വലിക്കാൻ കുറച്ച് പാട്പെടും… സി​​ഗ​​ര​​റ്റ് വി​​ല ഇ​​ന്നുമു​​ത​​ൽ കൂ​​ടും

മും​ബൈ: ച​ര​ക്കു​സേ​വ​ന നി​കു​തി, എ​ക്സൈ​സ് തീ​രു​വ പ​രി​ഷ്ക​ര​ണം എ​ന്നി​വ വ​രു​ന്ന​തോ​ടെ ഇ​ന്നു മു​ത​ൽ സി​ഗ​ര​റ്റ്‌ വി​ല കു​ത്ത​നെ ഉ​യ​രും. കൂ​ടാ​തെ പാ​ൻ മ​സാ​ല​യ്ക്കും മ​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ഹെ​ൽ​ത്ത് സെ​സ് ഏ​ർ​പ്പെ​ടു​ത്തും. ഏ​താ​ണ്ട് ഏ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സി​ഗ​ര​റ്റു​ക​ൾ​ക്ക് വ​ലി​യ നി​കു​തി വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന​ത്. ഇ​ത് ആ​ഗോ​ള പൊ​തു​ജ​നാ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നാ​ണി​ത്.

ഇ​ന്നു​മു​ത​ൽ സി​ഗ​ര​റ്റി​നും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ഏ​റ്റ​വും ഉ​യ​ർ​ന്ന ജി​എ​സ്ടി സ്ലാ​ബാ​യ 40 ശ​ത​മാ​ന​ത്തി​നു പു​റ​മെ അ​ധി​ക എ​ക്സൈ​സ് തീ​രു​വ​യും സെ​സും ന​ല്കേ​ണ്ടി​വ​രും. നി​ല​വി​ലു​ള്ള 28 ശ​ത​മാ​നം ജി​എ​സ്ടി​യും ന​ഷ്ട​പ​രി​ഹാ​ര സെ​സി​നും പ​ക​ര​മാ​ണി​ത്.

സി​ഗ​ര​റ്റു​ക​ളു​ടെ നീ​ള​വും ത​ര​വു​മ​നു​സ​രി​ച്ച് വി​ല​യി​ൽ 15 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ൽ വി​ൽ​പ്പ​ന​യു​ള്ള, 65 മി​ല്ലി​മീ​റ്റ​റി​ൽ താ​ഴെ നീ​ള​മു​ള്ള സി​ഗ​ര​റ്റു​ക​ൾ​ക്ക് നോ​ണ്‍ ഫി​ൽ​ട്ട​ർ സി​ഗ​ര​റ്റു​ക​ൾ​ക്ക് ഓ​രോ സ്റ്റി​ക്കി​നും 2.05 രൂ​പ അ​ധി​ക​തീ​രു​വ ഏ​ർ​പ്പെ​ടു​ത്തും. ഇ​തേ നീ​ള​ത്തി​ലു​ള്ള ഫി​ൽ​ട്ട​ർ സി​ഗ​ര​റ്റു​ക​ളി​ൽ ഓ​രോ സ്റ്റി​ക്കി​നും 2.10 രൂ​പ അ​ധി​ക തീ​രു​വ ഉ​ണ്ടാ​കും.

ഇ​ട​ത്ത​രം നീ​ള​മു​ള്ള സി​ഗ​ര​റ്റു​ക​ൾ​ക്ക് (65-70 മി​ല്ലി മീ​റ്റ​ർ) ഓ​രോ സ്റ്റി​ക്കി​നും ഏ​ക​ദേ​ശം 3.6 മു​ത​ൽ നാ​ലു രൂ​പ വ​രെ ന​ൽ​കേ​ണ്ടി​വ​രും. നീ​ള​മു​ള്ള പ്രീ​മി​യം സി​ഗ​ര​റ്റു​ക​ൾ​ക്ക് (70-75 മി​ല്ലി മീ​റ്റ​ർ) ഓ​രോ സ്റ്റി​ക്കി​നും ഏ​ക​ദേ​ശം 5.4 രൂ​പ വീ​തം ന​ൽ​കേ​ണ്ടി​വ​രും. ഏ​റ്റ​വും ഉ​യ​ർ​ന്ന നി​കു​തി ഓ​രോ സ്റ്റി​ക്കി​നും 8.50 രൂ​പ എ​ന്ന ഉ​യ​ർ​ന്ന നി​കു​തി നി​ര​ക്ക് അ​സാ​ധാ​ര​ണ​മോ നി​ല​വാ​ര​മി​ല്ലാ​ത്ത​തോ ആ​യ സി​ഗ​ര​റ്റു​ക​ൾ​ക്ക ബാ​ധ​ക​മാ​കും. വി​പ​ണി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന പ്ര​മു​ഖ സി​ഗ​ര​റ്റ് ബ്രാ​ൻ​ഡു​ക​ളൊ​ന്നും ഈ ​ഉ​യ​ർ​ന്ന നി​കു​തി സ്ലാ​ബി​നു കീ​ഴി​ൽ വ​രു​ന്ന​ത​ല്ല.

ക്രി​സി​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​കു​തി ഉ​യ​രു​ന്ന​തോ​ടെ അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം സി​ഗ​ര​റ്റ് വി​ല്പ​ന​യി​ൽ ആ​റു മു​ത​ൽ എ​ട്ടു ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
രാ​ജ്യ​ത്ത് സി​ഗ​ര​റ്റു​ക​ൾ​ക്ക് ചി​ല്ല​റ​വി​ല​യു​ടെ 53 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലു​ള്ള ശ​രാ​ശ​രി നി​കു​തി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ക്കു​ന്ന ബെ​ഞ്ച് മാ​ർ​ക്കാ​യ 75 ശ​ത​മാ​ന​ത്തി​ലും ഏ​റെ താ​ഴെ​യാ​ണി​ത്. ഉ​പ​യോ​ഗം കു​റ​യ്ക്കാ​നാ​ണ് സി​ഗ​ര​റ്റി​ന് ഉ​യ​ർ​ന്ന നി​കു​തി​നി​ര​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്.

യു​ണൈ​റ്റ​ഡ് കിം​ഗ്ഡം, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ചി​ല്ല​റ​വി​ല​യു​ടെ 80-85 ശ​ത​മാ​നം നി​കു​തി​യാ​യി ഈ​ടാ​ക്കു​ന്നു. ഫ്രാ​ൻ​സ്, ന്യൂ​സി​ല​ൻ​ഡ്, നി​ര​വ​ധി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ 70-80 ശ​ത​മാ​ന​ത്തി​ല​ധി​കം നി​കു​തി നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്നു. തു​ർ​ക്കി, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഫി​ലി​പ്പീ​ൻ​സ്, ചി​ലി പോ​ലു​ള്ള ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ൾ​പോ​ലും ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ സി​ഗ​ര​റ്റ് നി​കു​തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തോ അ​തി​ൽ മു​ക​ളി​ലോ ആ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment