മുളകുപൊടി വിതറി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം; ബ​ധി​ര-​മൂ​ക ദ​ന്പ​തി​ക​ളു​ടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന ത​മ​ല​ത്ത് ബ​ധി​ര-​മൂ​ക ദ​ന്പ​തി​ക​ളു​ടെ ഒ​രു വ​യ​സു​ള്ള കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​സ്ഥ​ല​ത്ത് ഇ​ന്ന് സ​യ​ന്‍റി​ഫി​ക് എ​ക്സ്പെ​ർ​ട്ട് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.

ത​മ​ല​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഗീ​തു​വി​ന്‍റെ ഒ​രു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ക​ര​മ​ന പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇന്നലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ ര​ണ്ട് പു​രു​ഷ​ൻ​മാ​ർ മ​തി​ൽ​ചാ​ടി ക​ട​ന്ന് മു​ള​ക് പൊ​ടി വി​ത​റി​യ ശേ​ഷം കു​ഞ്ഞി​നെ എ​ടു​ത്ത് കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ഗീ​തു​വും ഭ​ർ​ത്താ​വും ബ​ധി​ര-​മൂ​ക ദ​ന്പ​തി​ക​ളാ​ണ്. ഭ​ർ​ത്താ​വ് ജോ​ലി​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ഗീ​തു ചെ​റു​ത്ത​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് അ​ക്ര​മി​ക​ൾ ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രും പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മീ​പ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment