കാഞ്ഞിരപ്പള്ളി: വിനോദയാത്രയ്ക്കും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താൻ വീട് കൊള്ളയടിച്ച 19 വയസുകാരനടക്കം പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടുപേർ കൂടി കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ അജിത്ത് അനിലി (19) നെയും 17 വയസുള്ള മറ്റ് രണ്ട് കൂട്ടുപ്രതികളെയുമാണ് കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി.കെ. മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആനക്കല്ല് പൊന്മല ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്. മേയ് 24ന് അർധരാത്രിയോടെ ആനക്കല്ല് – പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉടമസ്ഥർ ബംഗളൂരുവിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നതിനാൽ വീട് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ മോഷണസംഘം ഒരു കാറിൽ ഇവിടെയെത്തി മുഖംമൂടിയും പർദയും ധരിച്ച് മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി 75,000 ഓളം രൂപയും മൂന്ന്…
Read MoreCategory: Top News
നോമിനെ തൊടരുതേ..! സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി എറിഞ്ഞു നൽകിയ വി. മുരളീധരൻ എംഎൽഎ; വിവാദം കൊഴുക്കുന്നു
തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി എറിഞ്ഞു നൽകി വി. മുരളീധരൻ എംഎൽഎയുടെ നടപടി വിവാദത്തിൽ. തിരുവനന്തപുരത്ത് അംബേദ്കർ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. കുട്ടികളുടെ കൈകളിൽ മിഠായി കൊടുക്കുന്നതിന് പകരം മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു എംഎൽഎ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ നടപടി വിവാദത്തിലെത്തിയത്. എംഎൽഎയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻമന്ത്രി വി. ശിവൻകുട്ടി. ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണെന്നും കൊച്ചു കുഞ്ഞുങ്ങളോട് ഇത്തരത്തിൽ പെരുമാറാൻ ബിജെപിക്കേ കഴിയൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുപ്രവർത്തകർ പുലർത്തേണ്ട മാന്യത കുട്ടികളോട് കാട്ടിയില്ലെന്ന രീതിയിൽ വലിയ വിമർശനമാണ് ഈ സംഭവത്തിൽ ബിജെപിക്കെതിരെ ഉയരുന്നത്.
Read Moreബൈക്കിലെത്തി യുവതിയുടെ മാലപൊട്ടിച്ചു; സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം; വാകത്താനത്തെ കള്ളനെ കുടുക്കിയത് കെഎസ്ആർടിസിയിലെ കാമറ
വാകത്താനം: കടയുടമയായ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റില്‍. വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയില്‍ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികൾ തട്ടിപ്പറിച്ചു കടന്നുകളഞ്ഞത്. കേസില്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന വിഷ്ണു അനില്‍കുമാറും പാമ്പൂരാംപാറ സ്വദേശിനി ധന്യയുമാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. വാകത്താനം പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 55 ഓളം സിസിടിവികളുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. കഴിഞ്ഞ 31ന് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തു ഹെല്‍മറ്റ് മാറ്റുന്ന ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പ്രതിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് നടത്തിയ അന്വേഷണം പാമ്പൂരാംപാറ സ്വദേശിനിയും പുതുപ്പള്ളി പെട്രോള്‍ പമ്പിലെ ജീവനക്കാരിയുമായ ധന്യയിലേക്ക് എത്തിച്ചേര്‍ന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിഷ്ണുവിനെ പിടികൂടാന്‍ പോലീസിന് സാധിച്ചത്. ചിങ്ങവനം പോലീസ്…
Read Moreശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച് ബന്ധുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയും. ബൈക്ക് അപകടത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാൽ പുഴു അരിച്ച നിലയിൽ. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം 28-നായിരുന്നു രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. തുടര്‍ന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളുടെ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരുന്നു. സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്. വാർഡിലെത്തിച്ച രോഗിയുടെ കെട്ടിവെച്ചിരുന്ന കാലിൽ പുഴുക്കൾ അരിക്കുന്നതായി കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയിൽ പ്രകോപിതരായ ബന്ധുക്കൾ വാർഡിൽ വലിയ രീതിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും…
Read More‘സഖാക്കളോട്’… ബ്രാഞ്ച് മുതൽ ഏരിയ സെക്രട്ടറിമാർ വരെ അഹങ്കാരികൾ; സർക്കാരിന്റെ ശോഭകെടുത്തി സിപിഐ; പിണറായിയെ തലോടി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പിണറായിയെ മാത്രം വ്യക്തിപരമായി ക്രൂശിക്കുന്നത് വലിയ നീതികേട്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എൻഡിപി മുഖപത്രമായ ‘യോഗനാഥ’ത്തിലെ ‘സഖാക്കളോട്…’ എന്ന് തുടങ്ങുന്ന എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിൽ സിപിഎം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തണം. പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കൈയടക്കിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമായിരുന്നുവെന്നും…
Read Moreഎൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ… ഞാൻ നിങ്ങളുടെ മുഖ്യമന്ത്രിയല്ല, തമിഴക മക്കളുടെ മുഖ്യസേവകൻ; തമിഴകത്തെ ഇളക്കിമറിച്ച് വിജയ്യുടെ പ്രസംഗം
തിരുച്ചിറപ്പള്ളി: “എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ” എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. താൻ വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച വൻ ജനസമ്മേളനത്തിലാണ് പ്രതിപക്ഷ കക്ഷികളെ അക്കമിട്ട് വിമർശിച്ച് വിജയ് ആഞ്ഞടിച്ചത്. “ഞാൻ നിങ്ങളുടെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴക മക്കളുടെ മുഖ്യസേവകനാണ്” എന്ന വിജയ്യുടെ പ്രഖ്യാപനം വൻ ജനാരവത്തോടെയാണ് തിരുച്ചി ജനത സ്വീകരിച്ചത്. തന്റെ രാഷ്ട്രീയ ശത്രുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വേദിയിൽ വിജയ് കൃത്യമായ മറുപടി നൽകി. തനിക്ക് എതിരാളികൾ ഇല്ലെന്ന് ആരും പറയേണ്ടതില്ലെന്നും, തമിഴ്നാട്ടിൽ ഇനി മത്സരം ഡിഎംകെയും തന്റെ പാർട്ടിയായ ടിവികെയും തമ്മിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ മൂന്നാമതൊരു ശക്തിക്ക് സ്ഥാനമില്ല. സോഷ്യൽ മീഡിയയിൽ മാത്രം സജീവമായി കളം നിറയാൻ ശ്രമിക്കുന്ന…
Read Moreഎംഎൽഎയായത് ആരുടേയും കൈയിൽ നിന്ന് പേപ്പർ വാങ്ങിയിട്ടല്ല; തന്റെ കള്ള് കുടിച്ചവർക്ക് അതിന്റെ പ്രയോജനം കിട്ടിക്കാണും; ജി.സുധാകരന് മറുപടിയുമായി റെജി ചെറിയാൻ
ആലപ്പുഴ: ജി. സുധാകരൻ എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റെജി ചെറിയാൻ എംഎൽഎ. തനിക്കെതിരെയുള്ള ജി. സുധാകരന്റെ പരാമർശം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് റെജി ചെറിയാൻ പറഞ്ഞു. എംഎൽഎമാരുടെ രാജാവാകാൻ ജി. സുധാകരൻ നേക്കേണ്ട. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നു. അന്നത്തെ കാലത്ത് മണ്ണുകൊണ്ടുപോയത് എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്. ആരുടെയും കൈയിൽ നിന്ന് പേപ്പർ എഴുതി വാങ്ങിയിട്ടല്ല ഞാൻ എംഎൽഎയായത്. കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് വിജയിച്ചത്. തന്റെ സ്ഥാപനത്തിൽ കള്ളുകുടിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അതിന്റെ പ്രയോജനവും ഉണ്ടായിക്കാണും. ജി. സുധാകരൻ ഇപ്പോൾ യുഡിഎഫിൽ ആണെന്ന് മനസിലായിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാൻ പറഞ്ഞു.
Read Moreടേക്ക് ഓഫ്…! പാലക്കാട് വിമാനത്താവളം വരും; പരിഹാസങ്ങളെയെല്ലാം കാറ്റിൽ പറത്തി സാധ്യതാപഠനത്തിന് ഉത്തരവിട്ട് വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: പാലക്കാട് വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി വി.കെ. ശ്രീകണ്ഠൻ എംപി. പദ്ധതിക്കായി കേന്ദ്ര സർക്കാർ വ്യോമയാന മന്ത്രാലയം വഴി സാധ്യതാപഠനത്തിന് ഉത്തരവിട്ടെന്ന് അറിയിച്ചുകൊണ്ടാണ് വിമർശകർക്കുള്ള മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്. പാലക്കാട് വിമാനത്താവളം വേണമെന്ന ആവശ്യം താൻ പാർലമെന്റൽ ഉന്നയിച്ചപ്പോൾ പലരും പരിഹസിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളം കൊണ്ടുവരാൻ പരിശ്രമിച്ചപ്പോഴും സമാനമായ രീതിയിലുള്ള പരിഹാസങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര സർക്കാർ പാലക്കാടിനായി പ്രഖ്യാപിച്ച പുതിയ വ്യാവസായിക ഇടനാഴി വിമാനത്താവളം വരുന്നതോടെ വലിയ വികസന സാധ്യതകൾക്ക് വഴിതുറക്കും. കാർഷിക മേഖലയാൽ സമൃദ്ധമായ പാലക്കാട് ജില്ലയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇത് വലിയ രീതിയിൽ തുണയാകും. പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും എംപി കൂട്ടിച്ചേർത്തു.
Read Moreആ കുരുന്നിനെ ഞങ്ങൾക്കു തന്നുകൂടായിരുന്നോ? ഞങ്ങൾ വളർത്തുമായിരുന്നല്ലോ; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം, രോക്ഷാകുലരായി ജനങ്ങൾ
നെടുമങ്ങാട്: ആ കുരുന്നിനെ ഞങ്ങൾക്കു തന്നുകൂടായിരുന്നോ? ഞങ്ങൾ വളർത്തുമായിരുന്നല്ലോ… എന്തിനാണ് ഈ ഇത്രയും ക്രൂരത കാട്ടിയത്? എത്രമാത്രം വേദന അവൻ അനുഭവിച്ചു കാണുമായിരിക്കും? ഒരു മനുഷ്യജീവനോടു ചെയ്യാവുന്ന കാര്യങ്ങളാണോ ആ അമ്മയും രണ്ടാനപ്പനും ആ കുഞ്ഞിനോട് ചെയ്തത്? നിഷ്കളങ്കമായ ആ മുഖത്തുനോക്കി ഇതൊക്കെ ചെയ്യുവാൻ എങ്ങനെ കഴിഞ്ഞു? മനുഷ്യന് ഇത്രത്തോളം ക്രൂരമാകാൻ കഴിയുമോ? നെടുമങ്ങാട് പനവൂരിൽ ഒന്നരവയസുകാരൻ അർഷാദിനെ അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ വാർത്തകൾ കേട്ടപ്പോൾ മനുഷ്യത്വമുള്ള ഏതൊരാളുടെയും ഉള്ളിൽ ഉയർന്ന ചോദ്യങ്ങളാണിവ. അത്രത്തോളം വലിയ ക്രൂരതയാണ് ഈ കുഞ്ഞിനോട് ഈ മനുഷ്യമൃഗങ്ങൾ ചെയ്തത്. കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ താൻ ചെയ്ത ക്രൂരതകൾ അഷ്കർ ഏറ്റു പറയുന്പോൾ പോലീസുകാർ പോലും നടുങ്ങിനിന്നു. ഒരു കുഞ്ഞിനെ ലഭിക്കാൻ ആശുപത്രികൾ പോലും കയറിയിറങ്ങുന്ന ആയിരങ്ങളുള്ള നാട്ടിലാണ് നിഷ്കളങ്കനായ…
Read Moreവിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് അപകടം; വരന് ദാരുണാന്ത്യം, വധുവിന് ഗുരുതര പരിക്ക്; യുഎസിലെ ജോർജിയയിൽ ഉണ്ടായ അപകടത്തിൽപ്പെട്ടത് മലയാളികൾ
മൂവാറ്റുപുഴ: യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ ഫിജി ജോർജ് – ഫേബ ദന്പതികളുടെ മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) യാണ് പരിക്കേറ്റ വധു. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ.ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ എട്ടിന്) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ…
Read More