മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടുള്ള പ്ര​ക്ഷോ​ഭം; ഡ​ൽ​ഹി​യി​ൽ‌ നേതാക്കന്മാരും പ്ര​തി​ഷേ​ധ​ക്കാ​രും ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി പൊ​ലി​സ്. പ്ര​തി​ഷേ​ധ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ​വ​രെ പൊ​ലി​സ് പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​ണ്. ഇ​തു​വ​രെ 150 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന് ജ​ന്ത​ര്‍ മ​ന്ത​റി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​ണ് സി​ജെ​പി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് ഇ​തു​വ​രെ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന്ത​ര്‍ മ​ന്ത​റി​ന്‍റെ നാ​ല് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ 24 മ​ണി​ക്കൂ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ല​വി​ല്‍ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​ത്രി 10 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​മു​ള്ള​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​നാ​യി ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ​യും കേ​ന്ദ്ര​സേ​ന​യു​ടെ​യും 40,000ത്തി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് പു​റ​മേ, റോ​ഡു​ക​ളി​ൽ താ​ൽ​കാ​ലി​ക മു​ള്ളു​ക​മ്പി​ക​ൾ അ​ട​ക്കം സ്ഥാ​പി​ച്ചു​തു​ട​ങ്ങി. വാ​ഹ​ങ്ങ​ൾ ക​ട​ത്തി​വി​ടാ​തി​രി​ക്കാ​ൻ പൊ​ലി​സി​ന്‍റെ നീ​ക്കം. പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നോ​ടി​യാ​യി…

Read More