ഓരോ  ഗ്ലാസ് ചുക്കുകാപ്പിയും  ഉ​റ​ക്ക​ത്തി​ൽ നി​ന്നു​ള്ള വി​ടു​ത​ലും അപകടത്തിൽ നിന്നുള്ള സംരക്ഷണവുമാണെന്ന് ആർടിഒ  വി.​സ​ജി​ത്

കൊ​ല്ലം: ട്രാ​ക്ക് (ട്രോ​മാ​കെ​യ​ർ ആൻഡ് റോ​ഡ് ആ​ക്സി​ഡ​ന്‍റ് എ​യ്ഡ് സെ​ന്‍റർ ഇ​ൻ കൊ​ല്ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള്ള ചു​ക്കു​കാ​പ്പി വി​ത​ര​ണം ചി​ന്ന​ക്ക​ട പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ബ​സ് ബേ​യി​ൽ ആ​രം​ഭി​ച്ചു.

കൊ​ല്ലം ആ​ർ​ടിഓ വി.​സ​ജി​ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഓ​രോ ചു​ക്കു​കാ​പ്പി​യും മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ഉ​റ​ക്കം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാം. അ​ത് ചി​ല​പ്പോ​ൾ ന​മ്മെ കൊ​ണ്ടു​പോ​കു​ന്ന​ത് മ​ര​ണ​ത്തി​ലേ​ക്കാ​യി​രി​ക്കാം.

ചു​ക്ക് കാ​പ്പി ഓ​രോ ഡ്രൈ​വ​റി​നും ന​ൽ​കു​മ്പോ​ൾ ഉ​റ​ക്ക​ത്തി​ൽ നി​ന്നു​ള്ള വി​ടു​ത​ലും അ​ത് വ​ഴി മ​ര​ണ​ത്തി​ൽ നി​ന്നു​മു​ള്ള സം​ര​ക്ഷ​ണ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൂ​യം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ളി എ​ബ്ര​ഹാം, റോ​ട്ട​റി 3211 ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ ഗോ​പ​ൻ ലോ​ജി​ക്, ട്രാ​ക്ക് സെ​ക്ര​ട്ട​റി ശ​ര​ത് ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ സ​ത്യ​ൻ പി ​എ, ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ റോ​ണാ റി​ബെ​യ്‌​റോ, സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, ട്ര​ഷ​റ​ർ ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ , എ​സ്ഐ. ക​രിം, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ല്ലം മെ​ട്രോ പ്ര​സി​ഡ​ന്‍റ് ബൈ​ജു മാ​ത്യു എ​ന്നി​വ​ർ പ്രസംഗി​ച്ചു.

റോ​ട്ട​റി കൊ​ല്ലം മെ​ട്രോ​യു​ടെ​യും ചു​ങ്ക​ത്ത് ജു​വ​ല്ല​റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ട്രാ​ക്ക് ചു​ക്കു​കാ​പ്പി വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.​ആ​റു ടീ​മാ​യി തി​രി​ഞ്ഞു ഓ​രോ ദി​വ​സ​വും ചു​ക്കു​കാ​പ്പി ന​ൽ​കും. ചു​ക്കു​കാ​പ്പി​യോ​ടൊ​പ്പം ബോ​ധ​വ​ൽ​ക്ക​ര​ണ കാ​ർ​ഡു​ക​ളും ഉ​പ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും മു​ന്നൂ​റോ​ളം പേ​ർ​ക്ക് രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ രാ​വി​ലെ നാ​ല് വ​രെ​യോ ചു​ക്കു​കാ​പ്പി തീ​രു​ന്ന​തു വ​രെ​യോ വി​ത​ര​ണം ചെ​യ്യും.

Related posts