ഇതാണ് ഫിംഗര്‍ ചിപ്‌സ് ചിക്കന്‍ ! തിളച്ച എണ്ണയില്‍ കൈമുക്കി അനായാസം ചിക്കന്‍ പൊരിച്ചെടുത്ത് കച്ചവടക്കാരന്‍;വീഡിയോ വൈറല്‍…

പല വിധ അഭ്യാസങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച നിരവധി ആളുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നത് ഒരു തെരുവ് കച്ചവടക്കാരനാണ്.

തിളച്ച എണ്ണയില്‍ കൈമുക്കി ചിക്കന്‍ പൊരിച്ചെടുക്കുന്ന കച്ചവടക്കാരന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഷൈലേഷ് എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവെച്ചത്.

ഇതിനോടകം ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. കഥയിലെ താരം ജയ്പൂരിലെ അലി ചിക്കന്‍ സെന്ററിന്റെ ഉടമയാണ്.

അദ്ദേഹം ആദ്യം മസാലയില്‍ കിടക്കുന്ന ചിക്കന്‍ ചട്ടിയിലേക്ക് എടുത്ത ഇടും.പീന്നിട് തന്റെ കൈ മുക്കി ,ചിക്കന്‍ ഫ്രൈ തിളച്ച എണ്ണയില്‍ നിന്നയെടുക്കും.അതിനുശേഷം,ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റും.ഇതാണ് വീഡിയോയില്‍ കാണുന്നത്.

ഇതിനോടകം നിരവധി കമന്റുകളും അഭിനന്ദനങ്ങളും ഇദ്ദേഹത്തെ തേടി എത്തി. എന്നാല്‍ ചിലരൊക്കെ ഇതിനെ വിമര്‍ശിക്കുന്നുമുണ്ട്. എന്തായാലും ആള് താരമായിക്കഴിഞ്ഞു.

Related posts

Leave a Comment