മുക്കൂട്ടുതറ: ചില്ലറ വിൽപനയ്ക്കായി വിവിധ ബിവറേജ് ഷോപ്പുകളിൽനിന്ന് വാങ്ങിവച്ച 43 ലിറ്റർ മദ്യം ഒളിപ്പിച്ചത് പറമ്പിലെ കോഴിക്കൂട്ടിൽ. വിവരം രഹസ്യമായി അറിഞ്ഞെത്തിയ എക്സൈസ് സംഘം കോഴിക്കൂട്ടിലെ മദ്യശേഖരം പിടികൂടി. മദ്യം വാങ്ങി വിൽപ്പനയ്ക്ക് സൂക്ഷിച്ച വീട്ടുടമയെ അറസ്റ്റ് ചെയ്തു. മുക്കൂട്ടുതറ ചാത്തൻതറയിലാണ് സംഭവം. ചാത്തൻതറ കഴുത്തൂട്ടു പുരയിടത്തിൽ നസീർ (51) ആണ് അറസ്റ്റിലായത്. എക്സൈസ് റാന്നി റേഞ്ച് ഇൻസ്പെക്ടർ ആർ. വിശാഖിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അര ലിറ്റർ മദ്യത്തിന് 150 ഉം 200 ഉം രൂപയാണ് അധികം വാങ്ങി വിറ്റിരുന്നതെന്നും ഡ്രൈഡേ ദിവസം ഉയർന്ന വില ഈടാക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു. വീട്ടിലെ ശുചിമുറിക്ക് തൊട്ടടുത്തുള്ള പറമ്പിൽ കോഴികൾ ഇല്ലാത്ത കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യശേഖരം. പ്രതിയെ റാന്നി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അനധികൃത മദ്യ വിൽപ്പന നാളുകളായി മുക്കൂട്ടുതറ, ചാത്തൻതറ മേഖലയിൽ സജീവമാണ്.…
Read MoreCategory: Top News
ഞങ്ങളുടെ ജീവിതത്തിന് കുഞ്ഞ് തടസമായിരുന്നു; കുട്ടിയോട് കാട്ടിയത് കൊടുംക്രൂരത; എല്ലാത്തിനും അമ്മയുടെ മൗനസമ്മതം; പ്രതി അഷ്കർ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനായ അഷ്കറിന്റെ കുറ്റസമ്മതം. കുഞ്ഞ് അതിക്രൂരമായ ആക്രമണം നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കുഞ്ഞിനെ മർദിക്കുന്നതിന് അമ്മ അഖിലയുടെ മൗനസമ്മതം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും ഒരുമിച്ച് താമസിക്കുന്നതിന് കുഞ്ഞ് ഒരു തടസമായിരുന്നെന്ന് പ്രതി മൊഴി നൽകി. ഈ സാഹചര്യത്തിൽ അഖിലയ്ക്കെതിരെ പ്രേരണാകുറ്റം ചുമത്തുമെന്നും ഇരുവർക്കുമെതിരെ എസ്സി-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കൈ ഒടിഞ്ഞത് പടിയിൽ നിന്ന് വീണാണെന്നാണ് അമ്മയും അഷ്കറും മൊഴി നൽകിയതെങ്കിലും ഇതിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
Read Moreമഴയ്ക്കൊപ്പം വിദ്യാർഥിനികളുടെ കുടയ്ക്ക് മുകളിലേക്ക് വീണത് മൂർഖൻ പാമ്പ്; കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ചങ്ങനാശേരി: റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികളുടെ കുടയ്ക്ക് മുകളിലേക്ക് മരത്തില്‍നിന്ന് മൂര്‍ഖന്‍ പാമ്പ് വീണു. ഭയന്ന വിദ്യാര്‍ഥികള്‍ പ്രാണരക്ഷാര്‍ഥം ഓടിയതിനാല്‍ ഭാഗ്യംകൊണ്ട് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിലെ വിദ്യാര്‍ഥികളാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. സ്ഥലത്തെത്തിയ സ്നേക് കാച്ചര്‍ വാഴപ്പള്ളി ഷിനോ കുറ്റിശേരി പാമ്പിനെ പിടികൂടി.
Read Moreപാറ്റകൾ ഒത്തുകൂടുന്നു… അംബേദ്കറിന്റെ പുസ്തകം ഉയർത്തിപ്പിടിച്ച് അഭിജീത് ദീപ്കെ; വിദ്യാഭ്യാസമന്ത്രി രാജിവച്ചേ പറ്റൂ; പ്രതിഷേധത്തിനായി ജന്തർ മന്ദറിലേക്ക്
ന്യൂഡൽഹി: അംബേദ്കറിന്റെ ആത്മകഥാ പുസ്തകം ഉയർത്തിപ്പിടിച്ച് അഭിജീത് ദീപ്കെ ഡൽഹി വിമാനത്താവളത്തിൽ. രാവിലെ വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് വിദ്യാഭ്യാസമന്ത്രി രാജിവച്ചേ പറ്റൂ എന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ ജന്തർ മന്ദറിലേക്കാണ് പോകുന്നത്. പ്രതിഷേധക്കാരോട് അങ്ങോട്ട് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയെ നേരിട്ട് കണ്ട് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ…
Read Moreഞാൻ പറയുന്നത് വലിയ നേതാക്കളെക്കുറിച്ച്; തിരിഞ്ഞുപോലും നോക്കിയില്ല, കടുത്ത അവഗണന നേരിട്ടു’: പിണറായിയെക്കുറിച്ച് വിനോദിനി കോടിയേരി പറഞ്ഞതിങ്ങനെ…
കണ്ണൂര്‍: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നും കോടിയേരിയുടെ മരണശേഷം തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നും വിനോദിനി പറഞ്ഞു. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിമർശനം. ഉന്നതപദവിയിലിരിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. പ്രവര്‍ത്തകരെക്കുറിച്ചല്ല താന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോയെന്നും വിനോദിനി ചോദിച്ചു. പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി (ശിപാര്ശയ്ക്കൊന്നുമല്ല) പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന്…
Read Moreവാഹനങ്ങളുടെ മോഡിഫിക്കേഷൻ; എയര്‍ എത്രവേണേലും അടിക്കാമോ, പഴുത്ത ചക്ക ഡിക്കിയില്‍ കൊണ്ടുപോകാമോ; പൂക്കി മുഖ്യമന്ത്രിക്കുനേരെ പരിഹാസവുമായി ജെൻസികൾ
കോഴിക്കോട്: വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ജെന്‍സികള്‍ക്ക് നിരാശപ്പെടേണ്ടിവരും. അവരുടെ ‘വലിയ’ആഗ്രഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി വാക്കുപാലിച്ചോ, ഇല്ലയോ എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. ചിലരാകട്ടെ എംവിഡി ഫേസ്ബുക്ക് പേജിലും കയറി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത മോഡിഫിക്കേഷന് ഇതായിരുന്നോ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് ഏറെയും. ചതിച്ചാശാനേ…ഇതെന്ത് മോഡിഫിക്കേഷന് എന്നാണ് ചിലര്‍ ചോദിക്കുന്നത്. പെട്ടി ഓട്ടോ ടിപ്പര്‍ ആക്കുന്ന മോഡിഫിക്കേഷനാണോ ഉദ്ദേശിച്ചതെന്ന ചോദ്യം മറുവിഭാഗം ഉയര്‍ത്തുന്നു. പഞ്ചറായ ടയര്‍ മാറ്റാനുള്ള അനുമതിയുണ്ടാകുമോ, ടയറില്‍ എയര്‍ എത്രവേണേലും അടിക്കാമോ, പഴുത്ത ചക്ക ഡിക്കിയില്‍ കൊണ്ടുപോകാമോ തുടങ്ങി പരിഹാസ ചോദ്യം വേറെ. എന്തായാലും മുഖ്യമന്ത്രിയുടെ വാഗ്ദാനവും ഒടുവില്‍ എംവിഡിയുടെ റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയ കത്തിക്കുകയാണ്. റിപ്പോര്ട്ടിൻമേല് മുഖ്യമന്ത്രിയും സര്‍ക്കാരും എന്ത് നിലപാട് എടുക്കുമെന്ന ആകാംക്ഷയും ഏറുകയാണ്. വാഹനത്തിന്റെ രൂപത്തില്‍…
Read Moreകൊണ്ടോട്ടിയിൽ ഏഴുവയസുകാരന്റെ ജീവൻ കവർന്നത് ശ്രീലങ്കൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ കടിയേറ്റ്; ആന്റിവെനം കിട്ടാതിരുന്നത് മരണത്തിന് കാരണമായി
കൊണ്ടോട്ടി: കിഴിശേരിയിൽ അപൂർവയിനം പാന്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (ഏഴ്) ആണ് ഇന്നലെ മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ വിദ്യാർഥിയാണ് നസൽ. ഏതാനും ദിവസങ്ങൾക്കു മുന്‍പ് കൊണ്ടോട്ടി കിഴിശേരിയിലുള്ള അമ്മ നുസറത്തിന്റെ വീട്ടിൽ വച്ചാണ് കുട്ടിയെ പാന്പ് കടിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു കുട്ടി. ശ്രീലങ്കൻ ഇനത്തിൽപ്പെട്ട അപൂർവയിനം പാന്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട പാന്പുകളുടെ വിഷത്തിനുള്ള ആന്റിവെനം (വിഷസംഹാരി) നിലവിൽ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിച്ചു. അമ്മയുടെ വീട്ടിൽനിന്ന് കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ പുലർച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. സഹോദരൻ: നിമൽ. വിദ്യാർഥിയുടെ മരണം…
Read Moreഅമ്മ പ്രസിഡന്റ് ശ്വേത മേനോൻ ആരോപണവിധേയയാണ്; അവരുടെ മുന്നിൽ എങ്ങനെ ഞാൻ പരാതി പറയും; അമ്മ പ്രസിഡന്റിനെതിരേ അന്‍സിബ
കൊച്ചി: താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോന് ഉള്‍പ്പെട്ട സമിതി തന്റെ പരാതി കേള്‍ക്കുന്നതില്‍ കാര്യമില്ലെന്നു നടി അന്‍സിബ ഹസന്. ശ്വേതാ മേനോനും തന്റെ പരാതിയില്‍ ആരോപണവിധേയയാണെന്നും നടി പറഞ്ഞു. ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ താരസംഘടന അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാനാകില്ലെന്ന് ശ്വേതാ മേനോന് വ്യക്തമാക്കുകയായിരുന്നു.
Read Moreമണിക്കൂറുകൾ ആശുപത്രിക്ക് മുന്നിൽ കിടന്നു, കാലിൽ നിന്നും കൈയിൽ നിന്നും പുഴുക്കൾ അരിച്ചിറങ്ങുന്ന നിലയിൽ യുവാവ്; തിരിഞ്ഞു നോക്കാതെ അധികൃതർ
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ യുവാവ് പുഴവരിച്ച നിലയില്‍. സംസാരശേഷിയില്ലാത്ത യുവാവിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മണിക്കൂറോളമാണ് യുവാവ് ആശുപത്രിക്ക് മുന്നില്‍ കിടന്നത്. വഴിയിലൂടെ പോയ ആളുകള്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ആശുപത്രി ജീവനക്കാരനും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലിലും തലയിലും പുഴുവരിച്ച നിലയില്‍ ആയിരുന്നു. മഴയത്താണ് ആശുപത്രിക്ക് മുന്നില്‍ യുവാവ് കിടന്നിരുന്നത്.
Read Moreപൂക്കി ആക്ഷൻ വിശ്വസിച്ചാൽ പണിപാളും…മോഡിഫിക്കേഷനില്‍ ജെന്‍സികള്‍ക്ക് തിരിച്ചടി; ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് നൽകിയ റിപ്പോർട്ടിലില്ല
കൊച്ചി: പൂക്കി ആക്ഷനും വിശ്വസിച്ച് മോഡിഫിക്കേഷന് നടത്തിയ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങണ്ട, പണി പാളും. മോഡിഫിക്കേഷന് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തില്‍ ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഇല്ല. നിലവില്‍ 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ പലതും നേരത്തെ തന്നെ കേരളത്തില്‍ അനുവദനീയമായവയാണ്. സ്ട്രക്ചറല്‍ ഓള്ട്ടേറഷന് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല. മോഡിഫിക്കേഷന് പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല. ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ എംവിഡി മുഖ്യമന്ത്രിക്ക് കൈമാറാന്‍ പോകുന്നത്. എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന് ഇവയൊക്കെയാണ്: സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍,…
Read More