ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് അറസ്റ്റിലായത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിസർട്ട് വരുന്നതിന്റെ തലേന്നാണ് സംഭവം. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ശ്രീവൈകുണ്ഠം വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. സംഭവത്തിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. പാളയംകോട്ട ജയിലിലാണ് നിലവിൽ ഇവർ. അതേസമയം, സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയായിട്ടുണ്ട്. തൂത്തുക്കുടി പീഡനത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
Read MoreCategory: Top News
ചൂണ്ട എന്തിലോ ഉടക്കി: മീൻ പ്രതീക്ഷിച്ച യുവാക്കൾക്ക് കിട്ടിയത് വലിയ ചാക്കുകെട്ട്; സൂക്ഷിച്ചു നോക്കിയപ്പോൾ ചാക്കുകെട്ടൽ തലയോട്ടിയും അസ്ഥികളും; പരിഭ്രാന്തിയിൽ പ്രദേശവാസികൾ
ചെങ്ങന്നൂർ: കല്ലിശേരി റെയിൽവേ പാലത്തിനു സമീപം പമ്പാ നദിയിൽ ചൂണ്ടയിടുന്നതിനിടെ തലയോട്ടിയും അസ്ഥികളും അടങ്ങിയ ചാക്കുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം. പ്രദേശത്തു മീൻപിടിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥികൂടാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് കുടുങ്ങിയത്. യുവാക്കൾ ആറ്റിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടെ വലിയ ഭാരമുള്ള എന്തോ ഒന്ന് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. വലിയ മീൻ കുടുങ്ങിയെന്ന ധാരണയിൽ ചൂണ്ട വലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് യുവാക്കൾ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയിൽ താണു കിടക്കുന്ന നിലയിൽ ഒരു ചാക്കുകെട്ട് കണ്ടത്. തുടർന്ന് ഇതു കരയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മനുഷ്യന്റെ തലയോട്ടി, കൈയുടെയും കാലിന്റെയും എല്ലിൻകഷ്ണങ്ങൾ, ശവപ്പെട്ടിയുടെ കൈപ്പിടി,…
Read Moreബിഗ്ബോസ്താരം സജ്ന മൂന്നുമാസം ഗർഭിണിയോ? അമ്മയാകുന്നുവെന്ന സൂചന നൽകുന്ന ചിത്രത്തിനൊപ്പം റസൂൽ പൂക്കുട്ടിയുടെ ചിത്രവും
വിവാദങ്ങൾക്കൊടുവിൽ പ്രണയം പരസ്യമാക്കി ടെലിവിഷൻ താരം സജ്ന ഫിറോസ്. ഗർഭിണിയാണെന്ന സൂചന നൽകിയാണ് സജ്ന ഈ വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. റസൂൽ പൂക്കൂട്ടിയുമായുള്ള ബന്ധത്തിൽ താൻ ഗർഭിണിയാണെന്ന് കാണിച്ചുള്ള സൂചനയും സജ്ന പങ്കുവച്ചിട്ടുണ്ട്. 9 ആഴ്ച പിന്നിട്ടുവെന്നും റസൂൽ പൂക്കൂട്ടിയെ കെട്ടിപ്പിടിച്ചുള്ള ചിത്രവും അവർ ആ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഷാ അള്ളാ എന്ന ക്യാപ്ഷനോടെയാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. സജ്നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. സജ്നയുടെ മുൻഭർത്താവ് ഫിറോസ് തന്നെ ഇവർക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റസൂൽ പൂക്കുട്ടി സജ്നയുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.
Read Moreനവീൻ ബാബുവിന്റെ മരണത്തിലെ സത്യം കണ്ടെത്താൻ സിബിഐ വരുന്നു; മകൾക്ക് ആശ്രിതനിയമനം നൽകാനും തീരുമാനമെടുത്ത് യുഡിഎഫ് സർക്കാർ
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിട്ടു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും സംഭവത്തിനു പിന്നിൽ ദുരൂഹത സംശയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്. പുതിയ സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിനു ശിപാർശ ചെയ്യുന്ന ആദ്യ കേസാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിബിഐക്കു നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശിപാർശ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നു. 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും…
Read More‘എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ വോട്ട് ചോദിച്ചുവരില്ല, രാഷ്ട്രീയം വിടും’: സുരേഷ് ഗോപി
കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുരേഷ് ഗോപി എംപി. എയിംസ് സാധ്യമായില്ലെങ്കിൽ വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും അദ്ദേഹം ചോദിച്ചു. അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. കേരളത്തില്‍ എവിടെ വേണമെങ്കിലും സ്ഥലം തരാമെന്ന ആരേഗ്യമന്ത്രി കെ.മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണെന്നും സുരേഷ്ഗോപി പറഞ്ഞു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങള്‍. കേരളത്തിന് ഏക എംപിയെ സമ്മാനിച്ച തൃശൂരിനും എയിംസിന് അവകാശമുണ്ട്. രേഖാമൂലം കാര്യങ്ങള്‍ നീക്കിയാല്‍ അടുത്ത ബജറ്റിന് മുമ്പ് കേരളത്തിന് എയിംസ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് എയിംസ് നിഷേധിക്കപ്പെട്ടത്. ഇന്ധന വില വര്‍ധനവില്‍ സംസ്ഥാനം ടാക്സ് കുറയ്ക്കുന്നതിന് തയാറാകണമെന്നും സുരേഷ് ഗോപി…
Read Moreപാടിയും ആടിയും അശ്വിൻ; ജാമ്യവ്യവസ്ഥ ലംഘിച്ച് കൃപേഷ്- ശരത് ലാൽ കേസിൽ ഏഴാം പ്രതിയുടെ റീൽ ചിത്രീകരണം; പരോളാഘോഷം ചർച്ചയാകുന്നു
കാസർഗോഡ്: പരോളിലിറങ്ങിയ ശേഷം പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ റീൽ ചിത്രീകരണം. കേസിലെ ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന പരോൾ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് റീൽ ചിത്രീകരണം. പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോൾ വ്യവസ്ഥയുടെ ലംഘനം. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിലുള്ളത്. ഇരുപത് ദിവസത്തേക്കാണ് ഇവര്‍ക്ക് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ…
Read Moreകാത്തിരിക്കുന്ന ചതി അറിയാതെ കൂട്ടുകാരെക്കണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി: സ്കൂൾവിട്ട് വന്ന അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. കരുവാറ്റ വടക്ക് തൈപ്പറമ്പിൽ ഗോപേഷ് (32) ആണ് പോക്സോ കേസിൽ ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന കുട്ടിയോട് പിന്നിൽ നിന്ന് വണ്ടി വരുന്നുണ്ടെന്നും ഓരം ചേർന്ന് നടക്കണമെന്നും പറഞ്ഞ് പ്രതി അടുത്തുകൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ ചേർത്തുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. വീട്ടിലെത്തിയ ശേഷം ഭയന്നുവിറച്ചിരുന്ന കുട്ടി പിന്നീട് അച്ഛനോടാണ് വിവരം തുറന്നുപറഞ്ഞത്. രാത്രി ഒൻപതരയോടെ രക്ഷിതാക്കൾ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലായ ഗോപേഷ് ഹരിപ്പാട് സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.
Read More‘എനിക്ക് ശ്വാസം മുട്ടുന്നു’; കുത്തേറ്റു വീണ കൗമാരക്കാരനെ പോലീസ് വിലങ്ങുവെച്ചു; ജീവനുവേണ്ടിയുള്ള യുവാവിന്റെ വാക്ക് വിശ്വസിക്കാനെ പോലീസ്; പിന്നീട് സംഭവിച്ചത്…
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന്റെ കുത്തേറ്റ പതിനെട്ടുകാരനെ ബ്രിട്ടീഷ് പോലീസ് വിലങ്ങുവെക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് നിലവിളിച്ചിട്ടും പോലീസ് യുവാവിന്റെ കൈകളിൽ ബലമായി വിലങ്ങുവെക്കുകയായിരുന്നു. സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ ഹെൻറി നൊവാക് എന്ന കൗമാരക്കാരന്റെ മരണവുമായി ബന്ധപ്പെട്ട ബോഡികാം ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് കള്ളം പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ച പ്രതി സിഖ് വംശജനായ വിക്രം ദിഗ്വയ്ക്ക് (23) കോടതി കഴിഞ്ഞ ദിവസം കുറഞ്ഞത് 21 വർഷം തടവോടെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ നൊവാകിന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തനിക്ക് കുത്തേറ്റെന്ന് നൊവാക് പറയുന്നുണ്ടെങ്കിലും “നിനക്ക് കുത്തേറ്റെന്നോ? എവിടെ? എനിക്ക് തോന്നുന്നില്ല കൂട്ടുകാരാ” എന്ന് പരിഹസിച്ചാണ് പോലീസ് വിലങ്ങുവെച്ചത്. ബോധരഹിതനായ ശേഷമാണ് പോലീസ് നൊവാകിനെ പരിശോധിച്ചതും കുത്തേറ്റ വിവരം അറിഞ്ഞ് വിലങ്ങ് അഴിച്ചുമാറ്റി…
Read Moreമക്കൾ അലറിവിളിച്ചു അമ്മയെ കൊല്ലല്ലേ; മക്കളുടെ മുന്നിൽ ഭാര്യയെ കൊന്ന് ഭർത്താവ്; നാട്ടുകാർ എത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടു
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. തിരുവനന്തപുരം നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉദയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആക്രമണത്തിനുശേഷം ഇവരുടെ ഭർത്താവ് സുരേഷ് (46) കാറിൽ കയറി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. സുരേഷും ഹസീനയും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More‘ഉമ്മൻ ചാണ്ടി’… അപ്പയുടെ പേരിൽ തന്നെ ഒരു സിനിമ നിർമിക്കണം; നായകനായി ഒരാൾ മാത്രം മനസിൽ; സിനിമയിൽ തന്റെ റോളും പറഞ്ഞ് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നടനും സംവിധായകനുമായ നാദിർഷാ നയിക്കുന്ന ‘നാദിർ ഷോ’ എന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം മനസ് തുറന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചാണ്ടി ഉമ്മൻ. തനിക്ക് അഭിനയത്തോടല്ല, മറിച്ച് ഒരു സിനിമ നിർമിക്കാനാണ് കൂടുതൽ താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. “അച്ഛന്റെ പേരിലുള്ള ഒരു സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു സ്വപ്നമാണ്. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. ‘ഉമ്മൻ ചാണ്ടി’ എന്ന പേരിൽ തന്നെയായിരിക്കണം ആ സിനിമ പുറത്തിറങ്ങേണ്ടത്. അച്ഛന്റെ ആ ജനകീയ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം,” ചാണ്ടി ഉമ്മൻ പറഞ്ഞു.…
Read More