ഇമ്മിണി വലിയ പുള്ളിയായി ഇനി ചെ​റു​വ​ള്ളി..! പേ​​​ട്ട കെ​​​ട്ടി​​​ന്‍റെ​​​യും ച​​​ന്ദ​​​ന​​​ക്കു​​​ട​​​ത്തി​​​ന്‍റെ​​​യും പെ​​​രു​​​മ​​​യു​​​ള്ള എ​​​രു​​​മേ​​​ലി ഇനി അ​​​ന്താ​​​രാ​ഷ്‌​ട്ര വ്യോ​​​മ​​​യാ​​​ന ഭൂ​​​പ​​​ട​​​ത്തി​​​ലേ​​​ക്ക്

cheruvallu-estateഎ​​​രു​​​മേ​​​ലി: പേ​​​ട്ട കെ​​​ട്ടി​​​ന്‍റെ​​​യും ച​​​ന്ദ​​​ന​​​ക്കു​​​ട​​​ത്തി​​​ന്‍റെ​​​യും പെ​​​രു​​​മ​​​യു​​​ള്ള എ​​​രു​​​മേ​​​ലി അ​​​ന്താ​​​രാ​ഷ്‌​ട്ര വ്യോ​​​മ​​​യാ​​​ന ഭൂ​​​പ​​​ട​​​ത്തി​​​ലേ​​​ക്ക്. എ​​​രു​​​മേ​​​ലി ശ​​​ബ​​​രി​​​മ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ളം എ​​​രു​​​മേ​​​ലി​​​യി​​​ലെ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​കു​ന്പോ​ൾ ഒ​പ്പം വ​രു​ന്ന​തു പേ​രും പെ​രു​മ​യും. എ​​​ടു​​​ത്തു പ​​​റ​​​യാ​​​ൻ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി മാ​​​ത്ര​​​മാ​​​ണ് അ​​​ടു​​​ത്തൊ​​​രു പ​​​ട്ട​​​ണം. മ​​​ണി​​​മ​​​ല, പ്ലാ​​​ച്ചേ​​​രി, ചേ​​​ന​​​പ്പാ​​​ടി, ക​​​ന​​​ക​​​പ്പ​​​ലം, മു​​​ക്ക​​​ട എ​​​ന്നീ ഗ്രാ​​​മ​​​ങ്ങ​​​ളോ​​​ടു ചേ​​​ർ​​​ന്നു മ​​​ണി​​​മ​​​ല​​​യാ​​​ർ ഒ​​​ഴു​​​കു​​​ന്ന പ്ര​​​ദേ​​​ശം.

നി​​​ർ​​​ദി​​​ഷ്ട വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഏ​​​റെ​​​ക്കു​​​റെ നി​​​ര​​​പ്പാ​​​യ റ​​​ബ​​​ർ തോ​​​ട്ട​​​മാ​​​ണ്. കു​​​ന്നോ മ​​​ല​​​യോ ഇ​​​ടി​​​ച്ചു​​​നി​​​ര​​​പ്പാ​​​ക്കേ​​​ണ്ട. ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യ​​​വു​​​മി​​​ല്ല. പൂ​​​വ​​​ത്തോ​​​ലി മ​​​ല​​​യും പൊ​​​ന്ത​​​ൻ​​​പു​​​ഴ വ​​​ന​​​വും അ​​​തിരി​​​ടു​​​ന്ന തോ​​​ട്ട​​​ത്തി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ളം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​ണു സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​ടെ പ​​​ക്ഷം.ന​​​ട​​​പ്പി​​​ലാ​​​കാ​​​തെ പോ​​​യ എ​​​രു​​​മേ​​​ലി ടൗ​​​ണ്‍​ഷി​​​പ്പിനും സ്ഥ​​​ല​​​മേ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ൽ കു​​​രു​​​ങ്ങി​​​യ ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​തയ്ക്കും വിമാനത്താവളപദ്ധതി ഉണർവ് നല്‌കി യേക്കും.

Related posts