പത്തനംതിട്ട  കോ​ണ്‍​ഗ്ര​സി​ല്‍ എ, ​ഐ ത​ര്‍​ക്കം; യു​ഡി​എ​ഫി​നു ത​ല​വേ​ദ​ന​യാ​കുന്നു; പ​ട്ടി​ക കെ​പി​സി​സി സ​മി​തി​ക്ക്


പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍ സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​തോ​ടൊ​പ്പം ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ള്‍ ഒ​ന്നോ ര​ണ്ടോ സീ​റ്റു​ക​ള്‍ അ​ധി​കം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

എ​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ യു​ഡി​എ​ഫി​നു ത​ല​വേ​ദ​ന​യാ​യി.കോ​ണ്‍​ഗ്ര​സ് 14 മ​ണ്ഡ​ല​ങ്ങ​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പു​ളി​ക്കീ​ഴ്, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ള്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ല്‍​കാ​നാ​ണ് ധാ​ര​ണ. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ എ, ​ഐ ത​ര്‍​ക്ക​ങ്ങ​ള്‍ അ​വ​സാ​നി​ക്കാ​ത്ത​തി​നാ​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.

ത​ര്‍​ക്ക​ങ്ങ​ള്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി സ​മി​തി​ക്കു കൈ​മാ​റാ​നാ​ണ് സാ​ധ്യ​ത. അ​ന്തി​മ തീ​രു​മാ​നം കെ​പി​സി​സി​ക്കു വി​ടാ​നു​ള്ള നി​ര്‍​ദേ​ശം ഐ ​ഗ്രൂ​പ്പിന്‍റേ​താ​ണ്.

എ ​വി​ഭാ​ഗം ഒ​മ്പ​തും ഐ ​അ​ഞ്ചും മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് ധാ​ര​ണ. മ​ല​യാ​ല​പ്പു​ഴ, കൊ​ടു​മ​ണ്‍, റാ​ന്നി, കോ​യി​പ്രം, ആ​നി​ക്കാ​ട്, ഇ​ല​ന്തൂ​ര്‍, കു​ള​ന​ട, പ​ള്ളി​ക്ക​ല്‍ ഡി​വി​ഷ​നു​ക​ളി​ല്‍ എ ​ഗ്രൂ​പ്പ് സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ മ​ത്സ​രി​ക്കും.

ഇ​തി​ല്‍ കു​ള​ന​ട, അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നി​ല​ധി​കം പേ​ര്‍ അ​വ​കാ​വാ​ദ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്കി​യ റാ​ന്നി കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത് പ​ക​രം സീ​റ്റ് അ​വ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​വു​മു​ണ്ട്.

ഐ ​ഗ്രൂ​പ്പി​ന് ല​ഭി​ച്ച കോ​ഴ​ഞ്ചേ​രി, കോ​ന്നി, ചി​റ്റാ​ര്‍, പ്ര​മാ​ടം, ഏ​നാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment