മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി; അമ്പത്തിയൊന്നുകാരൻ ബാലുവിനെ കൈയോടെ പൊക്കി പോലീസ്; മദ്യപിച്ചാൽ ചാലച്ചിറ ബാലു പിന്നിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം:മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ള്‍ പി​ടി​യി​ല്‍. ചാ​രാ​ച്ചി​റ സ്വ​ദേ​ശി​യാ​യ ബാ​ലു(51) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ചായിരുന്നു ഭീഷണി. മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്ലി​ഫ് ഹൗ​സ് റോ​ഡ്, ന​ന്ത​ന്‍​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഭീ​ഷ​ണി. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് ഇ​യാ​ള്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​യ്ക്ക് വി​ളി​ച്ച​ത്. സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. മ്യൂ​സി​യം സി​ഐ മ​ഞ്ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. മ​ദ്യ​ല​ഹ​രി​യി​ല്‍ ഇ​യാ​ള്‍ നേ​ര​ത്തെ പ​ല​രെ​യും ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പച്ചക്കള്ളം പറയുന്നതാര് ? സ്വപ്നയെ പേടി.! ഇരട്ടി വിശ്വാസം ഇരട്ടച്ചങ്കന് ഇരുട്ടടിയാകുന്നു; നഷ്ടമായത് ഒന്നല്ല, ആറ് സിറ്റിംഗ് സീറ്റുകള്‍

വി. ശ്രീകാന്ത്‌ തിരുവനന്തപുരം: ഇരട്ടി വിശ്വാസം ഇരട്ടച്ചങ്കന് ഇരുട്ടടിയാകുന്നുയെന്നുവേണം കരുതാൻ. അടിയുറച്ച് പറയുന്ന കാര്യങ്ങളിൽ പോലും സംശയത്തിന്‍റെ നിഴൽ വീഴുന്നു. പ്രതിപക്ഷത്തെ മുഖവിലയ്ക്കെടുക്കാതെ അവർ പറയുന്നതെല്ലാം തെറ്റെന്നുള്ള രീതിയിലാണ് മുഖ്യന്‍റെ മുന്നോട്ട് പോക്ക്. നിയമസഭയിൽ ഭരിക്കുന്ന കക്ഷിക്കാർ തന്നെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്ന അവസ്ഥ. ഇതെല്ലാം കണ്ടോണ്ടിരിക്കുന്ന ജനങ്ങൾക്ക് സ്വഭാവികമായും തോന്നാം ഇവർ എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന്. ബാലഗോപാലിന്‍റെ ബജറ്റും അതിന് ശേഷം നടന്ന തദ്ദേശ ഉപതരെഞ്ഞെടുപ്പിലെ പിന്നോട്ട് പോക്കും ഇടതുപക്ഷത്തെ വല്ലാതെയങ്ങ് ഉലച്ചു കളഞ്ഞിട്ടുണ്ട്. ഒരു കൂസലുമില്ലാതെ പച്ചക്കള്ളം എന്ന ഒറ്റവാക്കിൽ പിടിച്ച് തൂങ്ങി മുഖ്യൻ നടത്തിയ വെല്ലുവിളിക്ക് സ്വപ്ന നൽകിയ മറുപടിയിൽ മുഖ്യന്‍റെ അടുത്ത നീക്കം ഉറ്റു നോക്കുകയാണ് കേരളം. ഒന്നല്ല ആറെണ്ണം 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് ആറ് സിറ്റിംഗ് സീറ്റുകളാണ് നഷ്ടമായത്. അതിൽ അഞ്ചെണ്ണം പിടിച്ചെടുത്തതാകട്ടെ യുഡിഎഫും തങ്ങളും…

Read More

കാ​ൻ​സ​ർ രോ​ഗി​യെ​ന്ന വ്യാ​ജേ​ന പ​ണ​പ്പി​രി​വ്; വിവിധ ഇടങ്ങളിൽ നിന്നായി പിരിച്ചത് 15 ലക്ഷത്തോളം രൂപ; അടിച്ചുപൊളിച്ച് ജീവിക്കുന്ന തിനിടെ പണികൊടുത്ത് സുഹൃത്തുക്കൾ

തൊ​ടു​പു​ഴ: കാ​ൻ​സ​ർ രോ​ഗി​യെ​ന്ന വ്യാ​ജേ​ന പ​ണ​പ്പി​രി​വു ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​മ​ണ്ണൂ​ർ മു​ള​പ്പു​റം ഐ​ക്ക​ര​മു​ക്കി​ൽ ബി​ജു (45) വി​നെ​യാ​ണ് ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. താ​ൻ കാ​ൻ​സ​ർ രോ​ഗി​യാ​ണെ​ന്ന ത​ര​ത്തി​ൽ വ്യാ​ജ സ​ന്ദേ​ശം വാ​ട്സ് ആ​പ്പ് ഗ്രു​പ്പു​ക​ൾ​വ​ഴി പ്ര​ച​രി​പ്പി​ച്ചാ​യി​രു​ന്നു ഇ​യാ​ൾ പ​ണം പി​രി​ച്ചി​രു​ന്ന​ത്. സ​ഹ​പാ​ഠി​ക​ളി​ൽ​നി​ന്നും അ​ധ്യാ​പ​ക​രി​ൽ​നി​ന്നും പ​ത്ത​ര ല​ക്ഷ​ത്തോ​ളം രൂ​പ ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പാ​ല​യി​ലെ കോ​ളേ​ജി​ൽ മു​ന്പ് പ​ഠി​ച്ചി​രു​ന്ന ഇ​യാ​ൾ ബാ​ച്ചി​ന്‍റെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അം​ഗ​മാ​യി​രു​ന്നു. ഒ​രു ദി​വ​സം താ​ൻ അ​ർ​ബു​ദ​ബാ​ധി​ത​നാ​ണെ​ന്നു കാ​ണി​ച്ച് ഗ്രൂ​പ്പി​ൽ ഒ​രു മെ​സേ​ജ് അ​യ​ച്ചു. തു​ട​ർ​ന്ന് അ​മ്മാ​വ​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി പ്രാ​യ​മു​ള്ള ഒ​രാ​ൾ ഗ്രൂ​പ്പം​ഗ​ങ്ങ​ളെ വി​ളി​ച്ച് ബി​ജു സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ​ഹ​പാ​ഠി​ക​ൾ ചി​കി​ത്സ​ക്കാ​യി പ​ണം പി​രി​ച്ചു​തു​ട​ങ്ങി. പ​ത്ത​ര ല​ക്ഷ​ത്തോ​ളം രൂ​പ പി​രി​ച്ചു ന​ൽ​കി. ശ​ബ്ദം മാ​റ്റു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ…

Read More

പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ വീട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി; ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരുടെ വെട്ടിച്ച് കാർവേഗത്തിൽ പാഞ്ഞുപോയി; കണ്ണീർ പൊഴിച്ച് കുടുംബം

കോ​ന്നി: ക​ട്ട നി​ര്‍​മാ​ണ ക​മ്പ​നി ഉ​ട​മ​യും ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ യു​വാ​വി​നെ ഇ​ന്നോ​വ​യി​ല്‍ എ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. വെ​ട്ടൂ​ര്‍ ആ​യി​ര​വി​ല്ല​ന്‍ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റും സി​മ​ന്‍റ് ക​ട്ട നി​ര്‍​മി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഉ​ട​മ​യു​മാ​യ കു​മ്പ​ഴ വെ​ട്ടു​ര്‍ സ്വ​ദേ​ശി ചാ​ങ്ങ​യി​ല്‍ ബാ​ബു​ക്കു​ട്ട​നെ(39)​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.40ന് ​ പീ​ച്ച് നി​റ​ത്തി​ലു​ള്ള ഇ​ന്നോ​വ​യി​ല്‍ എ​ത്തി​യ സം​ഘ​മാ​ണ് വെ​ട്ടൂ​രു​ള്ള വീ​ട്ടി​ല്‍ നി​ന്നു ബാ​ബു​ക്കു​ട്ട​നെ ബ​ല​മാ​യി പി​ടി​ച്ചു ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​ത്.  ബഹ​ളം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​ർ ക​ല്ലെ​ടു​ത്തെ​റി​ഞ്ഞ​തോ​ടെ വാ​ഹ​ന​ത്തി​ന്‍റ പി​ന്നി​ലെ ഗ്ലാ​സ് ത​ക​ർ​ന്നെ​ങ്കി​ലും നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി. കാ​ര്‍ പാ​ഞ്ഞു പോ​കു​ന്ന ദൃ​ശ്യം സ​മീ​പ​ത്തെ സി​സി​ടി​വി​ക​ളി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ബാ​ബു​ക്കു​ട്ട​ന് ആ​രു​മാ​യും പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​മു​ള്ള​താ​യും അ​റി​വി​ല്ല. മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. കോ​ന്നി, പ​ത്ത​നം​തി​ട്ട ഡി​വൈ‌​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ…

Read More

കോഴിക്കോട്ടെ ‘ഇൻസ്റ്റഗ്രാം കാമുകി’ നാലു കുട്ടികളുടെ അമ്മ! പ്രണയിനിയെ കണ്ട് ഞെട്ടി 22കാരൻ; ഒടുവില്‍…

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയത്തിലായ കാമുകിയെ നേരിൽ കണ്ടപ്പോൾ കാമുകന്‍റെ ‘കിളിപാറി’. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പരസ്പരം ഒന്നിക്കാനായി 22കാരനെ തേടിയെത്തിയത് നാലു കുട്ടികളുടെ അമ്മയായ വീട്ടമ്മ. കാമുകന്റെ പ്രായമുള്ള ഒരു മകനും വീട്ടമ്മക്കുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകിയെ കണ്ട ഞെട്ടലിൽ നിന്ന് കാമുകൻ ഇതുവരെ മുക്തനായിട്ടില്ല. യുവാവ് അയച്ചുകൊടുത്ത ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇരുവരും നേരിട്ടു കണ്ടിട്ടില്ലായിരുന്നു. അമ്മയുടെ പ്രായമുള്ള കാമുകിയെ കണ്ടതോടെ യുവാവ് ഞെട്ടി. മറ്റ് വഴികൾ ഇല്ലാത്തതിനാൽ യുവാവും കുടുംബവും അവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. യുവാവിനൊപ്പം പുതിയ ജീവിതം തുടങ്ങണമെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ കാമുകൻ അലമുറയിട്ടു പൊട്ടിക്കരഞ്ഞു. കാമുകന് മകന്‍റെ പ്രായമേയുള്ളൂ എന്ന് മനസ്സിലാക്കിയിട്ടും ബന്ധത്തിൽനിന്ന് പിന്മാറാൻ വീട്ടമ്മ തയാറാവാഞ്ഞതോടെ യുവാവിന്റെ വീട്ടുകാർ പൊലീസിനെ…

Read More

ടാ​പ്പി​ലെ വെ​ള്ള​ത്തി​ൽ മു​ഖം ക​ഴു​കി​യ​പ്പോ​ൾ…! ത​ല​ച്ചോ​റി​നെ കാ​ർ​ന്നു​തി​ന്നു​ന്ന അ​മീ​ബ ഒ​രാ​ളു​ടെ ജീ​വ​ൻ ക​വ​ർ​ന്നു; ജാ​ഗ്ര​ത

ഫ്ലോ​റി​ഡ: ത​ല​ച്ചോ​റി​നെ കാ​ർ​ന്നു​തി​ന്നു​ന്ന അ​പൂ​ർ​വ​വും മാ​ര​ക​വു​മാ​യ അ​മീ​ബ ഒ​രാ​ളു​ടെ കൂ​ടി ജീ​വ​ൻ ക​വ​ർ​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഫ്ലോ​റി​ഡ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. പ്രാ​ദേ​ശി​ക ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണു അ​മീ​ബ ഇ​യാ​ളി​ൽ എ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. മ​രി​ച്ച​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ടാ​പ്പി​ലെ വെ​ള്ള​ത്തി​ൽ മു​ഖം ക​ഴു​കി​യ​പ്പോ​ൾ മൂ​ക്കി​ലേ​ക്ക് വെ​ള്ളം ക​യ​റി​യാ​ണ് അ​ണു​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ഫ്ലോ​റി​ഡ​യി​ലെ ഷാ​ർ​ല​റ്റ് കൗ​ണ്ടി​യി​ലെ ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. നൈ​ഗ്ലേ​റി​യ ഫൗ​ല​റി (Naegleria Fowleri) എ​ന്ന അ​പ​ക​ട​കാ​രി​യാ​യ അ​മീ​ബ മ​സ്തി​ഷ്ക കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും ത​ല​ച്ചോ​റി​ൽ വീ​ക്കം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.    ചൂ​ടു​ള്ള ത​ടാ​ക​ങ്ങ​ളി​ലും ന​ദി​ക​ളി​ലും മ​റ്റു​മാ​ണ് അ​മീ​ബ കാ​ണ​പ്പെ​ടു​ന്ന​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ നീ​ന്തു​മ്പോ​ൾ ആ​ളു​ക​ൾ വേ​ഗ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​കും. ചൂ​ടു​ള്ള ത​ടാ​ക​ങ്ങ​ളി​ലും ന​ദി​ക​ളി​ലും മ​റ്റു​മാ​ണ് അ​മീ​ബ കാ​ണ​പ്പെ​ടു​ന്ന​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ നീ​ന്തു​മ്പോ​ൾ ആ​ളു​ക​ൾ വേ​ഗ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​കും. ത​ല​വേ​ദ​ന, പ​നി, ഛർ​ദി, ബാ​ല​ൻ​സ് ന​ഷ്ട‌​പ്പെ​ട​ൽ, ഭ്ര​മാ​ത്മ​ക​ത എ​ന്നി​വ​യാ​ണു പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ൾ. 1962 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ 145…

Read More

അവിനാശിനെ അവശനാകുവോളം റാഗ് ചെയ്തു;ആശുപത്രിയിലെ പരിശോധനയിൽ വൃക്കയ്ക്ക് തകരാർ; നാ​​ട്ട​​കം പോ​​ളി​​ടെ​​ക്‌​​നി​​ക് കോ​​ള​​ജി​​ലെ  റാഗിംഗ് കേസിലെ പ്രതികൾക്ക് രണ്ടുവർഷം കഠിന തടവ്

  കോ​​ട്ട​​യം: നാ​​ട്ട​​കം പോ​​ളി​​ടെ​​ക്‌​​നി​​ക് കോ​​ള​​ജി​​ലെ ജൂ​​ണി​​യ​​ര്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ റാ​​ഗിം​​ഗ് ചെ​​യ്ത ഒ​​മ്പ​​ത് സീ​​നി​​യ​​ര്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ര​​ണ്ടു വ​​ര്‍​ഷം ത​​ട​​വും പി​​ഴ​​യും.   സീ​​നി​​യ​​ര്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ അ​​ഭി​​ലാ​​ഷ് ബാ​​ബു, എ​​സ്. മ​​നു, റെ​​യ്‌​​സ​​ണ്‍, ജെ​​റി​​ന്‍ കെ. ​​പൗ​​ലോ​​സ്, കെ.​​എം. ശ​​ര​​ണ്‍, പ്ര​​വീ​​ണ്‍, ജ​​യ​​പ്ര​​കാ​​ശ്, പി. ​​നി​​ഥി​​ന്‍, കെ. ​​ശ​​ര​​ത് ജോ ​​എ​​ന്നി​​വ​​രെ ര​​ണ്ടു വ​​ര്‍​ഷം ത​​ട​​വി​​നും 12,000 രൂ​​പ വീ​​തം പി​​ഴ​​യ​​ട​​യ്ക്കാ​​നും ശി​​ക്ഷി​​ച്ചു കോ​​ട്ട​​യം പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ഷ​​ന്‍​സ് ജ​​ഡ്ജി എ​​ന്‍. ഹ​​രി​​കു​​മാ​​ര്‍ ഉ​​ത്ത​​ര​​വാ​​യ​​ത്. പി​​ഴ​​യ​​ട​​ച്ചി​​ല്ലെ​​ങ്കി​​ല്‍ അ​​ഞ്ച് മാ​​സം അ​​ധി​​ക ത​​ട​​വ് അ​​നു​​ഭ​​വി​​ക്ക​​ണം. പ്ര​​തി​​ക​​ളി​​ല്‍​നി​​ന്ന് ഊ​​ടാ​​ക്കു​​ന്ന തു​​ക​​യി​​ല്‍ 50,000 രൂ​​പ അ​​വി​​നാ​​ശി​​നു കൈ​​മാ​​റ​​ണം.   2016 ഡി​​സം​​ബ​​ര്‍ ര​​ണ്ടി​​നു രാ​​ത്രി​​യി​​ലാ​​ണു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. റി​​ഗിം​​ഗി​​നി​​ര​​യാ​​യ ഒ​​മ്പ​​ത് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഒ​​ന്നാം​​വ​​ര്‍​ഷ വി​​ദ്യാ​​ര്‍​ഥി​​ക​​ളും പ്ര​​തി​​ക​​ളെ​​ല്ലാം സീ​​നി​​യേ​​ഴ്‌​​സു​​മാ​​യി​​രു​​ന്നു.​ കോ​​ള​​ജ് ഹോ​​സ്റ്റ​​ലി​​ല്‍ ന​​ട​​ന്ന റാം​​ഗിം​​ഗി​​ല്‍ ഒ​​രു വി​​ദ്യാ​​ര്‍​ഥി​​യു​​ടെ നി​​ല ഗു​​ര​​ത​​ര​​മാ​​യി​​രു​​ന്നു. വെ​​ള്ളി​​യാ​​ഴ്ച​​ദി​​നം വീ​​ട്ടി​​ല്‍ പോ​​കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ളോ​​ട്…

Read More

വ​നി​താ ഡോ​ക്ട​റെ കോ​ഴി​ക്കാ​ട്ടെ ലോ​ഡ്ജി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ച്ച് പു​രു​ഷ ന​ഴ്‌​സ് ! ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ല്‍…

ഡോ​ക്ട​റെ ലോ​ഡ്ജി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ച്ച ശേ​ഷം സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍പു​രു​ഷ ന​ഴ്സ് അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ഴ്സ് നി​ഷാം ബാ​ബു (24)വി​നെ​യാ​ണ് വ​നി​താ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി ഡോ​ക്ട​റാ​ണ് പ​രാ​തി​ക്കാ​രി. നേ​ര​ത്തേ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ല്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ഡോ​ക്ട​റെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ​ലോ​ഡ്ജി​ല്‍ വെ​ച്ച് ഡി​സം​ബ​റി​ലാ​യി​രു​ന്നു ആ​ദ്യ സം​ഭ​വം. ഇ​തി​ന്റെ ഫോ​ട്ടോ​ക​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലു​മാ​യി വീ​ണ്ടും അ​ഞ്ചു​ത​വ​ണ മൈ​സൂ​രു​വി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ല്‍ പീ​ഡ​നം തു​ട​ര്‍​ന്നു. ഫോ​ണി​ലൂ​ടെ ശ​ല്യം തു​ട​രു​ക​യും ലോ​ഡ്ജി​ലെ​ത്ത​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ സ​ഹി​കെ​ട്ട് ന​ഴ്സി​ന്റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഡോ​ക്ട​ര്‍ ബ്ലോ​ക്ക് ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ ഡോ​ക്ട​റു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍…

Read More

ആ ഫോട്ടോകള്‍ കൈവശമുണ്ട്! രവീന്ദ്രന്‍ സ്ത്രീകളെ വില്‍പ്പനച്ചരക്കായി കാണുന്നവന്‍; തുറന്നടിച്ച് സ്വപ്ന

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പച്ചക്കള്ളമെന്ന് സ്വപ്‌ന സുരേഷ്. പിണറായി വിജയനുമായി പല തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ അടക്കം തന്റെ പക്കലുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പുറത്തു വന്ന ചാറ്റുകളെല്ലാം സത്യമാണ്. മുഖ്യമന്ത്രിയുടെ ബിസനസ് ആവശ്യങ്ങള്‍ക്കായി പലതവണ വിദേശയാത്രകള്‍ നടത്തിയെന്നും സ്വപ്‌ന പറഞ്ഞു. സ്ത്രീകളെ വില്‍പ്പന ചരക്കായി കാണുന്ന ആളാണ് സിഎം രവീന്ദ്രന്‍. കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സ്വപ്‌ന ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. മാര്‍ച്ച് ഏഴിന് ഹാജരാകാനാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ നോട്ടീസ് കൈമാറിയെങ്കിലും നിയമസഭ ചേരുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്നായിരുന്നു രവീന്ദ്രന്റെ നിലപാട്. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ്…

Read More

നഗ്‌നചിത്രം ഭര്‍ത്താവിനെ കാട്ടുമെന്ന് ഭീഷണി, പീഡനം! തട്ടിയെടുത്തത് പണവും സ്വര്‍ണവും കാറും; ടെക്‌നോപാര്‍ക്കിലെ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വട്ടപ്പാറ പൊലീസിന്‍റെ പിടിയിലായി. 45 കാരിയായ വീട്ടമ്മയെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ വച്ച് പീ‍ഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വ‍ർണവും കാറും തട്ടിയെടുത്തെന്ന കേസിലാണ് പ്രതിയായ അൻസർ എന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പ്രതി 12 ലക്ഷം രൂപയും 19 പവൻ സ്വര്‍ണവും കാറും തട്ടിയെടുത്തെന്നാണ് പരാതി. ടെക്നോപാര്‍ക്കിലെ ഡ്രൈവറാണ് പ്രതിയായ അൻസർ. കേസിൽ അറസ്റ്റിലായ അൻസറിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ സ്ഥാപനം നടത്തുകയായിരുന്ന 45 കാരിയെ മൂന്നുവര്‍ഷം മുമ്പാണ് തേക്കട കന്യാകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന അൻസര്‍ പരിചയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരുമായി അൻസർ പരിചയം സ്ഥാപിച്ചത്. പിന്നീട് പതിയെ ഇവരുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുകയായിരുന്നു പ്രതി. ഇവരുടെ സ്ഥാപനത്തിലെത്തി സൗഹൃദം കൂടുതൽ ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതി പീഡനവും ഭീഷണിപ്പെടുത്തി പണം…

Read More