കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; 60 കി.​മി വ​രെ വേ​ഗ​ത​യി​ൽ കൊ​ടു​ങ്കാ​റ്റ് വീ​ശുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കൊ​ടു​ങ്കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മുന്നറിയിപ്പ് നൽകി. അ​ടു​ത്ത 12 മ​ണി​ക്കൂ​ർ ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഇ​ന്ന് ഉ​ച്ച​മു​ത​ൽ ബുധനാഴ്ച വ​രെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലും പ്ര​ക്ഷു​ബ്ദ​മാ​യി​രി​ക്കും. തെ​ക്കു​-പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ 60 കി.​മി വ​രെ വേ​ഗ​ത​യി​ൽ കൊ​ടു​ങ്കാ​റ്റ് വീ​ശുമെന്നാണ് റിപ്പോർട്ട്.

Related posts