ചെ​റാ​യി​യിൽ ഏ​ഴം​ഗ ശ്രീ​ല​ങ്ക​ൻ സം​ഘ​മെ​ത്തി​യ സം​ഭ​വം; ഐ​ബി​യും പോ​ലീ​സും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

വൈ​പ്പി​ൻ: ചെ​റാ​യി ബീ​ച്ചി​ൽ ഏ​ഴം​ഗ ശ്രീ​ല​ങ്ക​ൻ സം​ഘ​മെ​ത്തി​യെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഐ​ബി​യും ര​ഹ​സ്യ​പോ​ലീ​സ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ​മാ​സം 31ന് ​ബീ​ച്ചി​ലെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ളും മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് പു​രുഷ​ൻ​മാ​രു​മ​ട​ങ്ങു​ന്ന സം​ഘം താ​മ​സി​ക്കാ​ൻ ഹോം ​സ്റ്റേ അ​ന്വേ​ഷി​ച്ചു ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ്രീ​ല​ങ്ക​ക്കാ​രെ​ന്ന് മ​ന​സി​ലാ​യ​ത്.

ഹോം​സ്റ്റേ​യി​ൽ മു​റി​ക​ൾ ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കു​ന്ന ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്മാ​രു​ടെ പ​ക്ക​ൽ എ​ത്തി​യ​ത് ര​ണ്ടം​ഗ പു​രു​ഷ​ൻ​മാ​രാ​ണ്. ആ​ദ്യം ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഐ​ഡി പ്രൂ​ഫ് ചോ​ദി​ച്ച​പ്പോ​ൾ ത​മി​ഴ​ര​ല്ല ശ്രീ​ല​ങ്ക​ക്കാ​രാ​ണെ​ന്ന് പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ഐ​ഡി ഒ​ന്നും കൈ​വ​ശ​മി​ല്ലെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു. എ​ങ്കി​ൽ നി​ങ്ങ​ളു​ടെ ഫോ​ട്ടോ ആ​യാ​ലും മ​തി​യെ​ന്ന് പ​റ​ഞ്ഞ് ഏ​ജ​ന്‍റ് മൊ​ബൈ​ലി​ൽ ഇ​വ​രു​ടെ ഫോ​ട്ടോ​യെ​ടു​ത്തു.

മ​റ്റു​ള്ള​വ​രെ​യും കൂ​ട്ടി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യ​വ​ർ പി​ന്നീ​ട് എ​ത്തി​യി​ല്ല. ഇ​വ​ർ വാ​ഹ​ന​ത്തി​ൽ മ​റൈ​ൻ ഡ്രൈ​വി​ൽ ബോ​ട്ടിം​ഗി​നു പോ​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​യ​റി​​പ്പോ​യ വാ​ഹ​നം, മ​റ്റ് വി​വ​ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ ല​ഭ്യ​മ​ല്ല.

ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളെ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം മു​ന​ന്പ​ത്തെ​ത്തി​ച്ച് അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന​ത് വ്യാ​പ​ക​മാ​യ​തി​നാ​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ർ ഇ​ര​ക​ളെ സാ​ധാ​ര​ണ ചെ​റാ​യി, മു​ന​ന്പം മേ​ഖ​ല​യി​ലു​ള്ള ഹോം ​സ്റ്റേ​ക​ളി​ലാ​ണ് താ​മ​സി​പ്പി​ക്കു​ന്ന​ത്.

Related posts