കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ യുവതിയേയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്കു പോവുകയായിരുന്ന കാറിന് തീപിടിച്ചു. ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശിയായ പ്രജിത്ത് (35), ഭാര്യ റീഷ (26) എന്നിവരാണു മരിച്ചത്. ഇന്നുരാവിലെ 11 ഓടെ കണ്ണൂർ ഫയർഫോഴ്സ് ഓ ഫീസിനു സമീപമായിരുന്നു അപകടം. ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നതിനിടെ കാറിനു തീപിടിക്കുകയായിരുന്നു. കാറിനുള്ളിൽ ആറുപേരായിരുന്നു ഉണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന കുട്ടിയുൾപ്പെടെ നാലുപേരെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. കാറിനു തീപിടിച്ചയുടനെ മുൻവശത്തെ ഡോറുകൾ ലോക്കായതാണ് രണ്ടുപേരുടെ മരണകാരണം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
Read MoreCategory: Top News
ഉറക്കം പ്രധാനം; തുടർച്ചയായി നാലര മണിക്കൂറിലധികം ബസ് ഓടിക്കരുത്; ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകി സൗദി
റിയാദ്: ബസ് ഡ്രൈവർമാർ തുടർച്ചയായി നാലര മണിക്കൂറിലധികം ജോലിചെയ്യുന്നത് പൊതുഗതാഗത അഥോറിറ്റി വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മുൻതൂക്കം നൽകി സൗദി. സാപ്ത്കോ ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ഇത് നിർബന്ധമായും പാലിക്കേണ്ടി വരും. റോഡപകടങ്ങൾ ഒഴിവാക്കുക, ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക, തൊഴിലാളിക്ക് മതിയായ വിശ്രമം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന് പിറകിൽ. നാലര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവർമാർക്ക് 45 മിനിറ്റ് വിശ്രമം നിർബന്ധമാണ്. 24 മണിക്കൂറിനുള്ളിൽ ഡ്രൈവിംഗ് ദൈർഘ്യം ഒമ്പത് മണിക്കൂറിൽ കൂടാനും പാടില്ല. 24 മണിക്കൂറിനിടെ ഡ്രൈവർക്ക് 11 മണിക്കൂറെങ്കിലും വിശ്രമം നൽകിയിരിക്കണം. ദീർഘ ദൂര യാത്രാ റൂട്ടുകളിൽ രണ്ടാം ഡ്രൈവർക്ക് വാഹനമോടിക്കാം. വിശ്രമ സമയത്ത് ഡ്രൈവർമാർ മറ്റു ജോലികളിലേക്ക് തിരിയരുതെന്നും പൊതുഗതാഗത അഥോറിറ്റി നിർദേശിച്ചു.
Read Moreകണ്ണൂരിൽ മൂന്നാം ദിവസവും സ്വർണവേട്ട; അരക്കോടിയുടെ സ്വർണം പിടികൂടിയത് മലദ്വാരത്തിൽ നിന്ന്; മൂന്നു ദിവസങ്ങളിലായി പിടികൂടിയത് രണ്ട് കോടിയുടെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണം പിടികൂടി. കോഴിക്കോട് മേപ്പയൂർ സ്വദേശി ഷംസീറിൽനിന്നാണ് അരക്കോടിയോളം രൂപയുടെ സ്വർണം പിടികൂടിയത്. മൂന്ന് ദിവസത്തിനുള്ളിൽ അഞ്ചു പേരിൽനിന്നായി രണ്ടരക്കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്നലെ രാത്രി കുവൈറ്റിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഷംസീർ. കസ്റ്റംസിന്റെ ചെക്കിംഗ് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്. പേസ്റ്റ് രൂപത്തിലുള്ള 847 ഗ്രാം സ്വർണം വേർതിരിച്ചെടുത്തപ്പോൾ 795 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 45,15,600 രൂപ വരും. കഴിഞ്ഞ ദിവസങ്ങളിലായി ഇരിക്കൂർ, കാസർഗോഡ് സ്വദേശികളിൽനിന്നായി 70 ലക്ഷത്തിന്റെ 1299 ഗ്രാം സ്വർണവും വടകര, കാസർഗോഡ് സ്വദേശികളിൽനിന്നായി ഒരു കോടിയിലധികം രൂപ വരുന്ന സ്വർണവും പിടികൂടിയിരുന്നു. സ്വർണക്കടത്ത് വ്യാപകമായ സാഹചര്യത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിരിക്കുകയാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി.…
Read Moreമസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭം; കോഴിക്കോട്ടേക്ക് പറന്നിറങ്ങുന്നത് നേപ്പാളി സുന്ദരികളും; മസാജ് പാർലറിലെത്തുന്ന കസ്റ്റമറെ വലവീശിപ്പിടിക്കാൻ ഏജന്റുമാരും
കോഴിക്കോട്: മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പിടിമുറുക്കുന്നു. അന്യസംസ്ഥാനക്കാര്‍ മാത്രമല്ല അന്യരാജ്യക്കാരും കോഴിക്കോട് കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിന് എത്തുകയാണ്. നേപ്പാളില്‍നിന്നുള്ള യുവതികളാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഇവിടെ എത്തി വാണിഭം നടത്തുന്നത്. ഇന്നലെ കോവൂരില്‍ പിടികൂടിയ സംഘത്തില്‍ നേപ്പാള്‍ യുവതികളും ഉള്‍പ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്തിനുശേഷം മസാജ് പാര്‍ലറുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ആധുനികരീതിയില്‍ അടിപൊളി ശബ്ദ സംവിധാനത്തോടെയുള്ളതാണ് ഇത്തരം പാര്‍ലറുകള്‍ . മുടി വെളുപ്പിച്ചും ചെമ്പന്രീതിയിലാക്കിയും ന്യൂജെന്‍ സ്റ്റൈലില്‍ മുടിമുറിച്ചും ഉത്തരേന്ത്യന്‍ യുവതികളും യുവാക്കളുമാണ് മിക്ക പാര്‍ലറുകളിലും ജോലി ചെയ്യുന്നത്. ഉയര്‍ന്ന നിരക്കാണ് ഇത്തരം പാര്‍ലറുകളില്‍ ഈടാക്കുന്നത്. ഇവിടെ എത്തുന്ന കസ്റ്റമര്‍മാരെ സ്വാധീനിച്ചാണ് വാണിഭത്തിലേക്ക് എത്തിക്കുന്നത്. മൊബൈല്‍ ഫോണ്‍വഴി വിവരങ്ങള്‍ കൈമാറി ഫ്ളാറ്റുകളിലും വീടുകളിലും സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നു. കോഴിക്കോട് മൂന്നുമാസമായി കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേരാണ് ഇന്നലെ മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലയത്.…
Read Moreക്ലാസ് മുറിയിൽ അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിച്ച് വിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകന്റെ തോന്ന്യാസത്തിനെതിരെ കുട്ടികൾ; സ്കൂൾ അധികൃതരുടെ നടപടി ഞെട്ടിക്കുന്നതെന്ന് രക്ഷിതാക്കൾ
മുംബൈ: ദുരുദേശത്തോടെ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുക, ക്ലാസ് മുറിക്കുള്ളിൽ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ വി.പി. ബാംഗ്ഡിക്ക് മറ്റൊരു സ്കൂളിലേക്ക് ട്രാൻസ്ഫർ നൽകി. രണ്ട് വർഷമായി ഒമ്പത്, പത്ത് ക്ലാസുകളിലെ പെൺകുട്ടികളുടെ മുന്പിൽ വച്ച് ഇയാൾ അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ ശരീരത്തിൽ ഇയാൾ മോശമായ രീതിയിൽ സ്പർശിച്ചതായും ആരോപണമുണ്ട്. ബാംഗ്ഡിക്കെതിരെ പരാതികൾ വ്യാപകമായപ്പോഴാണ് മാനേജ്മെന്റ് നടപടി എടുത്തത്. എന്നാൽ ട്രാൻസ്ഫർ ചെയ്തത് ബാംഗ്ഡിയെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ഇയാൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Read Moreഇന്ദിരയുടേയും രാജീവിന്റേതും അപകടമരണങ്ങൾ; സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ രക്തസാക്ഷികൾ; വിവാദ പരാമർശവുമായി മന്ത്രി ഗണേഷ്
ഡെറാഡൂൺ: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങൾ. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തിൽ വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. “രാഹുൽ ഗാന്ധിയുടെ ബുദ്ധിശക്തിയിൽ എനിക്ക് സഹതാപം തോനുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിൽ ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ രക്തസാക്ഷികളായതായി കാണാം. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്.’ ഗണേഷ് ജോഷി പറഞ്ഞു. ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ചേ സംസാരിക്കാൻ സാധിക്കൂവെന്നും ജോഷി പറഞ്ഞു. കാഷ്മീരിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം സുഗമമായി നടന്നതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.…
Read Moreഅടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു; ജാതി വിവേചനം എന്നത് അടിസ്ഥാന രഹിതമായ ആരോപണം; ജോലിക്കാരെക്കൊണ്ട് കുളിമുറി കഴുകിപ്പിച്ചിട്ടില്ല…
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഡയറക്ടർ ശങ്കർമോഹന്റെ രാജിയെ പിന്തുണച്ചാണ് അടൂരും സ്ഥാനമൊഴിഞ്ഞത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അടൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശങ്കർമോഹനെതിരേ ഉയർന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണ്. ജോലിക്കാരെക്കൊണ്ട് കുളിമുറി കഴുകിപ്പിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നേറ്റത്തിന് ആത്മാർഥമായി പരിശ്രമിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കേണ്ടിയിരുന്നില്ലെന്നും അടൂർ പറഞ്ഞു.
Read Moreകല്യാണ വീട്ടിൽ തല്ലുമാല..! വരന്റെ സുഹൃത്തുക്കളുടെ കലാപരിപാടികൾ കൈവിട്ടു പോയി; വധുവിന്റെ ബന്ധുക്കളുമായി കൂട്ടയടി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ കാരണം ഇങ്ങനെ…
കോഴിക്കോട്: വിവാഹവേദികളിൽ വരന്റെ സുഹൃത്തുക്കൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ചെറിയ തോതിലുള്ള കശപിശയിൽ അവസാനിക്കുന്നത് മലബാറിൽ പുതുമയല്ല. കല്യാണ സൊറ എന്ന ഓമനപ്പേരിൽ വരന്റെ സുഹൃത്തുക്കൾ മദ്യപിച്ച് നടത്തുന്ന ‘റാഗിംഗ്’ വധുവിന് സഹിക്കാവുന്നതിലും അപ്പുറമാകുന്നതും പതിവാണ്. ഇതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ ഇടപെടുന്പോഴാണ് വരന്റെ സുഹൃത്തുക്കളുടെ അതിരുകടക്കുന്ന തെമ്മാടിത്തം ചെറിയ തോതിലുള്ള വാക്കുതർക്കത്തിലേക്കും അടിപിടിയിലേക്കും നീങ്ങുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് മേപ്പയ്യൂരിലെ വിവാഹ വീട്ടിലുണ്ടായ അടിപിടി. വിവാഹ സംഘത്തോടൊപ്പം വധുവിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾ പതിവ് പോലെ തങ്ങളുടെ ‘കലാപരിപാടി’കൾ ആരംഭിച്ചപ്പോൾ നാട്ടുകാർ ഇടപെടുകയായിരുന്നു. വധുവിന്റെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ച വരന്റെ സുഹൃത്തുക്കളുടെ നടപടി നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനോട് വരന്റെ സുഹൃത്തുക്കൾ ധിക്കാരപരമായി പ്രതികരിച്ചു. ഇതോടെ പ്രശ്നം രൂക്ഷമായി നാട്ടുകാരോട് ഒന്നടങ്കം വരന്റെ സുഹൃത്തുക്കൾ തട്ടിക്കയറി. തുടർന്ന് നാട്ടുകാരും സംഘടിച്ച്…
Read Moreഎസ്ഐയുടെ വീട്ടിലെ ഷെഡിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; എസ്ഐയുടെ മകളും യുവാവും സഹപാഠികൾ; അന്ന് രാത്രി സംഭവിച്ചതെന്തെന്നറിയാൻ പോലീസ്…
കായംകുളം: എസ്ഐയുടെ വീടിനു സമീപത്തെ ഷെഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുതുകുളം രണ്ടാം വാർഡിൽ ചേപ്പാട് കന്നിമേൽ സാരംഗിയിൽ സുരേഷ് കുമാറിന്റെ വീട്ടിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. എസ്ഐയുടെ മകളുടെ സഹപാഠിയാണ് മരിച്ച സൂരജ്. ഇന്നലെ രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തിന് സൂരജ് എസ്ഐയുടെ വീട്ടിലെത്തുകയും വീട്ടുകാരുമായി തർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനുശേഷം സൂരജിനെ വീട്ടുകാർ തിരിച്ചയച്ചതായി പറയുന്നു. ഈ സമയം വീട്ടിൽ എസ്ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവസമയം എസ്ഐ വീട്ടിലുണ്ടായിരുന്നില്ല. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. രാത്രി സൂരജ് തിരികെ എങ്ങനെ വീട്ടിലെത്തി എന്നത്…
Read Moreഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ യുവാവിന്റെ നഗ്നതാപ്രദര്‍ശനം ! വനിതാ ഡോക്ടറുടെ പരാതിയില്‍ അറസ്റ്റ്…
ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ശുഹൈബാണ് അറസ്റ്റിലായത്. ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് വീട്ടില്‍ നിന്ന് ആറന്മുള പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇ- സഞ്ജീവനി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ സഹായിച്ചത്. ആറന്മുള പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യും. കോന്നി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. ഇയാള്‍ക്ക് യഥാര്‍ഥത്തില്‍ രോഗമുള്ള ആളാണോ അതോ നഗ്നതാപ്രദര്‍ശനത്തിനായി ബോധപൂര്‍വ്വം കണ്സള്ട്ടേഷന് രജിസ്റ്റര്‍ ചെയ്തതാണോ എന്നതടക്കമുള്ള കാര്യത്തില്‍ പരിശോധന നടത്തും. വീട്ടിലിരുന്നായിരുന്നു ഡോക്ടര്‍ കണ്സള്ട്ടേഷന് നടത്തിയത്. അതിനാലാണ് സംഭവം നടന്ന സ്ഥലമെന്ന നിലയില്‍ ആറന്മുളയില് കേസ്…
Read More