കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കാ​ന്‍ റെ​ഡി​യാ​ണോ എ​ങ്കി​ല്‍ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ! വ​മ്പ​ന്‍ ഓ​ഫ​റു​മാ​യി ചൈ​നീ​സ് ക​മ്പ​നി

കു​ട്ടി​ക​ള്‍ കു​റ​യു​ന്ന ചൈ​ന​യി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ന്‍ ഓ​ഫ​റു​ക​ളാ​ണ് സ​ര്‍​ക്കാ​രും വി​വി​ധ ഏ​ജ​ന്‍​സി​ക​ളും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ന്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ ട്രി​പ്പ് ഡോ​ട്ട് കോം ​ആ​ണ് ഇ​ത്ത​ര​മൊ​രു ഓ​ഫ​റു​മാ​യി മു​മ്പോ​ട്ടു വ​ന്നി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കാ​ന്‍ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ ‘ശി​ശു സം​ര​ക്ഷ​ണ സ​ബ്സി​ഡി’ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി.

ഓ​രോ വ​ര്‍​ഷ​വും ന​വ​ജാ​ത ശി​ശു​വി​ന് 10,000 യു​വാ​ന്‍ (ഏ​ക​ദേ​ശം 1.1 ല​ക്ഷം രൂ​പ) വാ​ര്‍​ഷി​ക ബോ​ണ​സാ​യി ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ക്കും, കു​ട്ടി​ക്ക് അ​ഞ്ച് വ​യ​സ് തി​ക​യു​ന്ന​ത് വ​രെ ഇ​ത് തു​ട​രും. ജൂ​ണ് 30ന് ​പ്ര​ഖ്യാ​പി​ച്ച ന​യം ജൂ​ലൈ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

Trip.comല്‍ ​മൂ​ന്ന് വ​ര്‍​ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​പു​തി​യ ശി​ശു സം​ര​ക്ഷ​ണ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും.

‘ഈ ​പു​തി​യ ശി​ശു സം​ര​ക്ഷ​ണ ആ​നു​കൂ​ല്യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഞ​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ പ്രൊ​ഫ​ഷ​ണ​ല്‍ ല​ക്ഷ്യ​ങ്ങ​ളി​ലും നേ​ട്ട​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നോ വ​ള​ര്‍​ത്തു​ന്ന​തി​നോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ക​യാ​ണ് ഞ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്,’ Trip.com എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് ലി​യാ​ങ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ജ​ന​ന നി​ര​ക്കി​ല്‍ ‘റെ​ക്കോ​ര്‍​ഡ് താ​ഴ്ച​യാ​ണ്’ ചൈ​ന​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​ഒ​രു പ്ര​ശ്‌​ന​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നാ​ണ് ചൈ​ന​യി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യും കു​ഞ്ഞ​ങ്ങ​ളു​ണ്ടാ​കാ​ന്‍ ജീ​വ​ന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യം കൊ​ണ്ടു​വ​രു​ന്ന​ത്.

ഉ​യ​ര്‍​ന്ന ശി​ശു​പ​രി​പാ​ല​ന-​വി​ദ്യാ​ഭ്യാ​സ ചെ​ല​വ്, കു​റ​ഞ്ഞ വ​രു​മാ​നം, ദു​ര്‍​ബ​ല​മാ​യ സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍, ലിം​ഗ അ​സ​മ​ത്വം എ​ന്നി​വ മൂ​ല​മാ​ണ് ചെ​റു​പ്പ​ക്കാ​ര്‍ കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന​തി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​കു​ന്ന​ത്.

Related posts

Leave a Comment