കാലടി: നരബലി സംഭവത്തിനുശേഷം വീടിനു പുറത്തിറങ്ങാനാകാതെ റോസിലിയുടെ കൂടെ കാലടിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന സജി. വീടിനകത്തു വാതിലടച്ചിരിപ്പാണു കെട്ടിടനിർമാണ തൊഴിലാളി കൂടിയായ ഇയാൾ. ഒറ്റപ്പാലം സ്വദേശിയായ സജി പണിസ്ഥലത്തു വച്ചാണ് ആറുവർഷം മുന്‍പ് റോസിലിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് 38 കാരനായ സജിയും 49 കാരി റോസിലിയും വേളാങ്കണ്ണിയിൽപോയി മാലചാർത്തി ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവരികയായിരുന്നു. നിയമപരമായ രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. റോസിലിയുടെ പക്കൽ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാതിരുന്നതാണ് ഇതിനു കാരണമായി സജി പറയുന്നത്. നരബലിക്കു വിധേയയായ റോസിലി തന്നിൽനിന്നും എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കുകയായിരുന്നുവെന്നും സജി പറയുന്നു. പലയിടങ്ങളിൽ വാടകയ്ക്കു താമസിച്ച ശേഷമാണ് കാലടിയിൽ എത്തുന്നത്. ആലുവയിൽ മരുന്നുകടയിൽ പണിക്കു പോകുന്നതായാണ് റോസിലി പറഞ്ഞിരുന്നതത്രെ. ലോട്ടറി കച്ചവടത്തെപ്പറ്റിയോ നരബലി കേസിൽ ഒന്നാംപ്രതിയായ ഷാഫിയുമായുള്ള ബന്ധത്തെക്കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ലെന്നും സജി പറയുന്നു. ഗൾഫിൽ നിന്ന് അമ്മാവൻ വന്നതിനാൽ ചങ്ങനാശേരിയിലെ വീട്ടിൽ പോകുകയാണെന്നു പറഞ്ഞാണ് കഴിഞ്ഞ ജൂൺ…
Read MoreCategory: Top News
സത്യം പറയെടീ..! യുവതിയുടെ വയറ്റിൽ ചവിട്ടിനിന്ന് വാസന്തി അലറി; മന്ത്രവാദിനിയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട: മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദ ചികിത്സ നടത്തിപ്പുകാരി വാസന്തി (ശോഭന) നടത്തിയതെന്നു സംശയിക്കുന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി (ശോഭന-52)യെയും സഹായി ഉണ്ണിക്കൃഷ്ണനെയും (31) വ്യാഴാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് മഠത്തില്‍ ചികിത്സ തേടിയെത്തിയ യുവതിയെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. യുവതിയുടെ മുടിക്കുത്തിനു പിടിച്ചു തള്ളിത്താഴെയിടുന്നതും വയറ്റിൽ ചവിട്ടിനിന്ന് വാസന്തി അലറുന്നതും കാണാം. വടിയെടുത്ത് യുവതിയെ തല്ലുന്നുമുണ്ട്. തറയില്‍ വീണു കിടക്കുന്ന യുവതി വേദനകൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചശേഷം തുടര്‍നടപടിയെന്നു പോലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു. വിഷാദരോഗത്തിനും പഠനവൈകല്യത്തിനും ചികിത്സ തേടിയെത്തിയ പതിനേഴുകാരന് പൂജകള്‍ക്കിടെ താഴെവീണ് അലറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മഠത്തിനുനേരെ പ്രതിഷേധം ശക്തമായതും പോലീസെത്തി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തതും. കുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെ…
Read Moreകുഴിവെട്ടി മൂടിയാലും മായയും മര്‍ഫിയും മണത്തറിയും, 40 അടിയോളം താഴ്ചയില്‍ മറവു ചെയ്താലും! മായയും മര്‍ഫിയും ചില്ലറക്കാരല്ല
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പോലീസിനെ സഹായിക്കാനെത്തിയിരിക്കുന്ന നായ്ക്കള്‍ 40 അടിയോളം താഴ്ചയില്‍ മറവു ചെയ്തിരിക്കുന്ന മൃതദേഹങ്ങൾപോലും മണത്തറിയാൻ കഴിവുള്ളവ. ബെല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട മായ, മർഫി എന്നീ നായ്ക്കളാണ് ഇലന്തൂരിൽ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. 2020 മാർച്ചില്‍ ആണ് ഇവ സംസ്ഥാന പോലീസ് സേനയുടെ ഭാഗമായത്. തൃശൂരിലെ കേരള പോലീസ് അക്കാഡമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും, മര്‍ഫിയും പരിശീലനം നേടിയത്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഇവയ്ക്ക് വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും ഇവ മണത്തറിയും. പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായയായിരുന്നു. വെറും മൂന്നു മാസത്തെ പരിശീലനത്തിനു ശേഷമായിരുന്നു ഇത്. കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.
Read Moreനരഭോജികളുടെ മൊഴി! സ്ത്രീകളുടെ മാംസം കുക്കറിൽ വേവിച്ചു, ഫ്രിഡ്ജിൽ സൂക്ഷിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി സംബന്ധിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കുക്കറിൽ വേവിച്ചു കഴിച്ചതായി പ്രതികളുടെ മൊഴി. പത്ത് കിലോയിലേറെ മാംസം കുക്കറിൽ വേവിച്ചതായാണ് മൊഴി. ഫൊറൻസിക് പരിശോധനയ്ക്കിടെ മാംസം വേവിച്ച പാത്രങ്ങൾ പ്രതികളായ ഭഗവൽ സിംഗും ലൈലയും പോലീസിന് കാണിച്ചുകൊടുത്തു. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം റഫ്രിജറേറ്ററിൽ സൂക്ഷിച്ചതായും ഇവർ പോലീസിനോട് പറഞ്ഞു. റഫ്രിജറേറ്ററിൽ പോലീസ് രക്തക്കറ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ വെട്ടിനുറുക്കിയത് ഭഗവൽ സിംഗും ലൈലയും ചേർന്നാണെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. തിരുമ്മൽ കേന്ദ്രത്തിൽവച്ചായിരുന്നു വെട്ടിനുറുക്കിയത്. ഈ സമയം ഷാഫി അവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊലയ്ക്കു ശേഷം ഷാഫി പുറത്തുപോയതായും പ്രതികൾ മൊഴി നൽകി. തിരുമ്മൽ കേന്ദ്രത്തിൽ വായ് മൂടിക്കെട്ടാനുള്ള പ്ലാസ്റ്ററും കണ്ടെടുത്തു. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തിയും ഇവിടെനിന്നും കണ്ടെടുത്തു.
Read Moreപറക്കമുറ്റാത്ത പ്രായത്തില്‍ അടിച്ചേല്‍പ്പിക്കുന്നതല്ല ശിരോവസ്ത്രം! കെ.ടി. ജലീന്റെ ഫേസ്ബുക്ക് പോസ്റ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കന്യാസ്ത്രീ
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി. ജലീന്റെ കന്യാസ്ത്രീ വേഷത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കന്യാസ്ത്രീ. സിസ്റ്റര്‍ സോണിയാ തെരേസാണ് ഫേസ്ബുക്കിലൂടെതന്നെ ജലീലിനു മറുപടി നല്‍കിയത്. ഹിജാബിനെ കന്യാസ്ത്രീകളുടെ ശിരോവസ്ത്രത്തോട് താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്. അത് നിര്‍ബന്ധമാക്കുന്നതും നിരോധിക്കുന്നതും അനീതിയാണ്. കന്യാസ്ത്രീകള്‍ ഉപയോഗിക്കുമ്പോള്‍ അത് സ്വാതന്ത്ര്യവും മുസ്ലീംഗള്‍ ഉപയോഗിക്കുമ്പോള്‍ അസ്വാതന്ത്രവുമാകുന്നെന്നായിരുന്നു ജലീലിന്റെ ആശങ്ക. പറക്കമുറ്റാത്ത പ്രായത്തില്‍ ആരും അടിച്ചേല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രമെന്നായിരുന്നു സന്യാസിനിയുടെ മറുപടി. ക്രൈസ്തവ സന്യസ്തര്‍ 19 വയസ് പൂര്‍ത്തിയാകാതെ ഇത് ധരിക്കാറില്ലെന്നും പോസ്റ്റില്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട സന്യാസ പരിശീലനത്തിനു ശേഷം പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒന്നാണത്. കേരളത്തിലെ 420 ഓളം വരുന്ന വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നവരും ധരിയ്ക്കാത്തവരുമുണ്ടെന്നും സിസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നതെന്തിനാണെന്ന ചോദ്യവും പോസ്റ്റില്‍ ഉന്നയിക്കുന്നുണ്ട്.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു! ലിംഗായത്ത് സന്യാസിയ്ക്കെതിരെ വീണ്ടും കേസ്
ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെതിരെ വീണ്ടും ലൈംഗിക ആരോപണം. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ കൂടി അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. നിലവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുകയാണ് ശിവമൂർത്തി മുരുഗ ശരണരു. പോക്സോ നിയമപ്രകാരം ശിവമൂർത്തി മുരുഗ ശരണരുവിനെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഓഗസ്റ്റ് 25നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. മൈസൂരുവിലെ നസറാബാദ് പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. നേരത്തെ കേസിലും പ്രതികളായ അഞ്ച് പേർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടകയിലെ ചിത്രദുർഗയിലെ ഒരു പ്രമുഖ ലിംഗായത്ത് മഠത്തിന്റെ മുഖ്യ മഠാധിപതിയാണ് ശിവമൂർത്തി മുരുഘ ശരണരു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ബലാത്സംഗക്കുറ്റം ആരോപിച്ചതിന് പിന്നാലെ പതിഷേധത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 15ഉം 16ഉം വയസ്സുള്ള…
Read Moreഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയി സ്ത്രീ; ഭർത്താവുമായി അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ ഇടനിലക്കാരനായി നിന്നു; പീഡനപരാതിയിൽ ഖാസിക്ക് പറയാനുള്ളത്…
കോഴിക്കോട്: കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡനക്കേസ്. കണ്ണൂര്‍ സ്വദേശിനി കോഴിക്കോട് വനിതാ സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം ഭര്‍ത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനംചെയ്ത് രണ്ടു വര്‍ഷത്തിനിടയില്‍ ഖാസി പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പരപ്പനങ്ങാടി ആനങ്ങാടിയിലെ വീടിനു മുന്നിലെ സന്ദര്‍ശകര്‍ക്കുള്ള ഷെഡില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസില്‍ നല്കിയ മൊഴിയില്‍ യുവതി പറയുന്നു. ഖാസിയുടെ ഡ്രൈവര്‍ പ്രേരിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. അതേസമയം, പീഡിപ്പിച്ചെന്ന പരാതി സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണെന്ന് ഖാസിയുടെ ഓഫീസ് അറിയിച്ചു. ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭര്‍ത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബംഗളൂരുവില്‍ പോയി ജീവിക്കുകയും ചെയ്തു. പിന്നീട് ആദ്യ ഭര്‍ത്താവ് വിവാഹമോചനം…
Read Moreവിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ! കാരണം ചോദിച്ചെത്തിയ എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറിയെ പോലീസ് സ്റ്റേഷനില്‍ ഇട്ട് തല്ലിച്ചതച്ചു; വീഡിയോ പുറത്ത്
കോതമംഗലത്ത് പോലീസ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചതായി പരാതി. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാര്‍ഥിയെയാണ് പോലീസ് മര്‍ദ്ദിച്ചത്. അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചതെന്ന്, മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റോഷന് പറഞ്ഞു. പോലീസുകാര്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന്റെ കാരണം അന്വേഷിക്കാനാണ് സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ സ്റ്റേഷനു മുന്നില്‍ വെച്ച് പോലീസുകാര്‍ തടഞ്ഞു. അസഭ്യം പറയുകയും ചെയ്തു. തെറി പറയേണ്ട കാര്യമില്ലല്ലോ സാറേ.. എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോല്‍, പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റോഷന് പറഞ്ഞു. എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറിയാണെന്ന് യുവാവ് പറഞ്ഞിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു. നീ എസ്എഫ്ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു പിന്നീടുള്ള മര്‍ദ്ദനം. തങ്ങളുടെ പേരിലും കേസെടുക്കുകയും രക്തസാംപിള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. എസ്ഐയും ഒരു പോലീസുകാരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും റോഷന്…
Read Moreമായയും മർഫിയും പരിശോധനയ്ക്കായി ഇലന്തൂരിലേക്ക്..! നരബലിക്ക് ഇരയായി മണ്ണിനടിയിൽ ഇനിയുമാരെങ്കിലുമുണ്ടോ? ഷാഫിയുടെ മൊബൈൽ ഫോണ്‍ കണ്ടെത്താൻ ശ്രമം
കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക്കേസിൽ നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ വീഡിയോയിൽ പകർത്തിയതായി സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിസിപി എസ്. ശശിധരൻ പറഞ്ഞു. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഡാർക് വെബിലാണ് പോലീസ് പരിശോധന നടത്തുന്നത്. ഡാർക് വെബിലെ റെഡ് റൂമുകളിൽ ഇലന്തൂരിലെ ഇരട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഉണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. കാലടിയിൽ താമസിച്ചിരുന്ന റോസിലി, കടവന്ത്രയിൽ താമസിച്ചിരുന്ന പത്മ എന്നിവരാണ് നരബലിക്കിരയായത്. കൂടുതൽ പേർ ഇരയായോയെന്ന് സംശയംഇലന്തൂർ നരബലിയിൽ കൂടുതൽ പേർ ഇരയായോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിൽനിന്ന് നിർണായകമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. മൂന്നേക്കർ വരുന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ പുരയിടത്തിൽ പലയിടത്തും കാടുപിടിച്ച അവസ്ഥയാണുള്ളത്. ഈ വീട്ടിലേക്ക് പലപ്പോഴും കൂടുതൽ വാഹനങ്ങൾ വന്നു പോകുന്നുണ്ടെന്ന് നാട്ടുകാരുടെ പരാതിയും ഉണ്ട്. ഈ സാഹചര്യത്തിൽ പ്രതികളെ…
Read Moreഎകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസ് ! യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും പ്രവര്‍ത്തകയെയും പ്രതി ചേര്‍ത്തു…
എകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസില്‍ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ടി.നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഒളിവിലാണ്. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന് സ്കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന് തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു. സ്കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തി. സുഹൈല്‍ ഷാജഹാന് വിദേശത്തേക്ക് കടന്നതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7…
Read More