പത്തനംതിട്ട: ഇലന്തൂരില്‍ നരബലി നടന്ന ഭഗവല്‍സിംഗിന്റെ വീടുതേടി വിദൂരങ്ങളില്‍ നിന്നുപോലും ആളുകളെത്തുന്നു. ഇതര ജില്ലകളില്‍ നിന്ന് ബസിലും സ്വകാര്യ വാഹനങ്ങളിലുമൊക്കെയായി നിരവധിപേരാണ് എത്തുന്നത്. ഇലന്തൂര്‍ എന്ന സ്ഥലം എവിടെയെന്നു മുന്‍ പരിചയമില്ലാത്തവരാണ് എത്തുന്നവരിലേറെയും ഇവര്‍ക്കു വഴികാട്ടിയാകാന്‍ ഇലന്തൂര്‍ ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ രംഗത്തുവന്നു. 50 രൂപ നല്കിയാല് യാത്രക്കാരുമായോ മറ്റു വാഹനങ്ങള്‍ക്ക് പൈലറ്റായോ ഭഗവല്‍സിംഗിന്റെ വീട്ടിലെത്താന്‍ സഹായിക്കാമെന്നാണ് വാഗ്ദാനം. ഭഗവല്‍സിംഗിന്റെ വീടുവരെ 50 രൂപ എന്നെഴുതിയ പോസ്റ്ററുമായി ഓട്ടോറിക്ഷകള്‍ ഇന്നലെ സ്റ്റാന്‍ഡിലെത്തി. ഞായറാഴ്ച കൂടിയായിരുന്നതിനാല്‍ ഇന്നലെ ഇവിടേക്ക് വന്‍തിരക്കാണ് ഉണ്ടായത്. വീട്ടുപരിസരത്തേക്ക് ആരെയും കടത്തിവിടാത്തതിനാല്‍ സമീപ വീടുകളുടെ പുരയിടങ്ങളില്‍ കയറി നിന്ന് സ്ഥലവീക്ഷണം നടത്തി ചിത്രങ്ങളെടുത്തു മടങ്ങുകയാണ് ഏറെപ്പേരും.
Read MoreCategory: Top News
മൃതദേഹങ്ങളിൽ ആന്തരികാവയവങ്ങള്‍ ഇല്ല! ലഭിച്ചത് 40 ല്‍ അധികം തെളിവുകള്‍; ഫോണ്‍ കോര്‍പറേഷന്റെ വേസ്റ്റ് കൊട്ടയില്‍; പത്മയുടെ ശരീരഭാഗങ്ങള്‍ വേര്‍പെടുത്തിയത് ശാസ്ത്രീയമായി
കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലായിരുന്നുവെന്നു വിവരം. കൊലപാതകത്തിനുശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്നു സമ്മതിക്കുന്ന പ്രതികള്‍ ആന്തരികാവയവങ്ങളില്‍ ചിലതു മുറിച്ചുമാറ്റി സൂക്ഷിച്ചിരുന്നതായും പോലീസിനോട് പറഞ്ഞിരുന്നു. ഇതു നരബലിയുടെ ഭാഗമായി ചെയ്തതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതേസമയം അവയവമാറ്റം സംബന്ധിച്ച ആരോപണവും ഉയരുന്നതിനിടെ ഇക്കാര്യത്തിലും പോലീസ് വ്യക്തത തേടുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നാണ് പോലീസിന്റെ വിശദീകരണം. വന്‍തുകയ്ക്ക് അവയവങ്ങള്‍ വില്‍ക്കാമെന്ന് മുഖ്യപ്രതി മുഹമ്മദ് ഷാഫി ഭഗവല്‍ – ലൈല ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ദമ്പതികളെ തെറ്റിദ്ധരിപ്പിച്ച ഷാഫിയുടെ മറ്റ് ഉദ്ദേശ്യലക്ഷ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കഴിഞ്ഞദിവസം ഷാഫിയുടെ ഭാര്യ നബീസയില്‍ നിന്ന് പോലീസ് മണിക്കൂറുകളോളം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിവാഹത്തിനുമുമ്പും ശേഷവും ഇയാളുടെ പ്രവൃത്തികളും ഇവരോടു ചോദിച്ചറിഞ്ഞിരുന്നു. ഇവരില്‍ നിന്നു വീണ്ടും വിവരങ്ങള്‍ തേടും. പത്മയുടെ മൃതദേഹം സംസ്കരിക്കുംമുമ്പു ശരീരഭാഗങ്ങള്‍ വേര്‍പെടുത്തിയത്…
Read Moreഊബർ ഡ്രൈവർ മോശമായി പെരുമാറി! സഹായത്തിനായി നിലവിളിച്ചു കരഞ്ഞതിനാൽ രക്ഷപ്പെട്ടെന്നും ചലച്ചിത്രതാരം
മുംബൈ: ടാക്സിയിൽ വീട്ടിലേക്ക് പോകുമ്പോൾ ഊബർ ഡ്രൈവർ തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചലച്ചിത്ര നടിയും സംവിധായികയുമായ മാനവ നായിക് ആരോപിച്ചു. മറാത്തി, ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള താരം ശനിയാഴ്ച വൈകീട്ട് നടന്ന സംഭവത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ സിറ്റി പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും മുംബൈ ജോയിന്റ് പൊലീസ് കമ്മീഷണർ വിശ്വാസ് നംഗ്രെ പാട്ടീൽ മറുപടി നൽകി. മാനവ പറയുന്നതനുസരിച്ച്, വീട്ടിലേക്ക് പോകാൻ ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് രാത്രി 8.15നാണ് വണ്ടി വിളിച്ചത്. അവർ വണ്ടിയിൽ ഇരിക്കുമ്പോൾ, ഡ്രൈവർ ഫോണിൽ സംസാരിക്കാൻ തുടങ്ങി. ഡ്രൈവിംഗിനിടെ ഫോൺ ചെയ്യുന്നതിൽ മാനവ എതിർപ്പ് പ്രകടിപ്പിച്ചു. ഡ്രൈവർ പല തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു. ഇടയ്ക്ക് ഒരു ട്രാഫിക് പൊലീസുകാരൻ വണ്ടി നിർത്തിച്ച് ഫോട്ടോയെടുക്കുകയും ചെയ്തെന്ന് മാനവ പോസ്റ്റിൽ പറയുന്നു.…
Read Moreസീരിയൽ താരം വൈശാലിയുടെ മരണം! കാരണം മുൻ കാമുകനെന്ന് ആത്മഹത്യാ കുറിപ്പ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഇൻഡോർ: ഹിന്ദി സീരിയൽ താരം വൈശാലി ടക്കർ ജീവനൊടുക്കാൻ കാരണം മുൻ കാമുകനെന്ന് ആത്മഹത്യാ കുറിപ്പ്. നടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്ത കത്തിലാണ് മുൻ കാമുകൻ മാനസികമായി പീഡിപ്പിക്കുന്നതായി നടി പറയുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വൈശാലി തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചിരുന്നു. കെനിയയിൽ ജോലി ചെയ്യുന്ന ദന്തൽ സർജൻ ഡോ. അഭിനന്ദൻ സിംഗായിരുന്നു വരൻ. എന്നാൽ ഒരു മാസത്തിനു ശേഷം വിവാഹത്തിൽനിന്നും ഇരുവരും പിന്മാറിയിരുന്നു. അടുത്തിടെ വൈശാലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ മരണത്തിന്റെ സൂചനകൾ ഉള്ളതായിരുന്നു. വൈശാലി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും സൂചനയുണ്ട്. നടിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞാ യറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻഡോറിൽ പിതാവിനും…
Read Moreനാട്ടില്‍കൊണ്ടുപോയി മത ആചാരപ്രകാരം സംസ്കരിക്കണം! അമ്മയുടെ മൃതദേഹം വിട്ടുനൽകണം; മുഖ്യമന്ത്രിക്ക് പത്മയുടെ മകന്റെ കത്ത്
കൊച്ചി: ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പത്മയുടെ മകന്റെ കത്ത്. കഴിഞ്ഞ ഏഴു ദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. മൃതദേഹം വിട്ടുനല്‍കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നും, ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ മൃതദേഹം ഇനിയും വിട്ടുനല്‍കുന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല. മൃതദേഹം നാട്ടില്‍കൊണ്ടുപോയി മത ആചാരപ്രകാരം സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreആത്മഹത്യയോ? സീരിയല്‍ താരത്തെ മരിച്ചനിലയിൽ കണ്ടെത്തി; ഒപ്പം ഒരു കത്തും നടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു
ഇൻഡോർ: ഹിന്ദി സീരിയൽ താരം വൈശാലി ടക്കറിനെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു കത്തും നടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ മുറിയിൽ നിന്നു പുറത്തുവരാതിരുന്നതിനേ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയിൽ വൈശാലിയെ കാണുന്നത്.
Read Moreപീഡനവിവരം പുറത്തറിയിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം! യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി പരാതിക്കാരിയായ അധ്യാപിക
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി പരാതിക്കാരിയായ അധ്യാപിക. കുന്നപ്പിള്ളി നടത്തിയ പീഡനവിവരം പുറത്തറിയിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് അധ്യാപിക ആരോപിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ അധ്യാപിക പരാതി നല്കി. തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് അരീക്കല്‍, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍ദോസ് ചിറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20 ന് കോടതി വിധി പറയും. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയായ അധ്യാപികയെ എംഎൽഎ, പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. കോവളം പോലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ…
Read Moreഭാര്യയുടെ വേദന കണ്ടുനിൽക്കാൻ കഴിയില്ലെങ്കിൽ ഭർത്താവിനോടു ബാറിൽ പോയി രണ്ടെണ്ണം വീശാന്‍ ഉപദേശം! രോഗിയോട് ദയയില്ലാത്ത ഡോക്ടർ പുറത്ത്
സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയെയും ഭർത്താവിനേയും അധിക്ഷേപിച്ച ഡോക്ടറെ ആശുപത്രിയിൽനിന്ന് പുറത്താക്കി. കാലു വേദനയുമായി തൃശൂർ ദയ ആശുപത്രിയിലെ ഡോക്ടറെ കാണാൻ പോയ ആരോഗ്യവകുപ്പ് ജീവനക്കാരിയായ രോഗിയോടും ഭർത്താവിനോടുമാണ് തൃശൂർ പെരിങ്ങാവ് ദയ ആശുപത്രിയിലെ വാസ്കുലർ സർജറി വിഭാഗത്തിലെ കണ്‍സൾട്ടന്റ് ഡോ. റോയ് വർഗീസ് അപമാനകരമായി പെരുമാറിയതും പരിഹസിക്കുന്നവിധം കുറിപ്പടിയെഴുതിക്കൊടുത്തതും. വേദന മാറാൻ വിശ്രമിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഭാര്യയുടെ വേദന കണ്ടുനിൽക്കാൻ കഴിയില്ലെങ്കിൽ ഭർത്താവിനോടു ബാറിൽ പോയി രണ്ടെണ്ണം വീശാനും ഉപദേശിച്ചത്രെ. ഇതേ കാര്യങ്ങൾ കുറിപ്പടിയായി എഴുതിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെയാണ് ഗുരുവായൂർ മമ്മിയൂർ സ്വദേശി കോക്കൂർ വീട്ടിൽ അനിൽകുമാർ ഭാര്യ പ്രിയ(44)ക്കൊപ്പം ദയ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. വടക്കേകാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയാണ് പ്രിയ. വേദന സഹിക്കാൻ വയ്യെന്നു പറഞ്ഞപ്പോൾ ഡോക്ടർ എക്സ് റേ എടുക്കാൻ നിർദേശിച്ചു. റിപ്പോർട്ടുമായി ചെന്നപ്പോൾ എക്സ്റേ…
Read Moreഇടുക്കി തങ്കമണിയിൽ വീട് കേന്ദ്രീകരിച്ച് മൃഗബലിയും ആഭിചാരക്രിയയും! പരാതി നല്‍കിയവർക്കെതിരേ വധഭീഷണി മുഴക്കി മന്ത്രവാദി; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…
ചെറുതോണി: വീട് കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ആഭിചാരക്രിയകളും മൃഗബലിയും നടക്കുന്നതായി പരാതി. തങ്കമണി – യൂദാഗിരി ഭാഗത്തുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് ആഭിചാരക്രിയകളും മൃഗബലിയും നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. പത്തു വർഷമായി യൂദാഗിരി ഭാഗത്ത് താമസക്കാരനായ വ്യക്തിയാണ് സ്വന്തം വീട്ടിൽ നിത്യേന മൃഗബലിയും ആഭിചാര ക്രിയകളും നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ക്രിസ്തുമത വിഭാഗത്തിൽപ്പെട്ട ഇയാൾക്കെതിരേ നാട്ടുകാർ പള്ളിയിലും തങ്കമണി പോലീസിലും കാമാക്ഷി പഞ്ചായത്തിലും പരാതിനൽകിയിരുന്നു. ഇയാളെ പള്ളിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. എന്നാൽ, ഇയാളുടെ വീട്ടിൽ ഇങ്ങനെ ഒരു കാര്യം നടക്കുന്നതായി തങ്ങൾക്കറിയില്ലെന്നും പരാതി ലഭിച്ചില്ലെന്നുമാണ് തങ്കമണി പോലീസ് പറയുന്നത്. പോലീസിന്റെ മൂക്കിനു താഴെ നാട്ടുകാരെ വെല്ലുവിളിച്ച് ആഭിചാര ക്രിയകളും മൃഗബലിയും തടസമില്ലാതെ ഇപ്പോഴും തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പരാതി നല്‍കിയവർക്കെതിരേ മന്ത്രവാദി വധഭീഷണി മുഴക്കിയതായും ജനങ്ങൾ പറയുന്നു. രാത്രികാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽനിന്നും വാഹനങ്ങളിലെത്തുന്നവരാണ് മന്ത്രവാദത്തിലും കുരുതിയിലും പങ്കെടുക്കുന്നത്. ആഭിചാര കർമങ്ങളുടെ…
Read Moreചേരയോട് ക്രൂരത! പാന്പിനെ പരിപാടിക്ക് ശേഷം എന്ത് ചെയ്തെന്ന് വിവരമില്ല; സദ്ഗുരുവിനെതിരെ പരാതി
ബംഗളൂരു: ഇഷ ഫൗണ്ടേഷൻ പരിപാടികൾക്കിടെ ചേരപ്പാന്പിനെ അനുമതിയില്ലാതെ പ്രദർശിപ്പിച്ചെന്നാരോപിച്ച് സദ്ഗുരുവിനെതിരെ പരാതി. ഒക്ടോബർ ഒന്‍പതിന് ചിക്കബെല്ലാപൂരിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിക്കിടെ അനുമതിയില്ലാതെ കൈവശം വച്ചിരുന്ന പാന്പിനെ പ്രദർശനവസ്തുവായി ഉപയോഗിച്ചതാണ് പരാതിക്ക് കാരണമായത്. പരിപാടിയുടെ സംഘാടകർ പാന്പിനെ കടുത്ത വെളിച്ചത്തിൽ പ്രദർശിപ്പിച്ചെന്നും അപകടകരമായ രീതിയിൽ കൈകാര്യം ചെയ്തെന്നും പരാതിയിൽ പറയുന്നു. പാന്പിനെ പരിപാടിക്ക് ശേഷം എന്ത് ചെയ്തെന്ന് വിവരമില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. മൃഗസംരക്ഷണ പ്രവർത്തകനായ പൃഥ്വിരാജ് സി.എൻ ആണ് വനംവകുപ്പിന് പരാതി നൽകിയത്. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ ഷെഡ്യൂൾ രണ്ട് പ്രകാരം സംരക്ഷിത മൃഗമാണ് ചേര.
Read More