ഹൈദരാബാദ്: പൊതുവഴിയില്‍ വച്ച് കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞുനിര്‍ത്തി തെലുങ്ക് യുവ നടൻ നാഗ ശൗര്യ. വഴിയില്‍ വച്ച് യുവാവ് കാമുകിയെ തല്ലിയപ്പോള്‍ നടൻ രക്ഷകനായി എത്തുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവതിയെ കാമുകൻ പരസ്യമായി തല്ലിയത്. ഇത് കണ്ടെത്തിയ നടൻ നാഗ ശൗര്യ കാമുകനെ തടഞ്ഞു നിര്‍ത്തുകയും യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയിരുന്നു. യുവാവിന്റെ കൈയില്‍ പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോള്‍ തന്റെ കാമുകിയാണ് ഇതെന്നാണ് യുവാവ് പറയുന്നത്. ഇതോടെ എന്തിനാണ് യുവതിയെ വഴിയിൽ വെച്ച് അടിച്ചതെന്ന് ശൗര്യ യുവാവിനോട് ചോദിച്ചു. അവൾ നിങ്ങളുടെ കാമുകിയാകാം, അതിനർത്ഥം നിങ്ങൾക്ക് ഇതുപോലെ മോശമായി പെരുമാറാൻ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ എന്നും നാഗ ശൗര്യ പറഞ്ഞു. ഇത്…
Read MoreCategory: Top News
പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്ലസ്വണ് വിദ്യാര്‍ഥിനിക്ക് മര്‍ദനം! യുവാവിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു; സംഭവം നെയ്യാറ്റിന്‍കരയില്‍
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്ലസ്വണ് വിദ്യാര്‍ഥിനിക്ക് മര്‍ദനം. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഉച്ചക്കട സ്വദേശി റോണി(20) ആണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചു. സംഭവസമയത്ത് ഇയാളുടെ രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇതേസ്ഥലത്ത് വച്ച് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ 17കാരന് മര്‍ദിച്ചിരുന്നു. നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപെട്ട ഇയാള്‍ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. മറ്റ് രണ്ട് വാഹനങ്ങളിലും കാറിടിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Read Moreക്ഷേത്ര മൈതാനത്തുകൂടി ഓടുന്ന വിനീത്; വിവിധ തലക്കെട്ടുകളോടെ ഓട്ടം വൈറാലായി; ഒടുവിൽ സത്യാവസ്ഥ എന്താണെന്ന് കാട്ടി വിനീതിട്ട പോസ്റ്റും ഓടിക്കൊണ്ടേയിരിക്കുന്നു…
വി. ശ്രീകാന്ത്ഒരാൾക്കെങ്ങനാണ് ഇത്രയും കൂളാകാൻ കഴിയുക. വിനീത് ശ്രീനിവാസന്റെ കഴിഞ്ഞദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട ഏതൊരാൾക്കും ഈ ചോദ്യം മനസിൽ കിടന്ന് അലയടിച്ചിട്ടുണ്ടാവാം. ഒരു വൈറൽ സംഗതിയെ എങ്ങനെ മറ്റൊരു വൈറൽ സംഗതിയാക്കാമെന്ന് വിനീത് തന്റെ വിനീതമായ മറുപടിയിലൂടെ ഓരോരുത്തർക്കും കാട്ടി തന്നു. പൊട്ടിത്തെറിയല്ല മറിച്ച് അനുഭാവപൂർവമായ പ്രതികരണങ്ങളാണ് മുന്നോട്ടുള്ള സുഖമമായ ഒഴുക്കിന് നല്ലതെന്ന് വിനീത് തെളിയിച്ചിരിക്കുകയാണ്. വൈറൽ വീഡിയോ സോഷ്യൽ മീഡിയ മുഴുവൻ നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഗാനമേളയ്ക്കിടെ ഇറങ്ങിയോടേണ്ടി വന്നു എന്ന രീതിയിൽ തലക്കെട്ടും കൊടുത്തു ഒരു വീഡിയോ പുറത്തേക്ക് വിട്ടു. ആദ്യം കാണുന്ന ഏതൊരാൾക്കും അത് കണ്ടു കഴിയുന്പോൾ തലക്കെട്ടും സംഭവവും തമ്മിൽ നല്ല ബന്ധമുണ്ടല്ലോയെന്നും തോന്നും. പിന്നെ പറയണ്ടല്ലോ വീഡിയോ വൈറൽ. യുട്യൂബ് ചാനലുകാരും സോഷ്യൽ മീഡിയയും വീഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ കൂട്ടി. വിനീത് ശ്രീനിവാസൻ എയറിലായതിന് പിന്നാലെ…
Read Moreവാതിൽ തകർത്ത് അകത്ത് കയറും; മൊട്ടയുണ്ടെങ്കിൽ പൊരിച്ചു കഴിച്ചശേഷം വിശ്രമം; വിരോധമുള്ള വീടാണെങ്കിൽ മൊട്ട ജോസിന്റെ മറ്റൊരു പരിപാടിയിങ്ങനെ…
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് എന്നറിയപ്പെടുന്ന മങ്ങാട് സ്വദേശി ജോസ് (51) പിടിയിൽ. വാഹന മോഷണം ആസൂത്രണം ചെയ്യുന്നതിനിടയിൽ മനയിൽകുളങ്ങര ഭാഗത്തുള്ള ഒരു വീട്ടിൽനിന്നാണ് വെസ്റ്റ് പോലീസ് ജോസിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ആലപ്പുഴ, ഇടുക്കി,കൊല്ലം, തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിൽ നിരവധി കേസുകളാണ് മൊട്ടജോസിനെതിരെ ഉണ്ടായിരുന്നത്. പല കേസുകളിലും പിടിക്കപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി വണ്ടാനം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം മങ്ങാട്ടെ സ്കൂളിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. മനയിൽ കുളങ്ങരയിലുള്ള ഒരു പ്രവാസിയുടെ വീട്ടിൽനിന്ന് സ്വർണം, ഡയമണ്ട് , പണം ഉൾപ്പടെയുള്ളവ മോഷ്ടിച്ച കേസിലും തങ്കശേരിയിലുള്ള ഒരു വീട്ടിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ചകേസിലുമാണ് അറസ്റ്റിലായത്. ആൾ താമസമില്ലാത്ത വീടുകളാണ് പലപ്പോഴും ഇയാൾ മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. വീടും പരിസരവും നിരീക്ഷിച്ച് ഉറപ്പുവരുത്തിയാണ് മോഷണം.…
Read Moreപുതിയ റേഷൻ ആയിരുന്നെങ്കിൽ..! ഗോതമ്പിൽ പൂപ്പൽ, അരിയിൽ ചെള്ള്, ഗോതമ്പ് പായ്ക്കറ്റിൽ പുഴു… റേഷൻ കടകളിൽ ഉപയോഗയോഗ്യമായതൊന്നും ഇല്ലെന്ന് സാധാരണക്കാർ
മങ്കൊമ്പ്: കുട്ടനാട്ടിൽ വിതരണത്തിനെത്തിക്കുന്ന റേഷൻ സാധനങ്ങൾ ഗുണനിലവാരമില്ലാത്തതെന്ന് വ്യാപക പരാതി. അരിയടക്കമുള്ള ധാന്യങ്ങൾക്കു പുറമേ, പായ്ക്കറ്റിൽ ലഭിക്കുന്ന പൊടിയുത്പന്നങ്ങൾ വരെ ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ ഗുണനിലവാരമില്ലാത്തതെന്നാണ് ആക്ഷേപം. കാർഡുടമകൾ മാത്രമല്ല, റേഷൻ ചില്ലറ വ്യാപാരികൾ പോലും ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഗോതമ്പും ഗോതമ്പുത്പന്നമായ പായ്ക്കറ്റുകളിലെത്തുന്ന ആട്ടയിലുമാണ് ഏറ്റവുമധികം മാലിന്യങ്ങൾ കണ്ടെത്തുന്നത്. ആലപ്പുഴയിലുള്ള എഫ്സിഐ ഗോഡൗണിൽനിന്നു തകഴിയിലെ എൻഎഫ്എസ്എ ഗോഡൗണിൽ കഴിഞ്ഞ മാസം വിതരണത്തിനെത്തിച്ച ഗോതമ്പ് വിതരണത്തിനു യോഗ്യമല്ലെന്നു റേഷൻ വ്യാപാരികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പഴക്കമുള്ളതും ജീർണിച്ചതുമായ ഗോതമ്പാണ് വിതരണത്തിനെത്തിയിരുന്നത്. ഇതിനു പുറമേ ചെള്ളടക്കമുള്ള പ്രാണികളുമുള്ള ധാന്യം വാങ്ങാൻ കാർഡുടമകൾ തയാറാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതുമൂലം കാർഡുടമകളും വ്യാപാരികളും തമ്മിൽ തർക്കങ്ങളും പതിവായിരിക്കുകയാണ്. ഇത്തരം ഗോതമ്പ് ഇനിയും വിതരണത്തിനെത്തിക്കാതിരിക്കുകയും വിതരണത്തിനായി കടകളിലെത്തിച്ചവ തിരികെയെടുത്ത് അടിയന്തരമായി പുതിയത് നൽകണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ്…
Read Moreഅവൾ എന്റെ കുഞ്ഞനിയത്തിയായിരുന്നു… കൂട്ടുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലം വിട്ടുനല്‍കി വിദ്യാർഥിനി; രസികയുടെ മരണത്തിൽ കണ്ണീർ പൊഴിച്ച് നാട്ടുകാർ
കോട്ടയം: കൂട്ടുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ സ്വന്തം വീട്ടുവളപ്പിൽ സ്ഥലം വിട്ടുനല്‍കി വിദ്യാർഥിനി മാതൃകയായി. കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഇരട്ടപ്ലാംമൂട്ടിൽ ഇ.ആർ. രാജീവിന്റെ മകൾ കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന രസിക (15)യുടെ മൃതദേഹമാണ് രസികയുടെ കൂട്ടുകാരി ശ്രീക്കുട്ടിയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചത്. അയൽവാസിയായ ശശി-ഓമന ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി.മഞ്ഞപ്പിത്തം മൂലം ഞായറാഴ്ച രാത്രി 7.30നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രസികയുടെ ആകസ്മിക മരണം സംഭവിക്കുന്നത്. രസികയുടെ മരണം കൊല്ലാട് ഗ്രാമത്തെയാകെ അതീവ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. കേവലം രണ്ട് സെന്റ് സ്ഥലം മാത്രം ഉള്ള രാജീവും കുടുംബവും മകളുടെ മൃതദേഹം സംസ്കരിക്കാൻ മാർഗമില്ലാതെ വിഷമിച്ചു. പൊതുശ്മശാനത്തിൽ സംസ്കാരം നടത്തുന്നതിൽ ഇവർ തൃപ്തരല്ലായിരുന്നു. ഈ സമയത്താണ് അടുത്തവീട്ടിലെ ശ്രീക്കുട്ടി രക്ഷിതാക്കളുമായി ആലോചിച്ചു തങ്ങളുടെ കുടുംബാംഗത്തെപ്പോലെ കഴിഞ്ഞുവന്നിരുന്ന കൂട്ടുകാരി രസികയ്ക്കുവേണ്ടി തങ്ങളുടെ നാല് സെന്റ് പുരയിടത്തിന്റെ ഒരു ഭാഗത്തു ചിതയൊരുക്കാൻ സ്ഥലം…
Read Moreനയന സൂര്യയുടെ മരണം: കഴുത്തിലെ മുറിവ് സംബന്ധിച്ച് കൂടുതൽ വ്യക്തത വേണം; ഫോറൻസിക് സർജന്റെ മൊഴി വീണ്ടുമെടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ.ശശികലയുടെ മൊഴി വീണ്ടും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. കഴുത്തിനേറ്റ പരിക്കാണ് നയനയുടെ മരണകാരണമെന്നാണ് ഫോറൻസിക് സർജൻ നേരത്തെ മൊഴി നൽകിയിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. കഴുത്തിലുള്ള മൂന്നു മുറിവുകളിൽ മൂന്നാമത്തെ മുറിവിനെക്കുറിച്ച് ക്രൈം ബ്രാഞ്ചിന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായാണ് വീണ്ടും ഡോ.ശശികലയുടെ മൊഴിയെടുക്കുന്നത്. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാലും ഉണ്ടാകുന്ന പരിക്കുകളുമാകാം എന്നാണ് ക്രൈം ബ്രാഞ്ചിന് നൽകിയിരുന്ന മൊഴി. ആത്മഹത്യ സാധ്യത തള്ളിക്കളയാത്ത ഈ മൊഴി സംബന്ധിച്ച് വിദഗ്ദരിൽ നിന്നും ക്രൈംബ്രാഞ്ച് അഭിപ്രായം തേടിയിരുന്നു. സ്വയം പീഡിപ്പിക്കുന്ന ‘അസ്ഫിക്സിയോഫീലിയ’ എന്ന അവസ്ഥ വളരെ വിരളമാണെന്നും ഡോക്ടർ ആദ്യം നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ കൊലപാതക സാധ്യത…
Read Moreലൈഫ് മിഷനിൽ പോര്: നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും കുഴൽനാടനും; പിണറായിയെ വെല്ലുവിളിച്ചു മാത്യു കുഴൽനാടൻ
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി. ലൈഫ് മിഷൻ കോഴ നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചു. മാത്യു കുഴൽ നാടനാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയെ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റുകൾ നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് മാത്യു ചോദിച്ചു. ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കറിന്റെ അറസ്റ്റ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം. ലൈഫ് മിഷനിൽ നടന്നത് ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികൾ. ശിവശങ്കറും മുഖ്യമന്ത്രിയും സ്വപ്നയും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും മാത്യു ആരോപിച്ചു. ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യവും അദ്ദേഹം നിഷേധിച്ചു. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ഇഡിക്കെതിരേ കേസ് കൊടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും മാത്യു പറഞ്ഞു.…
Read Moreയുവാവിന്റെ മൊബൈലില്‍ നിന്ന് കിട്ടിയത് അയല്‍വാസിയായ 12കാരിയുടെ നഗ്നദൃശ്യം ! കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പ്രതി…
സംസ്ഥാനത്ത് ഓപ്പറേഷന് പി ഹണ്ട് പുരോഗമിക്കുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്ന് ഇന്റലിജന്‍സ് ഐജി പി.പ്രകാശ് പറഞ്ഞു. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ടെന്നും പോലീസ് കണ്ടെത്തി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടുന്ന 270 ഉപകരണങ്ങള്‍ കണ്ടെത്തി. ഇതില്‍ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, മോഡം, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ് എന്നിവ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന് പി ഹണ്ടില്‍, ഇടുക്കിയില്‍നിന്നു പിടിയിലായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അയല്‍വാസിയായ 12 വയസ്സുകാരിയുടെ നഗ്നദൃശ്യങ്ങള്‍ ആയിരുന്നു. ഇതേ ദൃശ്യങ്ങള്‍ ഇയാള്‍ മറ്റു പല ഗ്രൂപ്പുകളിലേക്കും കൈമാറിയിട്ടുമുണ്ട്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ചോദ്യംചെയ്യലില്‍ യുവാവ് സമ്മതിച്ചു.…
Read Moreസഖാക്കാളോട് കളിച്ചാൽ ..! ട്രാഫിക് നിയമം തെറ്റിച്ച യുവാവിന് പെറ്റിയടിച്ചു; സഖാവാണെന്ന് പറഞ്ഞിട്ടും സത്യസന്ധതയോടെ ജോലി ചെയ്തു; തലസ്ഥാനത്തുനിന്ന് വിളിയെത്തി, അഭിനന്ദനം പ്രതീക്ഷിച്ച പോലീസുകാരന് കിട്ടിയത്…
പി. ജയകൃഷ്ണൻപെറ്റിക്കേസുകളുടെ ക്വാട്ട തികയാത്തതിന്റെ വേവലാതിയിലാണ് ഗ്രേഡ് എസ്ഐയായ പോലീസ് ഉദ്യോഗസ്ഥൻ ചുട്ടുപൊള്ളുന്ന വെയിലത്ത് റോഡിലിറങ്ങിയത്. ട്രാഫിക് റൂൾസ് തനിക്കു പുല്ലാണെന്ന മട്ടിൽ വണ്ടിയിൽ പാഞ്ഞുവന്നയാളെ സിനിമാസ്റ്റൈലിൽ കൈയോടെ പൊക്കുകയുംചെയ്തു. ഒരുത്തനെ കിട്ടിയതിന്റെ ആവേശത്തിൽ പിഴ അടപ്പിക്കാൻ രസീത് കുറ്റിയെടുത്ത് തയാറെടുക്കുന്നതിനിടെയാണ് ചവിട്ടിയത് മൂർഖൻ പാന്പിനെയാണെന്ന് എസ്ഐ മനസിലാക്കിയത്. “സഖാവാണ് കളി തന്നോട് വേണ്ടെന്ന്’ പിടിയിലായ കക്ഷി പറഞ്ഞെങ്കിലും എസ്ഐ പിൻമാറിയില്ല. ‘മുഖ്യമന്ത്രിയുടെ ഓഫീസില്‍വരെ പിടിത്തമുള്ള ആളാണെന്ന’ മുന്നറിയിപ്പിലും പതറിയില്ല. സത്യസന്ധമായി ജോലി ചെയ്യുകയല്ലേ, പിന്നെ എന്താ പ്രശ്നം എന്നു സ്വയം മനസിൽ ചോദിച്ചുകൊണ്ട് പിഴയപ്പിച്ചിട്ടേ ആ പിടിപാടുകാരനെ വിട്ടുള്ളൂ. കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷല്‍ പരിധിയിൽ നാലാളു കാൺകെയായിരുന്നു സംഭവം. പെറ്റിക്കേസുകളുടെ എണ്ണം കൂട്ടിയതിന്റെ ആശ്വാസത്തിലും ഭീഷണിക്കു വഴങ്ങാതിരുന്നതിന്റെ ത്രില്ലിലുമായിരുന്നു എസ്ഐ. പക്ഷേ, ത്രില്ല് തീരാൻ അധികം സമയം വേണ്ടിവന്നില്ല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്ന് ഇടിത്തീപോലെ…
Read More