തിരുനനന്തപുരം: 2005 നവംബറിൽ മലേഷ്യയിൽ ആത്മഹത്യ ചെയ്ത മലേഷ്യൻ എൻജിനീയറായ ലീ സീ ബെന്നിന്റെ മരണത്തിലേക്ക് നയിച്ച കൈക്കൂലി ആരോപണത്തിൽ പരാതിക്കാരനായ കരാറുകാരൻ വി.ഒ. സാജൻ വിജിലൻസ് സംഘത്തിന് മൊഴി നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ 2006-ൽ കേരള പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ, ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിൽ ഉൾപ്പെട്ട എംസി റോഡ് നവീകരണവുമായി ബന്ധപ്പെട്ടതാണ് കേസ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ, കമ്പനിയുടെ തടഞ്ഞുവെച്ച 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കുന്നതിനായി സൂപ്പർവൈസിങ് എൻജിനീയർ ലീ സീ ബെന്നിനോട് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് സാജന്റെ പരാതി. കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബില്ലുകൾ തടഞ്ഞുവെച്ചതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ലീ സീ ബെന്നിന്റെ മരണത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ലീ സീ ബീൻ…
Read More