​​യ കാ​​ര്‍​ത്തി​​ക് മോ​​ഹ​​ന്‍ ചെ​​ന്നൈ​​യി​​ല്‍ ക​​മ്പ​​നി​​യു​​ടെ ഉ​​ന്ന​​തത​​ല യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​ൻ പോ​കു​ന്ന​​തി​​നാ​ണ് ചെ​​ന്നൈ-​​ആ​​ല​​പ്പി എ​​ക്‌​​സ്പ്ര​​സി​​ല്‍ ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്ത​​ത്. എ​​ന്നാ​​ല്‍ ട്രെ​​യി​​ന്‍ യാ​ത്ര​യ്ക്കാ​യി എ​​റ​​ണാ​​കു​​ളം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ മാ​​ത്ര​​മാ​​ണ് ട്രെ​​യി​​ന്‍ 13 മ​​ണി​​ക്കൂ​​ര്‍ വൈ​​കും എ​​ന്ന അ​​റി​​യി​​പ്പ് റെ​​യി​​ല്‍​വേ​​യി​​ല്‍നി​​ന്നു ല​​ഭി​​ച്ച​​ത്. മ​​റ്റു മാ​​ര്‍​ഗ​​ങ്ങ​​ള്‍ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ പ​​രാ​​തി​​ക്കാ​​ര​​ന് ചെ​​ന്നൈ​​യി​​ല്‍ ന​​ട​​ന്ന മീ​​റ്റിം​ഗി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നാ​യി​ല്ല. റെ​​യി​​ല്‍​വേ​​യു​​ടെ നി​​രു​​ത്ത​​ര​​വാ​​ദ​​പ​​ര​​മാ​​യ ഈ ​​പ്ര​​വൃ​​ത്തി​​കാ​​ര​​ണം സാ​​മ്പ​​ത്തി​​ക, മാ​​ന​​സി​​ക ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ യാ​​ത്ര​​ക്കാ​​ര​​ന്‍ എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ക്കു​ക​യാ​യി​രു​ന്നു. എ​​ന്നാ​​ല്‍ യാ​​ത്ര​​യു​​ടെ ഉ​​ദ്ദേ​​ശ്യം മു​​ന്‍​കൂ​​ട്ടി അ​​റി​​യി​​ച്ചി​​ല്ലെ​​ന്നും അ​​തി​​നാ​​ലാ​​ണ് ക​​രു​​ത​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യാ​​തി​​രു​​ന്ന​​ത് എ​​ന്നു​​മാ​​ണ് റെ​​യി​​ല്‍​വേ ഉ​ന്ന​യി​ച്ച…

Read More

തൃക്കാക്കരയിലെ ഹോട്ടലുകളില്‍ മിന്നൽ പരിശോധന; 9 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഷ​വ​ര്‍​മ ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യ കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന. നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് വൃ​ത്തി​യി​ല്ലാ​തെ പാ​ച​കം ചെ​യ്‌തതും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഒ​ന്‍​പ​ത് ഹോ​ട്ട​ലു​ക​ള്‍​ക്ക് ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍​കി. പ​ല സ്ഥ​ല​ത്തും പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് വി​വ​രം. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ക്യാ​ന്‍റീ​നി​ല്‍ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. ഷ​വ​ർ​മ ക​ഴി​ച്ച് മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ കാ​ക്ക​നാ​ട് മാ​വേ​ലി ഹോ​ട്ട​ലി​ൻ നി​ന്നാ​ണ് ഷ​വ​ർ​മ ക​ഴി​ച്ച​ത്. രാ​ഹു​ലി​ന്‍റെ ലാ​ബ് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ കി​ട്ടി​യ ശേ​ഷം കാ​ക്ക​നാ​ട് മാ​വേ​ലി ഹോ​ട്ട​ലി​നെ​തി​രെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

Read More