കാലാവസ്ഥ വില്ലനായി ! മുഖ്യമന്ത്രിയുടെ സംഘത്തിന് ഇടുക്കിയില്‍ ഇറങ്ങാനായില്ല; സംഘം മറ്റു ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും

ഇടുക്കി: പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഹെലികോപ്ടറില്‍ എത്തിയ മുഖ്യമന്ത്രിയുടെ സംഘത്തിന് മോശം കാലാവസ്ഥയെ തുടര്‍ന്ന് കട്ടപ്പനയില്‍ ഇറങ്ങാന്‍ സാധിച്ചില്ല. പ്രളയ ബാധിത പ്രദേശങ്ങള്‍ ആകാശ വീക്ഷണം നടത്തി മുഖ്യമന്ത്രി പിന്നീട് വയനാട്ടിലേക്ക് പോയി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസഫ് എന്നിവരാണ് സംഘത്തിലുള്ളത്.

പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിയ സംഘത്തിന് മോശം കാലാവസ്ഥയായിരുന്നു വില്ലനായത്. തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാതെ വയനാട്ടിലേക്ക് പോയി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വൈദ്യുതി മന്തി എം.എം മണിയുടെ നേതൃത്വത്തില്‍ അലോകന യോഗം നടക്കുന്നു, ജില്ല കളക്ടര്‍ വനം മന്ത്രി കെ.രാജു, ബിജിമോള്‍ എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ തുടങ്ങിയവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുക്കുന്നു. നേരത്തേ കട്ടപ്പന സെന്റ്‌മേരീസ് കോളേജില്‍ സംഘവും ജനപ്രതിനിധികളും വകുപ്പ് തലവന്മാരും കൂടിയാലോചന പദ്ധതിയിട്ടിരുന്നു.

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മഴക്കെടുതികള്‍ നിരീക്ഷിക്കാനാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. തിരുവനന്തപുരത്ത് നിന്നും 7.30 യോടെയാണ് സംഘം യാത്ര തിരിച്ചത്. വയനാട് സന്ദര്‍ശിച്ച ശേഷം. കോഴിക്കോട്,മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ പ്രദേശങ്ങളിലും സന്ദര്‍ശിക്കും. ഇടുക്കി ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് പ്രളയക്കെടുതിയിലായ ആലുവയിലും ഇറങ്ങുന്നുണ്ട്.

Related posts