പ​യ്യ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്? എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യം മാ​ത്രം

ക​ണ്ണൂ​ർ: സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി ടി.​ഐ. മ​ധു​സൂ​ദ​ന​ൻ രം​ഗ​ത്തെ​ത്തു​മെ​ന്ന് ധാ​ര​ണ​യാ​യി. ഇ​തോ​ടെ പ​യ്യ​ന്നൂ​രി​ലെ സി​പി​എം ഫ​ണ്ടു​ത​ട്ടി​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​ൻ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ‌​ൻ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്നും ഉ​റ​പ്പാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എ​മ്മി​ന്റെ പ​രാ​ജ​യ​ത്തി​ന് ക​ള​മൊ​രു​ക്കാ​ൻ കോ​ൺ​ഗ്ര​സ് കു​ഞ്ഞി​കൃ​ഷ്‌​ണ​ന് പി​ന്തു​ണ ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് ഉ​ന്ന​ത​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫി​നും ബാ​ലി​കേ​റാ​മ​ല​യാ​യ പ​യ്യ​ന്നൂ​രി​ൽ കു​ഞ്ഞി​കൃ​ഷ്‌​ണ​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തോ​ടെ എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്. ഉ​ന്ന​ത​ത​ല​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യ​താ​യാ​ണ് സൂ​ച​ന.

ജി​ല്ല​യി​ലെ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടും മൂ​ന്നും പേ​രു​ക​ൾ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്നു​വെ​ങ്കി​ലും പ​യ്യ​ന്നൂ​രി​ൽ​നി​ന്നും ആ​രു​ടേ​യും പേ​രു​ക​ളു​യ​ർ​ന്നി​രു​ന്നി​ല്ല.

വെ​ള്ളൂ​ർ, ക​രി​വെ​ള്ളൂ​ർ, രാ​മ​ന്ത​ളി, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ ​തി​ന​കം കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ അ​നു​കൂ​ല ത​രം​ഗം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലൂ​ടെ പ​യ്യ​ന്നൂ​രി​ൽ നി​ല​നി​ന്നു​വ​ന്ന സി​പി​എ​മ്മി​ന്‍റെ കു​ത്ത​ക​യാ​യി​രു​ന്ന വി​ജ​യ​ത്തി​ന് തടയിടാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​യാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം കാ​ണു​ന്ന​ത്.

Related posts

Leave a Comment