ചാ​ലി​യാ​റി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണം : ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണം : ജ​ന​കീ​യ കൂ​ട്ടാ​യ്മ

മ​ല​പ്പു​റം: ചാ​ലി​യാ​ർ പു​ഴ​യി​ലെ വാ​ഴ​ക്കാ​ട് മു​ട്ടു​ങ്ങ​ൽ ക​ട​വി​ൽ പ​തി​നേ​ഴു​കാ​രി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2024 ഫെ​ബ്രു​വ​രി 19നാ​ണ് പെ​ണ്‍​കു​ട്ടി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​രാ​ട്ടെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങ​വെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പ​ത്തെ ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സും പി​ന്നീ​ട് കേ​സ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ചും ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ, കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. മേ​ൽ​വ​സ്ത്ര​മി​ല്ലാ​തെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നും ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ണ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്നു വൈ​കി​ട്ട് നാ​ലി​നു മ​ല​പ്പു​റം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് “ഓ​ർ​മ ഒ​രു സ​മ​രാ​യു​ധ​മാ​ണ്’ സ​മ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി. ഗീ​ത, ഡോ. ​ജാ​ൻ​സി, വി.​എ. ഫാ​യി​സ, അ​ജി​ത്രി അ​ജി​ത്രി, ഡെ​യ്സി മ​ഠ​ത്തി​ശേ​രി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment