ജ​മ്മു കാ​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി തി​രി​കെ കൊ​ണ്ടു​വ​രും ! ഇ​തി​ലും വ​ലു​ത​ല്ല മ​റ്റൊ​രു വി​ഷ​യ​വു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു ക​ള​ഞ്ഞ ജ​മ്മു ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​രി​ര​ക്ഷ​യു​ള്ള സം​സ്ഥാ​ന പ​ദ​വി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി.

ഇ​തി​ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും രാ​ഹു​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​റ​ഞ്ഞു.

നി​ങ്ങ​ളു​ടെ സം​സ്ഥാ​ന​പ​ദ​വി​യേ​ക്കാ​ള്‍ വ​ലു​ത​ല്ല മ​റ്റൊ​രു വി​ഷ​യ​വും എ​ന്നും കേ​ന്ദ്രം എ​ടു​ത്തു ക​ള​ഞ്ഞ നി​ങ്ങ​ളു​ടെ അ​ധി​കാ​ര​വും സം​സ്ഥാ​ന പ​ദ​വി​യും വീ​ണ്ടെു​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യാ​ത്ര 12 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ക​ശ്മീ​രി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ലാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. ജ​നു​വ​രി 30ന് ​യാ​ത്ര ക​ശ്മീ​രി​ല്‍ അ​വ​സാ​നി​ക്കും.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി ജ​നു​വ​രി 30-ന് ​പ​ത്തി​ന് ശ്രീ​ന​ഗ​റി​ലെ പി.​സി.​സി. ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തും.

ഈ ​സ​മ​യം രാ​ജ്യ​മെ​ങ്ങും പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്. പി.​സി.​സി.​ക​ള്‍, ഡി.​സി.​സി.​ക​ള്‍, ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ള്‍ എ​ന്നി​വ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഫോ​ട്ടോ​വെ​ച്ച് പാ​ര്‍​ട്ടി​ഓ​ഫീ​സു​ക​ളി​ലോ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലോ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

പ്ര​വ​ര്‍​ത്ത​ക​രെ​യും പി​ന്തു​ണ​ക്കാ​രെ​യും പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഘ​ട​ക​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​റി​യി​പ്പി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment