അ​ഞ്ചു​ വ​യ​സു​കാ​രി​യെ 85 വ​യ​സു​കാ​ര​ന്‍ അസ്ലീല ചിത്രങ്ങൾകാട്ടി ഉപദ്രവിച്ചു;  പോലീസിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന ആരോപണവുമായി വീട്ടുകാർ


ചേ​ര്‍​ത്ത​ല: അ​ഞ്ചു​വ​യ​സു​കാ​രി​യെ 85 വ​യ​സു​കാ​ര​ന്‍ ഉ​പ​ദ്ര​വി​ച്ചെ​ന്നും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ചു​വെ​ന്നും കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

സം​ഭ​വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സെ​ടു​ത്തെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. എ​ട്ടി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​ട്ട​ണ​ക്കാ​ട് പു​തി​യ​കാ​വി​ലു​ള​ള 85കാ​ര​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​മ്മൂ​മ്മ വീ​ട്ടു​ജോ​ലി​ചെ​യ്യു​ന്ന വീ​ട്ടി​ല്‍ കു​ട്ടി​ക്കു​നേ​രേ അ​തി​ക്ര​മ​മു​ണ്ടാ​യ​താ​യാ​ണ് പ​രാ​തി. 85വ​യ​സു​കാ​ര​ന്‍റെ വീ​ട്ടി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ വീ​ട്ടു​ജോ​ലി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

അ​മ്മൂ​മ്മ​യോ​ടൊ​പ്പം അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​യും ഇ​വി​ടെ പോ​കു​മാ​യി​രു​ന്നു​വെ​ന്നും സെ​പ്റ്റം​ബ​ര്‍ 22ന് ​മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കു​ട്ടി​യെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ചു​വെ​ന്നും കു​ട്ടി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്തു​വെ​ന്നും കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രോ​ടു കു​ട്ടി പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.സം​ഭ​വ​ത്തി​ല്‍ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ല്‍ എ​ഫ്ഐ​ആ​ര്‍ അ​വ്യ​ക്ത​മാ​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും തു​ട​ര്‍​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ പോ​ലീ​സ് അ​പ​മാ​നി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​രി പ​റ​യു​ന്ന​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു രേ​ഖാ​മൂ​ല​വും ഡി​ഐ​ജി​ക്കു ഫോ​ണ്‍​വ​ഴി​യും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

എ​ന്നാ​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി ല​ഭി​ച്ച ഉ​ട​ന്‍​ത​ന്നെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സെ​ടു​ത്തെന്നും വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ചേ​ര്‍​ത്ത​ല പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ വി​നോ​ദ്കു​മാ​ര്‍ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​നാ​യ 85കാ​ര​ന്‍റെ ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി പ​രി​ശോ​ധി​ച്ചു.

ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​തി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്ന ഫോ​ട്ടോ​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ​റ‌​യു​ന്നു.

Related posts

Leave a Comment