ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീട്ടമ്മയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവം ;അന്വേഷണം ഊർജിതമാക്കി പോലീസ്

കൊ​ല്ലം :ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ൽ ത​ല​യ​ടി​ച്ച് പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. ഏ​രൂ​ർ സ്വ​ദേ​ശി​നി ആ​നി ഫി​ലി​പ്പാ​ണ് (62) മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.വീ​ട്ട​മ്മ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ജ​ന​ലും ഓ​ടും ഇ​ള​ക്കി മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ ഹാ​ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ഴ​ത്തേ​ക്കും മോ​ഷ്ടാ​ക്ക​ൾ വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ചു വാ ​മൂ​ടി കെ​ട്ടി കൈ​കാ​ലു​ക​ൾ ബ​ന്ധി​ക്കാ​ൻ ശ്ര​മം ന​ട​ത്തി.എ​ന്നാ​ൽ ചെ​റു​ത്തു​നി​ന്ന വീ​ട്ട​മ്മ​യെ മോ​ഷ്ടാ​ക്ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധ​മു​പ​യോ​ഗി​ച്ച് ത​ല​യ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു . ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ വീ​ട്ട​മ്മ ഫോ​ണി​ൽ കൂ​ടി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി അ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ ര​ക്തം ത​ളം കെ​ട്ടി കി​ട​ന്നി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, സ​യ​ൻ​റി​ഫി​ക് വി​ഭാ​ഗ​വും, ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

ആ​ക്ര​മ​ണം ന​ട​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ൾ ആ​യി​രി​ക്കും സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും സ​മീ​പ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ചും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യി ഏ​രൂ​ർ എ​സ്ഐ സു​ധീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Related posts