ഡാം ​മാ​നേ​ജ്മെ​ന്‍റി​ലെ പ​രാ​ജ​യം; ശക്തമായ മഴ ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ഡാം തുറന്ന് വെള്ളം നിയന്ത്രിച്ചിരുന്നെങ്കിൽ വലിയ പ്രളയമുണ്ടാകില്ലായിരുന്നെന്ന് ഉമ്മൻചാണ്ടി

പ​ത്ത​നം​തി​ട്ട: നാ​ട്ടി​ൽ ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​കു​മെ​ന്ന വി​ദ​ഗ്ധ​രു​ടെ ഉ​പ​ദേ​ശം ല​ഭി​ച്ച ഉ​ട​ൻ ഡാ​മു​ക​ളി​ൽ നി​ന്നു വെ​ള്ളം തു​റ​ന്നു​വി​ട്ട് നി​യ​ന്ത്രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ര​യും വ​ലി​യ പ്ര​ള​യം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു​എന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മ​തി അം​ഗ​വും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മ​ഹാ​പ്ര​ള​യ​ത്തെ സം​ബ​ന്ധി​ച്ച ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​രം​ഭി​ച്ച 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യ പ്ര​ള​യം സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത​മാ​യ ഡാം ​മാ​നേ​ജ്മെ​ന്‍റ് സൃ​ഷ്ടി​യാ​ണെ​ന്നും ഇ​തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ര​യും വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ പൊ​ലി​യു​ക​യും കോ​ടാ​നു​കോ​ടി രൂ​പ​യു​ടെ​ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്ത​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സ​ർ​ക്കാ​രി​നെ മോ​ശ​പ്പെ​ടു​ത്താ​ന​ല്ല മ​റി​ച്ച് ഇ​നി​യും ഒ​രു ദു​ര​ന്തം ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ്.

ഈ ​കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ദു​ര​ഭി​മാ​നം ക​ള​യ​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യ ദു​ര​ന്തം സം​സ്ഥാ​ന​ത്തെ പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റി​ച്ചു. ഇ​നി​യൊ​രു ദു​ര​ന്തം ഉ​ണ്ടാ​കി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​നും ആ​കു​ന്നി​ല്ല. വി​ക​സ​ന രം​ഗ​ത്തെ വ​ലി​യ പ്ര​തീ​ക്ഷ​ക​ളും ടൂ​റി​സം രം​ഗ​ത്തെ സ്വ​പ്ന​ങ്ങ​ൾ​ക്കും മ​ങ്ങ​ൽ ഏ​റ്റി​രി​ക്കു​ക​യാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പ​രു​മ​ല ,സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജോ​മോ​ൻ, പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ രാ​ജ് എ​ന്നി​വ​രാ​ണ് 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ന​ട​ത്തു​ന്ന​ത്.

Related posts