പെരുമ്പാവൂരിൽ ചി​ല്ല് തു​ള​ച്ചു​ക​യ​റി വീട്ടമ്മ മരിച്ച സംഭവം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

പെ​​​രു​​​മ്പാ​​​വൂ​​​ര്‍: ബാ​​​ങ്ക് വാ​​​തി​​​ലി​​​ലെ ചി​​​ല്ല് ദേ​​​ഹ​​​ത്തു തു​​​ള​​​ച്ചു​​​ക​​​യ​​​റി പെ​​​രു​​​മ്പാ​​​വൂ​​​ര്‍ മ​​​ങ്കു​​​ഴി തേ​​​ല​​​ക്കാ​​​ട്ട് വ​​​ട​​​ക്കേ​​​വീ​​​ട്ടി​​​ല്‍ ബീ​​​ന നോ​​​ബി (46) മ​​രി​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ സ്വ​​മേ​​ധ​​യാ കേ​​​സെ​​​ടു​​​ത്തു.

മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​ട്ടു സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​ക്കും ജി​​​ല്ലാ റൂ​​​റ​​​ല്‍ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ബാ​​​ങ്കി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത് ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ നേ​​​ര്‍​ത്ത ഗ്ലാ​​​സാ​​​യ​​​തി​​​നാ​​​ലാ​​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​തെ​​ന്ന പ​​​രാ​​​തി​​​യു​​​യ​​ർ​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​ത്.

Related posts

Leave a Comment