സി. ​ജെ. റോ​യ്‌​യു​ടെ മ​ര​ണം; ഒ​മ്പ​ത് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ; ജുഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ധ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യി സി.​ജെ. റോ​യ്‌യു​ടെ മ​ര​ണ​ത്തി​ല്‍ ജൂ​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന് ക​ത്ത​യ​ച്ചു.ഭ​ര​ണ​ഘ​ട​ന കോ​ട​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്ക​ണം അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ഉ​ത്ത​ര​വി​ട​ണം.’

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളൊ പ്രോ​ട്ടോ​ക്കോ​ളോ പാ​ലി​ക്കാ​തെ​യാ​ണ് ഇ​ന്‍​കം​ടാ​ക്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡ് ന​ട​ക്കു​മ്പോ​ള്‍ ര​ണ്ട് സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ ഇ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ എ​ല്ലാം റോ​യ് സ​മ​ര്‍​പ്പി​ച്ചി​ട്ടും അ​ദ്ദേ​ഹ​ത്തെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ച​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.’

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് കി​ട്ടി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്
ബം​ഗ​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ​ക്ട​ർ സി ​. ജെ. റോ​യ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്ന് സം​ശ​യം. ഒ​മ്പ​ത് പേ​ജു​​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ജ​നു​വ​രി 31ന് ​സ​ഹോ​ദ​ര​നെ വി​ളി​ച്ച​ത് ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച ശേ​ഷ​മാ​ണ് എ​ന്നാ​ണ് സൂ​ച​ന. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലി​ൽ റോ​യ് സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​സം​ഘം ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കും. പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​തെ​ന്ന് എ​സ്ഐ​ടി അ​റി​യി​ച്ചു. ബം​ഗ​ളൂ​രു വി​ട്ടു പോ​ക​രു​തെ​ന്ന് ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രേ​ഖാ​മൂ​ലം നി​ർ​ദ്ദേ​ശം ന​ൽ​കി.
സി.​ജെ. റോ​യ് യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ബം​ഗ​ളൂ​രു​വി​ൽ സം​സ്ക​രി​ച്ചു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു രം​ഗ​ത്തെ​ത്തി. ക​മ്പ​നി​യു​ടെ എ​ല്ലാ പ്രോ​ജ​ക്ടു​ക​ളും മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ തു​ട​രു​മെ​ന്നും കേ​ര​ള​ത്തി​ലെ ചു​മ​ത​ല​യു​ള്ള ജോ​സ​ഫും റോ​യി​യു​ടെ മ​ക​ൻ രോ​ഹി​ത്തും ചേ​ർ​ന്ന് ഇ​നി ക​മ്പ​നി​യെ ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

റോ​യി​ക്ക് ക​ട​ബാ​ധ്യ​ത​ക​ളോ മ​റ്റ് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ പോലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ബാ​ബു പ​റ​ഞ്ഞു. ക​ർ​ണാ​ട​ക പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, ത​ന്നെ മൂ​ന്ന് ത​വ​ണ വി​ളി​ച്ചി​രു​ന്നെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment