ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ൽ: യു​എ​സ്-​ഇ​റാ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ള്‍ ക​പ്പ​ലി​ല്‍ കു​ടു​ങ്ങി

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണം നി​ല​ച്ചു. മൂ​ന്നാ​ഴ്ച​യാ​യി നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നി​ല്ല. യു​ദ്ധം​മൂ​ലം വി​ദേ​ശ​നി​ര്‍​മി​ത സ്റ്റീ​ല്‍ സാ​മ​ഗ്രി​ക​ള്‍ എ​ത്താ​ന്‍ വൈ​കു​ന്ന​താ​ണ് നി​ര്‍​മാ​ണം വൈ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

2025 ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് പു​തി​യ ടെ​ര്‍​മി​ന​ലി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ബ​സ് സ്റ്റാ​ന്‍​ഡ് അ​ട​ച്ച​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​രു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഉ​ണ്ടാ​ക്കി​യ വ്യ​വ​സ്ഥ. സ്റ്റാ​ന്‍​ഡി​ന്‍റെ ര​ണ്ടു നി​ല​ക​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഇ​പ്പോ​ള്‍ നി​ര്‍​മാ​ണം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്‌​ട് സൊ​സൈ​റ്റി​യാ​ണ് സ്റ്റാ​ന്‍​ഡി​ന്‍റെ നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 7.15 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് പ​ദ്ധ​തി​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. 6.23 കോ​ടി രൂ​പ​യ്ക്കാ​ണ് ഊ​രാ​ളു​ങ്ക​ല്‍ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്.

സ്റ്റാ​ന്‍​ഡി​ന്‍റെ അ​ല​ങ്കാ​ര ജോ​ലി​ക​ള്‍​ക്കു​ള്ള സ്റ്റീ​ല്‍ ഇ​ന​ങ്ങ​ള്‍ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം മൂ​ലം‍ ഈ ​സാ​മ​ഗ്രി​ക​ൾ ക​പ്പ​ലി​ല്‍ കു​ടു​ങ്ങി​യ​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും വ്യ​ക്ത​ത വ​രു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ള്‍ ത​യാ​റാ​യി​ട്ടി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും മു​ന്പേ സ്റ്റാ​ന്‍​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു കൊ​ടു​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​ക​രി​ക്കാ​ഞ്ഞ​തി​നാ​ല്‍ ഇ​തു സാ​ധി​ച്ചി​ല്ല.

നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം
കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​നു മു​മ്പി​ലും തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​നു​മു​മ്പി​ലും നി​ര്‍​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ഇ​ത് തി​ര​ക്കു​ള്ള എ​ന്‍​എ​ച്ച്-183(​എം​സി)​റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment