കോവളം: സിവില്‍ പോലീസ് ഓഫീസർ ജീവനൊടുക്കിയ നിലയിൽ. വെള്ളാര്‍ ഒലിപ്പുവിള അനിൽ ഭവനില്‍ അഖില്‍(27) ആണ് മരിച്ചത്. വയനാട് സ്വദേശിയായ യുവതിയുമായി ഇദ്ദേഹം അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം അഖില്‍ തിരികെ വീട്ടിലേക്ക് മടങ്ങി. യുവതിയുടെ മരണം അഖിലിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പോലീസ് ക്യാംപിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഖിൽ ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് മടങ്ങിയെത്തി. എന്തിനാണ് ഇത്രവേഗം തിരികെ എത്തിയതെന്ന് മാതാവ് തിരക്കിയെങ്കിലും വ്യക്തമായ മറുപടി ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. മുറി അടച്ച് ഒരേ ഇരുപ്പ് തുടന്നു. പുലർച്ചെ രണ്ടേകാലോടെ സുഹൃത്തിനു മെസേജ് അയച്ചു. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും ആയിരുന്നു മെസേജ് മുഴുവൻ. അതിനുശേഷമാണ് സംഭവം.
