ഡേ ​കെ​യ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യ മ​ക​ളെ കാ​റി​ൽ നി​ന്നും ഇ​റ​ക്കാ​ൻ മ​റ​ന്നു; ഒ​രു വ​യ​സു​കാ​രി ചൂ​ടേ​റ്റു മ​രി​ച്ചു

ടെ​ക്സ​സ്: ഹൂ​സ്റ്റ​ണി​ലെ ഡേ ​കെ​യ​റി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​വി​ടാ​ൻ പോ​യ മാ​താ​വ് ഒ​രു വ​യ​സു​ള്ള മ​ക​ളെ കാ​റി​ൽ നി​ന്നും ഇ​റ​ക്കാ​ൻ മ​റ​ന്നതി​നെ തു​ട​ർ​ന്ന് കു​ഞ്ഞ് ചു​ടേ​റ്റ് മ​രി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഹൂ​സ്റ്റ​ണ്‍ ഡേ ​കെ​യ​റി​ൽ മൂ​ന്നു കു​ട്ടി​ക​ളെ കൊ​ണ്ടു​വി​ടു​ന്ന​തി​നാ​ണ് മാ​താ​വ് മൂ​ന്നു പേ​രേ​യും കാ​റി​ൽ ക​യ​റ്റി​യ​ത്. കാ​റി​ൽ ര​ണ്ടു കാ​ർ സീ​റ്റേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

മൂ​ന്നാ​മ​ത്തെ കു​ട്ടി​യെ കാ​റി​നു പു​റ​കി​ൽ ഇ​രു​ത്തി. രാ​വി​ലെ 8.30ന് ​വീ​ട്ടി​ൽ നി​ന്നും പു​റ​പ്പെ​ട്ട മാ​താ​വ് ഡെ ​കെ​യ​റി​ൽ ര​ണ്ടു കു​ട്ടി​ക​ളെ ഇ​റ​ക്കി. മൂ​ന്നാ​മ​ത്തെ കു​ട്ടി​യു​ടെ കാ​ര്യം ഇ​വ​ർ മ​റ​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

കാ​റു​മാ​യി തി​രി​കെ വീ​ട്ടി​ൽ എ​ത്തി നാ​ലു​മ​ണി​യോ​ടെ കു​ട്ടി​ക​ളെ പി​ക്ക് ചെ​യ്യു​ന്ന​തി​ന് ഇ​വ​ർ കാ​റു​മാ​യി ഡേ ​കെ​യ​റി​ൽ എ​ത്തി.

ര​ണ്ടു കു​ട്ടി​ക​ളെ​യാ​ണ് ഡേ ​കെ​യ​ർ അ​ധി​കൃ​ത​ർ മാ​താ​വി​ന​ടു​ക്ക​ൽ എ​ത്തി​ച്ച​ത്. മൂ​ന്നാ​മ​ത്തെ കു​ട്ടി എ​വി​ടെ​യെ​ന്നു തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഡേ ​കെ​യ​റി​ൽ ഇ​റ​ക്കി​യി​ട്ടി​ല്ല എ​ന്ന​റി​യു​ന്ന​ത്.

ഉ​ട​നെ കാ​റി​നു പു​റ​കി​ൽ നോ​ക്കി​യ​പ്പോ​ൾ കാ​റി​നു​ള്ളി​ലെ കാ​ർ​പ​റ്റി​ൽ ഒ​രു​വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു.

പു​റ​ത്ത് താ​പ​നി​ല 98 ഡി​ഗ്രി​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ രാ​വി​ലെ മു​ത​ൽ കാ​ർ വീ​ടി​നു വെ​ളി​യി​ൽ പാ​ർ​ക്ക് ചെ​യ്ത​തി​നാ​ൽ കാ​റി​ന​ക​ത്തെ താ​പ​നി​ല 128 ഡി​ഗ്രി വ​രെ ഉ​യ​ർ​ന്നി​രി​ക്കാ​മെ​ന്നും അ​ങ്ങ​നെ​യാ​ണ് കു​ട്ടി മ​രി​ക്കാ​നി​ട​യാ​യ​തെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലി​സ് അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് ഓ​ട്ടോ​പ്സി​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പോാ​ലി​സ് പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ചൂ​ടേ​റ്റ് മ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ ഇ​രു​പ​താ​യി. 1991 ലാ​ണ് ടെ​ക്സ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ 145 കു​ട്ടി​ക​ളാ​ണ് കാ​റി​ലി​രു​ന്നു ചൂ​ടേ​റ്റു മ​രി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ കു​റ​വാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment